അറയ്ക്കല്‍ രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂര്‍ നഗരം കേരളത്തിലെ ഏകമുസ്ലീം രാജവംശമായിരുന്ന അറയ്ക്കല്‍ കുടുംബത്തിന്‍റെതായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവര്‍ പിന്തുടര്‍ന്ന് പോന്നത്. അതുസ്ത്രീയാണെങ്കില്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി എന്നും വിളിച്ചിരുന്നു. കോലത്തിരിയുടെ മന്ത്രിയായ അരയന്‍ കുളങ്ങര നായര്‍ ഇസ്ലാം മതത്തില്‍ ചേരുകയും, കോലത്തിരി കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമബദ്ധരാകുകയും ചെയ്തു. അവരുടെ വിവാഹം രാജാവുതന്നെ നടത്തികൊടുക്കുകയും, രാജകീയആഡംബരങ്ങളോടെ ഒരു കൊട്ടാരം പണിയിച്ച് താമസിപ്പിക്കുകയും ചെയ്തു. ഇതോടെ കണ്ണൂര്‍ നഗരത്തിന്‍റെ ആധിപത്യം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായി. വടക്കേമലബാറിലെ കുരുമുളകിന്‍റെയും ഏലത്തിന്‍റെയും വാണിജ്യകുത്തക ഇവര്‍ കരസ്ഥമാക്കി. 1772ല്‍ ഡച്ചുകാരില്‍ നിന്നും കണ്ണൂര്‍ കോട്ട കരസ്ഥമാക്കി. ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാര്‍ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് അടിത്തൂണ്‍ പറ്റി.