ഉരഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നട്ടെല്ലുള്ള ജീവിവംശത്തില്‍ പെടുന്ന ജീവിവംശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഉരഗങ്ങള്‍ അഥവാ ഇഴജന്തുക്കള്‍. സസ്തനികള്‍, പക്ഷികള്‍ എന്നിവയാണ് നട്ടെല്ലുള്ള മറ്റുവംശങ്ങള്‍. ശീതരക്തം ആണ് ഉരഗങ്ങള്‍ക്കുള്ളത്
ഉള്ളടക്കം |
[തിരുത്തുക] പരിണാമം
315 ദശലക്ഷം വര്‍ഷം മുമ്പുതന്നെ ഉരഗങ്ങള്‍ ഭൂമിയിലുണ്ടായിരുന്നതായി ഫോസിലുകള്‍ തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങള്‍ക്ക് ഒരടിയിലധികം വലിപ്പമില്ലായിരുന്നു.
ഉഭയജീവികളില്‍ നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികള്‍ക്ക് സാധാരണമായ മൃദുചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ കടുപ്പമുള്ള ചര്‍മ്മം ഉണ്ടായതായിരുന്നു പരിണാമത്തിന്റെ പ്രധാനഘട്ടം.
280 ദശലക്ഷം വര്‍ഷം മുമ്പ് ഉരഗങ്ങളുടെ പൂര്‍ണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാല്‍ കരമുഴുവന്‍ അവ കൈയടക്കി. തങ്ങളുടെ ചര്‍മ്മത്തിലെ ശല്‍ക്കങ്ങള്‍ ഉപയോഗിച്ച് ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു.
125 ദശലക്ഷം വര്‍ഷം മുമ്പുണ്ടായതും ഇന്നു നില്‍നില്‍ക്കാത്തവയുമായ ഡൈനോസോറുകള്‍ എന്ന ജീവിവംശവും ഉരഗങ്ങളില്‍ പെടുന്നു.
[തിരുത്തുക] ഉരഗങ്ങളുടെ പ്രത്യേകതകള്‍
[തിരുത്തുക] ചര്‍മ്മം
പരിണാമദശയില്‍ ഉരഗങ്ങള്‍ക്കു ലഭിച്ച കട്ടിയേറിയ ചര്‍മ്മം അവയെ കരയിലെ ചൂടില്‍ പൊള്ളി മരിക്കാതിരിക്കാന്‍ സഹായിച്ചു. ഉരഗങ്ങളുടെ ചര്‍മ്മം രണ്ട് അടുക്കായാണിരിക്കുന്നത്, ഡേര്‍മിസും, എപ്പിഡേര്‍മിസും.
ഡേര്‍മിസിനുള്ളിലുള്ള രക്തക്കുഴലുകളാണ് ചര്‍മ്മത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നത്, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേര്‍മിസിന് വളരാനുള്ള സഹായം ഇല്ലാത്തതിനാല്‍, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേര്‍മിസ് ഉപേക്ഷിക്കുകയും പുതിയത് സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേര്‍മിസിന്റെ പുറംഭാഗം കെരാറ്റിന്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇഴജന്തുക്കളുടെ എപ്പിഡേര്‍മിസിലെ കെരാറ്റിന്‍ ശല്‍ക്കങ്ങളായി മാറിയിരിക്കുന്നു. ഇത് അവക്ക് പ്രത്യേകം സംരക്ഷണമേകുന്നു.
[തിരുത്തുക] മുട്ട
ഉഭയജീവികള്‍ നനവുള്ളഭാഗങ്ങളില്‍ മുട്ടയിട്ടപ്പോള്‍ ഇഴജന്തുക്കള്‍ കരയാണ് പ്രത്യുത്പാദന ധര്‍മ്മം നിര്‍വഹിക്കാനായി തിരഞ്ഞെടുത്തത്. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട് ജലം കടത്തിവിടാത്തവയും എന്നാല്‍ വായുവിനെ കടത്തിവിടുന്നവയും ആണ്.
[തിരുത്തുക] ഉരഗവംശങ്ങള്‍
6547-ല്‍ അധികം വംശജാതികള്‍(Species) ഉരഗങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവ പ്രധാനമായും നാല് വിഭാഗങ്ങളിലായാണ്.
- കെലോനിയ(Chelonia)- ഈ വിഭാഗത്തില്‍ 244 വംശജാതികള്‍ ഉണ്ട്, കടലാമ, കരയാമ, ടെറാപിന്‍ മുതലായവ പ്രധാനപ്പെട്ടവ.
- ക്രോക്കഡൈലിയ(Crocodylia)-ചീങ്കണ്ണികള്‍(Aligators), മുതലകള്‍(Crocodiles) മുതലായവയാണിതില്‍.
- സ്ക്വാമാറ്റ്ര(Squamatra)-ഇഴജന്തുക്കളിലെ ഏറ്റവും വലിയ വിഭാഗം, 6280 വംശജാതികള്‍ ഉള്‍പ്പെടുന്നു. പല്ലികള്‍, പാമ്പുകള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്നു.
- റൈങ്കോസെലാഫിസ്(Rhynchocephalis)-ടുവാടര (Tuatara) എന്ന ഒരു വംശജാതിമാത്രമേ ഈ വിഭാഗത്തിലുള്ളൂ.