അഞ്ചിക്കൈമള്‍ രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളവും, അതിന്‍റെ പരിസരപ്രദേശങ്ങളും, അഞ്ചികൈമള്‍മാര്‍ എന്ന പ്രബലരായ നായര്‍ മാടമ്പിമാരുടെ വകയായിരുന്നു. ഇവരില്‍ പ്രധാനി ചേരാനല്ലൂര്‍ കര്‍ത്താവായിരുന്നു. ഇവര്‍ മാറിമാറി കൊച്ചിരാജാവിനോടും സാമൂതിരിയോടും കൂറുപുലര്‍ത്തിപോന്നിരുന്നു. ഇവരെ കൂടാതെ മറ്റുചിലശക്തന്മാരായ നായര്‍പ്രമാണിമാരും ഉണ്ടായിരുന്നു. എറണകുളത്തിന് വടക്ക് മുറിയനാട്ടുനമ്പ്യാര്‍, പാലിയത്തച്ചന്‍, കോടശ്ശേരികൈമള്‍, കൊരട്ടികൈമള്‍, ചങ്ങരന്‍ കോതകൈമള്‍, പനമ്പുകാട്ടുകൈമള്‍ എന്നിവരാണ് അവരില്‍ പ്രബലന്മാര്‍, കൊച്ചിരാജാവിനോട് നാമമാത്രമായ വിധേയത്വമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ.