ടിപ്പു സുല്‍ത്താന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എഡ്വേര്‍ഡ് ഒര്‍മെ വര്‍ച്ച ചിത്രം (1774 -1822). വെല്ലസ്ലി പ്രഭുവിന്റെ(1760-1842)കയ്യിലുണ്ടായിരുന്ന ചിത്രത്തെ ആധാരമാക്കി വരച്ചത്
എഡ്വേര്‍ഡ് ഒര്‍മെ വര്‍ച്ച ചിത്രം (1774 -1822). വെല്ലസ്ലി പ്രഭുവിന്റെ(1760-1842)കയ്യിലുണ്ടായിരുന്ന ചിത്രത്തെ ആധാരമാക്കി വരച്ചത്

പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ച ഒരു മുസ്ലീം ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന് യഥാര്‍ത്ഥനാമം ഫത്തേഹ് അലിഖാന്‍ ടിപ്പു. ഇംഗ്ലീഷ്: Fateh Ali Tippu. ജനനം:1750 നവംബര്‍ 20- മരണം:1799 മേയ് 4. ഹൈദരലിയ്ക്ക് ഫക്രുന്നിസ എന്ന രണ്ടാം ഭാര്യയിലുണ്ടായ ആദ്യത്തെ മകന്‍. ഹൈദരലിയുടെ മരണശേഷം (1782) മുതല്‍ മരണം വരെ മൈസൂരിനെ ഭരിച്ചു. ഒരു സമര്‍ത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. [1] കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങള്‍ ഹൈദരലിയേയും തുടര്‍ന്ന് ടിപ്പു സുല്‍ത്താനെയും ഇങ്ങോട്ട് ആകര്‍ഷിക്കുകയുണ്ടായി. ടിപ്പു സുല്‍ത്താന്റെ വരവോടെയാണ്‍ കേരളത്തില്‍ പാതകള്‍ വികസിച്ചു എന്നു കരുതുന്നു.[2]മൈസൂര്‍ കടുവ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്‍റെ ഭരണാധികാരിയായ ആളാണ് ടിപ്പുവിന്‍റെ പിതാവായ ഹൈദരലി. ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ സാമ്രാജ്യത്ത വികസനത്തിന്‍റെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ടിപ്പു സുല്‍ത്താന്‍റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോലിയന്‍ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സ്ഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്ത വികസനം അവര്‍ ത്വരിതപ്പെടുത്തി. പിറ്റിന്റെ ഇന്ത്യാ നയങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയായിരുന്നു ഈ വികസനം. അതിനു വേണ്ടി അന്നത്തെ ഗവര്‍ണര്‍ ജനറല്‍ സര്‍ ജോണ്‍ ഷോറിനെ പിന്‍‌വലിച്ച് പകരം വെല്ലസ്ലി പ്രഭുവിനെ നിയമിക്കുക വരെ ചെയ്തു. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവര്‍ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.

[തിരുത്തുക] ജീവചരിത്രം

ഇന്നത്തെ കോലാര്‍ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ജനിച്ചത്. ജനനത്തിയതിയെപറ്റി തര്‍ക്കങ്ങള്‍ ഉണ്ട് എങ്കിലും 1750 ലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതുന്നു.


[തിരുത്തുക] ഭരണ പരിഷ്കാരങ്ങള്‍

ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍
ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍

[തിരുത്തുക] സമ്രാജ്യ വികസനം

[തിരുത്തുക] കേരളത്തില്‍

ടിപ്പുവിന്റെ ഭരണകാലത്ത് കേരളത്തിലെ ഹിന്ദുജനവിഭാഗം വളരെയധികം ക്രൂരതകള്‍ക്ക് ഇരയായി. ഗുണ്ടര്‍ട്ട് തന്റെ കേരളപ്പഴമ എന്ന ഗ്രന്ഥത്തില്‍ കിരാതനായ ടിപ്പു കോഴിക്കോട് കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ക്ക് കൈയ്യും കണക്കുമില്ലെന്ന് പറയുന്നു. വില്യം ലോഗന്‍ തന്റെ മലബാര്‍ മാനുവലില്‍ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ ഒരു നീണ്ട് കുറിപ്പ് തന്നെ കൊടുത്തിരിക്കുന്നു. [3]

[തിരുത്തുക] 'മതഭ്രാന്ത്’ - പ്രചാരണവും യാഥാര്‍ഥ്യവും

ടിപ്പുവിന്റെ മതഭ്രാന്തിനെ കുറിച്ച് തെളിവുകളന്വോഷിച്ച് ചെല്ലുമ്പോള്‍ ഈ അന്യമതധ്വംസനത്തിന്റെ തെളിവത്രയും മലബാറില്‍ നിന്നാണെന്ന് കാണാം. പക്ഷേ അവിടെ തന്നെ ഓരോ സംഭവത്തിനും കേട്ടുകേള്‍വിയാണടിസ്ഥാനം. മലബാറില്‍ നിന്ന് അധികാര ഭ്രഷ്ടരാക്കപ്പെട്ട നായന്മാരും നമ്പൂതിരിമാരുമാണ് ഈ കേട്ടവരും കുറിച്ചവരുമെന്ന് പറയുമ്പോള്‍ പിന്നിലുള്ള ആത്മാര്‍ത്ഥത മനസ്സിലാകുമെങ്കിലും അന്ത:പ്രചോദനം പരിശുദ്ധമാണെന്ന് സമ്മതിക്കാനാവില്ല. ആധുനികരീതിയിലുള്ള ഒരു രാഷ്ട്രത്തിന്റെ ഉയര്‍ച്ചയില്‍ രാഷ്ട്രീയം, സാമ്പത്തികം,മതപരം എന്നീ മൂന്ന് അവകാശങ്ങളും തുലഞ്ഞ് കാട്ടില്‍ കഴിയേണ്ടിവരുന്നൊരു വിഭാഗം ടിപ്പുവിന്റെ ‘ദുഷ്ട ക്രൂരനിക്രഷ്ടമായ’ മത ഭ്രാന്ത് കണ്ട് നിഷ്കളങ്കമായി ഞ്ഞെട്ടിയെങ്കില്‍ അതില്‍ തെറ്റില്ല.[4] എന്തായാലും ‘ഇംഗ്ലീഷുകാരിലേക്ക് ഇത് വന്നപ്പോള്‍ ടിപ്പുവിന്റെ ഈ മതഭ്രാന്തുചരിത്രങ്ങള്‍ പല വര്‍ണപകിട്ടുകളും കൈവരിച്ചു‘.[5] ടിപ്പുവിനെ സ്സംബന്ധിച്ച് ഈ വര്‍ണകൊഴുപ്പുള്ള കെട്ടുകഥകളെ ബ്രിട്ടീഷുകാര്‍ നന്നായി ഉപയോഗിക്കുകതന്നെ ചെയ്തു.ഇങ്ങനെ ഹിന്ദു മുസ്ലിം സംഘര്‍ഷം സ്ഥായിയായി നിലനില്‍ക്കാവുന്ന ഒരു ഭൂമിക അവര്‍ ഒരുക്കി. എന്നാല്‍ ബ്രിട്ടീഷുകാരുടെ രഹസ്യരേഖകളില്‍ ടിപ്പുവിന്റെ ചിത്രം മറ്റൊന്നായിരുന്നു. മദ്രാസ് ഗവര്‍ണറായിരുന്ന മക്കാര്‍ട്ടിനി 1783 ഫെബ്രുവരി 11 ന് എഴുതി “ടിപ്പുസുല്‍ത്താന്റെ സ്വാഭാവത്തേയും വിചാരങ്ങളേയും പറ്റി പലയിടത്ത് നിന്നും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ കാട്ടുന്നത് അദ്ദേഹം പിതാവിനേക്കാള്‍ മനുഷ്യത്വവും സംസകാരവുമുള്ള വ്യക്തിയാണെന്നാണ്.[6] എന്നാല്‍, ഈ വസ്തുത ജനങ്ങളോട് മറച്ചുവെച്ച് ഹിന്ദു - മുസ്ലിം സംഘര്‍ഷത്തിന് ആവശ്യമായ പശ്ചാതലമൊരുക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍!

[തിരുത്തുക] ആധാരസൂചിക

  1. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍.നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
  2. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000
  3. വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം 2002
  4. ടിപ്പുസുല്‍ത്താന്‍, പി.കെ.ബാലകൃഷ്ണന്‍,പേജ് 134
  5. ടിപ്പുസുല്‍ത്താന്‍, പി.കെ.ബാലകൃഷ്ണന്‍,പേജ് 134
  6. കേരള മുസ്ലിംകളുടെ പോരാട്ടചരിത്രം,കെ.എം.ബഹാവുദ്ദീന്‍, പേജ് 117

[തിരുത്തുക] പുറം കണ്ണികള്‍

  1. ടിപ്പു സുല്‍ത്താനെ കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ.ടി.ബി.വിജയകുമാര്‍ യുട്യൂബില്‍ നിന്നും കേള്‍ക്കുക


     ഇന്ത്യന്‍ ‍സ്വാതന്ത്ര്യസമര നേതാക്കള്‍ ‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ‍ഖാന്‍‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ‍ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - തിലകന്‍ - ഭഗത് സിംഗ് - മംഗള്‍ ‍പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍‍...
ആശയവിനിമയം