ടെന്നീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാന്‍സ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ല്‍ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടണ്‍ നിലവില്‍ വന്നു.
ഉള്ളടക്കം |
[തിരുത്തുക] ഗ്രാന്റ്സ്ലാം മത്സരങ്ങള്‍
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം. താഴെപ്പറയുന്ന നാല് ഗ്രാന്‍റ്സ്ലാം ടൂര്‍ണ്ണമെന്‍റുകള്‍ ആണ് ഇപ്പോഴുള്ളത്.
- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍
- ഫ്രഞ്ച് ഓപ്പണ്‍
- വിംബിള്‍ഡണ്‍
- യു.എസ്. ഓപ്പണ്‍
വിംബിള്‍ഡണ്‍ ആരംഭിച്ചത് 1877-ല്‍ ആണ്. പുല്‍മൈതാനത്താണ് വിംബിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്നത്. പുല്ലില്‍ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്. 1884-ല്‍ ഡബിള്‍സും 1913-ല്‍ മിക്സഡ് ഡബിള്‍സും ആരംഭിച്ചു.
ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ഗ്രാന്‍റ്സ്ലാം ടൂര്‍ണമെന്‍റ് ആണ് യു.എസ്. ഓപ്പണ്‍. യു.എസ്. ഓപ്പണിലും ഓസ്ട്രേലിയന്‍ ഓപ്പണിലും കൃത്രിമക്കളിത്തട്ടിലാണ് (synthetic court) കളി നടക്കുന്നത്. കളിമണ്‍ കോര്‍ട്ട് ഉപയോഗിക്കുന്നത് ഫ്രഞ്ച് ഓപ്പണിലാണ്
ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരിടം നേടിയത് പീറ്റ് സംപ്രാസാണ്. 1976 മുതല്‍ 1980 വരെ തുടര്‍ച്ചയായി വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നത് ബ്യോണ്‍ ബോര്‍ഗ് (സ്വീഡന്‍) ആണ്. വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഏഷ്യാക്കാരണ് രാമനാഥന്‍ കൃഷ്ണന്‍ .1954ല്‍ അണ്. 2004-ലെ യു.എസ്. ഓപ്പണ്‍ പുരുഷവിഭാഗം ജേതാവ് അണ് റോജര്‍ ഫെഡറര്‍. സ്വെല്‍റ്റാന കുസ്‌നെറ്റ്‌സോവണ് വനിത വിഭാഗം ജേതാവ്. 2005 ലെ ആസ്‌ത്രേല്യന്‍ ഓപ്പണ്‍ ജേതാവണ് മാരത്ത് സഫിന്‍. വനിത വിഭാഗത്തിലെ ജേതാവ് സെറീന വില്യംസും അണ്. 2004-ലെ വിംബിള്‍ഡണ്‍ വനിത വിഭാഗം സിംഗിള്‍സ് കിരീടം നേടിയത് മരിയ ഷെറപ്പോവ (റഷ്യ), പുരുഷവിഭാഗം കിരീടം നേടിയത് റോജര്‍ ഫെഡറര്‍ക്കാണ്. 2004-ല്‍ ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം നേടിയത് അനസ്കാസിയ മിസ്കിന (റഷ്യ). പുരുഷ കിരീടം നേടിയത് ഗാസ്റ്റന്‍ ഗോഡിയോവ്(അര്‍ജന്‍റീന) അണ്.
[തിരുത്തുക] ഇന്ത്യന്‍ ടെന്നീസ്
ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നടന്നത് 1910ല്‍ അണ്. വിംബിള്‍ഡണ്‍ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയര്‍ വിംബിള്‍ഡണില്‍ വിജയിച്ച താരങ്ങള്‍ രാമനാഥ് ക്രഷ്ണന്‍ (1954)ല്‍, രമേഷ് ക്രഷ്ണന്‍ (1979)ല്‍, ലിയാണ്ടര്‍ പേസ് (1991)ല്‍ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയ ആദ്യ ഇന്ത്യന്‍ ജോഡിയണ് ലിയാണ്ടര്‍ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങള്‍. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പില്‍ പങ്കെടുത്തത് 1921ല്‍ അണ് ജൂനിയര്‍ ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ച ഇന്ത്യന്‍ താരം രമേശ് ക്രഷ്ണന്‍ -1979ല്‍ ( രമേശ് ക്രഷ്ണന്‍ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമ്രതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയില്‍ ആണ് (1984ല്‍ സ്ഥാപിതമായി). രാമനാഥ് ക്രഷ്ണനണ് ആദ്യ അര്‍ജുന അവര്‍ഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പണ്‍ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാന്‍റ് സ്‌ളാം ടൂര്‍ണമെന്‍റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിരുപമാ വൈദ്യനാഥന്‍