പരിശുദ്ധ മറിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ നിയമമനുസരിച്ച് മറിയാം (അരമായ מרים Maryām "Bitter"; അറബി مريم (Maryam); ഗ്രീക്ക് Μαριαμ, Mariam, Μαρια, Maria; Ge'ez: ማሪያም, Māryām; സുറിയാനി: Mart, Maryam, Madonna)നസറായനായ യേശുക്രിസ്തുവിന്റെ മാതാവാണ്. യേശുവിന്റെ ജനനസമയത്ത് മറിയാം യൌസേപ്പിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ മറിയാം എക്കാലവും കന്യക ആയിരുന്നുവെന്നാണ് ബൈബിള്‍[തെളിവുകള്‍ ആവശ്യമുണ്ട്] പറയുന്നത്. മറിയാമിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് മരിയോളജി എന്ന് പറയുന്നു. കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും, ആഗ്ലിക്കന്‍ സഭയും മറിയാമിന്റെ ജയന്തി സെപ്തമ്പര്‍ 8-ന് കൊണ്ടാടുന്നു.
ഉള്ളടക്കം |
[തിരുത്തുക] മാതാപിതാക്കള്‍
ചില അകാനോനിക ഗ്രന്ഥങ്ങളനുസരിച്ച് മറിയാമിന്റെ മാതാപിതാക്കള്‍ വി. യുയാക്കിമും വി. അന്നയുമായിരുന്നു. ലൂക്കോസിന്റെ സുവിശേഷമനുസരിച്ച് കന്യകയായിരുന്ന മറിയാമിന് യേശുവിനെ അതായത് ദൈവപുത്രനെ പരിശുദ്ധ റൂഹായുടെ ആവാസത്താല്‍ പ്രസവിക്കും എന്ന ദൈവത്തിന്റെ അരുളപ്പാട് ഗബ്രീയേല്‍ മാലാഖയിലൂടെ ലഭിച്ചു. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് കണ്ടാലും ഇതുമുതല്‍ സകല വംശംങ്ങളും എന്നേ ഭാഗ്യവതി എന്ന് വിളിക്കും എന്ന മറുപടിയാണത്രേ മറിയാം നല്‍കിയത്. ക്രിസ്തീയ സഭകള്‍ പ്രത്യേകിച്ച് കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും മറിയാമിനെ ദൈവമാതാവ് അല്ലെങ്കില്‍ തിയോട്ടക്കോസ്(ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos)എന്ന പേര്‍ നല്‍കി പ്രത്യേകമായി ആദരിക്കുന്നു.
[തിരുത്തുക] പെരുന്നാളുകളും ദൈവാലയങ്ങളും
സെപ്റ്റംബര്‍ 8-ന് മറിയാമിന്റെ ഓര്‍മ്മപ്പെരുന്നാളായി കൊണ്ടാടുന്നു. ഇതിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് കേരളത്തില്‍ പ്രസിദ്ധമാണ്. ഇതു കൂടാതെ മറ്റു പല പെരുന്നാളുകളും കേരളത്തിലെ കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍ കൊണ്ടാടുന്നുണ്ട്. കേരളത്തിലെ രണ്ടു പ്രസിദ്ധമായ ദൈവാലയങ്ങളായ പാറേല്‍ സെയ്ന്‍റ് മേരീസ് പള്ളിയും മണര്‍കാട് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയും മറിയാമിന്റെ നാമത്തിലുള്ളവയാണ്. ഇതില്‍ തന്നെ മണര്‍കാട് പള്ളിയില്‍ മറിയാമിന്റെ ഇടക്കെട്ടിന്റെ ഒരു ഭാഗമെന്നു കരുതപ്പെടുന്ന തിരുശേഷിപ്പു സ്ഥാപിച്ചിട്ടുണ്ട്.
[തിരുത്തുക] മറ്റു പേരുകള്‍
മറിയാമിനെ സാധാരണ വിശുദ്ധ കന്യകമറിയാം എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭാ വിഭാഗങള്‍ തിയോട്ടക്കോസ്(ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos) എന്നും വിളിക്കുന്നു. ക്രി.വ. നാനൂറ്റിമുപ്പത്തിയൊന്നില്‍ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസില്‍ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ വാക്കിന്റെ അര്‍ത്ഥം ദൈവമാതാവ് അല്ലെങ്കില്‍ ദൈവപ്രസവിത്രി എന്നാണ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന്റെ പ്രാധാന്യം വലിയതാണ്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നല്‍കുന്നു.
[തിരുത്തുക] തിയോട്ടക്കോസ്
ക്രി.വ. നാനൂറ്റിമുപ്പത്തിയൊന്നില്‍ എഫേസോസില്‍ നടന്ന മൂന്നാമത്തെ പൊതു സുന്നഹദോസില്‍ വച്ചാണ് ഈ പേര് മറിയാമിനെ സംബോധന ചെയ്യുവാന്‍ ഉപയോഗിക്കണം എന്ന് നിശ്ചയിക്കപ്പെട്ടത്. ഈ തീരുമാനം നെസ്തോറിയര്‍ക്കെതിരായിട്ടെടുത്ത ഒരു തീരുമാനം ആയിരുന്നു. അതില്‍ പിന്നെ തിയോട്ടക്കോസ് എന്ന പേര് ലോകവ്യാപകമായി കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും അവരുടെ ആരാധനകളിലും മറ്റും ഉപയോഗിച്ചു വരുന്നു.