Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
നൈട്രജന്‍ - വിക്കിപീഡിയ

നൈട്രജന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

7 കാര്‍ബണ്‍നൈട്രജന്‍ഓക്സിജന്‍
-

N

P
പൊതു വിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ നൈട്രജന്‍, N, 7
അണുഭാരം 14.0067 ഗ്രാം/മോള്‍

നിറം, മണം, രുചി എന്നിവ ഇല്ലാത്ത ഒരു മൂലകമാണ് നൈട്രജന്‍ അഥവാ പാക്യജനകം. സാധാരണ പരിതസ്ഥിതികളില്‍ ദ്വയാണുതന്മാത്രകളായി വാതകരൂപത്തിലാണ് ഇത് നില കൊള്ളുന്നത്. അന്തരീക്ഷവായുവിന്റെ 78.1% ഭാഗവും നൈട്രജനാണ്. ജീവനുള്ള കലകളിലേയും, അമിനോ അമ്ലങ്ങളിലേയും ഒരു ഘടകമാണ് നൈട്രജന്‍. അമോണിയ, നൈട്രിക് അമ്ലം, സയനൈഡുകള്‍ എന്നീ വ്യാവസായിക പ്രധാന്യമുള്ള സംയുക്തങ്ങളില്‍ നൈട്രജന്‍ അടങ്ങിയിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഗുണങ്ങള്‍

ചിത്രം:NitrogenRencer.png
നൈട്രജന്‍ തന്മാത്രയുടെ മാതൃക

നൈട്രജന്റെ അണുസംഖ്യ 7-ഉം, പ്രതീകം N -ഉം ആണ്. നൈട്രജന്റെ ഇലക്ട്രോ നെഗറ്റിവിറ്റി 3.0 ആണ്. ഇതിന്റെ ബാഹ്യതമ അറയില്‍ 5 ഇലക്ട്രോണുകള്‍ ഉള്ളതുകൊണ്ട് മിക്ക സംയുക്തങ്ങളിലും സംയോജകത 3 ആണ് പ്രകടമാക്കുന്നത്.


ദ്വയാണുതന്മാത്രകളായാണ് നൈട്രജന്‍ പ്രകൃതിയില്‍ കാണപ്പെടുന്നത്. നൈട്രജന്‍ തന്മാത്രയിലെ (N2) ത്രിബന്ധം പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ തന്മാത്രാബന്ധനങ്ങളില്‍ ഒന്നാണ്. അതിനാല്‍ നൈട്രജന്‍ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല. പക്ഷേ മറ്റു നൈട്രജന്‍ സംയുക്തങ്ങളെ നൈട്രജന്‍ തന്മാത്രയാക്കി മാറ്റുന്നത് താരതമ്യേന എളുപ്പവുമാണ്. ഇതൊക്കെയാണ് നൈട്രജന്‍ പ്രകൃതിയില്‍ സുലഭമാകാനുള്ള കാരണങ്ങള്‍.

ചിത്രം:Solid nitrogen.jpg
ഖര നൈട്രജന്‍
(ദ്രാവകഹീലിയത്തില്‍ മുക്കിയാണ് നൈട്രജനെ ഖരാവസ്ഥയിലെത്തിക്കുന്നത്

അന്തരീക്ഷമര്‍ദ്ദത്തില്‍ 77° കെല്‍‌വിന്‍ താപനിലയില്‍ നൈട്രജന്‍ സാന്ദ്രീകരിക്കപ്പെടുന്നു.63° കെല്‍‌വിനില്‍ ഉറയുകയും ചെയ്യുന്നു. ദ്രവനൈട്രജന്‍ വെള്ളം പോലെയുള്ള ഒരു ദ്രാവകമാണ്. അതിന്റെ സാന്ദ്രത വെള്ളത്തിന്റെ 81% വരും. അതിശീതശാസ്ത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ദ്രവ നൈട്രജന്‍.

[തിരുത്തുക] ചരിത്രം

നീത്രോജനിയം എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് നൈട്രജന്‍ എന്ന പേരുണ്ടായത്. നിത്രും എന്നത്, ഗ്രീക്ക് പദമായ നിറ്റ്രോന്‍ (നാടന്‍ കാരം എന്നര്‍ത്ഥം)എന്നതില്‍ നിന്നും ജെന് എന്നത് ജേനുസ് എന്ന ‘ജനിപ്പിക്കുന്നത്‘ എന്നര്‍ത്ഥമുള്ള(ലത്തീന്‍)പദത്തില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞത്. 1772-ല്‍ ഡാനിയല്‍ റൂഥര്‍ഫോര്‍ഡ് ആണ് ഈ വാതകം കണ്ടെത്തിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു. വായുവിലെ ഒരു നല്ല ശതമാനം ജ്വലനത്തെ സഹായിക്കുന്നില്ല എന്ന്‌ 18-ആം നൂറ്റാണ്ടിലേ രസതന്ത്രജ്ഞര്‍ക്ക് അറിവുണ്ടായിരുന്നു. കാള്‍ വില്യം ഷീല്‍, ഹെന്‍‌റി കാവെന്‍ഡിഷ്, ജോസഫ് പ്രീസ്റ്റ്ലി മുതലായ ശാസ്ത്രകാരന്മാരും നൈട്രജനെക്കുറിച്ച് ഇക്കാലയലവില്‍ പഠനം നടത്തി. കത്തിയ വാതകം എന്ന രീതിയിലാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്.


നൈട്രജന്റെ ഈ നിര്‍വീര്യസ്വഭാവം മൂലം ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലാവോസിയെര്‍, ഗ്രീക്ക് ഭാഷയില്‍ ജീവനില്ലാത്തത് എന്നര്‍ത്ഥം വരുന്ന അസോട്ടെ (azote) എന്നു വിളിച്ചു. ഇതു തന്നെയാണ് നൈട്രജന്റെ ഫ്രഞ്ച് ഭാഷയിലെ നാമം. പിന്നീട് ഈ നാമം മറ്റു പല ഭാഷകളിലേക്കും പകര്‍ന്നിട്ടുണ്ട്.


നൈട്രജന്റെ സംയുക്തങ്ങളെക്കുറിച്ച് പണ്ടുകാലം മുതലേ ആളുകള്‍ക്ക് അറിയാമായിരുന്നു. ആല്‍കെമിസ്റ്റുകള്‍ കരുത്തനായ ജലം എന്ന അര്‍ത്ഥത്തില്‍ അക്വാ ഫോര്‍ട്ടിസ് എന്നായിരുന്നു നൈട്രിക് അമ്ലത്തെ വിളിച്ചിരുന്നത്. നൈട്രിക് അമ്ലത്തിന്റേയും ഹൈഡ്രോക്ലോറിക് അമ്ലത്തിന്റേയും മിശ്രിതമായ രാജദ്രാവകം അഥവാ അക്വാറീജിയയും പണ്ടു മുതലേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു നൈട്രജന്‍ സംയുക്തമാണ്. രാജലോഹമായ സ്വര്‍ണത്തെ അലിയിക്കുന്നതിനാലാണ് ഇതിന് രാജദ്രാവകം എന്ന പേരു വന്നത്. വെടിയുപ്പും (പൊട്ടാസ്യം നൈട്രറ്റ്) സോഡിയം നൈട്രേറ്റും ആണ് വ്യാവസായികരംഗത്തും കാര്‍ഷിക രംഗത്തും ആദ്യമായി ഉപയോഗിച്ച നൈട്രജന്‍ സംയുക്തങ്ങള്‍ (സാള്‍ട്ട്‌പീറ്റര്‍ എന്നാണ് ഈ രണ്ടു സംയുക്തങ്ങള്‍ക്കും പൊതുവായുള്ള പേര്). ആദ്യം വെടിമരുന്നിനായും പിന്നീട് വളമായുമാണ് ഇവ ഉപയോഗിച്ചു പോന്നത്.

[തിരുത്തുക] ലഭ്യത

അന്തരീക്ഷത്തില്‍ ഏറ്റവും അധികം അടങ്ങിയിരിക്കുന്ന ഘടകമാണ് നൈട്രജന്‍(വ്യാപ്തത്തിന്റെ അടിസ്ഥാനത്തില്‍ 78.084%-വും, ഭാരത്തിന്റെ അടിസ്ഥാനത്തില്‍ 75.5%-വും)

നക്ഷത്രങ്ങളിലെ ആണവ സംയോജനപ്രക്രിയ മൂലമാണ് ആണവ ഭാരം 14 ഉള്ള നൈട്രജന്‍(14N) ഉണ്ടാകുന്നത്. പിണ്ഡത്തെ അടിസ്ഥാനമായി പ്രപഞ്ചത്തില്‍ ഏറ്റവും അധികമുള്ള ഏഴാമത്തെ മൂലകമാണ് ഇത്.

അള്‍ട്രാവയലറ്റ് സ്പെക്ട്രോസ്കോപ്പി ഉപകരണങ്ങള്‍ ഉപയോഗിച്ച് നൈട്രജന്‍ തന്മാത്രകളേയും സംയുക്തങ്ങളേയും നക്ഷത്രങ്ങള്‍ക്കിടയിലുള്ള ഇടങ്ങളില്‍ (interstellar space) കണ്ടെത്തിയിട്ടുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ അന്തരീക്ഷത്തിലെ ഒരു പ്രധാന ഘടകമാണ് നൈട്രജന്‍ തന്മാത്ര. മറ്റു ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലും ഇത് കണ്ടു വരുന്നു.

മാംസ്യം (പ്രോട്ടീന്‍), ന്യൂക്ലിക് അമ്ലങ്ങള്‍ എന്നിങ്ങനെയുള്ള തന്മാത്രകളുടെ രൂപത്തില്‍ എല്ലാ ജീവജാലങ്ങളിലും നൈട്രജന്‍ കാണപ്പെടുന്നു. ജന്തുക്കളുടെ വിസര്‍ജ്ജ്യത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ഘടകവും നൈട്രജന്‍ (യൂറിയ, യൂറിക് അമ്ലം തുടങ്ങിയ രൂപങ്ങളില്‍) ആണ്. ചെടികളുടേയും ജന്തുക്കളുടേയും ശരീരഭാഗങ്ങള്‍ ചീഞ്ഞു നശിക്കുമ്പോഴും നൈട്രജന്‍ ഉണ്ടാകുന്നുണ്ട്.

[തിരുത്തുക] നിര്‍മ്മാണം

ദ്രവവായുവിനെ ആംശികസ്വേദനം(fractional distillation) നടത്തിയാണ് വ്യാവസായികമായി നൈട്രജന്‍ വേര്‍തിരിച്ചെടുക്കുന്നത്. വാതകരൂപത്തിലുള്ള വായുവില്‍ നിന്നും മര്‍ദ്ദം പ്രയോഗിച്ചും (pressure swing adsorption) ഇത് വേര്‍തിരിക്കാറുണ്ട്. സ്റ്റീല്‍ നിര്‍മ്മാണത്തിനും മറ്റും വേണ്ടി ഓക്സിജന്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഉപോല്‍പ്പന്നമായാണ് നൈട്രജന്‍ വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

[തിരുത്തുക] ഉപയോഗങ്ങള്‍

നൈട്രജന്റെ ഉപയോഗങ്ങള്‍ നിരവധിയാണ്.

  • വായുവിന്റെ സാന്നിധ്യം ഓക്സീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്, വായുവിനു പകരമായി നൈട്രജനെ ഉപയോഗിക്കുന്നു. നൈട്രജന്‍ പൊതുവേ നിര്‍വീര്യമായതിനാല്‍ ഓക്സീകരണം നടക്കുകയില്ല.
  • മരുന്നുകളുടെ നിര്‍മാണത്തിന്‍ വ്യാപകമായി ഇത് ഉപയോഗിക്കുന്നു.
  • ഓക്സീകരണം മുഖേനെ കേടാകുന്നത് തടഞ്ഞ് പുതുമ നിലനിര്‍ത്താനായി പൊതിഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ (packeged food) നൈട്രജന്‍ ഉപയോഗിക്കുന്നു.
  • സുരക്ഷിതത്വത്തിനായി, ദ്രവരൂപത്തിലുള്ള സ്ഫോടകവസ്തുക്കളുടെ മുകളില്‍ നൈട്രജന്‍ നിറക്കുന്നു.
  • ഡയോഡുകള്‍, ട്രാന്‍സിസ്റ്ററുകള്‍, സംയോജിത പരിപഥങ്ങള്‍ (integrated circuits) മുതലായ ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മിതിക്ക്.
  • ഈര്‍പ്പം പൂര്‍ണ്ണമായി നീക്കം ചെയ്ത്, ഉന്നതമര്‍ദ്ദത്തിലുള്ള നൈട്രജന്‍ വാതകത്തെ ഉന്നത വോള്‍ട്ടതാ ഉപകരണങ്ങളില്‍, ഡൈഇലക്ട്രിക് ആയി ഉപയോഗിക്കുന്നു.
  • സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്റെ നിര്‍മ്മിതിക്ക്.
  • തീപിടിത്തം ഒഴിവാക്കുന്നതിനായി, വ്യോമസേനാ വിമാനങ്ങളിലെ ഇന്ധനവ്യൂഹങ്ങളില്‍ ഉപയോഗിക്കുന്നു.
  • സാധാരണ വായുവിനെ അപേക്ഷിച്ച് ഈര്‍പ്പം, തീപിടിത്തം ഓക്സീകരണം എന്നിവക്കുള്ള സാധ്യത കുറവാണെന്നതിനാല്‍, വിമാനങ്ങളുടേയും മറ്റു ചില വാഹനങ്ങളുടേയും ചക്രത്തില്‍ നിറക്കാനായി നൈട്രജന്‍ ഉപയോഗിക്കുന്നു. നൈട്രജന്‍ തന്മാത്ര, വായുവിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകമായ ഓക്സിജന്റെ തന്മാത്രയേക്കാള്‍ വലിപ്പമേറിയതായതിനാല്‍ ഇത് റബര്‍ ചക്രങ്ങളില്‍ നിറക്കുന്നത് സാധാരണ വായുവിനെ അപേഷിച്ച് എളുപ്പമാണ്. മേല്‍പ്പറഞ്ഞ കാരണം കൊണ്ടുതന്നെ ചക്രത്തില്‍ നിറച്ച നൈട്രജന്‍ അതില്‍ നിന്നും പോകാനുള്ള കാലദൈര്‍ഘ്യവും സാധാരണ വായുവിനെ അപേക്ഷിച്ച് കൂടുതലാണ്.
  • കെഗ് ബിയറുകളുടെ നിര്‍മ്മാണത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനു പകരമായും അതിനോടൊപ്പം ചേര്‍ത്തും ഉപയോഗിക്കുന്നു. ഇത്തരം പാനീയങ്ങളെ കുപ്പിയിലും പാട്ടയിലും ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിറക്കുന്നതിന് ദ്രവനൈട്രജന്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] ദ്രവനൈട്രജന്‍

ദ്രവനൈട്രജന്‍ നിറച്ച വീപ്പ
ദ്രവനൈട്രജന്‍ നിറച്ച വീപ്പ

അതിശീതശാസ്ത്രത്തില്‍ വളരെ പ്രാധാനപ്പെട്ട ഒരു ദ്രാവകമാണ് ദ്രവനൈട്രജന്‍. LN2, N2(l) എന്നീ സൂചകങ്ങളാണ് ഇതിനെ കാണിക്കാനായി ഉപയോഗിക്കുന്നത്. ചുറ്റുപാടുകളില്‍ നിന്നുള്ള താപവ്യതിയാനങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, മര്‍ദ്ദം ചെലുത്തിയില്ലെങ്കിലും ദ്രവനൈട്രജന്‍ ദ്രാവകരൂപത്തില്‍ തന്നെ തുടരും. വളരെ കൂടിയ അളവില്‍ നൈട്രജനെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനു പറ്റിയ രൂപമാണ് ഇത്.

ജലത്തിന്റെ താപനില അതിന്റെ ഖരാങ്കത്തേക്കാള്‍ വളരെ താഴ്ന്ന ഒരു താപനിലയില്‍ നിലനിര്‍ത്താന്‍ ദ്രവനൈട്രജന്‍ ഉപയോഗിക്കുന്നു. അതിനാല്‍ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളില്‍ ഉപയോഗിക്കുന്നു.

  • ഭക്ഷണപദാര്‍ത്ഥങ്ങളെ ശീതീകരിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടു പോകാന്‍
  • രക്തം, പ്രത്യുല്പാദനകോശങ്ങള്‍, ശരീരാവയവങ്ങള്‍, മറ്റു ജൈവ വസ്തുക്കള്‍ മുതലായവയെ കാലങ്ങളോളം കേടു കൂടാതെ സൂക്ഷിക്കുന്നതിന്.
  • ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന്.
  • അതിശീതശാസ്ത്രപഠനത്തിന്
  • വളരെ സംവേദനത്വമുള്ള വൈദ്യുതോപകരണങ്ങളെ തണുപ്പിക്കുന്നതിന്.
  • ത്വക്‍‌രോഗചികിത്സയില്‍ ഗുരുതരമായി അസുഖം ബാധിച്ച ത്വക്കിന്റെ ഭാഗങ്ങളെ നീക്കം ചെയ്യുന്നതിന്
  • കമ്പ്യൂട്ടറിന്റെ സി.പി.യു., ഗ്രാഫിക് പ്രോസസര്‍ മുതലായ ഘടകങ്ങളില്‍ വേഗത കൂട്ടാനായി ഓവര്‍ ക്ലോക്കിങ് ചെയ്യുമ്പോള്‍‍ ഉണ്ടാകുന്ന ചൂടിനെ കുറക്കാനായി ദ്രവനൈട്രജന്‍ ഉപയോഗിക്കാറുണ്ട്.
  • കടുപ്പമേറിയ വസ്തുക്കളെ കടയുമ്പോള്‍(machining or turning) തണുപ്പിക്കുന്നതിനുള്ള മാധ്യമമായി.
  • ശവസംസ്കാരത്തിന് - ദ്രവനൈട്രജനില്‍ ശവശരീരം മുക്കിയാല്‍, അത് പൊട്ടുന്ന രീതിയില്‍ കട്ടിയാകുന്നു (brittle). ഒരു ചെറിയ വിറപ്പിക്കല്‍ കൊണ്ട് അത് പൊട്ടിച്ചിതറുന്നു. അവശിഷ്ടത്തിന്റെ ഭാരം നേരത്തെയുണ്ടായിരുന്നതിന്റെ 30% ആയി കുറയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംസ്കാരത്തിന് പ്രൊമേഷന്‍ എന്നാണ് പറയുക.

[തിരുത്തുക] സംയുക്തങ്ങള്‍

അന്തരീക്ഷത്തിലെ നൈട്രജന്‍ തന്മാത്ര അതിലെ ശക്തിയേറിയ ബന്ധനം മൂലം താരതമ്യേന രാസപ്രവര്‍ത്തനശേഷി കുറഞ്ഞ ഒന്നാണ്. മനുഷ്യശരീരത്തിലും ഇത് നിര്‍വീര്യമായ ഒന്നാണ്. ബാക്റ്റീരിയ പോലുള്ള ചില ജീവികളുടെ പ്രവര്‍ത്തനം മൂലം നൈട്രജന്‍ വളരെ പതുക്കെ ഉപയോഗപ്രദമായ സംയുക്തങ്ങളായി മാറുന്നുണ്ട്.

നൈട്രജന്റെ ജൈവ അജൈവ സംയുക്തങ്ങള്‍ (organic & inorganic compounds) രാസോര്‍ജ്ജത്തിന്റെ കലവറ എന്ന നിലയില്‍ ചരിത്രപരമായിത്തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. പ്രധാന സംയുക്തങ്ങള്‍ താഴെപറയുന്നു.

  • പൊട്ടാസ്യം നൈട്രേറ്റ് (KNO3) അഥവാ വെടിയുപ്പ് - വെടിമരുന്നായി പുരാതനകാലം മുതല്‍ക്കേ ഉപയോഗിക്കുന്നു.
  • അമോണിയം നൈട്രേറ്റ് - വളം, സ്ഫോടകവസ്തു.
  • നൈട്രോഗ്ലിസറിന്‍, ട്രൈ നൈട്രോ ടോള്യൂന്‍, നൈട്രോ സെല്ലുലോസ് തുടങ്ങിയവയും സ്ഫോടകവസ്തുക്കളാണ്. വെടിക്കോപ്പുകളുടേ നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.
  • നൈട്രിക് അമ്ലം (HNO3) - ശക്തിയേറിയ ഓക്സീകാരിയാണ്. മിക്കവാറും ലോഹങ്ങള്‍ ഇതില്‍ ലയിക്കുന്നു. റോക്കറ്റുകളിലെ ദ്രാവക ഇന്ധനമായി ഉപയോഗിക്കുന്നു.
  • ഹൈഡ്രേസിന്‍ (Hydrazine) - റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന മറ്റൊരു നൈട്രജന്‍ സംയുക്തമാണ്. N2H4 ആണ് ഇതിന്റെ രാസവാക്യം.
  • നൈട്രസ് ഓക്സൈഡ് (N2O) - വൈദ്യശാസ്ത്രരംഗത്ത് രോഗികളെ ഭാഗികമായി മയക്കുന്നതിന് 19-ആം നൂറ്റാണ്ടില്‍ തന്നെ ഇത് ഉപയോഗിച്ചിരുന്നു. ശസ്ത്രക്രിയക്കായി പൂര്‍ണമായി മയക്കുന്നതിന് ഇത് ഉപയോഗിച്ച് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ചിരിപ്പിക്കുന്ന വാതകം എന്നും ഇത് അറിയപ്പെടുന്നു. മദ്യപിച്ചതിനു തുല്യമായുള്ള ഉന്മാദാവസ്ഥ ഉണ്ടാക്കാന്‍ ഇതിനു കഴിയുമെന്നുള്ളതിനാലാണ് ഇത്തരത്തില്‍ അറിയപ്പെടുന്നത്.
  • നൈട്രോഗ്ലിസറിനും, നൈട്രോപ്രസ്സൈഡും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന മരുന്നുകളാണ്.
ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com