Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മഹാത്മാഗാന്ധി - വിക്കിപീഡിയ

മഹാത്മാഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി
1869 ഒക്ടോബര്‍ 2 – 1948 ജനുവരി 30

ഭാരതത്തിന്റെ രാഷ്ട്രപിതാവ്‌–മഹാത്മാ
അപരനാമം: ബാപ്പുജി
ജനനം: 1869 ഒക്ടോബര്‍ 2
ജനന സ്ഥലം: പോര്‍ബന്തര്‍, ഗുജറാത്ത്‌, ഇന്ത്യ
മരണം: 1948 ജനുവരി 30
മരണ സ്ഥലം: ന്യൂ ഡല്‍ഹി
മുന്നണി: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം
സംഘടന: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌

മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी, IAST: mohandās karamcand gāndhī) അഥവാ മഹാത്മാ ഗാന്ധി (ഒക്ടോബര്‍ 2, 1869 - ജനുവരി 30, 1948) ഇന്ത്യയുടെ രാഷ്ട്രപിതാവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.

ഏറ്റവും ശക്തമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം സ്വയം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍‌സണ്‍ മണ്ടേല, ഓങ് സാന്‍ സൂ കി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചിരുന്നു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 2 ഗാന്ധിജയന്തി എന്ന പേരില്‍ ദേശീയഅവധി നല്‍കി ആചരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ബാല്യം

കരംചന്ദ്‌ ഗാന്ധിയുടേയും പിത്‌ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി 1869 ഒക്ടോബര്‍ 2-ന്‌ ഗുജറാത്തിലെ പോര്‍ബന്ദറില്‍ ജനിച്ചു. ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങള്‍ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛന്‍ പോര്‍ബന്ദറില്‍ ദിവാന്‍ ആയിരുന്നു. അച്ഛന്‍ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദര്‍ശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളില്‍ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. [1]

ഗാന്ധിയും കസ്തൂര്‍ബയും,1902
ഗാന്ധിയും കസ്തൂര്‍ബയും,1902
ഇംഗ്ലണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം 1890 ല്
ഇംഗ്ലണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം 1890 ല്

മോഹന്‍‍ദാസിന് ഏഴു വയസ്സുള്ളപ്പോള്‍ അച്ഛന്‍ പോര്‍ബന്ദര്‍ വിട്ട് രാജ്കോട്ടില്‍ ജോലി സ്വീകരിച്ചു. അതിനാല്‍ മോഹന്‍‍ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിമൂന്നാമത്തെ വയസ്സില്‍ (1881) പോര്‍ബന്ദറിലെ വ്യാപാരിയായാ ഗോകുല്‍ദാസ് മകാന്‍‍ജിയുടെ മകള്‍ കസ്തൂര്‍ബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കാസ്തൂര്‍ബായെ മോഹന്‍‍ദാസ് പഠിപ്പിച്ചു. വിവാഹത്തോടെ തന്റെ വിദ്യാഭ്യാസം അദ്ദേഹം പുനരാരംഭിച്ചു. ചെറുപ്പകലത്തേ അത്രയോന്നും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നില്ല മോഹന്‍‍ദാസ്. മെട്രിക്കുലേഷന്‍ അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റര്‍ ആവാനായി കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടര്‍ന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞിട്ടുള്ളത്. [1]

അദ്ദേഹത്തിന്റെ അച്ഛന്‍ 1885-ല്‍ അന്തരിച്ചു. 1887-ലായിരുന്നു‍ മോഹന്‍‍ദാസ് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമല്‍ദാസ് കോളേജില്‍ പഠന്നം തുടര്‍ന്നു. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിനു വഴങ്ങി 1888 സെപ്തംബര്‍ മാസത്തില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി.

[തിരുത്തുക] ഇംഗ്ലണ്ടില്‍

നതാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപന സമയത്ത് അംഗങ്ങള്‍ക്കൊപ്പം 1895-ല്‍
നതാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപന സമയത്ത് അംഗങ്ങള്‍ക്കൊപ്പം 1895-ല്‍

അദ്ദേഹം ഇംഗ്ലണ്ടില്‍ പോയ വര്‍ഷം തന്നെ അദ്ദേഹത്തിന്ആദ്യത്തെ കുട്ടി പിറന്നു, രാംദാസ് ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ലണ്ടനിലേക്ക് കപ്പല്‍ കയറുമ്പോള്‍ അദ്ദേഹം മദ്യവും മാസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.അദ്ദേഹം ആ വാക്കു പാലിക്കാനായി പൂര്‍ണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനില്‍ കഴിച്ചുകൂട്ടി. അമ്മയോടുള്ള വാക്കു പാലിക്കുക മാത്രമയിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച് സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്തു. അദ്ദേഹം വെജിറ്റേറിയന്‍ ക്ലബ്ബില്‍ ചേരുകയും അതിന്റെ നിര്‍വ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി.

ഇത് അദേഹത്തിന് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കാന്‍ സഹായിച്ചു. ഈ ക്ലബ്ബില്‍ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകള്‍ അക്കാലത്ത് തിയോസൊഫികല്‍ സമൂഹം എന്ന സാര്‍വ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഒരു രാജ്യാന്തര സമൂഹത്തിന്റെ പ്രവര്‍ത്തകരായിരുന്നു. അവരിലുടെ അദ്ദേഹം ഹിന്ദുത്വം, ബുദ്ധമതം, ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാന്‍ ഇടയായി.

കസ്തൂര്‍ബ ഗാന്ധിയും കുട്ടികളും 1902 നറ്റാളില്‍ വച്ച്
കസ്തൂര്‍ബ ഗാന്ധിയും കുട്ടികളും 1902 നറ്റാളില്‍ വച്ച്

ഇംഗ്ലണ്ടില്‍ വച്ചാണ് അദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മീയ ജിവിതത്തില്‍ വലിയ സ്വാധീനം ചെയ്ത് ഒരു ഗ്രന്ഥമായിരുന്നു അത്. അന്നു വരെ മതകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയൊന്നുമില്ലാഞ്ഞ മോഹന്‍‍ദാസ് ക്രിസ്തുമതം, ഇസ്ലാം മതം എന്നു വേണ്ട നിരവധി മതഗ്രന്ഥങ്ങള്‍ പഠിച്ചു.

ലണ്ടന്‍ മട്രിക്കുലേഷന്‍ പരീഷ എഴുതിയെങ്കിലും ആദ്യം ലത്തീനില്‍ പരാജയപ്പെട്ടു. എങ്കിലും വീണ്ടും എഴുതി അതില്‍ വിജയം കൈവരിച്ചു. 1891-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി. അമ്മയുടെ മരണവാര്‍ത്തയാണ് അദ്ദേഹത്തെ ഇന്ത്യയില്‍ എതിരേറ്റത്. അദ്ദേഹം ഇന്ത്യയില്‍ എത്തിയ ശേഷം മുംബയിലെ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തില്‍ത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാന്‍ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് അദ്ദേഹം മറ്റുള്ളവര്‍ക്കായി പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല. ജേഷ്ഠന്റെ നിര്‍ബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കന്‍ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കന്‍ കമ്പനിയുടെ വ്യവഹാരങ്ങള്‍ വാദിക്കുവാനുള്ള വക്കീലിന്റെ ജോലി ഏറ്റെടുത്തു. കേസ് വാദിക്കന്നതിനായി കമ്പനി നിരവധി വക്കീലന്മാരെ ഏര്‍പ്പാടാക്കിയിരുന്നു, അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയായിരുന്നു മോഹന്‍‍ദാസിന് പറഞ്ഞ ജോലി.

[തിരുത്തുക] ദക്ഷിണാഫ്രിക്കയില്‍

1893-ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ നറ്റാളില്‍ എത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സ് വേറേ രീതിയില്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തീവണ്ടിയില്‍ ഉയര്‍ന്ന ശ്രേണികളിലെ കൂപ്പകളില്‍ ഇന്ത്യക്കാര്‍ക്കോ കറുത്ത വര്‍ഗ്ഗക്കാരെയോ കയറാന്‍ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളില്‍ നിന്ന് വെള്ളം കുടിച്ചാല്‍ പോലും ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയായിരുന്നു നല്‍കപ്പെട്ടിരുന്നത്.

ബോയര്‍ യുദ്ധത്തിനിടക്ക് 1899-1900
ബോയര്‍ യുദ്ധത്തിനിടക്ക് 1899-1900

ഒരിക്കല്‍ വെള്ളക്കാര്‍ക്ക് മാത്രം സഞ്ചരിക്കവുന്ന എ-ക്ലാസ് കൂപ്പയില്‍ കയറിയിരുന്നതിന് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും വഴിയില്‍ പീറ്റര്‍മാരീറ്റ്സ്ബര്‍ഗില്‍ ഇറക്കി വിടുകയും ചെയ്തു. താഴ്ന്ന ക്ലാസില്‍ പ്ലാറ്റ്ഫോമില്‍ ഇരുന്ന് യാത്ര തുടര്‍ന്ന് അദ്ദേഹത്തെ തീവണ്ടിയുടെ ഗാര്‍ഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ഗാന്ധിയുടെ മനസ്സ് ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസും മറ്റുള്ള സമയങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചു.

പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാന്‍ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അദ്ദേഹം അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടില്‍ പോലും ഇത്ത്രരം അനാചാരങ്ങള്‍ ഒട്ടുമില്ലെന്ന് അദ്ദേഹം ഓര്‍പ്പിച്ചു. ഗാന്ധിയുടെ ജീവിതത്തിലെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസം ഇല്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നദ്ദേഹം വിശ്വസിച്ചു. അത് പരിഹരിക്കാനുള്ള നടപടികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. ഒന്നും രണ്ടും ക്ലാസ്സുകളില്‍ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക സാമൂഹിക നിലയെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്കു. മതപരവും ആദ്ധ്യാത്മികവുമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതല്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെക്ക് ചാടി. സുഹൃത്തുക്കളുമൊത്ത് നറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യാക്കാരുടെ അവകാശ ബോധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി. നറ്റാളിലെ കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാന്‍ തുടങ്ങി. [2] 1896-ല്‍ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തി. രാജ്കോട്ടിലെത്തിയ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകോണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കി. ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീന്‍ തയ്ബാജി, സര്‍ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിനിടക്ക് മുംബൈയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. പൂനെയില്‍ വച്ച് ‘ലോകമാന്യ‘ ബാലഗംഗാധര തിലക്‍, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രത്തിന്റെ ഒരു പതിപ്പ്
ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രത്തിന്റെ ഒരു പതിപ്പ്

എന്നാല്‍ ഡര്‍ബനില്‍ 1896-ല്‍ അവിടത്തെ പാര്‍ലമെന്‍റിലെ വോട്ടവകാശം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ഇന്ത്യാക്കാര്‍ക്കും വിലക്കിക്കൊണ്ടൊരു നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചിരുന്നു. ഇതിനെതിരായി പോരാടാന്‍ അവിടത്തുകാര്‍ ഗാന്ധിജിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്‍റ് അടച്ചതിനാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാല്‍ പാര്‍ലമെന്‍റ് ജനുവരിയില്‍ തുടങ്ങുമെന്നും അടിയന്തിരമായി തിരിച്ചു വരണമെന്നുമുള്ള കമ്പി സന്ദേശം അദ്ദേഹത്തിന് ലഭിക്കുകയും ആദ്യത്തെ രണ്ടു മക്കളോടും, വിധവയായ സഹോദരി പുത്രന്‍ ഭാര്യ കസ്തൂര്‍ബാ എന്നിവരോടുമൊപ്പം 1897 ഡിസംബര്‍ ആദ്യവാരം അദ്ദേഹം ഡര്‍ബനിലേയ്ക്ക് യാത്രയായി. തിരിച്ച് വന്നപ്പോള്‍ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാല്‍ അദ്ദേഹം അവര്‍ക്കെതിരായി വ്യവഹാരം നടത്താന്‍ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ പീഡനങ്ങള്‍ക്ക് കോടതിയില്‍ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യത്തെ വര്‍ണ്ണിക്കാവുന്ന അദ്യത്തെ സംഭവങ്ങളില്‍ ഒന്നാണ്. നറ്റാള്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട നിഷ്ഠൂരമായ കരടുബില്ലുകള്‍ക്കെതിരായി അദ്ദേഹം നിരവധി പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചു. കോളോണിയല്‍ സെക്രട്ടറിക്ക് നിവേധനവും നല്‍‌കി. ഇതിനിടക്ക് ദക്ഷിണാഫ്രിക്കന്‍ യുദ്ധത്തിലും ഒരു സന്നദ്ധസേവകനായി അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ ആംബുലന്‍സ് കോര്‍പ്സ് എന്ന സംഘ്ടനയില്‍ യുദ്ധ സമയത്ത് രോഗികളെ ശുശ്രൂഷിക്കാന്‍ അദ്ദേഹം ചേരുകയും ഇതിന്റെ പേരില്‍ പിന്നീട് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ വച്ച് അദ്ദേഹത്തിനും കസ്തൂര്‍ബായ്ക്കും രണ്ട് ആണ്‍കുട്ടികള്‍ കൂടി പിറന്നു. രാംദാസ് ഗന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറില്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി. കൊല്‍ക്കത്തയിലെ ദേശീയ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. 1901 ഡിസംബര്‍ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പൊയി.

1903 ഫെബ്രുവരി 14-ന് ട്രാന്‍സ്‍വാള്‍ സുപ്രീം കോടതിയില്‍ വക്കീല്‍ പണി ആരംഭിച്ചു. ജോഹന്നാസ്ബര്‍ഗിലായിരുന്നു താമസം. ഇന്ത്യക്കാര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍‍വലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6 നു കൂടിയ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 4-ന് അദ്ദേഹം ‘ഇന്ത്യന്‍ ഒപ്പീനിയന്‍‘ എന്ന പത്രം ആരംഭിച്ചു. ആ വര്‍ഷം അവസാനം അദ്ദേഹം ഡര്‍ബനില്‍ നിന്ന് 14 മൈല്‍ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തില്‍ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം പ്രാവര്‍ത്തികമാക്കി. റസ്കിന്റെ “അണ്‍‍ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.

ദക്ഷിണാഫ്രിക്കായില്‍ അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്നു വന്നത്. 1906-ല്‍ അദ്ദേഹം ബ്രഹ്മചര്യം ജീവിതചര്യയാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂര്‍ബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോള്‍സ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചു അതില്‍ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.

ട്രാന്‍സ് വാളിലെ പ്രതിക്ഷേധ പ്രകടനം. 1913
ട്രാന്‍സ് വാളിലെ പ്രതിക്ഷേധ പ്രകടനം. 1913

ട്രാന്‍സ്‍വാള്‍ പ്ര്വിശ്യാ സര്‍ക്കാരിനെതിരായി 1907 മാര്‍ച്ച് 22 നു അദ്ദേഹം സത്യാഗ്രഹ സമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷന്‍ കാര്‍ഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെന്‍ഡ്മെന്‍റ് ഓര്‍ഡിനന്‍സ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷന്‍ കാര്‍ഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908- ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറല്‍ സ്മട്സിന്റെ നിര്‍ദ്ദേശപ്രകാരം മോചിപ്പിക്കപ്പെട്ടു. വീണ്ടും അദ്ദേഹത്തെ 1913 നവംബര്‍ 6-ന് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 25-ന് നറ്റാളില്‍ യോഗം ചേര്‍ന്നവര്‍ക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാന്ധിജിയെ ഒന്‍പതു മാസത്തേയ്ക്ക് ജയിലിലടച്ചു. പിന്നീട് പുറത്തിറങ്ങിയ സമയത്ത് അദ്ദേഹം ഇന്ത്യാക്കാര്‍ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാന്‍ പാടില്ല എന്ന നിയമത്തിനെതിരായി 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാന്‍സ്‍വാളിലേയ്ക്ക് മാര്‍ച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂണ്‍ 30-ന് സര്‍ക്കാര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറായി.

[തിരുത്തുക] ഇന്ത്യയില്‍

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല നടന്ന സ്ഥലം. വെടിയുണ്ടകളുടെ പാടുകള്‍ കാണാം
ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല നടന്ന സ്ഥലം. വെടിയുണ്ടകളുടെ പാടുകള്‍ കാണാം

1915 ജനുവരി 9 ന് അദ്ദേഹം മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങള്‍ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും നേരിട്ട് സഞ്ചരിച്ചു. അന്ന് സ്വാതന്ത്ര്യ സമരത്തിന്റെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദര്‍ശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തില്‍ നിന്നും വന്ന വിദ്യര്‍ത്ഥികളെ രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനിലേയ്ക്ക് ക്ഷണിച്ചു. ഗാന്ധിജിയും ടാഗോറും ആദ്യമായി പരിചയപ്പെടുന്നത് അങ്ങനെയാണ്. മരിക്കുവോളം നീണ്ടു നിന്ന സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബില്‍ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമര്‍പ്പണം ചെയ്യുന്നവര്‍ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. സ്വയം നൂല്‍ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കി. 1917 ഏപ്രില്‍ 16-ന് ചമ്പാരണ്‍‍ ജിലയില്‍ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാര്‍ വ്യവസ്ഥ അവസാനിപ്പിച്ച് അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ സമരത്തിന്റെ ഫലമായി ഗാന്ധിജി ഇന്ത്യയില്‍ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കര്‍ഷക സമരം, അഹമ്മദാബാദിലെ തൊഴില്‍ പ്രശ്നം തുടങ്ങിയ ഒത്തു തീര്‍പ്പാക്കിയിരുന്നു, 1917 ജൂണില്‍ സത്യാഗ്രഹാശ്രമം സബര്‍മതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബര്‍മതി ആശ്രമം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇതിനിടക്ക് ഒന്നാം ലോക മഹായുദ്ധം നടന്നു. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലവരും കരുതിയെങ്കിലും പ്രതീക്ഷക്കു വിപരീതമായിരുന്നു ഫലം. ഇന്ത്യയിലങ്ങൊളമിങ്ങോളം പ്രതിഷേധസമരങ്ങള്‍ ശക്തമായിത്തീര്‍ന്നു. ഇതിനുള്ളില്‍ ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കള്‍ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം നടത്തിയ സമരങ്ങളെല്ലാം അതിന് കാരണമായിരുന്നു.

1929-ല് നെഹ്രുവുമൊത്ത് ബാപ്പുജി. ഗാന്ധിയെ ബാപ്പുജി എന്നാണ് നെഹ്രു വിളിച്ചിരുന്നത്
1929-ല് നെഹ്രുവുമൊത്ത് ബാപ്പുജി. ഗാന്ധിയെ ബാപ്പുജി എന്നാണ് നെഹ്രു വിളിച്ചിരുന്നത്

റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാര്‍ച്ച് 30-ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു.നിയമലംഘന പ്രസ്ഥാനം അന്നാണ് തുടങ്ങിയത്. ഹര്‍ത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാര്‍ച്ച് 30-നു തന്നെ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. ദില്ലിയില്‍ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അങ്ങോട്ടു പോയ അദ്ദേഹത്തെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരില്‍ ഏപ്രില്‍ 10-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹര്‍ത്താല്‍ ആചരിച്ചു. ഇതിനെത്തുടര്‍ന്ന് ഏപ്രില്‍ 13-ന് ജാലിയന്‍ വാലാബാഗില്‍ വച്ച് സമരക്കാ‍ര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു.[3] ഇതേ തുടര്‍ന്ന് നിയമ ലംഘന സമരം താല്‍കാലികമയി ഏപ്രില്‍ 18-ന് നിര്‍ത്തിവയ്ക്കുകയുണ്ടായി. ഉത്തര്‍പ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷന്‍ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തി. ബ്രിട്ടീഷുകാരാകട്ടെ ‘യങ് ഇന്ത്യ’ എന്ന മാസികയില്‍ അദ്ദേഹം എഴുതിയ ലേഖങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ് വിട്ടയച്ചു.

തുടര്‍ന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം ചുറ്റി സഞ്ചരിച്ചു. അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും യങ് ഇന്ത്യ പോലുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ മേലുള്ള നിരോധനങ്ങള്‍ പിന്‍‍വലിക്കുകയും ചെയ്തില്ലെങ്കില്‍ നിയമലംഘന പരിപാടികളില്‍ നികുതിനിഷേധം കൂടി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വൈസ്രേയി റീഡിങ്ങ് പ്രഭുവിന് അന്ത്യശാസനം നല്‍കി. ഗാന്ധിജിയുടെ മേല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏല്‍ക്കാനായി സമ്മര്‍ദ്ദം ഏറി വന്നു. നൂല്‍നൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവര്‍ത്തകനും ഖദര്‍ ധരിക്കണമെന്ന വ്യവസ്ഥയില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാന്‍ തയ്യാറായി.

[തിരുത്തുക] കേരളത്തില്‍

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൌക്കത്തലിയുമായി ഇന്ത്യമുഴുവന്‍ സഞ്ചരിക്കുന്നതിനിടക്കാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. 1920 ആഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടൽപ്പുറത്ത് നടന്ന് യോഗത്തില്‍ പ്രസംഗിച്ചു. തുടര്‍ന്ന് മംഗലാപുരത്തേക്ക് പോയ അദ്ദേഹം പിന്നീട് വൈക്കം സത്യാഗ്രഹത്തിനുശേഷം ആണ് കേരളത്തില്‍ എത്തുന്നത്. 1924 മാര്‍ച്ച് 30 ന് ആരംഭിച്ച സത്യാഗ്രഹം ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം തല്‍കാലത്തേക്ക് നീര്‍ത്തി വച്ചു. അദ്ദേഹം സവര്‍ണ്ണ ഹിന്ദുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അവര്‍ണ്ണ ജാഥ നവംബര്‍ 13 ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. [2]

തുടര്‍ന്ന് അദ്ദേഹം 1925 മാര്‍ച്ച് 25 ന് രണ്ടാമതും കേരളത്തില്‍ എത്തി. അദ്ദേഹം എറണാകുളം വഴി മാര്‍ച്ച് 10 ന് വൈക്കത്ത് സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയില്‍ പങ്കെടുത്തു.തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ പീറ്റുമായി ചര്‍ച്ച നടത്തി. 13ന് വര്‍ക്കല കൊട്ടാരത്തില്‍ എത്തി തിരുവിതാംകൂര്‍ റീജന്‍റ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചര്‍ച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടല്‍ അവസാനിച്ചു. നവംബര്‍ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകള്‍ പൊതുജനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാള്‍, കൊച്ചി മ്യ്ന് മഹാരാജാവ് എന്നിവരേയും സന്ദര്‍ശിച്ച് മാര്‍ച്ച് 19 ന് പാലക്കാടു വഴി മടങ്ങി. ഈ വരവില്‍ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വര്‍ക്കല എന്നിവിടങ്ങളില്‍ അദ്ദേഹം യോഗം നടത്തി. മാര്‍ച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പന്‍ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു. ശ്രീ നാരായണഗുരു വിനെ സന്ദര്‍ശിച്ച ശേഷം ആണ് അദ്ദേഹം അവര്‍ണ്ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കന്‍ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങള്‍ എന്നാണ് അദ്ദേഹം ഉപസംബോധന ചെയ്തിരുന്നത്.

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാര്‍പ്പ് ക്ഷേത്ര നിരത്തുകളില്‍ അയിത്തജാതിക്കാരെ വഴിനടക്കാന്‍ അനുവദിക്കുന്നതിനായി തിരുവിതാംകൂര്‍ രാജാവിനേയും റാണിയേയും കണ്ട് ചര്‍ച്ച നടത്താനാണ്.1927 ഒക്ടോബര്‍ 9 നു അവരുമായി സംസാരിച്ചശേഷം അദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചര്‍ച്ച നടത്തി. കോഴിക്കോട് സമ്മേളനത്തില്‍ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നല്‍കി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.

[തിരുത്തുക] നിയമലംഘന സമരം

ദണ്ഡി യാത്ര
ദണ്ഡി യാത്ര

ഒരൊറ്റ ഇന്ത്യാക്കാരന്‍ പോലും ഇല്ലാത്ത സൈമണ്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ ബഹിഷ്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതനുസരിച്ച് നാടെങ്ങും പ്രക്ഷോഭം ഉയര്‍ന്നു. ലാലാ ലജ്പത്റായ് ഉള്‍പ്പടെ പല പ്രമുഖരേയും ബ്രിട്ടീഷ് പട്ടാളം വകവരുത്തി. ഇതിനിടയില്‍ ഭൂനികുതിയിലെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് അദ്ദേഹം ബര്‍ദോളിയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. നാടൊട്ടുക്ക് ജൂണ്‍ 12 ബര്‍ദോളി ദിനം ആചരിച്ചു.

സബര്‍മതി ആശ്രമത്തില്‍ 1930 ഫെബ്രുവരി 14 മുതല്‍ 16 വരെ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സിവില്‍ നിയമ ലംഘന സമരം ആരംഭിക്കാന്‍ തീരുമാനമെടുത്തു. ഇതിനു നേതൃത്വം ഗാന്ധിജിയെയാണ് ഏല്പിച്ചത്. ഉപ്പ്‌ ഉല്‍പ്പാദനത്തില്‍ ബ്രിട്ടീഷ്‌ ഭരണകൂടം ചുമത്തിയ കരത്തിനെതിരെ പ്രതിഷേധിക്കാന്‍ 1930-ല്‍ അദ്ദേഹം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ഉപ്പ്‌ സത്യാഗ്രഹം സംഘടിപ്പിച്ചു. 78 അനുയായികള്‍ക്കൊപ്പം മാര്‍ച്ച് 12-ന് ഗാന്ധിജി അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് കാല്‍നടയായി യാത്ര തിരിച്ചു. യാത്രക്കിടയില്‍ ജനങ്ങള്‍ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രില്‍ 5 ദണ്ഡി എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിജിയും അനുയായികളും നിയമം ലംഘിച്ചു. ഇന്ത്യയില്‍ എങ്ങും നിയമലംഘന സമരങ്ങള്‍ അര്‍ങ്ങേറി. പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജും വെടിവയ്പ്പുമുണ്ടായി. ലോകം മുഴുവനും ഉറ്റു നോക്കുന്ന ഒരു സംഭവമായി അത്. ജാഥയെത്തുടര്‍ന്ന് ദണ്ഡി കടപ്പുറത്ത് അദ്ദേഹം സത്യാഗ്രഹം ഇരുന്നു. മേയ് 4-ന് അദ്ദേഹത്തെ സത്യാഗ്രഹ ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. ജൂലൈ 6-ന് ഗാന്ധി ദിനം കൊണ്ടാടി. മുംബൈയിലും ഷോലാപൂരും തൊഴിലാളികള്‍ പണിമുടക്കി. 1931 ജനുവരി 25 അദ്ദേഹത്തെ മോചിതനാക്കി.

ഗാന്ധിജി ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു പ്രഭാതത്തില്‍ നടക്കുന്നു. അദ്ദേഹത്തിന്റെ വേഷവും നടത്തത്തിന്റെ വേഗതയും എങ്ങും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു
ഗാന്ധിജി ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു പ്രഭാതത്തില്‍ നടക്കുന്നു. അദ്ദേഹത്തിന്റെ വേഷവും നടത്തത്തിന്റെ വേഗതയും എങ്ങും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

മാര്‍ച്ച് 5-ന് ഇര്‍വിന്‍ കരാര്‍ അനുസരിച്ച് ഗാന്ധി നിയമലംഘന സമരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ്സിന്റെ ഏക അംഗമായി ഗാന്ധിജിയെയാണ് തിരഞ്ഞെടുത്തത്. [4]അദ്ദേഹം 1931 ആഗസ്ത് 29 ലണ്ടനിലേക്ക് തിരിച്ചു. എന്നാല്‍ വട്ടമേശ സമ്മേളനം ഒരു പരാജയമായിരുന്നു. സെപ്തംബര്‍ 1-ന് അത് നിര്‍ത്തിവക്കപ്പെട്ടു. തിരിച്ചു നാട്ടിലെത്തിയ ഗാന്ധിജി സമര പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. താമസിയാതെ അദ്ദേഹം ജയിലിലായി. കോണ്‍ഗ്രസ്സ് രണ്ടാം നിയമലംഘന സമരം ആരംഭിച്ചു. ഇത്തവണ കസ്തൂര്‍ബായും സമരത്തില്‍ സജീവം പങ്കെടുത്തു. കസ്തൂര്‍ബാ 1932 ജനുവരി 15-ന് അരസ്റ്റ് വരിച്ചു.

മക്ഡോണള്‍ഡിന്റെ ‘വര്‍ഗീയ വിധിക്കെതിരെ 1932 സെപ്തംബര്‍ 21 അദ്ദേഹം യെര്‍വാദാ ജയിലില്‍ വച്ച് മരണം വരെ സമരം ആരംഭിച്ചു. അധ:സ്ഥിത ഹിന്ദു സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയോജകമണ്ഡലം എന്ന ആ വിധി ഇന്ത്യയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതായിരുന്നു. അതിനു പകരം പൊതു മണ്ഡലങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി സം‌വരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം ശഠിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ നിലപടിന് അംഗീകാരമായി. 1932 സെപ്തംബര്‍ 24-ന് പൂനെ കരാര്‍ എന്ന ഒത്തു തീര്‍പ്പു വ്യവസ്ഥയുണ്ടാക്കി.

എന്നാല്‍ അദ്ദേഹം അപ്പോഴും ജയില്‍മോചിതനായിരുന്നില്ല.1933 മേയ് 8-ന് രണ്ടാം നിയമലംഘന സമരം താല്‍കാലികമായി നിര്‍ത്തിവച്ചു. ഹരിജന്‍ പ്രശ്നത്തിന്‍ പരിഹാരം കാണാന്‍ ഉപവാസ സമരം ആരംഭിച്ചു. എന്നാല്‍ അന്ന് രാത്രി 9 മണിക്ക് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിതനാക്കി. എന്നാല്‍ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചിരുന്നില്ല. മേയ് 29-ന് പൂനെയില്‍ വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. എന്നാല്‍ അദ്ദേഹം വ്യക്തിഗത സിവില്‍ നിയമലംഘനങ്ങള്‍ ആരംഭിക്കുകയും വീണ്ടും ജയിലിലടക്കപ്പെടുകയും (ജൂലൈ 31) ചെയ്തു. ആദ്യം സബര്‍മതി ജയിലിലും പിന്നീട് യെര്‍വാദാ ജയിലിലുമയിരുന്നു. പിന്നീട് ആഗസ്ത് 4-ന് മോചിപ്പിച്ചെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടു, എന്നാല്‍ ജയിലില്‍ കിടന്നുകൊണ്ട് ഹരിജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം തരാത്തതില്‍ പ്രതിഷേധിച്ച് ആഗസ്ത് 16 നിരാഹരം ആരംഭിച്ചു. ആരോഗ്യനില വഷളായതിനാല്‍ ആഗസ്ത് 25-ന് വ്യവസ്ഥകള്‍ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹരിജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയില്‍ അദ്ദേഹം നാലാം വട്ടം 1934 ജനുവരി 10-ന് കേരളത്തില്‍ എത്തി. തലശ്ശേരി, വടകര, ചാലക്കുടി, തിരുവനന്തപുരം,കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദര്‍ശനത്തിനിടയിലാണ് വടകരയില്‍ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന നല്‍കിയത്.

കോണ്‍ഗ്രസ് ഇതിനിടക്ക് കടുത്ത തീവ്രവാദികളായ പ്രവര്‍ത്തകരുടെ കയ്യില്‍ അകപ്പെട്ടിരുന്നു. സ്വയംഭരണത്തില്‍കുറഞ്ഞ ഒന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഗാന്ധി ഇതിനോട് യോജിച്ചില്ല. പൂര്‍ണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോണ്‍ഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാര്‍ഗങ്ങള്‍‘ എന്ന് തിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം 1934 സെപ്തംബര്‍ 1-ന് പ്രമേയം അംഗീകരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് ഗാന്ധിജി വിട്ടുകൊണ്ട് ഒരു പ്രസ്താവനയിറക്കി. ഒക്ടോബര്‍ 29-ന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ പങ്ക് സംഘടനാ നയരുപീകരണത്തിന് നിര്‍ണ്ണായകമായിരുന്നു.

വാര്‍ധായിലെ സേവാഗ്രാം ആശ്രമത്തിലേയ്ക്ക് 1936 ഏപ്രില്‍ 20-ന് അദ്ദേഹം താമസം മാറ്റി. ഗ്രമീണ ജീവിത വികാസത്തിനാവശ്യമായ പദ്ധതികള്‍ക്ക് സേവാഗ്രാം വഴികാട്ടിയായിത്തീര്‍ന്നു.

തിരുവിതാം കൂറില്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് 1936 നവംബര്‍ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോള്‍ ഗാന്ധി അതിനെ ‘ആധുനികകാലത്തിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അഞ്ചാം വട്ടം കേരളത്തില്‍ എത്തിയത്. അത് ഒരു തീര്‍ത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

1935-ലെ ഇന്ത്യാ ഗവണ്മെന്‍റ് ആക്ട് 1937 ഏപ്രില്‍ 1-ന് നിലവില്‍ വന്നു. അതിനെതിരായി കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചു. വൈസ്രേയി, ഗാന്ധിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ വാര്‍ധയില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ഗാന്ധിജിയായിരുന്നു അദ്ധ്യക്ഷന്‍. അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു. തൊഴിലധിഷ്ഠിതവും ഭാരതീയവുമായ പദ്ധതിയായിരുന്നു അത്. നയീ താലീം എന്നും ഇത് അറിയപ്പെടുന്നു. ഹരിപുര കോണ്‍ഗ്രസ് സമ്മേളനം ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെ മുസ്ലീം ലീഗ് എതിര്‍ത്തിരുന്നു.

[തിരുത്തുക] ക്വിറ്റ് ഇന്ത്യാ സമരം

ബാംഗളൂര്‍ നടന്ന ക്വിറ്റ് ഇന്ത്യ ജാഥ
ബാംഗളൂര്‍ നടന്ന ക്വിറ്റ് ഇന്ത്യ ജാഥ
പ്രധാന ലേഖനം: ക്വിറ്റ് ഇന്ത്യാ സമരം

ഇടക്കാല സര്‍ക്കാര്‍ ആരംഭിക്കുന്നില്ല എങ്കില്‍ സിവില്‍ നിയമ ലംഘനം ആരംഭിക്കാന്‍ 1940 മാര്‍ച്ച് 18ന് ബിഹാറിലെ രാംഗഢില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിജിയെ ഏല്‍‍പ്പിക്കുകയും ചെയ്തു. ഇതിനുള്ളില്‍ കോണ്‍ഗ്രസ്സിലേക്ക് സമ്മര്‍ദ്ദം ചെലുത്തി ഗാന്ധിജിയെ തിരികെ കൊണ്ടു വന്നിരുന്നു. ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയാക്കിയതില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ അദ്ദേഹം വ്യക്തിഗതമായി തീരുമാനിച്ചു. 1942 മാര്‍ച്ചില്‍ സര്‍ സ്റ്റാഫോഡ് ക്രിപ്സ് ഇന്ത്യയിലെത്തുകയും ഗാന്ധിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.[5] ഇതിന്‍ പ്രകാരം ഇന്ത്യക്ക് ഡൊമീനിയന്‍ പദവി അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍ പൂര്‍ണ്ണ സ്വരാജായിരുന്നു മിക്കവര്‍ക്കും വേണ്ടിയിരുന്നത്. അതില്‍ കുറഞ്ഞതോന്നുകൊണ്ടും അവര്‍ തൃപ്തരാകുമായിരുന്നില്ല. ഗാന്ധിജി ഏപ്രിലില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രമേയം എന്നാല്‍ 1942 ആഗസ്ത് 8 ന് അഖിലേന്ത്യാ കോണ്‍ഗ്രസ് സമിതി നിരാകരിക്കുകയും ജവഹര്‍ലാല്‍ നെഹ്രു തയ്യാറാക്കിയ കരട് അംഗീകരിച്ച് ,’ആഗസ്ത് പ്രമേയം’ എന്ന പേരില്‍ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. [6] സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് [7] ’ഡു ഓര്‍ ഡൈ’- നമ്മള്‍ ഒരു സാമ്രാജ്യത്തെ എതിര്‍ക്കുകയാണ്.. ഒന്നുകില്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നത്. ഗാന്ധിജിയുടെ ഈ ആശയം വലതുപക്ഷക്കാര്‍ എല്ലാം സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു. [3] പ്രക്ഷോഭം ആരംഭിക്കുകയും പലയിടങ്ങളിലും ജനങ്ങളും പോലീസും ഏറ്റുമുട്ടുകയും ചെയ്തു. ഓഗസ്റ്റ് 9-ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗാ ഖാന്‍ കൊട്ടാരത്തില്‍ തടവില്‍ പാര്‍പ്പിച്ചു. കോണ്‍ഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു. ഓരാഴ്ചക്കകം പ്രമുഖ നേതാക്കള്‍ എല്ലാം അറസ്റ്റിലായി. പതിനായിരങ്ങള്‍ തടവിലായി, നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു.

തടവുകാരെ മോചിപ്പിക്കുകയും മര്‍ദ്ദനനയം അവസാനിപ്പിക്കണം എന്നുമാവശ്യപ്പെട്ട് ഗാന്ധിജി തടവില്‍ നിരാഹാരം അരംഭിച്ചു. ഫെബ്രുവരി 10-ന് ആരംഭിച്ച ഉപവാസം മാര്‍ച്ച് 3 വരെ നീണ്ടിട്ടും ഭരണകൂടം അനങ്ങിയില്ല. ഗാന്ധിയോടൊപ്പം തടവിലായിരുന്ന കസ്തൂര്‍ബാ അവിടെ വച്ച് 1944 ഫെബ്രുവരി 22-ന് അന്തരിച്ചു. എന്നാല്‍ അരോഗ്യസ്ഥിതി മോശമായതിനേ തുടര്‍ന്ന് മേയ് 6-ന് മാത്രമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഗാന്ധിജിയുടെ അവസാനത്തെ ജയില്‍വാസമായിരുന്നു അത്. ഇന്ത്യന്‍ തടവില്‍ 2089 ദിവസവും (അഞ്ചു വര്‍ഷത്തിനു മേല്‍) ദക്ഷിണാഫ്രിക്കയില്‍ 249 ദിവസവും അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിന്‍ അന്നത്തെ വൈസ്രേയി വേവല്‍ പ്രഭു ബ്രിട്ടിഷ് സര്‍ക്കാരിന്റെ അനുമതിയോടെ പ്രഖ്യാപ്പിച്ച പദ്ധതിയെത്തുടര്‍ന്ന് തടവില്‍ കഴിഞ്ഞിരുന്നവരെ 1945-ല്‍ മോചിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് സുതാര്യമായിത്തുടങ്ങിയിരുന്നു. എന്നാല്‍ മുഹമ്മദാലി ജിന്ന, പാക്കിസ്ഥാന്‍ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു. ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തില്‍ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധിജി ഭാരതത്തിന്റെ വിഭജനത്തെ എതിര്‍ത്തു. പുതിയപദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈസ്രേയി സിം‍ലയില്‍ സര്‍വ്വ കക്ഷിയോഗം വിളിച്ച്ചു ചേര്‍ത്തതില്‍ ഒരു നിരീക്ഷകനായി ഗാന്ധിയും പങ്കെടുത്തു. വിഭജനവാദത്തില്‍ ഉറച്ചു നിന്ന ജിന്നയുടെ പിടിവാശി കാരണം ചര്‍ച്ച പരരജയപ്പെട്ടതായി വൈസ്രേയി പ്രഖ്യാപിച്ചു. താത്കാലിക സര്‍ക്കാര്‍ രൂപികരണത്തില്‍ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിക്കുകയായിരുന്നു. അവര്‍ 1946 ആഗസ്ത് 16-ന് പ്രത്യക്ഷമായി സമരപരിപാടികള്‍ ആരംഭിച്ചു. കൊല്‍ക്കത്തയില്‍ സമരത്തിനിടെ അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 15,000 പേരോളം പേര്‍ക്ക് പരിക്കേറ്റു. ജിന്ന പിന്നീട് താല്‍ക്കാലിക സര്‍ക്കാരിലേയ്ക്ക് നാലു പേരെ നാമനിര്‍ദ്ദേശം ചെയ്തു.

വര്‍ഗ്ഗിയ ലഹള അപ്പോഴേക്കും പടര്‍ന്നു പിടിച്ചിരുന്നു. കിഴക്കന്‍ ബംഗാളിലെ നവ്ഖാലിയിലും തിയ്യറയിലും ലഹളകള്‍ രൂക്ഷമായി. ഗാന്ധിജി ശാന്തി സന്ദേശവുമായി 49 ഗ്രാമങ്ങലിലൂടെ നഗ്നപാദനായി സഞ്ചരിച്ചു. തുടര്‍ന്ന് ബീഹാറിലെത്തി. അവിടെയും അദ്ദേഹം ശാന്തി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. വിഭജനത്തോടെ ഇന്ത്യ 1947 ആഗസ്ത് 15-ന് സ്വതന്ത്രയായി.

[തിരുത്തുക] അവസാനകാലം

ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. നില്‍കുന്നവര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്സെ, മദന്‍ലാര്‍ പാഹ്വ, ദിഗംബര്‍ രാമചന്ദ്ര ബാദ്ഗെ. ഇരിക്കുന്നവര്‍: നാരായണ്‍ ആപ്തെ, വിനായക് സവര്‍ക്കര്‍, നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാര്‍ക്കാറേ
ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. നില്‍കുന്നവര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്സെ, മദന്‍ലാര്‍ പാഹ്വ, ദിഗംബര്‍ രാമചന്ദ്ര ബാദ്ഗെ. ഇരിക്കുന്നവര്‍: നാരായണ്‍ ആപ്തെ, വിനായക് സവര്‍ക്കര്‍, നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാര്‍ക്കാറേ

ഗാന്ധിജിയുടെ അവസാനകാലം പൊതുവേ ദു:ഖഭരിതമായിരുന്നു. അദേഹം വേറുത്തിരുന്ന ഇന്ത്യാവിഭജനം തന്നെയാണ് അതിന് കാരണം. കൂടേ കസ്തൂര്‍ബാ ഇല്ലാത്തതും അദ്ദേഹത്തെ ദു:ഖിതനാക്കി. വിഷ്ണുഭജനമായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. അദ്ദേഹം പലയിടങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുത്തു. 1947 ആഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പൊള്‍ അദ്ദേഹം കല്‍ക്കത്തയില്‍ ഭാരതവിഭജനത്തില്‍ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാക്കിസ്ഥാനില്‍ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാര്‍ത്ഥികളായെത്തി. സെപ്തംബര്‍ 4 ന് [ഡല്‍ഹി യിലും വര്‍ഗീയ ലഹള ആരംഭിച്ചു. മുസ്ലീങ്ങള്‍ക്കെതിരായി സംഘടിതാമായ ആക്രമണങ്ങള്‍ ഉണ്ടായി. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ [ജനുവരി 13]] ന് നിരാഹാര സമരം ആരംഭിച്ചു. സാമുദായിക നേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീര്‍പ്പിന് തയ്യാറായി, അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാജ്ഘട്ടില്‍ സംസ്കരിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു.[8] ആര്‍.എസ്.എസ്. കുറച്ചു കാലത്തേയ്ക്ക് നിരോധിക്കപ്പെട്ടു.

രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കല്ല് പീഠം ആകാശത്തെ സാക്ഷിയായ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു. ഒരറ്റത്തായി ഒരു കെടാവിളക്ക് ഉണ്ട്.

രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നാണ് ഗാന്ധി വിശ്വസിച്ചത്.

[തിരുത്തുക] സ്മാരകങ്ങള്‍

ഗാന്ധിജി വെടികൊണ്ട് വീണ സ്ഥലം
ഗാന്ധിജി വെടികൊണ്ട് വീണ സ്ഥലം
രാജ്ഘട്ട് - ഗാന്ധി സമാധി
രാജ്ഘട്ട് - ഗാന്ധി സമാധി

ഏത് വിദേശരാജ്യ പ്രതിനിധികളും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി അര്‍പ്പിക്കാറുണ്ട്. ഇത് ഒരു ചടങ്ങിനേക്കാള്‍ കടമയായാണ് പലരും കരുതുന്നത്. ഗാന്ധിജിയുടെ ഓര്‍മ്മക്കായി ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. അന്ന് ദേശിയ അവധിയാണ്. അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമയി കൊണ്ടാടുന്നു.

ഓരോ സ്ഥലത്തേയും ഏറ്റവും പ്രധാനപ്പെട്ട തെരുവിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ നാടൊട്ടുക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളും കലാലയങ്ങളും സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നു. ദാരിദ്ര്യനിര്‍മ്മാണത്തിന് വിവിധ പദ്ധതികള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉണ്ട്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റേതാണ്.

[തിരുത്തുക] അദ്ദേഹത്തിന്റെ കൃതികള്‍

[തിരുത്തുക] ഗാന്ധിയെപ്പറ്റി പ്രമുഖര്‍

ഗാന്ധിജി
ഗാന്ധിജി

ജവഹര്‍ലാല്‍ നെഹ്‌റു - മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.

   
മഹാത്മാഗാന്ധി

നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌....പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല..... ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക്‌ അത്‌ ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കും"

   
മഹാത്മാഗാന്ധി

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.

   
മഹാത്മാഗാന്ധി
ഭൂമിയില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.
   
മഹാത്മാഗാന്ധി

ഹോ ചി മിന്‍

   
മഹാത്മാഗാന്ധി
ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങള്‍ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ
   
മഹാത്മാഗാന്ധി

മാര്‍ട്ടീന്‍ ലൂഥര്‍ കിങ് ജൂനിയര്‍

   
മഹാത്മാഗാന്ധി
If humanity is to progress, Gandhi is inescapable. He lived, thought, and acted, inspired by the vision of humanity evolving toward a world of peace and harmony. We may ignore him at our own risk
   
മഹാത്മാഗാന്ധി
   
മഹാത്മാഗാന്ധി
Mahatma Gandhi has done more than any other person of history to reveal that social problems can be solved without resorting to primitive methods of violence. In this sense he is more than a saint of India
   
മഹാത്മാഗാന്ധി

രബീന്ദ്രനാഥ ടാഗോര്‍

   
മഹാത്മാഗാന്ധി
ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതില്‍ക്കല്‍ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയില്‍ അവര്‍ക്ക് വേണ്ടി സംസാരിച്ചു. മറ്റാര്‍ക്ക് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാന്‍ പറ്റിയത്. സത്യം സത്യത്തെ ഉണര്‍ത്തി
   
മഹാത്മാഗാന്ധി

[9]

[തിരുത്തുക] ആധാരസൂചിക

  1. M.K., Gandhi (1997). An Autobiography: The Story of My Experiments With Truth. Ahmedabad-380014: Navajivan Publishing House. ISBN 81-7229--9. 
  2. രാധികാ സി. നായര്‍. ലോകനേതാക്കള്‍, ഡി.സി. റെഫെറന്‍സ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
  3. ജാലിയന്‍ വാലാ ബാഗില്‍ വച്ച് നടന്ന കുട്ടക്കൊലയെപ്പറ്റി,ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
  4. ഇര്‍വിന്‍ കരാറിനെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
  5. [http://www.indhistory.com/1942-revolutions.html ക്രിപ്സ് മിഷനെപറ്റി ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
  6. ന്യൂ യോര്‍ക്ക് ടഒംസില്‍ ആഗസ്ത് 5 ന് വന്ന വാര്‍ത്ത പ്രമേയത്തെ പറ്റി, ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
  7. ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം ക്വിറ്റ് ഇന്ത്യാ സമരം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
  8. http://www.samsloan.com/mohandas.htm
  9. [http://www.gandhiserve.org/information/others_on_gandhi/others_on_gandhi.html ഗാന്ധിയെപ്പറ്റി പ്രമുഖര്‍ പറഞ്ഞത് - ഗാന്ധി സെര്‍വ്.ഓര്‍ഗ് എന്ന സൈറ്റില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 16

[തിരുത്തുക] കുറിപ്പുകള്‍

  •   The fact that I recollect nothing more of those days than having learnt, in company with other boys, to call our teacher all kinds of names, would strongly suggest that my intellect must have been sluggish, and my memory raw. from An Autobiography or The Story of my Experiments with Truth Birth and Parentage by Mohandas K. Gandhi; availabale at wikisource
  •   “വൈക്കം സത്യഗ്രഹികള്‍ സ്വരാജിനേക്കാള്‍ അപ്രധാനമല്ലാത്ത ഒരു കാര്യഥ്റ്റിനുവേണ്ടിയാണ് സമരം ചെയ്യുന്നത്. മതത്തിന്റെ മുഖം മൂടി അണിഞ്ഞ് മതാഭാസത്തിനും സാഹിത്യത്തിന്റെ വേഷം ധരിച്ച അന്ധതയ്ക്കും എതിരായി നടത്തേണ്ടുന്ന നിരവധി സമരങ്ങളില്‍ ഒന്നുമാത്രമാണത്” യങ് ഇന്ത്യയില്‍ അദ്ദേഹം 1925 ഫെബ്രുവരി 19 ന് നു എഴുതിയ ലേഖനത്തില്‍ നിന്ന്.
  •  At the crucial working committee session of 27 April - 1 May, Gandhi's hard-line was backed by a combination of Right-wingers like Patel, Rajendra Prasad and Kripalni and the socialists like Achyut Patwardhan and Narendra Dev. Jawaharlal was initially hesitant, but ultimately joined the queue and only the Communists opposed the Quit India resolution.

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ദക്ഷിണ ആഫ്രിക്കയില്‍ (1893-1914)

[തിരുത്തുക] 1915

[തിരുത്തുക] 1929

[തിരുത്തുക] ഉപ്പു സത്യാഗ്രഹം (മാര്‍ച്ച്-ഏപ്രില്‍ 1930)

[തിരുത്തുക] 1931

[തിരുത്തുക] യൂറോപ്പ് (1931)

വട്ടമേശ സമ്മേളനത്തോട് അനുബദ്ധിച്ചുള്ള അദ്ദേഹത്തിന്റ യൂറോപ്പ്(ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി) മുഴുവനുള്ള യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍

[തിരുത്തുക] 1932-1938

[തിരുത്തുക] 1939

[തിരുത്തുക] 1940

[തിരുത്തുക] 1942

[തിരുത്തുക] 1944

[തിരുത്തുക] 1945

[തിരുത്തുക] 1946

[തിരുത്തുക] 1947

[തിരുത്തുക] ഗാന്ധിയുടെ ഓര്‍മ്മയില്‍

[തിരുത്തുക] ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള പത്രവാര്‍ത്തകളും കത്തുകളും

[തിരുത്തുക] ഇതര കണ്ണികള്‍


     ഇന്ത്യന്‍ ‍സ്വാതന്ത്ര്യസമര നേതാക്കള്‍ ‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ‍ഖാന്‍‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ‍ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - തിലകന്‍ - ഭഗത് സിംഗ് - മംഗള്‍ ‍പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍‍...

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com