നേപ്പാള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേപ്പാള്‍ - ദക്ഷിണേഷ്യയിലെ ഒരു രാജ്യം. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നേപ്പാള്‍ ലോകത്തിലെ ഏക ഹിന്ദു രാജ്യമാണ്. തൊണ്ണൂറു ശതമാനത്തോളം ജനങ്ങള്‍ ഹിന്ദുമതവിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണം ഇവിടെയുണ്ട്. എവറസ്റ്റ് കൊടുമുടിയും ഇതില്‍പ്പെടും.
നേ(പരിശൂദ്ധ) പാല്‍(ഗുഹ) എന്നീ പദങ്ങള്‍ ചേര്‍ത്തുവച്ചാണ് നേപ്പാള്‍ എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു. രാജഭരണമാണ് നേപ്പാളില്‍. ഇതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഇവിടെ ആയുസ് കുറവാണ്. തീവ്രനിലപാടുകാരായ മാവോയിസ്റ്റ് സംഘടനകള്‍ ദശകങ്ങളായി രാജഭരണത്തിന് അറുതിവരുത്താനുള്ള ശ്രമത്തിലാണ്. ഇവരുടെ ആക്രമണങ്ങളും അട്ടിമറി ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അടിച്ചമര്‍ത്തല്‍ നീക്കങ്ങളും ഈ ചെറു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കിയിട്ടുണ്ട്.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.