Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മാലദ്വീപ് - വിക്കിപീഡിയ

മാലദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ
റിപ്പബ്ലിക്ക് ഓഫ് മാള്‍ഡീവ്സ്
Flag of മാലദ്വീപ്
ദേശീയ പതാക
ദേശീയഗാനം
Gavmii mi ekuverikan matii tibegen kuriime salaam
"In National Unity We Do Salute Our Nation"
Location of മാലദ്വീപ്
തലസ്ഥാനം
(,ഏറ്റവും വലിയ നഗരം)
മാലെ
4°10′N 73°30′E
ഔദ്യോഗിക ഭാഷ(കള്‍) ദിവേഹി
ഭരണസംവിധാ‍നം Republic
 -  മാലദ്വീപ് പ്രസിഡന്റ് മൌമൂണ്‍ അബ്ദുള്‍ ഗയൂം
സ്വതന്ത്രം
 -  യുണീറ്റഡ് കിങ്ഡം നിന്ന് ജൂലായ് 26, 1965 
വിസ്തീര്‍ണ്ണം
 -  ആകെ 298 ച.കി.മീ (204th)
115 ച.മൈല്‍ 
 -  ജലം ((%)) negligible
ജനസംഖ്യ
 -  ജൂലായ് 2005 -ലെ കണക്ക് 329,000 [1] (176th1)
 -  2006 കാനേഷുമാരി 298,842 [2] 
 -  ജനസാന്ദ്രത 1,105 /ച.കി.മീ (9th)
2,862 /ച.മൈല്‍
ആഭ്യന്തര ഉത്പാദനം (പി.പി.പി) 2005 കണക്കനുസരിച്ച്
 -  ആകെ $2.569 billion (162nd)
 -  പ്രതിശീര്‍ഷ വരുമാനം $7,675 (79th)
മനുഷ്യ വികസന സൂചിക (2004) 0.739 (medium) (98th)
നാണയം റുഫ്യ (MVR)
സമയ മേഖല (യു.റ്റി.സി+5)
ഇന്റര്‍നെറ്റ് സൂചിക .mv
ടെലിഫോണ്‍ കോഡുകള്‍ +960
1 Rank based on UN estimate for 2005.

രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ഡീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. ഇവയില്‍ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹളഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴില്‍ മത്സ്യബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതല്‍ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ല്‍ സ്വതന്ത്രമാകുകയും 1968-ല്‍ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.

വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപുകള്‍. കേരള തീരത്ത് നിന്ന് അടുത്താണ് മാ‍ലദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലദ്വീപുകാര്‍ ചികിത്സയ്ക്കും ഷോപ്പിംഗിനും തിരുവനന്തപുരത്ത് എത്തുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

മാല പോലിരിക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ മാലദ്വീപുകള്‍
മാല പോലിരിക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ മാലദ്വീപുകള്‍

മാലദ്വീപ് എന്ന പേര്‌ സംസ്കൃത പദങ്ങള്‍ ആയ മാല , ദ്വീപ എന്നീ പദങ്ങളില്‍ നിന്നായിരിക്കാം. ദ്വീപ സമൂഹം ഒരു മാല പൊലെ കാണപ്പെടുന്നു എന്നതാണിതിന്‌ കാരണം. മറ്റൊരു അഭിപ്രായം ഉള്ളത് മഹിള+ദ്വീപ് എന്നതിനാണ്‌. എന്നാല്‍ ഇതിന്‌ ശക്തമായ തെളിവുകള്‍ ഇല്ല. ചില അറബി സഞ്ചാരികള്‍ (ഇബ്നു ബത്തൂത്ത) മഹല്‍ ദിബിയാത്ത് (കൊട്ടാരങ്ങളുടെ ദ്വീപ്) എന്ന് പരാമര്‍ശിച്ചു കാണുന്നുണ്ട്. മാലി ദിവേഹി രാജാവില്‍ നിന്നുമാണ്‌ മാലദ്വീപ് എന്ന പേരുണ്ടായതെന്നും ഭാഷ്യം ഉണ്ട്.

[തിരുത്തുക] ചരിത്രം

നൂറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ ഇന്ത്യയുമായും ശ്രീലങ്കയുമായും മാലദ്വീപിനു ബന്ധമുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളിലെ സമുദ്രയാത്രികരുടെ ഇടത്താവളമായിരുന്നു മാലദ്വീപ്. ഇന്‍ ഗിരിവാറു എന്നറിയപ്പെടുന്ന ജനവിഭാഗമാണത്രേ മാലദ്വീപിലെ ആദിമനിവാസികള്‍. തമിഴരില്‍ നിന്നാണ് അവര്‍ അവരുടെ വംശപാരമ്പര്യം അവകാശപ്പെടുന്നത്.

ഇതിഹാസമനുസരിച്ച് കോയ്മള എന്നു പേരുള്ള ഒരു സിംഹള രാജകുമാരനും ശ്രീലങ്കയിലെ രാജാവിന്റെ മകളായ അദ്ദേഹത്തിന്റെ ഭാര്യയും കയറിയ കപ്പല്‍ മാലദ്വീപിലെ പവിഴപുറ്റില്‍ കുടുങ്ങി നിന്നുപോയി. അവര്‍ മടങ്ങി പോകാതെ മാലദ്വീപില്‍ തന്നെ താമസിച്ചു. ‘തീമുഗെ’ എന്ന രാജവംശം അവര്‍ സ്ഥാപിച്ചു. അതിനു മുന്‍പ് ഗിരവാറുകള്‍ക്കായിരുന്നു അവിടെ മുന്‍തൂക്കം. ഇസ്ലാമിക സംസ്കാരത്തിനാണിന്ന് മാലദ്വീപില്‍ പ്രാധാന്യം. 1980ല്‍ വിശ്രുത നോര്‍വീജിയന്‍ പര്യവേക്ഷകനായ തോര്‍ ഹെയര്‍ദാലിനെ മാലദ്വിപ് സര്‍ക്കാര്‍ ചരിത്രഗവേഷണത്തിന് അനുവദിച്ചു. അദ്ദേഹം നടത്തിയ ഉത്ഘനനങ്ങളില്‍ ഇസ്ലാമിന്റെ വരവിനും മുന്‍പുള്ള ഒട്ടേറെ പുരാവസ്തുക്കള്‍ കണ്ടെടുത്തു. മാലിയിലെ നാഷണല്‍ മ്യൂസിയത്തില്‍ അവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പല പുരാതന സമൂഹങ്ങളും മാലദ്വീപില്‍ ഉണ്ടായിരുന്നു. അവരുടെ ആരാധനാലയങ്ങളാണ് പില്‍ക്കാലത്ത് ഇസ്ലാമിക ദേവാലയങ്ങളായി മാറിയത്. ഒട്ടേറെ വിദേശസംസ്കാരങ്ങളും മാലദ്വീപിലെത്തി. മലബാറില്‍ നിന്നുള്ള മാപ്പിളമാരും ആ കൂട്ടത്തിലുണ്ടായിരുന്നു.

ബുദ്ധമതത്തിനു മേധാവിത്തമുണ്ടായിരുന്ന മാലദ്വീപില്‍ അറബിവ്യാപാരികളിലൂടെയാണ് ഇസ്ലാം മതം എത്തിച്ചേര്‍ന്നത്. 1153ല്‍ അവസാനത്തെ ബുദ്ധമതസ്ഥനായ രാജാവ് ഇസ്ലാം മതം സ്വീകരിച്ചു. ഇതിനുശേഷം 1932 വരെ 8 രാജവംശങ്ങളും 84 സുല്‍ത്താന്മാരും മാലദ്വീപ് ഭരിച്ചു.1558ല്‍ പോര്‍ച്ചുഗീസുകാര്‍ മാലദ്വീപില്‍ ആധിപത്യമുറപ്പിച്ചു. 1563ല്‍ മുഹമ്മദ് തക്രുഫാനു അല്‍-അസം എന്ന വിപ്ലവകാരി ജനകീയമുന്നേറ്റത്തിലൂടെ പോര്‍ച്ചുഗീസുകാരെ രാജ്യത്തുനിന്ന് തുരത്തി. (ഇതിന്റെ സ്മരണയ്ക്കായി മാലദ്വീപുകാര്‍ ദേശീയദിനം ആചരിക്കുന്നു) പതിനേഴാം നൂറ്റാണ്ടിന്റെ മധ്യേ ഡച്ചുകാര്‍ മാലദ്വീപില്‍ മേല്‍ക്കോയ്മ നേടി. ശ്രീലങ്കയിലെ ഡച്ച് മേധാവിത്വം ബ്രിട്ടീഷുകാര്‍ 1796ല്‍ അവസാനിപ്പിച്ചതോടുകൂടി മാലദ്വീപില്‍ നിന്നും ഡച്ചുകാര്‍ പുറത്തായി. ഇതോടെ മാലദ്വീപ് ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായി. സുല്‍ത്താന്‍ ഭരണം തുടര്‍ന്നുവെങ്കിലും ബ്രിട്ടനായിരുന്നു യധാര്‍ത്ഥ നിയന്ത്രണം. 1932 വരെ പരമ്പരാഗത സുല്‍ത്താന്‍ വാഴ്ച്ച തുടര്‍ന്നു. അതിനുശേഷം സുല്‍ത്താന്‍ സ്ഥാനം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാ‍യി. പുതിയ ഭരണഘടനയും നിലവില്‍ വന്നു.

മാലദ്വീപിന്റെ തലസ്ഥാനം, മാലി.
മാലദ്വീപിന്റെ തലസ്ഥാനം, മാലി.

1965 ജൂലൈ 25ന് മാലദ്വീപ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായി. ഗാന്‍, അദ്ദു എന്നീ പ്രദേശങ്ങളിലെ സൈനിക താവളങ്ങള്‍ നൂറ് വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ പാട്ടക്കരാര്‍ ഒപ്പിട്ടുകൊണ്ടാണ് ബ്രിട്ടന്‍ സ്വാതന്ത്ര്യം അനുവദിച്ചത്. 1968ല്‍ ദേശീയ ഹിതപരിശോധനയിലൂടെ മാലദ്വീപില്‍ സുല്‍ത്താന്‍ ഭരണം അവസാനിച്ചു. ആദ്യ പ്രസിഡന്റായി ഇബ്രാഹിം നസീര്‍ സ്ഥാനമേറ്റു. 1973ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനില വഷളായി. ഗാന്‍, അദ്ദു എന്നീ പ്രദേശങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിച്ചതോടെ വരുമാനത്തില്‍ വല്യ ഇടിവുണ്ടായി. 1978ല്‍ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീര്‍ സിംഗപ്പൂരിലേക്ക് പലായനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രസിഡന്റ് പദം ഏറ്റെടുത്ത മൌമൂണ്‍ അബ്ദുള്‍ ഗയൂം ആണ് ഇപ്പോഴും മാലദ്വീപ് പ്രസിഡന്റ്. 1978 മുതല്‍ തുടര്‍ച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നു. അദ്ദേഹത്തെ അട്ടിമറിക്കാന്‍ പലതവണ ശ്രമങ്ങളുണ്ടായി. 1988 നവംബര്‍ മാസം സായുധരായ 80 തമിഴ് അക്രമികള്‍ (പ്ലോട്ട് എന്ന ശ്രീലങ്കന്‍ ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു അവര്‍) ഒരു കപ്പലിലെത്തി നടത്തിയ അട്ടിമറി ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഗയൂമിന്റെ സഹായാഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാര്‍ഗ്ഗം മാലദ്വീപിലെത്തിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികള്‍ പലായനം ചെയ്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേര്‍ക്കും ജീവന്‍ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പല്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികള്‍ക്ക് മാലദ്വീപില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുള്ള ലുത്ഫി എന്ന മാലദ്വീപുകാരന്‍ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നില്‍.

[തിരുത്തുക] രാഷ്ട്രീയം

പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. അമ്പതംഗ പാര്‍ലമെന്റായ പീപ്പിള്‍സ് മജ്‌ലിസ് രഹസ്യബാലറ്റിലൂടെ 5 വര്‍ഷത്തേക്ക് പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യുന്നു. ദേശീയ ഹിതപരിശോധന ഇത് അംഗീകരിക്കണം. പാ‍ര്‍ലമെന്റിന്റെ കാലാവധി 5 വര്‍ഷമാണ്. ഓരോ ദ്വീപില്‍ നിന്നും രണ്ട് പുരുഷ അംഗങ്ങളെ വീതം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. എട്ട് പേരെ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യുന്നു. മാലദ്വീപിയന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ് രാജ്യത്ത് നിയന്ത്രണമുള്ളത്. 2005ലെ തിരഞ്ഞെടുപ്പിനുശേഷം മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് നിയമപരമായ അംഗീകാരം ലഭിച്ചു. ഇസ്ലാമിക നിയമമാണ് രാജ്യത്തെ നീതിന്യായവ്യവസ്ഥയ്ക്ക് അടിസ്ഥാനം.

[തിരുത്തുക] ഭൂപ്രകൃതി

മാലദ്വീപിലെ തലസ്ഥാനമായ മാലിയിലെ ഒരു തെരുവ്.
മാലദ്വീപിലെ തലസ്ഥാനമായ മാലിയിലെ ഒരു തെരുവ്.

26 പവിഴദ്വീപസമൂഹങ്ങള്‍ (അറ്റോള്‍) ചേര്‍ന്നതാണ് മാലദ്വീപുകള്‍. ഓരോ പവിഴദ്വീപസമൂഹത്തിലും ഒട്ടേറെ ചെറുദ്വീപുകള്‍ ഉണ്ടാകും. അങ്ങനെ ആകെ 1200 ഓളം പവിഴപുറ്റ് ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വലയാകൃതിയാണ് ഇവയ്ക്കുള്ളത്. അറ്റോളിന്റെ നടുവില്‍ തെളിനീലിമയുള്ള ജലാശയം ഉണ്ടാകും. ഒരു മുത്തുമാല പോലെയാണ് മാലദ്വീപിലെ ഓരോ അറ്റോളും. ആ മാലയിലെ മുത്തുകളാണ് ചെറുദ്വീപുകള്‍. ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഓരോ ചെറുദ്വീപിന്റെയും വിസ്തീര്‍ണ്ണം. ഓരോ അറ്റോളിലും ജനവാസമില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. അദ്ദു അറ്റോളിലെ ദ്വീപുകള്‍ തമ്മില്‍ റോഡ് മാര്‍ഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. 12 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം. കുന്നുകളോ നദികളോ മാ‍ലദ്വീപുകളിലില്ല. കുറ്റിക്കാടുകളും പൂക്കളും ഉണ്ടെങ്കിലും മരങ്ങള്‍ അധികമില്ല. തെങ്ങും ശീമപ്ലാ‍വും ആലും ആണ് പ്രധാന മരങ്ങള്‍. മണല്‍ നിറഞ്ഞതും ഉപ്പിന്റെ അംശം കൂടിയതുമായ ഭൂമിയില്‍ കൃഷി ചെയ്യുന്നത് ദുഷ്കരമാണ്. ആകെയുള്ള കൃഷി വാഴ, തെങ്ങ്, ചേമ്പ്, മത്തങ്ങ, മുളക്, മാങ്ങ എന്നിവയാണ്. ഭൂജലവും മഴവെള്ളവുമാണ് പരമ്പരാഗതമായി കുടി വെള്ളത്തിനുപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ ഡീസാലിനേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കടല്‍ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കപ്പെടുന്നുണ്ട്.

[തിരുത്തുക] കാലാവസ്ഥ

കേരളവുമായി വളരെ സാമ്യമുള്ളതാണ് മാലദ്വീപിലെ കാലാവസ്ഥ. വര്‍ഷം മുഴുവന്‍ 24 ഡിഗ്രി മുതല്‍ 33 ഡിഗ്രി സെല്‍‌ഷ്യസിനിടയിലാണ് താപനില. വേനല്‍ക്കാലം,മഴക്കാലം എന്നീ രണ്ട് ഋതുക്കള്‍ മാത്രമേ മാലദ്വീപിലുള്ളു.

[തിരുത്തുക] സമ്പദ്ഘടന

വിനോദസഞ്ചാരവും മീന്‍പിടിത്തവുമാണ് മാലദ്വീപിലെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ജനങ്ങളുടെ മുഖ്യതൊഴിലായിരുന്ന മീന്‍പിടുത്തമാണ് നൂറ്റാണ്ടുകളായി രാജ്യത്തെ മുന്നോട്ട് നയിച്ചിരുന്നത്. ടൂറിസം വികസിച്ച ശേഷം ജനങ്ങള്‍ മീന്‍പിടുത്തത്തില്‍ നിന്ന് പിന്‍‌വാങ്ങുന്ന കാഴച്ചയാണ് കാണുന്നത്. ടൂറിസം വിദേശനാണ്യം നേടിത്തരുന്നതോടൊപ്പം അനവധി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. അലസജീവിതം നയിക്കുന്നൊരു ജനതയെ ടൂറിസം സൃഷ്ടിച്ചു എന്ന് മാലദ്വീപിലെ പഴമുറക്കാര്‍ പരാതി പറയുന്നു.

[തിരുത്തുക] ദിവേഹി ഭാഷ

മാലദ്വീപിലെ ഔദ്യോഗിക ഭാഷയാണ് ദിവേഹി. സിംഹളഭാഷയോടാണിതിന് കൂടുതല്‍ അടുപ്പം. വലതുനിന്ന് ഇടത്തോട്ട് എഴുതുന്ന “തനാ” എന്ന ലിപിയാണ് ദിവേഹിയുടേത്. പലയിടത്തായി കിടക്കുന്ന ദ്വീപുകളിലും പല ഗ്രാമ്യഭാഷാ ഭേദങ്ങളും കാണാവുന്നതാണ്. ദിവേഹിക്ക് 3 വ്യത്യസ്ത തലത്തിലുള്ള ഭാഷാഭേദങ്ങളുണ്ട്. “റീതി ഭാസ്“ എന്നറിയപ്പെടുന്ന ഏറ്റവും ഉയര്‍ന്ന തലം (ഏറ്റവും സംശുദ്ധമായ ഭാഷ) സമൂഹത്തിലെ ഉന്നതരാലും റേഡിയോയിലും ടെലിവിഷനിലും ഒക്കെ ഉപയോഗിക്കപ്പെടുന്നു. രണ്ടാമത്തെ തലം സമൂഹത്തിലെ ഉന്നതരെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനായി ഉപയോഗിക്കുന്നു. മൂന്നാമത്തെ തലം സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്നു.

ദിവേഹി എഴുതാനുപയോഗിക്കുന്ന ലിപിയാ‍യ “തനാ” പതിനാറാം നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്. പോര്‍ച്ചുഗീസുകാരെ തൂത്തെറിഞ്ഞശേഷം ജനതയാകെ ഇസ്ലാമിലേക്ക് മാറാന്‍ തീരുമാനിച്ച സമയത്താണ് അത് വികസിപ്പിക്കപ്പെട്ടത്. അതിനു മുന്‍പുണ്ടായിരുന്ന ലിപിയില്‍ നിന്ന് വ്യത്യസ്തമായി വലത് നിന്ന് ഇടത്തോട്ട് അറബി ലിപി പോലെ അറബിയിലെ ശൈലികള്‍ ഉള്‍പ്പെടുത്താനാകുന്നവിധമാണ് “തനാ“ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലിപിയില്‍ 24 അക്ഷരങ്ങളുണ്ട്. അതില്‍ 9 എണ്ണം അറബിക്ക് സംഖ്യകള്‍ ആണ്. തനായിലെ സ്വരാക്ഷരങ്ങളുടെ മുകളില്‍ ഒരു വരയുണ്ടാകും.


[തിരുത്തുക] ജനങ്ങള്‍

ചൂരമീനുമായി ഒരു മാലദ്വീപുകാരന്‍
ചൂരമീനുമായി ഒരു മാലദ്വീപുകാരന്‍

വിവിധ സംസ്കാരങ്ങളുടെയും വംശീയതകളുടെയും കലര്‍പ്പാണ് മാലദ്വീപ് ജനത. തെക്കേ ഇന്ത്യക്കാരായിരുന്നു ഇവിടെ ആദ്യം പാര്‍പ്പുറപ്പിച്ച ജനത. പിന്നീട് ശ്രീലങ്കക്കാരും മലയന്‍ ദ്വീപസമൂഹങ്ങളില്‍ നിന്നുള്ളവരും എത്തി. പിന്നീട് കിഴക്കനാഫ്രിക്കക്കാരും അറബികളും എത്തി. ഇസ്ലാമാണ് മാലദ്വീപിലെ ഔദ്യോഗികമതം. പൌരത്വം ലഭിക്കണമെങ്കില്‍ മുസ്ലിം ആയിരിക്കണം. അത്ര കര്‍ക്കശമോ ദൃഡമോ അല്ലാത്ത ജാതി സമ്പ്രദായമാണ് മാലദ്വീപില്‍ നിലനില്‍ക്കുന്നത്. സമൂഹത്തിലെ ഉന്നതര്‍ തലസ്ഥാനമായ മാലെയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. തദ്ദേശീയര്‍ താ‍മസിക്കാത്ത ദ്വീപുകളിലാണ് വിദേശവിനോദസഞ്ചാരികള്‍ക്കായി റിസോര്‍ട്ടുകള്‍ ഉള്ളത്. സ്ത്രീകള്‍ക്ക് ഉയര്‍ന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഉള്ള അപൂര്‍വ്വം ഇസ്ലാമിക സമൂഹങ്ങളിലൊന്നാണ് മാലദ്വീപിലുളളത്. വളരെ ഉയര്‍ന്ന വിവാഹമോചന നിരക്കും മാലദ്വീപ് സമൂഹത്തില്‍ കാണാം. മാതൃകേന്ദ്രിത പാരമ്പര്യമാണ് അവിടുത്തെ ജനസമൂഹത്തിനുള്ളത്.

[തിരുത്തുക] ആഹാരം

മാലദ്വീപിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍‍
മാലദ്വീപിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍‍

മാലദ്വീപിലെ വിഭവങ്ങള്‍ വളരെ രുചികരമാണ്. ചൂര മീന്‍ അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. കേരളത്തിലെ പല വിഭവങ്ങളുമായി വളരെ സാമ്യമുള്ളതാണ് മാലദ്വീപിലെ വിഭവങ്ങള്‍ പലതും. പ്രാതലിനു കഴിക്കുന്നത് “റോഷി“ എന്ന റൊട്ടിയാണ് (അതിനെ മാലദ്വീപിലെ പുതിയ തലമുറ “ഡിസ്ക്” എന്ന് വിളിക്കുന്നു). അതിന്റെ കൂടെ തേങ്ങാപീരയും, ചൂരയും, നാരങ്ങാനീരും, തക്കാളിയും, മുളകും ചേര്‍ത്തുണ്ടാക്കുന്ന “മാസ് ഹുണി” എന്ന ഒരു പീരയും ചേര്‍ത്താണ് കഴിക്കുന്നത്. കട്ടന്‍ കാപ്പി കുടിയും വെറ്റമുറുക്കും മാലദ്വീപ് നിവാസികളുടെ ദൌര്‍ബല്യമാണ്. പുഴുക്കലരിയുടെ ചോറും “ഗരുദിയ“ എന്നറിയപ്പെടുന്ന മീന്‍‌കറിയും (മിക്കവാറും ചൂര മീന്‍ കറി) ഇലത്തോരനുകളും (ഉദാ: വാഴപിണ്ടി തോരന്‍, അകത്തിപൂവിന്റെ തോരന്‍) ഒക്കെയാണ് അവരുടെ ആഹാരം. മീന്‍‌കറികള്‍ പലവിധമുണ്ട്. തേങ്ങാപാലില്‍ സ്റ്റൂ പോലെ ഉണ്ടാക്കുന്നതും, മസാല ചേര്‍ത്ത് നാടന്‍ മീന്‍‌കറി പോലെ ഉണ്ടാക്കുന്നതും, രസം പോലെ ഉണ്ടാക്കുന്നതും ഒക്കെ ലഭ്യമാണ്. മാലദ്വീപിലെ പലഹാരങ്ങളും ചൂരമീന്‍ ചേര്‍ത്തുണ്ടാക്കുന്നവയാണ്. അരിയുണ്ട പോലെയിരിക്കുന്ന “ഗുല”, ചൂര സമൂസ, ചൂര റോള്‍ എന്നിവ അവിടെ വളരെ ജനപ്രിയം ആണ്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ മാലദ്വീപില്‍ ചെന്നാല്‍ വളരെ കഷ്ടപ്പെടേണ്ടിവരും. കാരണം മീന്‍ (മിക്കവാറും ചൂര) ഇല്ലാത്തൊരു ആഹാരപദാര്‍ത്ഥത്തെക്കുറിച്ച് ആലോചിക്കുന്നതുപോലും മാലദ്വീപ് നിവാസികള്‍ക്ക് പ്രയാസമായിരിക്കും.

[തിരുത്തുക] പ്രമാണാധാരസൂചി

  1. UN estimate for mid 2005
  2. http://www.planning.gov.mv/publications/PRELIMINARY_RESULTS_FINAL_25032006.zip

[തിരുത്തുക] ആധാരം

1. 'The Marvellous Maldive Islands', National Geographic - June 1957. National Geographic Society, Washington DC.

2. Hockly,TW. "The Two Thousand Isles" H F and G Witherby, London 1935.

3. Department of Information. "The Maldive Islands today. Male' "

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] മറ്റ് ലിങ്കുകള്‍

Find more information on Maldives by searching Wikipedia's sister projects
Dictionary definitions from Wiktionary
Textbooks from Wikibooks
Quotations from Wikiquote
Source texts from Wikisource
Images and media from Commons
News stories from Wikinews
Learning resources from Wikiversity
ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com