New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജോന്‍ ഓഫ് ആര്‍ക്ക് - വിക്കിപീഡിയ

ജോന്‍ ഓഫ് ആര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1485ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാല്‍ പിന്നീട് വരച്ച ചിത്രങ്ഗ്നള്‍ എല്ലാം ഭാവനയില്‍ നിന്നുള്ളതാണ്
1485ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാല്‍ പിന്നീട് വരച്ച ചിത്രങ്ഗ്നള്‍ എല്ലാം ഭാവനയില്‍ നിന്നുള്ളതാണ്

യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 മേയ് 30)ആംഗലേയത്തില്‍ Joan of Arc; ഫ്രഞ്ചില്‍ Jeanne d'Arc ഴാന്‍ ദ് ആര്‍ക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികര്‍ക്ക് ആണിന്‍റെ വേഷത്തില്‍ എത്തി അവര്‍ക്കെല്ലാം പ്രചോദനം നല്‍കി. വെളിപാടുകള്‍ കിട്ടി എന്ന് പറഞ്ഞാണ് അവര്‍ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കള്‍ പിടിച്ച് ദുര്‍മന്ത്രവാദിനി എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.[1] എന്നാലും മരണശേഷവും അവര്‍ പകര്‍ന്നു നല്‍കിയ പ്രചോദനം ദീര്‍ഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് എല്ലാവരും ഓര്‍ക്കുന്നത്. 24 വര്‍ഷത്തിനുശേഷം ബെനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ ജോനിന്‍റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷം എറ്റവും കൂടുതല്‍ അരാധകരുള്ള വിശുദ്ധയാണ് ജോന്‍. [2]

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

ജോന്‍ ജനിക്കുന്ന കാലത്ത് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ശതവത്സരയുദ്ധം എന്ന അതി ദീര്‍ഘ യുദ്ധം നടക്കുകയായിരുന്നു.1337 നും 1453 നു മിടയ്ക്ക് തെക്കു കിഴക്കന്‍ ഫ്രാന്‍സിലെ ഫലഭൂയിഷ്ടമായ അക്വിറ്റേന്‍ (Aquitane) പ്രദേശങ്ങള്‍ക്കായി ഫ്രഞ്ച്- ഇംഗ്ലീഷ് സേനകള്‍ പലവട്ടം യുദ്ധത്തിലേര്‍പ്പെട്ടു. 1420-ല് ഇംഗ്ലണ്ട് ചില തന്ത്ര പ്രധാന പോരാട്ടങ്ങളില്‍ വിജയിക്കുകയും വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടുമായി സന്ധിയിലേര്‍പ്പെടാന്‍ ഫ്രഞ്ചുകാര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. അപ്പോഴത്തെ ഫ്രഞ്ചു രാജാവ് ചാള്‍സ് ആറാമന്റെ കാലത്തിനു ശേഷം ഇംഗ്ലണ്ടിലെ ഹെന്‍‍റി അഞ്ചാമന്‍ ഫ്രാന്‍സിന്‍റെ കൂടി ഭരണാധികാരിയാകുമെന്നായിരുന്നു പ്രശസ്തമായ ട്രോയസ് കരാറിലെ വ്യവസ്ഥ. രണ്ടു വര്‍ഷത്തിനു ശേഷം ചാള്‍സ് ആറാമനും ഹെന്‍‌റി അഞ്ചാമനും അന്തരിച്ചു. ഫ്രാന്‍സിലെ സിംഹാരോഹണത്തിന് ചാള്‍സ് ഏഴാമന്‍ അവകാശമുന്നയിച്ചു. എന്നാല്‍ ഫ്രഞ്ചു രാജാക്കന്മാരുടെ സ്ഥാനാരോഹണം നടക്കുന്ന റൈംസ് നഗരത്തിലെ പള്ളിയില്‍ വച്ചു കിരീടവും ചെങ്കോലും ഏറ്റെടുത്താലേ ചാള്‍സ് ഏഴാമനേ അംഗീകരിക്കൂ എന്ന് നാട്ടുകാര്‍ വാശിപിടിച്ചു. എന്നാല്‍ ഇംഗ്ലീഷുകാരുടെ കൈവശമായിരുന്ന റൈംസ് നഗരത്തിലെ സ്ഥാനാരോഹണം അസാദ്ധ്യമായിത്തീര്‍ന്നു. ചാള്‍സ് ഏഴാമന്‍ എന്നാലും പേരിനെങ്കിലും രാജ്യഭരണം ആരംഭിച്ചു [3] എന്നാല്‍ അദ്ദേഹത്തിന്‍റെ അമ്മാവന്മാരും മാതുലന്മാരും അദ്ദേഹത്തിനെതിരായിരുന്നു. താമസിയാതെ ഇംഗ്ലീഷുകാര്‍ ട്രോയസ് കരാര്‍ ലംഘിച്ചു. 1428-ല് പാരീസിന് 80 മൈല്‍ തെക്കുള്ള ഓര്‍ലിയന്‍സ് നഗരം അവര്‍ ആക്രമിച്ചു. അന്ന് ജോനിന് 17 വയസ്സായിരുന്നു.

[തിരുത്തുക] ബാല്യകാലം

ശതവത്സരയുദ്ധ സമയത്തെ ഫ്രാന്‍സും ഇംഗ്ലണ്ടും. ഭൂപടത്തില്‍ റോമാ സാമ്രാജ്യവും കാണാം
ശതവത്സരയുദ്ധ സമയത്തെ ഫ്രാന്‍സും ഇംഗ്ലണ്ടും. ഭൂപടത്തില്‍ റോമാ സാമ്രാജ്യവും കാണാം

വടക്കു കിഴക്കന്‍ ഫ്രാന്‍സിലെ ഷാം‍പേന്‍(Champagne) ജില്ലയിലുള്‍ല ഡോറെമി(Domremy) ഗ്രാമത്തില്‍ ഒരു കര്‍ഷകന്‍റെ മകളായാണ് ജോന്‍ ജനിച്ചത്.( ക്രി.വ.1412) പിതാവ് ജാക്വെസ് ഓഫ് ആര്‍ക്ക് ഒരു കര്‍ഷകനും അവിടത്തെ ഡോയന്‍ എന്ന സ്ഥാനമുള്ളയാളും ആയിരുന്നു. നികുതി പിരിക്കുന്ന ജോലിയാണ് ഡോയന്മാര്‍ കൈകാര്യം ചെയ്തിരുന്നത്. അമ്മ ഇസബെല്ല റോമേയ് (ഇസബെല്ല ഒഫ് വോളുത്തന്‍) റൊമിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയതിനാല്‍ റോമേയ് എന്ന സ്ഥാനപ്പെര്‌ ലഭിച്ച ഒരു സ്ത്രീയായിരുന്നു. കാലികളെ മേച്ചും കൃഷിയില്‍ സഹായിച്ചും അവള്‍ വളര്‍ന്നു. സ്കൂളില്‍ പോകാനോ എഴുത്തും വായനയും പഠിക്കാനോ അവള്‍ക്ക് കഴിഞ്ഞില്ല. [4] അവള്‍ ജനിക്കുന്ന കാലത്ത് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ശതവത്സരയുദ്ധം എന്ന അതി ദീര്‍ഘ യുദ്ധം നടക്കുകയായിരുന്നു. പതിമൂന്നാം വയസ്സു മുതല്‍ അവള്‍ക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിത്തുടങ്ങിയിരുന്നു. സ്വര്‍ഗ്ഗത്തിലെ സൈന്യാധിപനായ വിശുദ്ധ മൈക്കിള്‍, ക്രിസ്തു മതത്തിനുവേണ്ടി രക്ത സാക്ഷികളായ വിശുദ്ധ കാതറീന്‍, വിശുദ്ധ മര്‍ഗരറ്റ് എന്നിവരുടെ ദര്‍ശനം അവള്‍ക്ക് ലഭിച്ചു. അതനുസരിച്ച് ഇംഗ്ലീഷുകരെ തുരത്താനായി ഈ വിശുദ്ധര്‍ തന്നോടാവശ്യപ്പെടുന്നതായി അവള്‍ മറ്റുള്ളവരോട് പറഞ്ഞു.[5] ഇത്തരം വെളിപാടനുസരിച്ച് കിട്ടിയ സന്ദേശം എത്തിക്കാനായി ഫ്രഞ്ച് രാജാവിനെ മുഖം കാണിക്കാന്‍ അവള്‍ താല്പര്യപ്പെട്ടുവെങ്കിലും ഫ്രഞ്ച് പ്രഭുവായ റോബര്‍ട്ട് ഡേ ബാദ്രികാര്‍ട്ട് അവളെ പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ധൃഢ നിശ്ചയക്കാരിയായ ജോന്‍ സ്വാധീനശേഷിയുള്ള ചിലരുടെ സഹായത്തോടെ അതിനുള്ള വഴികണ്ടെത്തി. അവള്‍ രാജസഭ മുന്‍പാകെ ഓര്‍ലിയന്‍സ് നഗരത്തില്‍ വച്ച് നടക്കാന്‍ പോവുന്ന യുദ്ധത്തിന്റെ ഫലത്തെപ്പറ്റി അതിശയിപ്പിക്കുന്ന ഒരു പ്രവചനം നടത്തുകയുണ്ടായി. പ്രവചനം സത്യമാണെന്ന് യുദ്ധമുന്നണിയില്‍ നിന്ന് വിവരം ലഭിച്ച റോബര്‍ട്ട് പ്രഭു ചാള്‍സ് ഏഴാമനെ കാണാന്‍ അനുവദിച്ചു. ജോനുമായി സംസാരിച്ച ചാള്‍സിനെ ജോന്‍ ചാള്‍സിനു മാത്രം അറിയാവുന്ന രഹസ്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. കുറേയൊക്കെ അവളെ വിശ്വസിക്കാന്‍ ചാള്‍സ് നിര്‍ബന്ധിതനായിത്തീര്‍ന്നു. സംശയം തീര്‍ക്കാന്‍ ജോനിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചാള്‍സ് ഉത്തരവിടുകയയയിരുന്നു. എങ്കിലും അത്യാവശ്യം സ്വാധീനമെല്ലാം ജോനിന് ലഭിച്ചു തുടങ്ങി.

[തിരുത്തുക] ചരിത്രത്തിലേയ്ക്ക്

ഓര്‍ലിയന്‍സില്‍ ഏറ്റ കനത്ത പരാജയത്തില്‍ നിന്ന് പട്ടാളക്കാര്‍ക്ക് സഹായമായി ചാള്‍സ് ഏഴാമന്‍റെ അമ്മായിയമ്മ യൊലാണ്ട ഒരു ചെറിയ ദൌത്യവുമായി പോകുകയായിരുന്നു. ജോന്‍ ആ ദൌത്യത്തില്‍ ചേരണമെന്നും അതിനായി ഒരു മാടമ്പിയുടെ (knight) വേഷങ്ങള്‍ അണിയാന്‍ അനുവദിക്കണമെന്നും രാജാവിനോട് അഭ്യര്‍ത്ഥിച്ചു. മറ്റുള്ളവരുടെ കയ്യില്‍ നിന്നും ലഭിച്ച പടച്ചട്ടയും ആയുധങ്ങളും ഏന്തി ഒരു ആണ്‍ മാടമ്പിയായി അവള്‍ സൈന്യത്തിന് അകമ്പടി പോയി. ഓര്‍ലിയന്‍സിലെ സൈന്യത്തിന് ഏതു കച്ചിത്തുരുമ്പും കിട്ടുന്നത് പിടിക്കുന്ന തരത്തിലായിരുന്നു അവസ്ഥ. ജോന് 1949 ഏപ്രില്‍ 29 ന്‌ ഓര്‍ലിയന്‍സിലെ കോട്ടയില്‍ എത്തിച്ചേര്‍ന്നു, എന്നാല്‍ രാജാവ് കല്പിച്ച പോലുള്ള ഒരു ബഹുമാനം നല്കാന്‍ അവിടത്തെ സേനയുടെ ചുമതലയുണ്ടായിരുന്ന ഴാന്‍ ഡി ഓര്‍ലിയന്‍ വിസമ്മതിച്ചു. അവര്‍ അവളെ സൈന്യത്തിന്റെ പ്രധാന സംഗതികള്‍ അറിയിക്കാതെയും സമിതിയില്‍ ചേര്‍ക്കാതെയും അകറ്റി നിര്‍ത്തി. എന്നാല്‍ പിന്‍‍വാങ്ങാന്‍ ജോന്‍ തയ്യാറല്ലായിരുന്നു. അവള്‍ സൈന്യത്തിന്‍റെ എല്ലാ സം‌വാദങ്ങളിലും അവളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ചു കൊണ്ടിരുന്നു. ആദ്യമൊന്നും ഇത് ആരും വകവച്ചിരുന്നില്ലെങ്കിലും പിന്നീട് അതില്‍ കാര്യമുണ്ടെന്ന് പലര്‍ക്കും തോന്നിത്തുടങ്ങി. അവളുടെ നിര്‍ദ്ദേശപ്രകാരം യുദ്ധം ചെയ്ത ഫ്രഞ്ചുകാര്‍ക്ക് അഭൂത പൂര്‍വ്വമായ ഫലം കിട്ടിത്തുടങ്ങി. ഒരു സംഘം ഫ്രഞ്ചു സൈന്യത്തെ നയിച്ച അവള്‍ പരിക്കേറ്റിട്ടും പിന്മാറാതെ പൊരുതി. ഇത് സൈനികരുടെ ആതമവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഒരു വനിതയാണ് തങ്ങളെ നയിക്കുന്നത് എന്ന് അവര്‍ അറിഞ്ഞിരുന്നുമില്ല. അവളുടെ ധീരോദാത്തമായ പോരാട്ട നേതൃത്ത്വത്തോടെ ഇംഗ്ലീഷുകാരെ അവിടെ നിന്ന് തുരത്താന്‍ അവര്‍ക്ക് കഴിഞ്ഞു. താമസിയാതെ ഓര്‍ലിയന്‍സ് നഗരം അവര്‍ തിരിച്ചു പിടിച്ചു. ഈ ജയത്തോടെ ജോന്‍ ഓര്‍ലിയന്‍സിന്‍റെ കന്യക (Maid of Orleans) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

" ഇംഗ്ലണിലെ രാജാവ്, ഫ്രഞ്ചു സാമ്രാജ്യത്തിന്‍റെ രാജ പ്രതിനിധി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെഡ്ഫോര്‍ഡിലെ പ്രഭൂ,..... നിങ്ങളുടെ കടം സ്വര്‍ഗ്ഗരാജ്യത്തില്‍ വച്ച് വീട്ടേണ്ട സമയമായി. നിങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് കൈവശപ്പെടുത്തിയ എല്ലാ നല്ല നഗരങ്ങളുടേയും താക്കോല്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ ദൂതയായി വരുന്ന ഈ കന്യകയ്ക്ക് നല്‍കൂ."
Her Letter to the English, March - April 1429; Quicherat I, p. 240, trans. Wikipedia.
 ജോന്‍ ജനിച്ച വീട്. ഇന്നിത് ഒരു ചരിത്ര സ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നു.
ജോന്‍ ജനിച്ച വീട്. ഇന്നിത് ഒരു ചരിത്ര സ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നു.

[തിരുത്തുക] പ്രമാണാധാരസൂചി

  1. രാധികാ സി. നായര്‍. ലോകനേതാക്കള്‍, ഡി.സി. റെഫെറന്‍സ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
  2. [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓണ്‍ലൈനിലെ വിശുദ്ധരുടെ താള്‍
  3. [ http://www.authorama.com/book/jeanne-d-arc.html “Heroes of the Nations,” എന്ന ബുക്കിലെ ചില ഭാഗങ്ങള്‍ ഓതോ രമയില്‍
  4. ജോനിന്‍റെ ആത്മകഥ - തര്‍ജ്ജമചെയ്തത് ഡാനിയേല്‍ റാങ്കിനും ക്ലയര്‍ ക്വിന്റാലും
  5. ജോനിന്‍റെ കുറ്റ വിചാരണ 1432-ല് അവള്‍ക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിയിരുന്നുവെന്ന് പറയുന്നു.


ലോക നേതാക്കള്‍‍‍

ജോന്‍ ഓഫ് ആര്‍ക്ക്• ഒലിവര്‍ ക്രോമ്വെല്‍‍• ജോര്‍ജ് വാഷിംഗ്ടണ്‍ • തോമസ് ജെഫേഴ്സണ്‍‍ • നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്• റോബര്‍ട്ട് ഓവെന്‍• ജ്യൂസെപ്പെ ഗാരിബാള്‍ഡി• എബ്രഹാം ലിങ്കണ്‍• ബുക്കര്‍ ടി. വാഷിംഗ്ടണ്‍• സണ്‍ യാത് സെന്‍• മഹാത്മാഗാന്ധി‎ലെനിന്‍ • വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍• ലിയോണ്‍ ട്രോട്സ്കി• എമിലിയാനോ സപാത്ത• ജോസഫ് സ്റ്റാലിന്‍• മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്• ബെനിറ്റോ മുസ്സോളിനി• ഡേവിഡ് ബെന്‍ ഗൂറിയന്‍• ജോമോ കെനിയാറ്റാ‍• അഡോള്‍ഫ് ഹിറ്റ്ലര്‍• ഹോ ചി മിന്‍• ചാള്‍സ് ഡി ഗോള്‍• മാര്‍ഷല്‍ ടിറ്റോ• മവോ സേ തൂങ്• അഹമ്മദ് സുകര്‍ണ്ണോ• അയത്തൊള്ള ഖൊമൈനി• ക്വാമെ എങ്ക്രൂമെ• ജോണ്‍ എഫ്. കെന്നഡി• ഗമാല്‍ അബ്ദുള്‍ നാസര്‍• മുജീബുര്‍ റഹ്‍മാന്‍• പാട്രീസ് ലുമുംബെ• ചെ ഗുവെര• യാസര്‍ അറഫാത്ത്• മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് • മിഖായേല്‍ ഗോര്‍ബച്ചേവ്• ഫിഡെല്‍ കാസ്ട്രോ

തിരുത്തുക

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu