Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഡോ. പല്പു - വിക്കിപീഡിയ

ഡോ. പല്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ സാമൂഹിക നവോത്ഥഅന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. ജനം: 1863 നവംബര്‍ 2-മരണം: 1950 ജനുവരി 25. വൈദ്യശാസ്ത്രവിശാരദനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭന്‍ പല്പു ഈഴവ സമുദായത്തില്‍ പെട്ടയാളായതിനാല്‍ തിരുവിതാംകൂറ് സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്യനേതഅവായിത്തീര്‍ന്നത്.

ഡോ. പല്പു
ഡോ. പല്പു

ഉള്ളടക്കം

[തിരുത്തുക] ജീവ ചരിത്രം

[തിരുത്തുക] ബാല്യകാലം

ഡോ. പത്മനാഭന്‍ പല്‍പു എന്ന ഡോ. പല്‍‌പു 1863 നവംബര്‍ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ (പഴയ തിരുവിതാംകൂര്‍) പേട്ട യില്‍ സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ ഭഗവതീ പത്മനാഭന്‍ തിരുവിതാംകൂറിലെ ഈഴവരില്‍ ആദ്യമായി ഇംഗ്ലീഷ് പഠിച്ചത് ഭഗവതീ പത്മനാഭനായിരുന്നു. വിദ്യാഭ്യാസത്തിലും സാമര്‍ത്ഥ്യത്തിലും മുന്‍പിലായിരുന്ന അദ്ദേഹത്തിന്‌ അവര്‍ണ്ണന്‍ എന്ന കാരണത്താല്‍ പല ഉന്നതോദ്യോഗത്തില്‍ നിന്നും വിലക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അമ്മ മാതപ്പെരുമാള്‍ സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു. ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദര്‍ശിക്കാറുണ്ടായിരുന്നു.

അച്ഛന്‍ തന്നെയായൊരുന്നു പല്പുവിന്റെ ആദ്യഗുരു. മണലില്‍ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സില്‍ 1868 ല്‍ രാമന്‍പിള്ള ആശാന്റെ കീഴില്‍ എഴുത്തിനിരുന്നു. പഠിത്തത്തില്‍ പല്പു സമര്‍ത്ഥനായിരുന്നു. 1875 ജൂലൈയില്‍ പല്പു എ.ജെ ഫെര്‍ണാണ്ടസ് എന്ന സായിപ്പിന്റെ കീഴില്‍ വിദ്യാര്‍ത്ഥിയായി. എന്നാല്‍ കുടുംബം അക്കാലങ്ങളില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരീടേണ്ടി വന്നു. 1878 മാര്‍ച്ച് മാസത്തില്‍ മൂന്നാം ഫോറത്തില്‍ പ്രവേശിക്കാനുള്ള പരീക്ഷ അദ്ദേഹം വിജയിച്ചു.അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളില്‍ പ്രവേശിച്ചു. ജ്യേഷ്ഠന്‍ വേലായുധനും അദ്ദേഹത്തോടൊപ്പം അവര്‍ണ്ണര്ക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെര്‍ണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥകണ്ട് ഒരു നേരത്തെ ഭക്ഷണം നല്‍കി സഹായിച്ചു. 1883 ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ചു. എന്നാല്‍ ജ്യേഷ്ഠന്‍ വേലായുധന്‍ ഉപരിപഠനത്തിനായി എഫ്.എ. ക്ക് ചേര്‍ന്നതിനാലുണ്ടായ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ പല്പു കോളേജില്‍ ചേര്‍ന്നില്ല. എന്നാല്‍ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ഇടക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വര്‍ഷം 1884 ല്‍ കോളേജില്‍ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി

വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ 4-ആമനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ്സ് അധികമായിരുന്നു എന്ന കാരണമാണ്‌ അതിനു കാണിച്ചത്. എന്നാല്‍ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കല്‍ കോളെജില് ‍ചേര്‍ന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വേലായുധന്‍ മദ്രാസ് സര്‍ക്കാരിന്റെ കീഴില്‍ ക്ലാര്‍ക്കായി ജോലിയെടുത്തിരുന്നു എന്നതും നാരായണഗുരുവിന്റെ പ്രോത്സാഹവും പല്പുവിന്റെ കുടുംബത്തെ അദ്ദേഹത്തെ മദ്രാസിലയച്ച് പഠിപ്പിക്കാന്‍ അനുകൂലപ്പെടുത്തി. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമര്‍ത്ഥമായി പഠിച്ച് അദ്ദേഹം നാലുവര്‍ഷം കൊണ്ട് എല്‍.എം.എസ് ഡിഗ്രി കരസ്ഥമാക്കി അദ്ദേഹം ഭിഷഗ്വരനായി.

[തിരുത്തുക] ഉദ്യോഗം

പഠനം പൂര്‍ത്തിയാക്കി തിരുവിതാംകൂര്‍ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാല്‍ ജോലിയും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം മൈസൂര്‍ സര്‍ക്കാരില്‍ ഒരു ഭിഷഗ്വരനായൊ ആയി സേവനം തുടങ്ങി. മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിന്‍ നിര്‍മ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യല്‍ വാക്സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ജോലി. എന്നാല്‍ വാക്സിന്‍ ഗുണനിലവാരത്തിലുള്ളതല്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍ സ്ഥാപനം അടച്ചു. തുറന്ന് ബാംഗ്ലൂരില്‍ മൈസൂര്‍ സര്‍ക്കാരിന്‍റെ കീഴീല്‍ പുതിയ ഒരു വാക്സിന്‍ നിര്‍മ്മാണശാല തുടങ്ങിയപ്പോള്‍ പല്പുനീ അതിന്‍റെ മേല്‍ നോട്ടക്കാരനായി നിയമിച്ചു. എന്നാല്‍ മേലുദ്യോഗസ്ഥര്‍ തമ്മിലുള്ള കിടമത്സരം മൂലം ഈ സ്ഥാപനത്തിനും പഴയതിന്‍റെ ഗതി വന്നു ചേര്‍ന്നു. വീണ്ടും മൈസൂര്‍ സര്‍ക്കാരിന്‍റെ കീഴില്‍ സീനിയര്‍ സര്‍ജനായ ഡോ. ബെന്‍സന്‍റെ ആവശ്യപ്രകാരം വാക്സിന്‍ നിര്‍മ്മാണശാല തുടങ്ങുകയും അതില്‍ പല്പുവിന്‍റെ സേവനം ലഭ്യമാക്കുകയും ചെയ്തു. കുറച്ചു കാലത്തിനുശേഷം ഡോ. ബെന്‍സന്‍ വിരമിച്ചപ്പോള്‍ പുതിയ ഉദ്യോഗസ്ഥന്‍ വരികയും അദ്ദേഹത്തിന് വാക്സിന്‍ നിര്‍മ്മാണത്തില്‍ താല്പര്യം കുറയുകയും വീണ്ടും സ്ഥാപനം നിര്‍ത്തുകയും ചെയ്തു. പല്പുവിനെ മറ്റു ജോലികളില്‍ നിയോഗിക്കുകയും ചെയ്തു

എന്നാല്‍ ഡോ.പല്പു തന്‍റെ സ്ഥിരോത്സാഹം മൂലം സര്‍ക്കാരിന് ലഭിച്ച വരുമാനത്തിന്‍റെ നീക്കിയിരിപ്പില്‍ 120 രൂപ ലിംഫ് ശേഖരണത്തിനായി അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിന്‍ നിര്‍മ്മാണം ആരംഭിച്ചു. അതില്‍ നിന്ന് വരുമാനം വര്‍ദ്ധിച്ചു തുടങ്ങി. താമസിയാതെ സര്‍ക്കാരിന് ഉദ്യോഗസ്ഥനിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ലിംഫ് നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറം രാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലര്‍ത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.

ഇതിനിടക്ക് സര്‍ക്കാരിന് മെമ്മോറിയലുകളും മറ്റും അയച്ച് മദ്രാസ് സര്‍ക്കാര്‍ സ്കൂളുകളിലും തസ്തികകളിലും താണജാതിക്കാരെക്കൂടി പ്രവേശിപ്പിക്കാന്‍ ഡോ.പല്പുവിനായിരുന്നു.

ഡോ.പല്പുവിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിന്‍ നിര്‍മ്മിക്കനുള്ള പദ്ധതിയുടെ ചുമതലയേല്പിക്കപ്പെട്ടു. വിദേശരാജ്യത്ത് ഉപരിപഠനത്തിനും സാധ്യത തെളിഞ്ഞു. എന്നാല്‍ കുത്സിതബുദ്ധിക്കരായ ചില മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം അതെല്ലാം നഷ്ടപ്പെട്ടു. ഡൊ.പല്പുവിനെ ജോലിയില്‍ തരം താഴ്തുകയും മറ്റു രീതിയില്‍ വാക്സിന്‍ ഉണ്ടാക്കാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ രീതിക്ക് പല അപാകതകളും ഉണ്ടായിരുന്നതിനാല്‍ ജനങ്ങളുടെ പരാതി വര്‍ദ്ധിച്ചു വന്നു. താമസിയാതെ സര്‍ക്കാര്‍ പല്പുവിനെ തിരിച്ചു വിളിച്ചു. പല്പു പുതിയ രീതി നിര്‍ത്തലാക്കി തനതായ രീതിയില്‍ വാക്സിന്‍ നിര്‍മ്മാണം പുനരാരംഭിച്ചു. ജനങ്ങളുടെ പരാതി കുറാഞ്ഞു. എന്നാല്‍ വീണ്ടും മേലുദ്യോഗസ്ഥര്‍ പല്പുവിനെ പ്ലേഗ്ബാധയുടെ ചുമതാലയേല്പിച്ചു. 1894 മുതല്‍ 98 വരെ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവയുടെ ചുമതലയേല്പിച്ചു.

1896 ല്‍ ബാംഗ്ലൂര്‍ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധവന്നപ്പോള്‍ സ്വന്തം ജീവന്‍ വരെ തൃണവല്‍കരിച്ചുകൊണ്ട് അതിനെതിരെ പോരാടി. ശ്മശാനങ്ങളില്‍ വരെ അദ്ദേഹം ജോലിയെടുത്തു. ക്യാമ്പുകളില്‍ താമസിക്കുന്നതിനെതിരായി ചില മുസ്ലീങ്ങള്‍ അദ്ദേഹത്തെ വധിക്കാന്‍ വരെ ശ്രമിച്ചു. പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ പല്പുവിനും കൂടെ സഹകരിച്ച ഭിഷഗ്രന്മാര്‍ക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോള്‍ ഇന്ത്യാ സര്‍ക്കാരിലെ സര്‍ജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഡോ. പല്പുവിന്റെ കാമ്പുകള്‍ മറ്റു കാമ്പുകളേ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവര്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടന്ന് ഉപരിപഠനത്തിന്‌ വിദേശത്തേക്കയക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്തു. ബ്രീട്ടിഷ് രാജ്ഞി ആഫ്രിക്കയിയില്‍ ജോലി വാഗ്ദാനം നല്‍കി എങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

[തിരുത്തുക] ഉപരിപഠനം

ആതുരസേവനരംഗത്തെ സ്തുത്യര്‍ഹമയ സേവനങ്ങള്‍ മാനിച്ച് മൈസൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം പഠിച്ചു. പാരീസ്, ജര്‍മ്മനി, ജനീവ റോം തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവര്‍ഷക്കാലം പഠനം നടത്തില്‍ കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കേംബ്രിഡ്ജില്‍ നിന്ന് ഡിപ്ലോമ ഇന്‍ പബ്ലിക് ഹെല്ത്തും ലണ്ടനില്‍ നിന്ന് എഫ്.ആര്‍.പി.എച്ച്. എന്ന ബിരുദവും നേടി. എം.ആര്‍.സി.എസ്സിനു രജിസ്തര്‍ ചെയ്തെങ്കിലും പരീക്ഷക്കിരിക്കാന്‍ അദ്ദേഹത്തിനായില്ല. ഇന്ത്യയില്‍ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന്‌ വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചു. എന്നാല്‍ അദ്ദേഹം അതെല്ലാം തിരസ്കരിച്ച് നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനഅയ രണ്ടാമത്തെ വൈദ്യനായിരുന്നു ഡൊ. പല്പു

[തിരുത്തുക] ഉയര്‍ന്ന ഉദ്യോഗം

ഉപരി പഠനം കഴിഞ്ഞതോടെ ഡൊ. പല്പുവിന് കൂടുതല്‍ ഉയര്‍ന്ന തസ്തികകളില്‍ നിഅയമനം ലഭിച്ചു. മൈസൂര്‍ സിറ്റി ഹെല്‍ത് ഓഫീസര്‍ ആയിട്ടായിരുന്നു അതില്‍ ആദ്യത്തേത്. 1905-ല്‍ മൈസൂര്‍ സര്‍കകരിന്റെ സാനിട്ടറി കമ്മീഷണരുടെ പേര്‍സണല്‍ അസിസ്ന്റന്റായി നിയമിതനായി. 1907 ല്‍ ശെപ്യൂട്ടി സാനിറ്റേഷന്‍ കമ്മീഷണറായി. ഇക്കാലയളവില്‍ വിഷൂചിക എന്ന സാംക്രമിക അസുഖം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തില്‍ രോഗാണുനബാധയാണ്‌ കാരണമെന്ന് ഡി.പല്പു കണ്ടെത്തി. എന്നാല്‍ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരന്റെ ബന്ധുവായ മറ്റൊരു ഉദ്യോഗസ്ഥനായ ശ്രീനിവാസ റാവു തന്റെ സര്‍‌വ്വ ശക്തിയും ഉപയോഗിച്ച് ഇതിനെ എതിര്‍ത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണു ബാധ കണ്ടെത്തിയെങ്കിലും തന്റ്റെ സ്വാധീനം മൂലം റാവു ഇതെല്ലാം മറച്ചു. സര്‍ക്കാര്‍ ഡോ. പല്പുവിനെ ഉദ്യോഗത്തില്‍ തരം താഴ്തി. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.

മൈസൂരില്‍ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോള്‍ സര്‍ക്കാര്‍ പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണം ജെയില്‍ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നല്‍കി. പിന്നീട് അദ്ദേഹം മദ്രാസ് സര്‍ക്കാരിന്റെ കീഴിലും ബറോഡ സര്‍ക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലികിയില്‍ ആരോഗ്യപ്രദര്‍ശനങ്ങളും ആരോഗ്യവിവരദായിയായ നാടകങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയും അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസക്ക്ക് പാത്രമാവുകയും ചെയ്തു

ബറോഡയില്‍ നിന്ന് മൈസൂരില്‍ തിരിച്ചെത്തി ഡോ.പല്പു താന്‍ പണ്ട ജോലി ചെയ്ത ലിഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി ചെയ്തു. നീണ്ട 35 വര്‍ഷത്തെ പൊതുജനസേവത്തിനുശേഷം അദ്ദേഹം 1920 ല്‍ വിരമിച്ചു.

[തിരുത്തുക] സാമൂഹിക ധാരയിലേക്ക്

തിരുവിതാംകൂറ് രാജ്യത്ത് സര്‍ക്കാര്‍ ജോലിയില്‍ അധഃകൃതര്‍ക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയില്‍ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവര്‍ക്ക് ലഭിക്കുമായിരുന്നില്ല. ഡൊ.പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാന്‍ തള്ളിക്കളയുകയായിരുന്നു. താന്‍ ജനിച്ച മണ്ണില്‍ തന്നോട് കാണിക്കപ്പെട്ട അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഫലമായി മദ്രാസ് സര്‍ക്കറിലേക്കും മറ്റും അദ്ദേഹം മെമ്മോറിയലുകള്‍ അയച്ച് അവിടത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും താണജാതിക്കര്‍ക്ക് പ്രവേസനം നേടിയെടുത്തു.

മെഡിക്കല്‍ സ്കൂളില്‍ തനിക്കു പ്രവേശനം നിഷേധിച്ചതിന്റേയും ജ്യേഷ്ഠനും തനിക്കും ഉദ്യോഗം നിരസിച്ചത് എന്തടിസ്ഥാനഹ്ത്റ്റിലാണെന്ന് ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം തിരുവിതാം‌കൂര്‍ ദിവാന്‌ പരാതി ബോധിപ്പിഛ്കു. അധികൃതര്‍ കാട്ടുന്ന അനീതികള്‍ക്കെതിരെ പത്രമാധ്യമങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതി. 1885 മുതല്‍ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂര്‍ വാണിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണര്‍ക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഈ തള്ളിക്കയറ്റത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. 1890 -ല്‍ നടന്ന ഈ പ്രക്ഷോഭത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നായര്‍, ഈഴവര്‍, മിസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ച് അതില്‍ പങ്കെടുത്തു.

തന്റെ ജാതിയില്‍ പെട്ട മനുഷ്യര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഭലമാണ് 1903-ലെ എസ്.എന്‍.ഡി.പി യുടെ രൂപീകരണം. ഈഴവര്‍ക്ക് നീതി ലഭിക്കുവാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെ ഭാരതത്തിലെ ഏതെങ്കിലും ആത്മീയ ഗുരുവുമൊത്ത് പ്രവര്‍ത്തിക്കുവാന്‍ ഉപദേശിച്ചു. ജനങ്ങളെ ആത്മീയവല്‍ക്കരിക്കുവാനും വ്യവസായവല്‍ക്കരിക്കുവാനുമായിരുന്നു ഗുരുവിന്റെ ഉപദേശം. ഇന്ത്യയിലെ ഏതൊരു സംഘടനയ്ക്കും വിജയകരമാകുവാന്‍ ആത്മീയതയുടെ ചട്ട ആവശ്യമാണെന്നായിരുന്നു വിവേകാനന്ദന്റെ ഉപദേശം. ഇത് അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിലേക്ക് നയിച്ചു. എസ്.എന്‍.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരില്‍ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളില്‍ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങള്‍ക്ക് തണുപ്പില്‍ നിന്നു രക്ഷപെടാനായി തന്റെ ചിലവില്‍ അദ്ദേഹം കമ്പിളിപ്പുതപ്പുകള്‍ വാങ്ങി നല്‍കി. മൈസൂരിലായിരുന്നപ്പോള്‍ അദ്ദേഹം വാലിഗാര്‍ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങള്‍ നേടിയെടുക്കുവാനായി ഒരു സംഘടന രൂപീകരിച്ചു.

കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവില്‍ ഈഴവരുടെ അധ:സ്ഥിതിയെ ചൂണ്ടിക്കാണിച്ച് താന്‍ അയച്ച പരാതികളും പത്രങ്ങളില്‍ താന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.

[തിരുത്തുക] ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍

അധ:സ്ഥിതര്‍ക്ക് തങ്ങളുടെ ജന്മാവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു “ഈഴവ മെമ്മോറിയല്‍“, “മലയാളി മെമ്മോറിയല്‍” എന്നിവ. അന്നത്തെ സര്‍ക്കാ‍രും അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ. പല്‍പ്പു മൂന്നാമനായി ഒപ്പുവെച്ച് സമര്‍പ്പിച്ച ഈ ഹര്‍ജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാന്‍മാര്‍ അവരുടെ നാട്ടുകാര്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി. ഈഴവരുടെ സംസ്ഥാനത്തിലെ ദുരവസ്ഥയും ഈഴവര്‍ക്ക് ഏറ്റവും താഴെയുള്ള സര്‍ക്കാര്‍ ജോലികള്‍ പോലും നിഷേധിക്കുന്നതും ഈ മെമ്മോറിയല്‍ പ്രതിപാദിച്ചു. ഇതേ സമയത്ത് ഇങ്ങനെയുള്ള വിവേചനങ്ങള്‍ ഇല്ലാതിരുന്ന മലബാര്‍ സംസ്ഥാനത്ത് ഉയര്‍ന്ന ജോലികളും ഈഴവര്‍ക്ക് ലഭിക്കുന്നതും ഈ ഹര്‍ജ്ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രില്‍ 21-നു സര്‍ക്കാര്‍ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവര്‍ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയര്‍ നിര്‍മ്മാണം, കള്ള് ചെത്തല്‍ എന്നിവ തുടര്‍ന്ന് ജീ‍വിച്ചാല്‍ മതി എന്നതായിരുന്നു.

ഈ മറുപടിയില്‍ ക്ഷുഭിതനായ ഡോ. പല്‍പ്പു സംസ്ഥാനത്തെ ഇടയ്ക്കിടക്ക് സന്ദര്‍ശിച്ച് ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സര്‍ക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപീകരിച്ചു. തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തില്‍ 300-ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവര്‍ ഒപ്പുവെച്ച ഒരു ഭീമഹര്‍ജ്ജി സര്‍ക്കാരിനു സമര്‍പ്പിക്കുവാന്‍ ഈ സമ്മേളനത്തില്‍ തീരുമാനമായി. ഡോ. പല്‍പ്പു ഒപ്പുകള്‍ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബര്‍ 3 നു സമര്‍പ്പിച്ച ഈ ഭീമഹര്‍ജ്ജിയാണ് ‘ഈഴവ മെമ്മോറിയല്‍’ എന്ന് അറിയപ്പെടുന്നത്. തന്റെ സ്വന്തം കുടുംബത്തിന് ഈഴവരായതു കൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഈ ഹര്‍ജ്ജിയില്‍ അദ്ദേഹം വിവരിച്ചു.

[തിരുത്തുക] സ്വാമി വിവേകാനന്ദനുമായി

[തിരുത്തുക] ശ്രീനാരായണഗുരുവുമൊത്ത്

[തിരുത്തുക] കുമാരനാശാന്‍

[തിരുത്തുക] ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം

[തിരുത്തുക] ദേശീയ ധാരയില്‍

അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദന്‍റ്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയുടെ ഒരു കത്തുമായി ഡോ. പല്‍പ്പു ബാരിസ്റ്റര്‍ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയില്‍ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ ഡോ. പല്‍പ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയില്‍ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.

ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പല്‍പ്പു അടുത്ത ബന്ധം പുലര്‍ത്തി. സ്വാമി വിവേകാനന്ദന്‍, സരോജിനി നായിഡു എന്നിവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഉള്‍പ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോള്‍ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദന്‍ മൈസൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയില്‍ ഇരുത്തി വലിച്ച് മൈസൂര്‍ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയില്‍ വയ്ച്ചാണ് വിവേകാനന്ദന്‍ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവല്‍ക്കരിക്കാനും വ്യവസായവല്‍ക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂര്‍ ഗവര്‍ണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിം‌ഫ് നിര്‍മ്മാണം പഠിക്കുവാന്‍ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച് 15,000-ത്തോളം ആളുകള്‍ മരിച്ചപ്പോള്‍ അദ്ദേഹം പകര്‍ച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.

മൈസൂര്‍ സര്‍ക്കാരില്‍ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാര്‍ എക്കൊണോമിക് യൂണിയന്‍ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തില്‍ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരന്‍ ആശാന്‍, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ആശയങ്ങള്‍ പകര്‍ന്നത് ഡോ. പല്‍പ്പുവിന്റെ പ്രവര്‍ത്തനങ്ങളാണ്. ശ്രീ നാ‍രായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.

[തിരുത്തുക] കുടുംബജീവിതം

ഡോ പല്പുവിന്‌ 28 വയസ്സുള്ളപ്പോള്‍ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണന്‍ വൈദ്യന്റെ സഹോദരിയായിരുന്ന പിപ്.കെ. ഭഗവതിയംംഅയെ കല്യാണം കഴിക്കുകയുണ്ടായി. (1891 സെപ്തംബര്‍ 13). രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ആ ദമ്പതിമാര്‍ക്ക് ഉണ്ടായി.

[തിരുത്തുക] മരണം

1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com