ഭൗതികശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൗതികം അഥവാ ഭൗതികശാസ്ത്രം (ഇംഗ്ലീഷ്: Physics) പ്രകൃതിയെപ്പറ്റിയുള്ള ശാസ്ത്രമാണ്. പ്രകൃതിയില്‍ കാണപ്പെടുന്നതെല്ലാം ഒന്നുകില്‍ ദ്രവ്യരൂപത്തിലോ അല്ലെങ്കില്‍ ഊര്‍ജരൂപത്തിലോ ആണ്. അതിനാല്‍ ദ്രവ്യത്തെയും ഊര്‍ജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം.
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
ഫിസിക്സ് (Physics) എന്ന ഇംഗ്ലീഷ് പദം വന്നത് പ്രകൃതി എന്നര്‍ത്ഥമുള്ള φύσις (phúsis)എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ്.
[തിരുത്തുക] പ്രധാന ശാഖകള്‍
[തിരുത്തുക] ക്ലാസിക്കല്‍ ഭൗതികം (Classical Physics)
- യാന്ത്രികം (ബലതന്ത്രം) (Mechanics)
- ശാബ്ദികം (ശബ്ദശാസ്ത്രം) (Acoustics)
- താപവും താപഗതികവും (Heat and Thermodynamics)
- വൈദ്യുതിയും കാന്തികതയും (Electricity and Magnetism)
- പ്രകാശികം (പ്രകാശ ശാസ്ത്രം) (Optics)
[തിരുത്തുക] നവീന ഭൗതികം (Modern Physics)
- ആപേക്ഷിക ബലതന്ത്രം (Relativistic Mechanics)
- ക്വാണ്ടം ബലതന്ത്രം (Quantum Mechanics)
- ക്വാണ്ടം താപഗതികം (Quantum Thermodynamics)
- വിദ്യുത്കാന്തികം (Electromagnetics)
- ക്വാണ്ടം പ്രകാശികം (Quantum Optics)
[തിരുത്തുക] ഭൗതികശാസ്ത്രത്തിന്‍റെ മേഖലകള്‍
- പ്രപഞ്ചഭൗതികം (Cosmic Physics/Cosmology)
- ജ്യോതിര്‍ഭൗതികം (AstroPhysics)
- ഭൗമഭൗതികം (Geophysics)
- അണുഭൗതികം (Atomic Physics)
- തന്‍മാത്രാഭൗതികം (Molecular Physics)
- അണുകേന്ദ്രഭൗതികം (Nuclear Physics)
- ഖരാവസ്ഥാഭൗതികം (Solid-State Physics)
- ദ്രവാവസ്ഥാഭൗതികം (Fluid Physics)
- പ്ലാസ്മാവസ്ഥാഭൗതികം (Plasma Physics)
- ഇലക്ട്രോണികം (Electronics)
- ഫോട്ടോണികം (Photonics)
[തിരുത്തുക] ഭൗതികശാസ്ത്രത്തിന്‍റെ ചരിത്രം
- പ്രാചീന കാലഘട്ടം
വളരെ പണ്ടുമുതല്‍ തന്നെ മനുഷ്യന്‍ പ്രകൃതിയുടെ രഹസ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ പ്രാചീനകാല സിദ്ധാന്തങ്ങള്‍ എല്ലാം തന്നെ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു. അവയൊന്നും തന്നെ ഒരിക്കലും പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുകയോ തെളിയിക്കപ്പെടുകയോ ചെയ്തിരുന്നില്ല.
പ്ലേറ്റോ, അരിസ്റ്റോട്ടില്‍ മുതലായ ഗ്രീക്ക് ദാര്‍ശനികരുടെ ആശയങ്ങള്‍ വിമര്‍ശനങ്ങള്‍ കൂടാതെ അംഗീകരിക്കപ്പെട്ടിരുന്നു.
പ്രകൃതിപഠനത്തിനു ശാസ്ത്രീയമായ ഒരു അടിത്തറ നല്‍കിയത് ഗ്രീക്ക് ചിന്തകനായ ആര്‍ക്കിമിഡീസ് ആയിരുന്നു. ഉത്തോലകങ്ങള്‍, സ്ക്രൂ, തുടങ്ങിയ വ്യത്യസ്ത്ങ്ങളായ യാന്ത്രിക ഉപകരണങ്ങള്‍ അദ്ദേഹം രൂപകല്‍പന ചെയ്തു. ഒരു ദ്രവത്തില്‍ പൂര്‍ണമായോ ഭാഗികമായൊ മുങ്ങിയിരിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന ഭാരനഷ്ടം ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്‍റെ ഭാരത്തിനു തുല്യമായിരിക്കും എന്ന് അദ്ദേഹം പരീക്ഷണം മുഖേന കണ്ടെത്തി. ഈ തത്ത്വം ഇന്ന് ആര്‍ക്കിമിഡീസ് തത്ത്വം എന്ന് അറിയപ്പെടുന്നു. ബലതന്ത്രത്തിന്‍റെ പിതാവ് എന്ന് ആര്‍ക്കിമി
ഡീസ് അറിയപ്പെടുന്നു.
- പതിനേഴാം ശതാബ്ദം
പതിനേഴാം ശതാബ്ദത്തിന്‍റെ ആദ്യ പാദങ്ങളില്‍ ഗലീലിയൊ ഗലീലി ഗതികത്തില്‍ പല നിയമങ്ങളും ആവിഷ്കരിച്ചു, പ്രത്യേകിച്ചും ജഡത്വനിയമം.
1687ല്‍ ഐസക്ക് ന്യൂട്ടന്‍ പ്രകൃതിദര്‍ശനത്തിന്‍റെ ഗണിതതത്ത്വങ്ങള്‍ പ്രസിദ്ധീകരിച്ചു. ചലനനിയമങ്ങള്‍, ഗുരുത്വാകര്‍ഷണനിയമം എന്നീ ഭൗതികസിദ്ധാന്തങ്ങള്‍ ആയിരുന്നു ഈ ഗ്രന്ഥത്തിലെ പ്രധാന പ്രതിപാദ്യം. ദ്രവഗതികസംബന്ധിയായ ധാരാളം സിദ്ധാന്തങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. ബലതന്ത്രത്തിലെന്നപോലെ പ്രകാശികത്തിലും ന്യൂട്ടന്‍ ധാരാളം സംഭാവനകള്‍ നല്‍കി. ധവളപ്രകാശം നിറങ്ങളുടെ ഒരു സങ്കരമാണെന്ന് പ്രിസങ്ങള്‍ ഉപയൊഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്‍റെ സ്വഭാവം വിശദീകരിക്കാനായി ന്യൂട്ടന്‍ കണികാസിദ്ധാന്തം ആവിഷ്കരിച്ചു.
- പതിനെട്ടാം ശതാബ്ദം
- പതൊന്‍പതാം ശതാബ്ദം - ക്ലാസിക്കല്‍ ഭൗതികത്തിന്‍റെ പതനം
- ഇരുപതാം ശതാബ്ദം - നവീന ഭൗതികത്തിന്‍റെ ഉദയം
1900 മുതല്‍ പ്ലാങ്ക്, ഐന്‍സ്റ്റൈന്‍ , നീല്‍സ് ബോര്‍ മുതലായ ഭൗതികജ്ഞര്‍ ക്വാണ്ടം സിദ്ധാന്തത്തിന്‍റെ സഹായത്തോടെ വിവിധ പരീക്ഷണഫലങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചു.
- ഇരുപത്തിയൊന്നാം ശതാബ്ദം - ഭാവിമാനങ്ങള്‍
ഐക്യരാഷ്ട്രങ്ങള്‍ വര്‍ഷം 2005 നെ ലോകഭൗതികശാസ്ത്രവര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.
2007 ല്‍ ഭൗതികശാസ്ത്രം പലമേഖലകളിലും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. സാന്ദ്രദ്രവ്യഭൗതികത്തിലെ (Condenced Matter Physics) പൂര്‍ണവിശദീകരണം നല്‍കാന്‍ ഇതുവരെ കഴിയാത്ത ഒരു പ്രശ്നമാണു ഉന്നത-താപ അതിചാലകതയുടെ സൈദ്ധാന്തിക വിശദീകരണം .
ക്വാണ്ടം ബലതന്ത്രത്തെയും പൊതുആപേക്ഷികതാസിദ്ധാന്തത്തെയും തമ്മില്‍ സംയോജിപ്പിച്ച് ഒരു പൊതു സിദ്ധാന്തമുണ്ടാക്കാനുള്ള ശ്രമം ഇനിയും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.
ധാരാളം ജ്യോതിശാസ്ത്രപ്രശ്‌നങ്ങളും ഇനിയും വിശദീകരിക്കപ്പെടേണ്ടതായിട്ടുണ്ട്. പ്രപഞ്ചത്തെപപറ്റിയുള്ള പല പ്രവചനങ്ങളും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
[തിരുത്തുക] ഇതും കൂടി കാണുക
- ഗണിതം
- ജ്യോതിശാസ്ത്രം
- രസതന്ത്രം
|
---|
ജ്യോതിശാസ്ത്രം | ഭൗതികശാസ്ത്രം| ജീവശാസ്ത്രം | രസതന്ത്രം | ഭൂമിശാസ്ത്രം | പരിസ്ഥിതിശാസ്ത്രം |