ജാവാ പ്രോഗ്രാമിങ് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1990കളുടെ ആദ്യപാദത്തില്‍ സണ്‍ മൈക്രോസിസ്റ്റംസ് വികസിപ്പിച്ച വസ്തുതാ അധിഷ്ഠിത (object oriented) പ്രോഗ്രാമിങ് ഭാഷയാണ് ജാവ. ജാവാ കമ്മ്യൂണിറ്റി പ്രോസസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജാവാ കംപൈലര്‍, ജാവാ വിര്‍ച്ച്വല്‍ മെഷീന്‍ എന്നിവയ്ക്ക് സണ്‍ മൈക്രോസിസ്റ്റംസ് ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം നല്‍കിയിട്ടുണ്ട്.
ഏറക്കുറേ സി, സി++ എന്നീ പ്രോഗ്രാമിങ് ഭാഷകളുടെ വ്യാകരണം (syntax) തന്നെയാണ് ജാവയിലും ഉപയോഗിക്കുന്നത്. പേരിലും, വ്യാകരണത്തിലും സാമ്യങ്ങളുണ്ടെങ്കിലും ജാവാസ്ക്രിപ്റ്റ് എന്ന സ്ക്രിപ്റ്റിങ്ങ് ഭാഷയ്ക്ക് ജാവയുമായി ബന്ധമൊന്നുമില്ല.
[തിരുത്തുക] ചരിത്രം
ജെയിംസ് ഗോസ്‌ലിങ്ങ് എന്ന സോഫ്റ്റ്വെയര്‍ വിദഗ്ദ്ധന്‍ 1991ല്‍ ‘ ഓക് ’ എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങി. സി, സി++ പ്രോഗ്രാമിംഗ് ഭാഷകളോട് സാമ്യമുള്ള ഒരു പ്രോഗ്രാമിംഗ് ഭാഷ സൃഷ്ടിക്കുകയും, ആ ഭാഷയിലെഴുതുന്ന പ്രോഗ്രാമുകള്‍ എല്ലാത്തരം കമ്പ്യൂട്ടറുകളിലും, ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുന്ന ഒരു വിര്‍ച്ച്വല്‍ മെഷീന്‍ നിര്‍മ്മിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതായിരുന്നു ജാവയുടെ തുടക്കം.
[തിരുത്തുക] വിര്‍ച്ച്വല്‍ മെഷീന്‍
വിര്‍ച്ച്വല്‍ മെഷീന്‍ എന്നാല്‍ ഒരു സോഫ്റ്റ്വെയര്‍ ആണ് ഇവിടെ, ഒരു പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കുവാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് വിര്‍ച്ച്വല്‍ മെഷീന്റെ കടമ, ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി സംവദിച്ച് യന്ത്രഭാഗങ്ങളെ അഥവാ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിനെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രോഗ്രാമിന്റെ ആവശ്യാനുസരണം ലഭ്യമാക്കുക, ഒരു കവചം പോലെ നിലനിന്നു കൊണ്ട് പ്രോഗ്രാം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താതെ നോക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിര്‍ച്ച്വല്‍ മെഷീന്‍ ചെയ്യുന്നത്. വിര്‍ച്ച്വല്‍ മെഷീന്‍ അധിഷ്ഠിതമായ പ്രോഗ്രാമിങ്ങ് ഭാഷകള്‍ സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം ഏതു തരം ഹാര്‍ഡ്‌വെയറിലും, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ എഴുതുക എന്നുള്ളതാണ്. ഇത്തരം പ്രോഗ്രാമുകള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെയോ, ഹാര്‍ഡ്‌വെയറിനെയോ കാണുന്നില്ല കാരണം ഇവ വിര്‍ച്ച്വല്‍ മെഷീനുമായി മാത്രമേ ബന്ധപ്പെടുന്നുള്ളൂ. ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഹാര്‍ഡ്‌വെയറും മാറുന്നതിനനുസരിച്ച് പ്രോഗ്രാമുകള്‍ അപ്പോള്‍ മാറ്റിയെഴുതേണ്ടി വരില്ല, എല്ലാ സാഹചര്യങ്ങള്‍ക്കും വേണ്ടിയുള്ള വിര്‍ച്ച്വല്‍ മെഷീനുകള്‍ ആദ്യം വികസിപ്പിച്ചാല്‍ മതിയല്ലോ.
1995 ല്‍ ജാവ പ്രോഗ്രമിങ്ങ് ഭാഷയുടെ ആദ്യ പതിപ്പ് പുറത്തുവന്നു, ജാവ 1.0 എന്നായിരുന്നു നാമം. “ ഒരിക്കലെഴുതൂ എവിടെയും പ്രവര്‍ത്തിപ്പിക്കൂ ” ( Write Once, Run Anywhere ) എന്ന ആപ്തവാക്യവുമായാണ് ജാവ വന്നത്.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- http://java.sun.com/ : ജാവയുടെ ഔദ്യോഗിക വെബ് സൈറ്റ് സോഫ്റ്റ്വെയര്‍ വികസനത്തില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്കായി
- http://www.java.com/ : ജാവയുടെ ഔദ്യോഗിക വെബ് സൈറ്റ് സാധാരണ ഉപയോക്താക്കള്‍ക്കായി