കേരളത്തിലെ മതങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ മതങ്ങളുടെ ഒരു തരം തിരിവ് ആണ് ഇവിടെ. ഒരോന്നിനെക്കുറിച്ച് അറിയണമെങ്കില്‍ അതാത് കണ്ണികളില്‍ പോയി നൊക്കുക.
പ്രധാന മതങ്ങളും ഉപവിഭാഗങ്ങളും
- ഹിന്ദു മതം
- ഇസ്ലാം മതം
- ക്രിസ്തു മതം
- ജൈന മതം
ഉള്ളടക്കം |
[തിരുത്തുക] ഹിന്ദു മതം
ഹിന്ദ് എന്നാല്‍ സിന്ധു നദീ തീരം എന്നര്‍ത്ഥം. ആയതിനാല്‍ ഹിന്ദുവെന്നത് സിന്ധു നദീ തീരത്ത് വസിക്കുന്നവന്‍ എന്നാണര്‍ത്ഥം. ജനങ്ങള്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും എന്നര്‍ത്ഥത്തിലാണ് ഹിന്ദു മതം ആദ്യമായി അറിയപ്പെട്ടിരുന്നത്. ഉറവിടങ്ങളായ ശ്രുതി, സ്മൃതി, വേദങ്ങള്‍, പുരാണങ്ങള്‍ , ഉപനിഷത്തുകള്‍, സദാചാര സംഹിതകള്‍ എന്നിവയാണ്. ഇന്ത്യയി 85% ഹിന്ദുക്കളാണ്. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഏകീകൃത അരാധനാസ്വഭാവമില്ല. വിവിധ വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ അധിനിവേശം വരെ എല്ലാവരും ഒന്നു പോലെയായിരുന്നു. പിന്നീട് ആണ് ചാതുര്‍വര്‍ണ്ണ്യവും ഭക്തിമാര്‍ഗ്ഗവും ക്ഷേത്രങ്ങളും അന്ധവിശ്വാസങ്ങളും മറ്റു ജാതീയ വ്യത്യാസങ്ങളും വന്നത്. ഹിന്ദു മതത്തില്‍ സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും രണ്ടു വിഭാഗങ്ങളും പിന്നെ ഇതില്‍ രണ്ടിലും പെടാത്ത വരും ഉണ്ട്.
[തിരുത്തുക] സവര്‍ണ്ണര്‍
ചാതുര്‍വണ്ണ്യക്കാരായ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവരുടെ പിങാമികളും അവരുടെ അവാന്തര വിഭാഗങ്ങളും ഇതില്‍ പെടുന്നു.
[തിരുത്തുക] ബ്രാഹ്മണര്‍
ഇന്ത്യയില്‍ കുടിയേറിയ ആര്യന്മാരാണ് ബ്രാഹ്മണര്‍ എന്നു വിശ്വസിക്കുന്നു. എന്നാല്‍ കേരളത്തില്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള ആര്യാധിനിവേശം ഉണ്ടായിട്ടുണ്ട് അങ്കിലും നമ്പൂതിരി എന്നറിയപ്പെടുന്ന കര്‍ണ്ണാടകത്തില്‍ നിന്നും വന്ന ബ്രാഹ്മണരാണ് നമ്പൂതിരിമാര്‍ [1]. ഇവര്‍ക്കാണ് ഇതില്‍ മേലെത്തട്ട്. ബ്രാഹ്മണരില്‍ ഉയര്‍ന്നവരെ ആര്യപട്ടന്മാര്‍ എന്നു പറയാറുണ്ട്. [2]. മറ്റുള്ളവരെ കുടിയേറിപ്പാര്‍ത്തതിന്‍റെ അടിസ്ഥാനത്തില്‍ അവരെ അഞ്ചായി തിരിക്കാം
- തെലുങ്കു ബ്രാഹ്മണര്‍
- തമിഴ് ബ്രാഹ്മണര്‍
- കര്‍ണ്ണാടക ബ്രാഹ്മണര്‍
- മഹാരാഷ്ട്ര ബ്രാഹമണര്‍
- പഞ്ചഗൌഡ ബ്രാഹ്മണര്‍
[തിരുത്തുക] ബ്രഹ്മണരിലെ അവാന്തര വിഭാഗങ്ങള്‍
- അമ്പലവാസികള്‍
- പട്ടരുണ്ണി
- പ്ലാപ്പിള്ളി
- പിഷാരടി
- പൊതുവാള്‍
- വാര്യര്‍
- മാരാര്‍
- പുഷ്പകര്‍
- തെയ്യമ്പാടി കുറുപ്പ്
- കാരോപണിക്കര്‍
[തിരുത്തുക] അമ്പലവാസികള്‍
ആറോളം അവാന്തര വിഭാഗങ്ങള്‍ തന്നെ ഉള്ള ഒരു വിഭാഗമാണിത് ക്ഷേത്രങ്ങളിലെ മാലകെട്ട്, ചെണ്ടകൊട്ട്, അടിച്ചുവാരല്‍, ശംഖുവിളിക്കല്‍ തുടങ്ങി വിവിധ തരം ജോലികളാണ് ഇവര്‍ ചെയ്തു വന്നിരുന്നത്. അവയിലെ ചില വിഭാഗങ്ങള്‍ താഴെ പറയുന്നു,
- അടികള്‍
- ചക്യാര്‍
- കുരുക്കള്‍
- നമ്പിടി
- നമ്പ്യാര്‍
[തിരുത്തുക] ക്ഷത്രിയര്‍
ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതിയനുസരിച്ച് ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അര്‍ഹിക്കുന്ന ജാതികാരാണ് ഇവര്‍. പ്രജാസംരക്ഷണം, ദാനം, വെഡാദ്ധ്യയനം തുടങ്ങിയവയാണ് ധര്‍മ്മങ്ങള്‍. ഇവര്‍ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.
- മലയാള ക്ഷത്രിയര്‍
- പര്‍ദേശി ക്ഷത്രിയര്‍
- ബ്രഹ്മണ ക്ഷത്രിയര്‍
ചെമ്പകശ്ശേരി, തൃക്കാക്കര തിടങ്ങി രാജ്യാധികാരം നടത്തിവന്ന ബ്രാഹ്മണരാണ് ബ്രാഹ്മണ ക്ഷത്രിയര്‍. തമിഴ്നാട്ടില്‍ നിന്നുംകുടിയേറിപ്പാര്‍ത്ത പൂഞ്ഞാര്‍, പന്തളം തുടങ്ങി രാജകുടുംബങ്ങളാണ് പര്‍ദേശി ക്ഷത്രിയര്‍. കേരളത്റ്റിലെ രാജാക്കന്മാര്‍ സാമന്തന്മാര്‍ എന്നിവരാണ് മലയാള ക്ഷത്രിയര്‍
[തിരുത്തുക] മലയാള ക്ഷത്രിയര്‍
ഇവരില്‍ തന്നെ പത്തു വിഭാഗങ്ങള്‍ ഉണ്ട്. നമ്പൂതിരിമാരും നായര്‍വിഭാഗക്കാരും തമ്മിലുണ്ടായ വേഴ്ചയുടെ ഫലമായി നായന്മാരില്‍ നിന്നും തരം തിരിഞ്ഞുണ്ടായ അന്തരാള ജാതിയാണിവര്‍. പ്രധാന വിഭാഗങ്ങള്‍
- രാജാക്കന്മാര്‍ പ്രധാനപ്പെട്ടവ തിരുവിതാംകൂര്‍ രാജവംശം, മവേലിക്കര രാജവംശം, എണ്ണക്കാട് രാജവംശം, പ്രായിക്കര രാജവംശം, തിരുവല്ല രാജവംശം, കാര്‍ത്തികപ്പള്ളി രാജവംശം, മറിയപ്പള്ളി രാജവംശം, ആറന്മുള രാജവംശം, തെക്കുകൂര്‍ രാജവംശം(കോട്ടയം), ഏറ്റുമാനൂര്‍ രാജവംശം, കടനാട് രാജവംശം, വടക്കുംകൂര്‍ രാജവംശം, കൊച്ചി രാജവംശം, കൊടുങ്ങല്ലൂര്‍ രാജവംശം, അയിരൂര്‍ രാജവംശം, ഏറനാട് രാജവംശം, വള്ളുവനാട്, വടക്കന്‍ കോട്ടയം രാജവംശം, കുറുമ്പനാട് രാജവംശം, പരപ്പനാട് രാജവംശം, നീലേശ്വരം രാജവംശം, ചിറയ്ക്കല്‍ രാജവംശം, കോഴിക്കോട് രാജവംശം എന്നിങ്ങനെയാണ്.
- കോയിക്കല്‍ തമ്പുരാക്കന്മാര്‍ കോയില്‍ അധികാരികളായിരുന്ന ഇവര്‍ രാജ കുടുംബങ്ങളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രധാനകുടുംബങ്ങള്‍ കിളിമാനൂര്‍ കോവിലകം, ചങ്ങനാശ്ശേരി കോവിലകം, ചെറുകോല്‍ കോവിലകം, തമ്പാന്മാര്‍
- തിരുമുല്പാട് മുന്നില്‍ നില്‍കുന്നയാള്‍ എന്നര്‍ത്ഥം സാമൂതിരി വംശം ഈ ജാതിയില്‍ പെടും. അടിയോടി, ഉണ്യാതിരി, പണ്ടാല, എറാടി, വെള്ളോടി, നെടുങ്ങാടി എന്നിവരെല്ലാം.
[തിരുത്തുക] വൈശ്യര്‍
വര്‍ണ്ണവ്യവസ്ഥയില്‍ അടുത്ത സ്ഥാനം ഇവര്‍ക്കാണ്. തല്‍മുറകളായി കൃഷി,കച്ചവടം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ആര്യാധിനിവേശം ഉണ്ടാവുന്നതിനു മുന്നേ തന്നെ ഇക്കൂട്ടര്‍ ഇവിടെ ഉണ്ടായിരുന്നവരും അവര്‍ക്ക് പ്രത്യേക മതങ്ങള്‍ ഉണ്ടായിരുന്നവരുമാണ്. അതിനാല്‍ അവരെ വൈശ്യര്‍ ഗണത്തില്‍ കണക്കാക്കാന്‍ സാധിച്ചില്ല.
[തിരുത്തുക] ശൂദ്രര്‍
നായര്‍ എന്ന പ്രധാനലേഖനം കാണുക.
വിവിധ വംശങ്ങളില്‍ പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നന്മാരുടെയും തറവാടുകളെ ശൂദ്രന്മാരായി കണക്കാക്കി വന്നു, 1113 ഒരു രേഖയിലാണ് ആദ്യമായി നായര്‍ എന്ന പദം ഉപയോഗിച്ചു കാണുന്നത്. നായന്മാരില്‍ തന്നെ 116 ഉപവിഭാഗങ്ങള്‍ ഉണ്ട എന്ന് 1901 -ലെ സെന്‍സസ് പറയുന്നു. 18 വിഭഗങ്ങള്‍ ഉണ്ട് എന്നാണ് പഴമ. എന്നാം ഇന്ന് അഞ്ചു പ്രധാന വിഭാഗങ്ങളേ ഉള്ളൂ.
- കരിത്തിയന്‍ നായര്‍
- ഇല്ലക്കാര്‍ (ഇടശ്ശേരി നായര്‍)
- സ്വരൂപക്കാര്‍
- പടമംഗലക്കാര്‍
- തമിഴ് പടക്കാര്‍ തൂടങ്ങിയവര്‍ നായര്‍ എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു തരം തിരിക്കലാണ് താഴെ പറയുന്നത്.
- പിള്ള
- തമ്പി
- ചെമ്പകരാമന്‍
- ഉണ്ണിത്താന്‍
- വലിയത്താന്‍
- കര്‍ത്താവ്
- കയ്മള്‍
- കുറുപ്പ്
- മേനോന്‍
- നമ്പ്യാര്‍ എന്നിവയും കൂടതെ
- വെള്ളാളര്‍
- വിളക്കിത്തല എന്ന താഴ്ന്ന വിഭാഗങ്ങളും ഉണ്ട്.
[തിരുത്തുക] മലബാറിലെ ഉപവിഭാഗങ്ങള്‍
നായരിലെ തന്നെയുള്ള ഉപവിഭാഗമായ
- താരകന്മാര്‍ വ്യപരികളായ ഇവര്‍ പാലക്കാട്ടും വള്ളുവനാട്ടും മാത്രമായി കാണപ്പെടുന്നു.
- രാവരികള്‍ വ്യാപരികള്‍ എന്ന പദത്തിന്‍റെ ലുപ്ത രൂപം വടക്കന്‍ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്നു
[തിരുത്തുക] അവര്‍ണ്ണജാതികള്‍
നിറം കുറഞ്ഞതും ജാതിയില്‍ ഏറ്റവും താഴെക്കിടയിലുമായിരുന്ന ജാതികള്‍ ആണ് ഇവര്‍. മറ്റു പിന്നോക്ക ജാതിക്കാര്‍, പട്ടികജാതി, പട്ടിക വര്‍ഗ്ഗം തുടങ്ങിയവര്‍ ഈ കൂട്ടത്തില്‍ പെടുന്നു.
[തിരുത്തുക] പിന്നോക്ക ജാതിക്കാര്‍
വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അര്‍ഹത്യുള്ള ഹിന്ദു മതത്തിലെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍. തഴെ പറയുന്നവ അതില്‍ ചിലതാണ്
- ഈഴവര്‍ ( ഈഴവാസ്, തിയ്യര്‍, ഈഴുവന്‍, ഇഴുവന്‍, ഇള്ളുവന്‍, ബില്ലവ എന്നിവ ഇതില്‍ പെടും
- അഗാസ
- അരയന്‍ വാലന്‍, മുക്കുവന്‍, മുകയ, മൊഗയന്‍, അരവന്‍, ബോവീസ്, ഘര്‍വി, നുളയന്‍ അരയവാത്തി എന്നിവ ഇതില്‍ പെടും
- അരിമറാഠി
- ആര്യ-ധീവരര്‍ അഡഗര, ദേവാംഗ, കൈക്കോലന്‍, പട്ടാര്യ, സെലിയ, പട്ടുശാലി, തോഗട്ട, സേനപത്തുള, സലി, കരിക്കാല ബത്തുള മുതലായവ
- ബസ്ത
- ഭണ്ഡാരി
- ബോയ
- ചവംഗലക്കാരന്‍
- ചക്കാല (ചക്കാല നായര്‍)
- ദേവഡിഗ
- ഈഴവാത്തി (വാത്തി)
- എഴുത്തച്ഛന്‍ കടുപ്പട്ടന്‍
- ഗുഡിഗാര
- ഗലഡ കൊങ്കണി
- ഗഞ്ചം റെഡ്ഡി
- ഗാട്ടി
- ഗൌഡ
- ഹെഗ്ഡെ
- ഹിന്ദു നാടാര്‍
- ഇഡിഗ
- ജോഗി
- ജട്ടി
- കണിയാര്‍
- കണിയാര്‍ കണിയാന്‍, കനിസു, പണിക്കര്‍, കാണി, ഗണക തുടങ്ങിയവ
- കുഡുംബി
- കളരിക്കുറുപ്പ് കളരിപണിക്കര്‍
- കുശവന്‍, കുലാല, കുംബാരന്‍, ഓടന്‍, വേലന്‍, ആന്ത്ര നായര്‍ തുടങ്ങിയവ
- കളവന്തുള
- കല്ലന്‍
- കബേര
- കൊരച്ചാസ്
- കര്‍മ്മാളര്‍ വിശ്വകര്‍മ്മാളര്‍, കറുവന്‍, കംസല, കണ്ണന്‍, മൂശാരി, കല്‍ത്തച്ചന്‍, കല്ലാശാരി, പെരുംകൊല്ലന്‍, തട്ടാന്‍, [തച്ചന്‍]], ആശാരി, വില്ലാശാന്‍, വില്‍കുറുപ്പ്, ജിതര, ചാത്തീഗര തുടങ്ങിയവ
- കന്നടിയാര്‍
- കാവുതിയ്യന്‍
- ഖലാസി ഖെലസി, ഖലാസി-പണിക്കര്‍
- കൊപാള വെളമര്‍
- കൃഷ്ണവക
- കുറുബ
- മറവന്‍
- മരുത്തുവര്‍ തമിഴ്വൈദ്യന്‍
- മറാത്ത ബ്രാഹ്മണനല്ലാത്തവര്‍
- മൊയ്‍ലി
- മുവാരി
- നായിക്കന്‍
- പണിയര്‍
- മൂപ്പനാര്‍, നായിനാര്‍
- സേനായി തലൈവര്‍ ഇളയവാണിയവന്‍
- സാധു ചെട്ടി, തെലുങ്കുചെട്ടി
- ഉപ്പാറ
- വടുവന്‍ വടുകന്‍
- വീരശൈവര്‍ (പണ്ടാരം, വൈരവി, വൈരാഗി, യോഗീശ്വര്‍, മട്ടപതി തുടങ്ങിയവ
- വെളുത്തേടത്തു നായര്‍, വണ്ണത്താന്‍, വെളുത്തേടന്‍, രാജക
- വിളക്കിത്തലനായര്‍, വിളക്കിത്തലൈവന്‍, അമ്പട്ടന്‍, പ്രാണോപകാരി, നുസുവന്‍, പാണ്ടിതന്‍ തുടങ്ങിയവ.
- വാണിയ, വാണിക, വണിത്താര്‍
- യാദവ, കൊളയ, അയാര്‍, മയാര്‍, മണിയാണീ, ഇറുമന്‍, ഗൊള്ളന്‍. തുടങ്ങിയവ
- ചാകമര്‍
- ചെമ്മാന്‍, ചെമ്മാര്‍
- മലയന്മാര്‍
- മാഡിഗ
- പെരുവണ്ണാന്‍
- താച്ചര്‍
[തിരുത്തുക] ഇസ്ലാം മതം
ക്രിസ്തുവര്‍ഷം എഴാം നൂറ്റാണ്ടില്‍ തന്നെ പ്രവാചകന്‍ മുഹമ്മദ് നബി അറേബ്യയില്‍ പ്രചാരണം ആരംഭിച്ച അതേ കാലയളവില്‍ തന്നെ കേരളത്റ്റിലും ഇസ്ലാം മതം പ്രചരിച്ചു എന്ന് കരുതാം. എന്നാല്‍ അതിനുമുന്നേ തന്നെ അറബികളും പേര്‍ഷ്യക്കാരും എത്യോപ്യരും കേരളത്തില്‍ വേരുറപ്പിച്ചിരുന്നു. കേരളത്തിലെ അവസാന്‍ ചേര രാജാവ് ചേരമാന്‍ പെരുമാള്‍ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നു വിശ്വസിക്കുന്നു. സാമൂതിരിമാരുടെ കാലത്ത് മുസ്ലീങ്ങള്‍ നല്ല സ്വാധീനം നേടിയിരുന്നു, അദ്ദേഹത്തിന്‍റെ പ്രമുഖ സേനാ നായകര്‍ ആയിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ മുസ്ലിം ആയിരുന്നു. പ്രവാക്ഷ്ഹകന്‍റെ കാലത്ത്തെ ഭിന്നചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നവര്‍ ഈ മതത്തിലേയ്ക്ക് വരാന്‍ തുടങ്ങി. എന്നാല്‍ പ്രവാചകന്‍റെ കാലശേഷം കുലമഹിമയും വംശീയതയും പുന:സ്ഥപിക്കനുള്ള മുസ്ലിങ്ങളുടെ പ്രവണതകള്‍ കൂടി വന്നു. സുന്നി- ഷിയാ വിഭാഗങ്ങള്‍ തമ്മില്‍ പ്രശനങ്ങള്‍ ഉടലെടുത്തു. വിവിധ വിഭാഗങ്ങള്‍ താഴ പറയുന്നു.
- സുന്നി - ഇവര്‍ കുലമഹിമയോ, വംശീയതയോ കൂടാതെ വിശുദ്ധ ഖുര്‍-ആന്‍ ആധാരമാക്കി തിരുചര്യകളും വിശ്വസിച്ചുവരുന്നു.
- ഷിയാക്കള്‍ - ഇവര്‍ പ്രവാചകന്‍റെ കുലമഹിമ അവകാശപ്പെടുന്നു. പരിശുധിയും വംശീയതയും അടിസ്ഥാനമാക്കിയുള്ള നേതൃത്വവും വിശ്വാസവും അംഗീകരിക്കുന്നവരുമാണിതില്‍. കേരളത്തില്‍ പൊതുവെ സുന്നി വിഭാഗക്കാരാണ് അതില്‍ തന്നെ യുള്ള മറ്റു വിഭാഗങ്ങള്‍ താഴെയുള്‍ലവയാണ്
[തിരുത്തുക] മാപ്പിളമാര്‍
അറബികള്‍ ഇവിടുത്തുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകവഴി ഉരുത്തിരിഞ്ഞ മുസ്ലീങ്ങളാണ് പൊതുവെ മാപ്പിളമാര്‍. ഷാഫി മാര്‍ഗ്ഗം പിന്തുടരുന്നവരാണ്. ലക്ഷദ്വീപ്, മലബാറിന്‍റെ തീരദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
- കോയാമാര്‍ എന്ന ഒരു വിഭാഗം അറബി നാടുകളില്‍ നിന്നു വന്നവരുടെ പിന്‍ഗാമികളാണ്.
[തിരുത്തുക] കേയിമാര്‍
തലശ്ശേരി ഭാഗത്തെ പ്രബലരായ മുസ്ലീം വിഭാഗമാണ്. കേയി എന്നാല്‍ കപ്പലുടമ എന്നര്‍ത്ഥം ( അറബിയില്‍). കണ്ണൂരിലെ അലുപ്പിയാണ് ഇതിന്‍റെ സ്ഥാപകന്‍. അദ്ദേഹത്റ്റിന്‍റെ കുടുംബപ്പേരായ കേയി പേരിനൊപ്പം ചേര്‍ത്ത് ഈ വിഭാഗം ഉടലെടുത്തു.
[തിരുത്തുക] ദഖ്നി മുസ്ലീംകള്‍
പഠാണികള്‍ എന്ന പേരില്‍ തിരുവിതാംകൂറില്‍ അറിയപ്പെടുന്ന വിഭാഗം. കുതിരപ്പടയാളികളായി വിവിധ ഘട്ടങ്ങളില്‍ ഡക്കാന്‍ പീഠഭൂമിയില്‍ നിന്നെത്തിയവരാണിവര്‍
[തിരുത്തുക] ലബ്ബമാര്‍
തമിഴ്നാട്ടില്‍ നിന്നെത്തിയവര്‍
[തിരുത്തുക] റാവുത്തര്‍മാര്‍
[തിരുത്തുക] തങ്ങള്‍മാര്‍
[തിരുത്തുക] ക്രിസ്തുമതം
സംഘകാലത്ത് തന്നെ കേരളത്തില്‍ ക്രിസ്തുമതം പ്രചാരം നേടിയിരുന്നു. ക്രി.വ. 52 ലാണ് ക്രിതുവിന്‍റെ ശിഷ്യനായിരുന്ന തൊമാശ്ലീഹ കേരളത്തില്‍ എത്തുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. റോമാക്കാരുടെ പാത അദ്ദേഹം പിന്തുടര്‍ന്നു എന്നു കരുതേണ്ടിയിരിക്കുന്നു. യഹൂദന്മാര്‍ ഇവിടെ മുന്നേ തന്നെ വന്നിരുന്നു. അവരായിരിക്കണം തോമാശ്ലീഹയെ ഇങ്ങോട്ട് ആകര്‍ഷിച്കത് എന്ന് കരുതുന്നു.
[തിരുത്തുക] സഭകള്‍
കത്തോലിക്കാ വിഭാഗങ്ങള്‍, ഓര്‍ത്തഡൊക്സ് വിഭാഗങ്ങള്‍ , മറ്റു പൌരസ്ത്യ സഭകള്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍
[തിരുത്തുക] കത്തോലിക്കാ വിഭാഗങ്ങള്‍
റൊമിലെ മാര്‍പാപ്പാ പരമാധ്യക്ഷനായുള്ള കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
- സിറോ-മലബാര്‍ കത്തോലിക്കാ സഭ
- ലത്തീന്‍ കത്തോലിക്കാ സഭ
- സിറൊ-മലങ്കര കത്തൊലിക്കാ സഭ
[തിരുത്തുക] ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
- ↑ മനോരമ ഇയര്‍ ബുക്ക് 2006 പേജു 398. മനോരമ പ്രസ്സ് കോട്ടയം, 2006