മണ്ണാര്‍ക്കാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാര്‍ക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങള്‍ ഇവിടെ നിന്ന് 66 കിലോമീറ്റര്‍ അകലെയാണ്. മണ്ണാര്‍ക്കാട് പാലക്കാട് ജില്ലയിലെ ഒരു താലൂക്കുമാണ്.
ഉള്ളടക്കം |
[തിരുത്തുക] സ്ഥലപ്പേരിന്റെ ഉല്‍ഭവം
പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാന്‍മാരില്‍ നിന്ന്, അല്ലെങ്കില്‍ മണ്ണാര്‍ക്കാട് നായര്‍ വീട്ടില്‍ നിന്ന് ആണ് മണ്ണാര്‍ക്കാട് എന്ന പേരുവന്നത്. അധികാരവര്‍ഗ്ഗത്തെ സ്ഥലത്തെ ആദിവാസികള്‍ മാന്നാന്‍മാര്‍ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന വള്ളുവക്കോനാതിരിയും മന്നന്‍ എന്ന് അറിയപ്പെട്ടിരുന്നു.
[തിരുത്തുക] ജനങ്ങള്‍
150,000-ത്തോളം ജനങ്ങളാണ് മണ്ണാര്‍ക്കാട് താമസിക്കുന്നത്. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. റബ്ബര്‍, തേങ്ങ, അടക്ക (പാക്ക്), നേന്ത്രക്ക, പഴം, കുരുമുളക്, ജാതിക്ക നെല്ല് എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാര്‍ക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങള്‍ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങള്‍ ഉപയോഗിച്ചത് പല ഉരഗ വര്‍ഗ്ഗങ്ങളും പൂമ്പാറ്റകളും നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കില്‍ നിന്ന് തിരിച്ചുവരാന്‍ കാരണമായി.
മണ്ണാര്‍ക്കാട്ടെ ജനസംഘ്യയുടെ 20%-25% ജനങ്ങള്‍ ആണ് കാര്‍ഷിക വരുമാനത്തിന്റെ 70%-80%-വും ഉല്പാദിപ്പിക്കുന്നത്. 10% ജനങ്ങള്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 65% ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് അടുത്തു നില്‍ക്കുന്നു.
മണ്ണാര്‍ക്കാട് തെക്കേ ഇന്ത്യയില്‍ എമ്പാടും നിന്ന് കുടിയേറ്റക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യമുള്ള ജനങ്ങള്‍ മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തുളു, തമിഴ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ മാത്രം കാണുന്ന ഈ സാംസ്കാരിക മിശ്രിതം ഈ ചെറിയ പട്ടണത്തിന് പകിട്ടേകുന്നു. റബ്ബര്‍ കൃഷിക്കായി തെക്കന്‍ കേരളത്തില്‍ നിന്നും ഒരുപാടുപേര്‍ മണ്ണാര്‍ക്കാട്ടേയ്ക്ക് കുടിയേറിയിട്ടുണ്ട്.
കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നീ നദികള്‍ക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാര്‍ക്കാട് താഴ്വര അതിന്റെ പ്രകൃതി സൌന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ജും മണ്ണാര്‍ക്കാട്ടിന്റെ പ്രകൃതിസൌന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികര്‍ക്ക് മണ്ണാര്‍ക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാര്‍ക്കാട് ഒരു നല്ല തുടക്കം ആണ്.
[തിരുത്തുക] പാലക്കാട് ജില്ലയിലെ മറ്റു താലൂക്കുകള്‍
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- http://www.Palakkad.tk - പാലക്കാട് വിവരങ്ങള്‍