മലപ്പുറം ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ല | |
അപരനാമം: | |
![]() വിക്കിമാപ്പിയ -- 11.03° N 76.05° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | മലപ്പുറം |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജില്ലാ കലക്‍ടര്‍ |
കെ.എസ്.പ്രേമചന്ദ്ര കുറുപ്പ്. |
വിസ്തീര്‍ണ്ണം | 3,550ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
3,625,471 {{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | 1022/ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | |
മലപ്പുറം, കേരളത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. 2001ലെ സെന്‍സസ് പ്രകാരം 3,629,640 പേര്‍ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ആണ് ജില്ലാ ആസ്ഥാനം. 6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ എന്നിവയാണ് ജില്ലയിലെ 5 മുനിസിപ്പാലിറ്റികള്‍.
കോഴിക്കോട് സര്‍വകലാശാല, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ്.
ഉള്ളടക്കം |
[തിരുത്തുക] അതിര്‍ത്തികള്‍
വടക്ക് കോഴിക്കോട്, വയനാട് ജില്ലകള്‍, വടക്കു കിഴക്കു വശത്ത് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂര്‍ ജില്ല, പടിഞ്ഞാറ് അറബിക്കടല്‍ ഇവയാണ് മലപ്പുറം ജില്ലയുടെ അതിര്‍ത്തികള്‍.
[തിരുത്തുക] ചരിത്രം
മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാര്‍ കേരളപ്പിറവിക്കു ശേഷം (1956 നവമ്പര്‍ 1) കണ്ണൂര്‍,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതില്‍ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി,പെരിന്തല്‍മണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പഞ്ചായത്ത് പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് 1969 ജൂണ്‍ 16ന് ഈ ജില്ല രൂപീകരിച്ചത്.
രാഷ്ട്രീയമായും സാംസ്കാരികമായും സമ്പന്നമായ ജില്ലയാണിത്. മലബാര്‍ കലാപവും ഖിലാഫത്ത് സമരവുമാണ് മലപ്പുറത്തെ പ്രശസ്തമാക്കിയത്. ബ്രിട്ടീഷുകാരുടെ കോളനിവല്‍ക്കരണത്തിനും നാട്ടുകാരായ ജന്മികള്‍ക്കും എതിരെയുള്ള സന്ധിയില്ലാസമരം മലപ്പുറത്തിന്റെ ചരിത്രവുമായി കൂട്ടിവായിക്കാവുന്നവയാണ് . മതപരമായ അധിനിവേശങ്ങളുടെ കറ പുരണ്ടിട്ടുണ്ടെങ്കിലും ഈ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
[തിരുത്തുക] നിയമസഭാ മണ്ഡലങ്ങള്‍
- മങ്കട
- മഞ്ചേരി
- മലപ്പുറം
- വണ്ടൂര്‍
- പെരിന്തല്‍മണ്ണ
- തിരൂരങ്ങാടി
- തിരൂര്‍
- താനൂര്‍
- പൊന്നാനി
- കുറ്റിപ്പുറം
- കൊണ്ടോട്ടി
- നിലമ്പൂര്‍
[തിരുത്തുക] പ്രശസ്തരായ വ്യക്തികള്‍
- തുഞ്ചത്തെഴുത്തച്ഛന്‍
- മോയിന്‍കുട്ടി വൈദ്യര്
[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍
- തിരൂര്‍ തുഞ്ചന്‍പറമ്പ്
- തിരുമാന്ധാം കുന്ന് ക്ഷേത്രം
- തിരുനാവായ മണപ്പുറം
- കോട്ടക്കല്‍
- കടലുണ്ടി പക്ഷി സങ്കേതം
- മലപ്പുറം കോട്ടക്കുന്ന്
- ചെറുപടിയം മല
- അരിയല്ലൂര്‍ കടപ്പുറം, പരപ്പനങ്ങാടി
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
കേരളത്തിലെ ജില്ലകള്‍ | ![]() |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |
മലപ്പുറത്തെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പടിഞ്ഞാറേക്കര ബീച്ച്• കടമ്പുഴ• അങ്ങാടിപ്പുറം• തിരുനാവായ• തൃക്കണ്ടിയൂര്‍• മാമ്പുറം• വലിയ ജുമാ മസ്ജിദ്, മലപ്പുറം• പഴയങ്ങാടി മോസ്ക്• കോട്ടക്കുന്ന്• ബിയ്യം കായല്‍• കടലുണ്ടി പക്ഷിസങ്കേതം• കോട്ടക്കല്‍• മഞ്ചേരി• തിരൂര്‍• താനൂര്‍• തിരൂരങ്ങാടി• പൊന്നാനി• നിലമ്പൂര്‍• അടിയന്‍പാറ• കൊടികുത്തിമല•വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുന്‍സിപ്പല്‍ ഠൌണ്‍ ഹാള്‍ |