കോട്ടയം രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോലത്തുനാടിന്റെ അധീനതയില്‍പ്പെട്ടിരുന്ന കോട്ടയം ക്രമേണ തലശ്ശേരി താലൂക്കിന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കി. ഒരു കാലത്ത് കുടകിന്റെ അതിര്‍ത്തിയോളം ഭരണം വ്യാപിച്ചിരുന്നു. ക്രമേണ കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് ശാഖകളായി ഈ വംശം പിരിഞ്ഞു. ആദ്യത്തേത് രണ്ടും കോട്ടയത്തും മൂന്നാമത്തേത് പഴശ്ശിയിലും താമസമാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഇന്നത്തെ തലശ്ശേരിതാലൂക്കിലെ ഇടവഴിനാട് നമ്പ്യാന്മാരുടെ ഭരണത്തില്‍പ്പെടാത്ത ഭാഗങ്ങളുടേയും അധീശന്മാരായിരുന്നു കോട്ടയം രാജാക്കന്മാര്‍. ഗൂഡല്ലൂര്‍, ഉള്‍പ്പെട്ട വയനാട്, മുമ്പത്തെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളുടെ ഏതാനും ഭാഗങ്ങള്‍ ചേര്‍ന്ന താമരശ്ശേരി എന്നിവയും കോട്ടയം രാജ്യത്തില്‍പ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുമായി പടവെട്ടി വീരമൃത്യുവരിച്ച കേരളവര്‍മ്മ പഴശ്ശിരാജാവ് , വാല്‍മീകി രാമായണം കിളിപ്പാട്ടിന്റെ കര്‍ത്താവ് കേരളവര്‍മ്മത്തമ്പുരാന്‍ , ആട്ടകഥാകാരന്‍ വിദ്വാന്‍ തമ്പുരാന്‍ എന്നിവര്‍ ഈ രാജകുടുംബത്തില്‍ നിന്നാണ്.