Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
പനമ്പിള്ളി ഗോവിന്ദമേനോന്‍ - വിക്കിപീഡിയ

പനമ്പിള്ളി ഗോവിന്ദമേനോന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പനമ്പിള്ളി ഗോവിന്ദമേനോന്‍
പനമ്പിള്ളി ഗോവിന്ദമേനോന്‍

കേരളരാഷ്ട്രീയ ചരിത്രത്തിലെ പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകര്‍ത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോന്‍. (ജനനം: 1906 ഒക്ടൊബര്‍ 1 - മരണം: 1970 മേയ് 23) അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവില്‍ വരുന്നതിനും മുന്ന് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയില്‍ തിളങ്ങുകയും 1949 ല് രൂപീകരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ല്‍ രൂപീകരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താന്‍ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. [1] കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്‌. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതില്‍ മുന്‍‌കൈ എടുത്ത അദ്ദേഹം ബാങ്കുകള്‍ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

[തിരുത്തുക] ആദ്യകാലം

ചാലക്കുടിയില്‍ ഉണ്ടായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ പൂര്‍ണ്ണകായ പ്രതിമ
ചാലക്കുടിയില്‍ ഉണ്ടായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ പൂര്‍ണ്ണകായ പ്രതിമ

ഗോവിന്ദമേനോന്‍ 1906 ഒക്ടോബര്‍ 1 ന്‌ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടിക്കടുത്ത് കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ ചാലക്കുടിപ്പുഴയുടെ ഇടത്തേക്കരയിലുള്ള കക്കാട് ഗ്രാമത്തില്‍ കളത്തില്‍ പനമ്പിള്ളി എന്ന നായര്‍ തറവാട്ടില്‍ ജനിച്ചു. പിതാവ് കുമ്മരപ്പിള്ളി കൃഷ്ണമേനോനും മാതാവ് മാധവി അമ്മയുമായിരുന്നു. അവരുടെ നാലാമത്തെ സന്താനമായിരുന്നു ഗോവിന്ദന്‍. കുടുംബകാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ്‌ അദ്ദേഹം വളര്‍ന്നത്.

[തിരുത്തുക] വിദ്യാലയ ജീവിതകാലം

നിലത്തെഴുത്ത് അഭ്യസിച്ചശേഷം അദ്ദേഹം പാലിയം സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ ചേര്‍ന്നു. ഏഴാം ക്ലാസ്സ് വരെ അവിടെ പഠിച്ചു. പിന്നീട് എറണാകുളം മഹാരാജാസ് സ്കൂളില്‍ ചേര്‍ന്നു. ഇക്കാലത്ത് അദ്ദേഹം തന്റെ മൂത്ത സഹോദരിയാ ജാനകി അമ്മയുടേയും അഭിഭാഷകനായ ഭര്‍ത്താവ് മാധവമേനോന്റേയും കൂടെയാണ്‌ താമസിച്ചിരുന്നത്. ഈ താമസത്തിനിടയിലാണ്‌ അദ്ദേഹം സ്വാത്രന്ത്ര്യ സമരനേതാക്കളില്‍ ആകൃഷ്ടനായത്. കോളേജില്‍ ഖദര്‍ വേഷത്തില്‍ പോയിരുന്ന ഗോവിന്ദന്‍ നോട്ടപ്പുള്ളിയായിത്തീര്‍ന്നിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ അദ്ദേഹത്തെ ഇക്കാരണത്താല്‍ അധികൃതര്‍ പരാജയപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം ചാലക്കുടി സ്കൂള്‍ ഹൈസ്കൂളാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം അവിടേക്ക് മാറി.

മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ആലുവ യിലെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചാലക്കുടി വഴി പോയപ്പോള്‍ പനമ്പള്ളി ഗോവിന്ദമേനോന്‍ സഹാപാഠികളോടൊപ്പം പോയി അദ്ദേഹത്തെ കണ്ടു. ഇതിന്‌ സ്കൂള്‍ അധികാരികള്‍ അദ്ദേഹത്തെ ശിക്ഷിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് അദ്ദേഹം പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തേ സാഹിത്യമത്സരങ്ങളിലെല്ലാം ഗോവിന്ദന്‍ ഒന്നാമതെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗപാടവം അദ്ധ്യാപകരേയും ആകര്‍ഷിച്ചിരുന്നു

[തിരുത്തുക] കലാലയത്തില്‍

ഉപരിപഠനം നടത്തിയത് തൃശ്ശൂരിലെ സെന്റ്. തോമസ് കോളേജിലായിരുന്നു.കലാലയ പഠനകാലത്ത് അദ്ദേഹം ചര്‍ക്ക പഠനക്ലാസ്സുകള്‍ നടത്തുന്നതിലും ഹിന്ദി പഠനത്തിലും മുന്‍‌കൈയെടുത്ത് പ്രവര്‍ത്തിച്ചു. ജുന്നിയര്‍ ഇന്‍റര്‍മീഡിയേറ്റിന് പഠിക്കുന്ന സമയത്തും അദ്ദേഹം സാഹിത്യമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. മലയാളം പ്രസംഗം, പ്രബന്ധരചന, ഇംഗ്ലീഷ് പ്രസംഗം എന്നിവയിലെല്ലാം മിക്കപ്പോഴും ഒന്നാമതെത്തുക ഗോവിന്ദനായിരുന്നു. ഇതിന് ഒരിക്കല്‍ അദ്ദേഹത്തിന് ടാഗോര്‍ കൃതികള്‍ എല്ലാം സമ്മാനമയി ലഭിക്കുകയുണ്ടായീ. ആധ്യപകര്‍ക്കിടയിലും ഗോവിന്ദമേനോന്‍ ഒരു സംസാരവിഷയമായിത്തീര്‍ന്നിരുന്നു. [1]

തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കലാലയത്തില്‍ നിന്നും ഇന്റര്‍ മീഡിയേറ്റ്‌ വിജയിച്ചശേഷം‌ തിരുച്ചിറപ്പിള്ളി സെന്റ്‌. ജോസഫ്സ്‌ കോളേജില്‍ നിന്ന് ബി.എ. ഓണേഴ്സും മദ്രാസ്‌ ലോ കോളേജില്‍ നിന്ന് നിയമം‌നിയമ ബിരുദവും നേടി.

[തിരുത്തുക] അഭിഭാഷക ജോലിയില്‍

ബിരുദപഠനത്തിനുശേഷം ബാര്‍കൌണ്‍സിലില്‍ എന്‍‌റോള്‍ ചെയ്തു. ഇരിങ്ങാലക്കുടയിലെ പ്രസിദ്ധ യുക്തിവാദിയയിരുന്ന എം.സി. ജോസഫ്‌ അദ്ദേഹത്തിന്റെ വഴികാട്ടിയായി. ആദ്യം അഭിഭാഷക വൃത്തി ആരംഭിച്ചത്‌ അദ്ദേഹത്തോടൊപ്പമായിരുന്നു. ഒരു വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി അഭിഭാഷകവൃത്തി ആരംഭിച്ചു. യുക്തിവാദ പ്രസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ്സിലേക്കും അടുത്തത്‌ ഇക്കാലത്തയിരുന്നു. എം.സി. ജോസഫ്, രാമവര്‍മ്മതമ്പാന്‍, കെ. അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച യുക്തിവാദി സംഘത്തിലെ ഖജാന്‍‌ജി അദ്ദേഹമായിരുന്നു. യുക്തിവാദി ആയിരുന്നെങ്കിലും അദ്ദേഹം ഈശ്വരവിശ്വാസിയും ആയിരുന്നു.[2] ഇക്കാലത്ത്‌ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. അദ്ദേഹം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട അതേ വര്‍ഷം (1931) തന്നെ അദ്ദേഹം വിവാഹിതനാവുകയും ചെയ്തു. പൊതുരംഗത്ത് സജീവമായി പങ്കെടുക്കുമ്പോഴും അഭിഭാഷകനെന്ന നിലയില്‍ അതിപ്രഗത്ഭനായിരുന്നു അദ്ദേഹം. [3] ഇരിങ്ങാലക്കുടയില്‍ നിന്ന് താമസിയാതെ അദ്ദേഹം എറണാകുളത്തേക്ക് പ്രാക്റ്റീസ് മാറ്റി. ഹൈക്കോടതിയില്‍ അഭിഭാഷകനായി തിളങ്ങുമ്പോഴും അദ്ദേഹം പൊതുജനസേവനത്തിന്‌ സമയം കണ്ടെത്തിയിരുന്നു. വ്യവഹാരങ്ങളും മറ്റും പഠിക്കാന്‍ അദ്ദേഹം കുറച്ചു സമയമേ എടുത്തിരുന്നുള്ളൂ. എന്നാല്‍ കൂടുതല്‍ സമയവും സംഘടനാ പ്രവര്‍ത്തനം നടത്തയിരുന്നു. ഒരു പക്ഷേ അഭിഭാഷക വൃത്തിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം സി.ആര്‍. ദാസ്, മോത്തിലാല്‍ നെഹ്രു എന്നിവരുടെ സമശീര്‍ഷനായി ഉയര്‍ന്നേനേ എന്നാണ്‌ മുന്‍. അഡ്വക്കേറ്റ് ജനറലായരുന്ന എം.ബി. കുറുപ്പ് അഭിപ്രായപ്പെട്ടത്. സാധാരണ ഒരു നിയമജ്ഞന്‍ വളരെക്കാലം കൊണ്ട് നേടുന്നത് പനമ്പിള്ളി ചുരുങ്ങിയ കാലം കൊണ്ട് നേടി. സൂക്ഷ്മബുദ്ധിയും പരന്ന വായനയും ആണ്‌ അദ്ദേഹത്തിന്‌ സഹായകമായത്.

[തിരുത്തുക] കുടുംബജീവിതം

തൃശ്ശൂരിനടുത്തുള്ള ചേറൂരില്‍ കുണ്ടറ കൃഷ്ണവാര്യരുടെ മകള്‍ മാധവിയമ്മയെയാണ്‌ അദ്ദേഹം ജീവിത സഖിയാക്കിയത്.മാധവിയമ്മയെ പനമ്പിള്ളിക്കിക്ക് നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു, അത് വളര്‍ന്ന് സ്നേഹമായപ്പോള്‍ അദ്ദേഹം മാധവിയുടെ അച്ഛന്‌ മാധവിയെ വിവാഹം ചെയ്തു തരണമെന്ന് പറഞ്ഞ് ഒരു എഴുത്ത് അയച്ചു. ചെറിയ തടസ്സവാദങ്ങള്‍ ഉണ്ടായി എങ്കിലും ധീരമായ ആ മനസ്സിനു മുന്നില്‍ എല്ലാം കെട്ടടങ്ങി. വിവാഹാനന്തരം ഇരിങ്ങാലക്കുട യിലെ നിലങ്ങാട്ടു വീട്ടില്‍ താമസമാക്കി.

[തിരുത്തുക] പുരോഗമന വാദങ്ങള്‍

നായര്‍ സമുദായമായത്തില്‍ അക്കാലത്ത് നിലവിലിരുന്ന സാമൂഹിക അനാചാരങ്ങള്‍ക്കു അനുഷ്ഠാനങ്ങള്‍ക്കു എതിരേ അദ്ദേഹം തന്റെ പടവാള്‍ എപ്പോഴും വീശീയിരുന്നു. ഇത്തരം അനാചാരങ്ങള്‍ കാലത്തിനൊത്തവിധം സംസ്കരിക്കണമെന്ന വാദക്കാരനായിരുന്നു അദ്ദേഹം. 1931 ല്‍ ഇരിങ്ങാലക്കുടയില്‍ വച്ച് നടന്ന കൊച്ചി നായര്‍ സമാജത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍ അദ്ദേഹം വി.ഡി. ഔസേപ്പിന്റെ വിവാഹബില്ലിനെ എതിര്‍ത്തു സംസാരിച്ചു. കൊച്ചിയില്‍ നായര്‍ ജഡ്ജി വേണമെന്ന യാഥാസ്തിതികരുടെ ആവശ്യത്തെ ഖണ്ഡിക്കാനും അദ്ദേഹം ശ്രമിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം മറ്റൊരു സംഭവത്തില്‍ എറണാകുളം ചിറ്റൂരിലെ ആങ്കാരത്തെ ഡോ. മന്നാഡിയാര്‍ ഒരു ഡച്ചു മദാമ്മയെ കല്യാണം ചെയ്തു എന്ന് പറഞ്ഞ് അദ്ദേഹത്തിനെ കുടുംബകാരണവര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്ന് യാഥാസ്ഥിതികര് വാദിച്ചപ്പോള്‍ പനമ്പിള്ളി മന്നാഡിയാരുടെ പക്ഷത്തായിരുന്നു. പനമ്പിള്ളി ഡോ. മന്നാഡിയാരെ അടുത്ത പ്രസിഡന്റായി നാമനിര്‍ദ്ദേശം നല്‍കുകയും വിജയിക്കാനായി സ്വയം മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അതുവഴി നായര്‍ സമുദായത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തണമെന്നുമുള്ള പക്ഷക്കാരനായിരുന്നു പന്മ്പിള്ളി. കൊച്ചി നിയമസഭയില്‍ അംഗമായപ്പോള്‍ ഇത് സംബന്ധിച്ച് ഒരു ഭേദഗതി അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തു. ഇത് നായര്‍ റഗുലേഷന്‍ ആക്റ്റ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്.

[തിരുത്തുക] രാഷ്ട്രീയ രംഗത്ത്‌

1919 ല്‌ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്തേ തന്നെ കൊച്ചിയില്‍ ഒരു നിയമസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വന്നുവെങ്കിലും 1925 ലാണ്‌ ഇത് സാക്ഷാത്കരിക്കപ്പെട്ടത്. 1925 ലാണ്‌ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പ് വേളയിലും പിന്നീട് 1928, 1931 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും പന്മ്പിള്ളി സജീവമായി പങ്കെടുത്തു. അക്കാലത്ത് രണ്ട് രാഷ്ട്രീയ കക്ഷികളാണ്‌ ഉണ്ടായിരുന്നത്. കൊച്ചിന്‍ കോണ്‍ഗ്രസ്സും കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും. കൊച്ചിന്‍ കോണ്‍ഗ്രസ്സ് 1936 ല്‍ ടി.കെ. നായരുടെ നേതൃത്വത്തിലാണ്‌ രൂപീകരിക്കപ്പെട്ടത്. ഇതിന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ലായിരുന്നു. മറുവശത്ത് കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പുരോഗമന വാദികളെക്കൊണ്ട് നിറഞ്ഞിരുന്നു. അവരില്‍ പ്രമുഖര്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിര്‍പ്പാട്, സി. അച്യുതമേനോന്‍, ഇ. ഇക്കണ്ടവാര്യര്‍ സി.എ. ഔസേപ്പ്, പനമ്പിള്ളി എന്നിവരായിരുന്നു. [2]

1935 ലും 1938 ലും കൊച്ചി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1935ല്‍ അഡൂര്‍ നിന്നും അടുത്ത തിരഞ്ഞെടപ്പില്‍ മുളങ്കുന്നത്ത് കാവില്‍ നിന്നുമായിരുന്നു മത്സരിച്ചത്. നിയമസഭാംഗമഅയതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയായി.

1942 ആഗസ്ത് 7, 8 തിയതികളില്‍ ബോംബേയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്രുഅവതരിപ്പിച്ച ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സായി. അന്ന് നിരവധി നേതാക്കള്‍ അറസ്റ്റിലായി. എറണാകുളത്ത് പനമ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിക്കുകയും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പനമ്പിള്ളിയും മറ്റു നേതാക്കളും നിരവധി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിഷേധം വകവക്കാതെ അദ്ദേഹം സംഘടിപ്പിച്ച ജാഥക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടക്കുകയും അദ്ദേഹത്തിന്‌ പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയില്‍ നടന്ന വ്യാപക മര്‍ദ്ദനമുറകളില്‍ പ്രതിഷേധിച്ച് പനമ്പിള്ളി, ഇക്കണ്ട‌വാര്യര്‍, സി.ആര്‍. ഇയ്യുണ്ണി. ഡോ.എ.ആര്‍.മേനോന്‍ തുടങ്ങിയ്യവര്‍ നിയമസഭഅംഗത്വം രാജിവച്ചു. സെപ്തംബര്‍ 21 ന്‌ പനമ്പിള്ളിയെ അറസ്റ്റ് ചെയ്ത് ജയിലാക്കുകയും ചെയ്തു. പത്തുമസക്കാലത്തോളം വിചാരണചെയ്യാതെ തടവില്‍ പാര്‍പ്പിച്ച അദ്ദേഹത്തോടൊപ്പം മറ്റു പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു.

ഏതാണ്ട് 1941-ല്‍ കൊച്ചി പ്രജാമണ്ഡലം എന്ന ഒരു രാഷ്ടീയ കക്ഷി നിലവില്‍ വന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ നിരവധി പേര്‍ ഇതില്‍ അംഗത്വം സ്വീകരിച്ചിരുന്നു. താമസിയാതെ അതിന്‌ ശക്തമായ ജനകീയ അടിത്തറ രൂപപ്പെട്ടു. പനമ്പിള്ളിയും തന്റെ ജയില്‍‌വാസത്തിനുശേഷം പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകനായി.

1945 ല്‍ കൊച്ചിയിലെ തിരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ അദ്ദേഹം എറണാകുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു. എറണാകുളത്തെ മുനിസിപ്പല്‍ ചെയര്‍മാനും കുലീന കുടുംബാംഗവും പരോപകാരി എന്ന പേരില്‍ അറിയപ്പെട്ടിരുന്നയാളുമായ മാറായില്‍ നാണുമേനോന്‍ ആയിരുന്നു എതിരാളി. ഗോവിന്ദമേനോന്‍ കടുത്ത മത്സരത്തിനൊടുവില്‍ 7 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നിയമസഭയില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായി. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കള്ളുഷാപ്പിലും, തിരുവിതാംകൂര്‍കാര്‍ താമസിച്ചിരുന്ന ഹോസ്റ്റലുകളിലും മറ്റു വിലക്കപ്പെട്ട പല സ്ഥലങ്ങളിലും അദ്ദേഹം വൊട്ട് ചോദിക്കാനും അദ്ദേഹം മടികാണിച്ചില്ല. ചാലക്കുടിക്കാരനായ തനിക്കെതിരെ പ്രയോഗിക്കപ്പെട്ട 'വരുത്തന്‍' പ്രയോഗത്തെ സ്വീകരിച്ച അദ്ദേഹം ആദിമനിവാസികളേക്കാള്‍ വരത്തന്മാര്‍ തന്നെ അധികമുള്ള കൊച്ചിയില്‍ അത് തനിക്കനുകൂല ഘടകമാക്കി മാറ്റാനും ശ്രദ്ധിച്ചിരുന്നു. പ്രജാമണ്ഡലം നിയമസഭാകക്ഷിനേതാവായി ഗോവിന്ദമേനോനെ തിരഞ്ഞെടുത്തു. [4] അന്ന് നിയമസഭയില്‍ ലഭ്യമായ ഏക മന്ത്രിസ്ഥാനമായ ജനകീയ മന്ത്രി ആവാന്‍ ആവശ്യമായ യോഗ്യത ഉണ്ടായിരുന്നിട്ടുകൂടി പ്രജാമണ്ഡലം അത് നിരാകരിച്ചു. അന്ന് പറമ്പി ലോനപ്പനിലൂടെ നാഷണലിസ്റ്റ് കക്ഷിക്കാണ്‌ ഗ്രമോദ്ധാരണ മന്ത്രിസ്ഥാനം ലഭിച്ചത്. 1945 ജൂലൈ 11 ന്‌ കേരളവര്‍മ്മ മഹാരാജാവ് ഒരു വിളംബരത്തിലൂടെ ജനകീയ മന്ത്രിസ്ഥാനം രണ്ടാക്കി ഉയര്ത്തിയപ്പോള്‍ ആ സ്ഥാനം പ്രജാമണ്ഡലം സ്വീകരിക്കണമെന്ന് നിലപാടാണ്‌ പനമ്പിള്ളി എടുത്തത്. എന്നാല്‍ പ്രജാമണ്ഡലം അതും നിരാകരിക്കുകയായിരുന്നു. ബാലകൃഷ്ണമേനോന്‍ പുതിയ മന്ത്രിയായി.

1946 ജൂലൈ 29 ന്‍ കൊച്ചിയില്‍ ഉത്തരവാദഭരണം ആവശ്യപ്പെട്ട്‌ ഉത്തരവാദദിനം ആചരിക്കപ്പെട്ടു. ഇത്‌ പ്രജാമണ്ഡലത്തിന്റെ ആഹ്വാനമനുസരിച്ചായിരുന്നു. നിയമസഭാംഗങ്ങള്‍ രാജി വക്കുകയും മന്ത്രിമാരുടെ കൗണ്‍സിലിനെതിരെ അവിശ്വാസം നടപ്പാക്കുകയും ചെയ്തു. 1946 ആഗസ്ത് 7 നാണ്‌ അവിശ്വാസപ്രമേയം വതരിപ്പിച്ചുയകൊണ്ട് പനമ്പിള്ളി പ്രസംഗിച്ചത്.[5] അവിശ്വാസപ്രമേയം വന്‍ ഭൂരിപക്ഷത്തോടെ പാസ്സാവുകയും മന്ത്രിമാര്‍ രാജിവക്കുകയും ചെയ്തു. പിന്നീട് നിയമസമാധാനവും ധനകാര്യവുമൊഴികെയുള്ള വകുപ്പുകള്‍ നിയമസഭ തിരഞ്ഞെടുക്കുന്ന മന്തിസഭക്ക്‌ നല്‍കാമെന്ന് മഹാരാജാവ്‌ സമ്മതിക്കുകയും അതിനെ തുടര്‍ന്ന് പ്രജാമണ്ഡലം മന്ത്രിമാരെ സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവില്‍ വന്നു. 1946 സെപ്തംബര്‍ 9 ന്‌ നിലവില്‍ വന്ന ഈ മന്ത്രിസഭയില്‍ പനമ്പിള്ളി, സി.ആര്‍. ഇയ്യുണ്ണി, സഹോദരന്‍ അയ്യപ്പന്‍, ടി.കെ നായര്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു. 1945 ല്‍ നടന്ന നെല്ലായി ഉപതിരഞ്ഞെടുപ്പില്‍ പനമ്പിള്ളി നാഷണലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന സി.ജെ. ചിറയത്തിനെതിരെ രൂപകാലങ്കാരപ്രധാനമായതും അപകീര്‍ത്തി പരത്തുന്നതുമായ പ്രസംഗം നടത്തി എന്നാരോപിച്ച് തിരഞ്ഞെടുപ്പ് വ്യവഹാരം നടക്കുകയും അതില്‍ പനമ്പിള്ളിയും പ്രജാമണ്ഡലം സ്ഥാനാരത്ഥി ഇയ്യുണ്ണിയും കുറ്റക്കാരെന്ന് കണ്ട് രണ്ട് പേരുടെ നിയമസഭാംഗത്വവും ഉപതിരഞ്ഞെടുപ്പു തന്നെയും അസാധുവാക്കുകയും ചെയ്തു. [6]

ഈ മന്ത്രിസഭയില്‍ ഭക്ഷ്യ-വിദ്യാഭ്യാസ വകുപ്പുകളായിരുന്നു പനമ്പിള്ളിക്ക്. പരിമിതമായ അധികാരങ്ങളാണ്‌ കൊച്ചിയിലെ മന്ത്രിമാര്‍ക്ക് അന്ന് ഉണ്ടായിരുന്നത്. എല്ലാത്തരം ഭരണപരിഷ്കാരങ്ങള്‍ക്കും ദിവാനേയും മഹാരാജാവിനേയും ആശ്രയിക്കേണ്ടതായും വന്നിരുന്നു. എങ്കിലും പനമ്പിള്ളി തന്റ്റെ പരിമിതമായ കഴിവുകളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വിപ്ലവകരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. നെല്ലെടുപ്പ് പദ്ധതി എന്ന പേരില്‍ ദേവസ്വം, പള്ളികള്‍, ജന്മിമാര്‍ എന്നീ വന്‍ ഭൂസ്വത്തുടമകളില്‍ നിന്ന് അധിക നെല്ല് പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം നടത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. എയ്ഡഡ് അദ്ധ്യപകര്‍ക്ക് മുഴുവന്‍ ക്ഷാമബത്തയും അനുവദിച്ചു. അഞ്ചാം ക്ലാസ്സു മുതല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കി. അദ്ധ്യാപകര്‍ക്ക് പ്രയോജനകരമായ പല നിര്ദ്ദേശങ്ങളും അദ്ദേഹം നടപ്പിലാക്കി. ഇടക്കാലത്ത് പെന്‍ഷന്‍ പറ്റി പിരിയേണ്ടടി വന്ന അദ്ധ്യാപകര്‍ വിദ്യാഭ്യാസവര്‍ഷാവസാനം വരെ തുടര്‍നനു പോകേണ്ടതാണ്‌ എന്ന് നിശ്ശ്ചയിച്ചതും പനമ്പിള്ളിയായിരുന്നു. മലയാളം മുഷിമാര്‍ക്ക് അന്ന് മറ്റുള്ളവരേക്കാള്‍ ശമ്പളം കുറവായിരുന്നു. അവര്‍ക്ക് യോഗ്യത കുറവാണ്‌ എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. പനമ്പിള്ളിയുടെ ഇടപെടല്‍ മൂലം ഭാഷാദ്ധ്യാപകര്‍ക്ക് നേരെ കരുതപ്പെട്ടിരുന്ന ഭൃഷ്ട് നീക്കം ചെയ്യുകയും ഭാഷാദ്ധ്യാപകരുടെ ശമ്പളം മറ്റു അദ്ധ്യപകരുടെതിനു തുല്യമാക്കി ഏകീകരിക്കുകയും ചെയ്തു.

1946 ജൂലൈ 26 ന്‍ ഗോവിന്ദമേനോന്റെ പ്രേരണ നിമിത്തം മഹാരാജാവ്‌ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഭരണഘടനാ നിര്‍മ്മാണ സമിതിയിലേക്ക്‌ പ്രതിനിധിയായി പനമ്പിള്ളിയെ തിറഞ്ഞെടുത്തു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പനമ്പിള്ളി നടത്തിയ കന്നി പ്രസംഗം അംഗങ്ങളെയെല്ലാം വിസ്മയഭരിതരാക്കി. നെഹ്രു ഈ പ്രസംഗത്തെ പറ്റി പലതവണ പരാമര്‍ശം നടത്തി. പിന്നീട്‌ കേന്ദ്ര ഭരണം സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച്‌ പഠിച്ച്‌ ശുപാര്‍ശ നല്‍കാനുള്ള കമ്മിറ്റിയിലും പനമ്പിള്ളി അംഗമായി. ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ നെഹ്രു ആയിരുന്നു.

1947ല്‍ അദ്ദേഹത്തിന്‌ തൊഴില്‍ വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കേണ്ടതായി വന്നു. ഇക്കാലത്താണ്‌ അദ്ദേഹം മിനിമം വേജസ് ബില്‍ അവതരിപ്പിച്ചത്. എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കേണ്ടതായം കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കപ്പെട്ടു. തോട്ടം തൊഴിലാളികളുടെ ബോണസ് അദ്ദേഹം ഉയര്‍ത്തി. അവകാശങ്ങല്‍ ക്രമപ്പെടുത്തി.

1948 മന്ത്രിസഭയിലെ മന്ത്രിമാര്‍- ഇടത്ത് നിന്ന്. പനമ്പിള്ളി, സഹോദരന്‍ കെ. അയ്യപ്പന്‍, ഇക്കണ്ട വാര്യര്‍ സി.എ. ഔസേപ്പ്
1948 മന്ത്രിസഭയിലെ മന്ത്രിമാര്‍- ഇടത്ത് നിന്ന്. പനമ്പിള്ളി, സഹോദരന്‍ കെ. അയ്യപ്പന്‍, ഇക്കണ്ട വാര്യര്‍ സി.എ. ഔസേപ്പ്

1948 ല്‍ കൊച്ചി നിയമസഭയിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടന്നു. പ്രജാമണ്ഡലം ഇതിനുള്ളില്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചിരുന്നു. ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായി കൊച്ചിയില്‍ ആധ്യ കോണ്‍ഗ്രസ്‌ മന്ത്രിസഭ നിലവില്‍ വന്നു. സഭയില്‍ പനമ്പിള്ളിയും അംഗമായി. 1949 ജൂലൈ 1 ന്‌ തിരു-കൊച്ചി സംസ്ഥാനം നിലവില്‍വന്നു. ടി.കെ. നാരായണപിള്ള യായിരുന്നു മുഖ്യമന്ത്രി. ഈ മന്ത്രിസഭയിലും അദ്ദേഹം അംഗമായി. 1952 ല്‍ തിരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ എ.ജെ. ജോണ്‍ നേതൃത്വം നല്‍കിയ മന്ത്രിസഭ നിലവില്‍ വന്നു. ഈ മന്ത്രി സഭയിലും അദ്ദേഹം മന്ത്രിയായി. 1954ല്‍ തിരു-കൊച്ചിയിലെ തിരഞ്ഞെടുപ്പൊല്‍ അദ്ദേഹം കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്‌ പിന്തുണയോടെ പി.എസ്‌.പി. (പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി) നേതാവായ പട്ടം താണുപിള്ള യാണ്‌ മുഖ്യമന്ത്രിയായത്‌. ഒരു വര്‍ഷത്തിനകം ഈ മന്ത്രിസഭ തകര്‍ന്നപ്പോല്‍ പനമ്പിള്ളിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ഈ മന്ത്രിസഭയും നിലം പൊത്തി.

[തിരുത്തുക] മന്ത്രിസഭകള്‍

പിന്നീട്‌ ഐക്യകേരളം നിലവില്‍ വന്നശേഷം 1957 ല്‍ നടന്ന തിര്‍ഞ്ഞെടുപ്പില്‍ ചാലക്കുടി യില്‍ നിന്ന് മത്സരിച്ച പനമ്പിള്ളി ആദ്യമായി പരാജയത്തിന്റെ കയ്പു നീര്‍ കുടിച്ചു. 1961 മൂന്നാം ധനകാര്യ കമ്മീഷന്‍ അംഗമായി. 1962 ല്‍ ലോലസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ചു. 1966ല്‍ അദ്ദേഹം കേന്ദ്ര ഭക്ഷ്യ വകുപ്പ്‌ സഹമന്ത്രിയായി

1967 ല്‍ വീണ്ടും ലോകസഭയിലേക്ക്‌ തിര്‍ഞ്ഞെടുക്കപ്പെടുകയും നിയമ-സാമൂഹിക ക്ഷേമ വകുപ്പിന്റെ മന്ത്രിയാവുകയും ചെയ്തു. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം.

[തിരുത്തുക] ലോകസഭയില്‍

1962 ല് നടന്ന പാര്‍ലമെന്‍റ് തിരനഞഞെടുപ്പില്‍ മുകുന്ദപുരം ലോക് സഭാമണ്ഡലത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ടി.സി.നാരായണന്‍‍കുട്ടി യെ പരാജയപ്പെടുത്തി ലോക്‌സഭയിലേക്ക് തിരഞെടുക്കപ്പെട്ടു. 1957 ലെ തിരഞ്ഞെടുപീല്‍ പര്അജയപ്പെടുത്തിയ സി.ജി. ജനാര്‍ദ്ദനനെ കൊണ്ട് നാമനിര്‍ദ്ദേശ പത്രികയില്‍ പിന്താങ്ങി ഒപ്പിടുവിക്കാന്‍ പോലും പനമ്പിള്ളിക്കായിരുനനനു. ലോകസഭാ അംഗമയിരുനനന കാലയളവില്‍ വ്യ്വസായസ്ഥാപനങ്ങളുടെ പാര്‍ലമെന്‍ററി കമ്മറ്റിയുടെ അദ്ധ്യക്ഷനായി പനമ്പിള്ളി നിയമിതനായി.

[തിരുത്തുക] ചാലക്കുടിയില്‍

ചാലക്കുടി പാലം യാഥഅര്‍ത്ഥ്യമാകാന്‍ പനമ്പിള്ളി ചെയ്ത് വിദ്യ നിരവധി നാട്ടുകാര്‍ അനുസ്മരിക്കുന്നുണ്ട്. 1966-ല്‍ തൃശ്ശൂര്‍ പൂരം പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ തന്നെ ക്ഷണിച്ച സംഘാടകരോട് പകരമായി കേന്ദ്ര ജലസേചന വകുപ്പ് മന്ത്രിയായ റാവുവിനെ കൊണ്ട് ഉദഘാടന്മ നിര്വ്വഹിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും ചാലക്കുടി വഴി വിമാനത്താവളത്തിലേക്ക് വരേണ്ട മന്ത്രിയെ തീവണ്ടി പാതയിലൂടെ പൊയിരുന്ന പഴയ വഴിയിലൂടെ വിടുവാനും ഏര്‍പ്പാടാക്കി. മന്ത്രി വരേണ്ട സമയം തീവണ്ടി പോവുകയും അതിനാല്‍ ഗതാഗത കുരുക്കില്‍ പെട്ട് വളരെയധികം സമയം പാഴാക്കേണ്ടി വന്ന കേന്ദ്രമന്ത്രി റാവുവിന്‌ പാലത്തിന്റെ ആവശ്യകത സ്വയം ബോധ്യമാവുകയും പിന്നീട് പാലം പണിയാനാവശ്യമായ അനുമതി നല്‍കുകയും ചെയ്തു.

[തിരുത്തുക] നിയമവകുപ്പിലെ സംഭാവനകള്‍

  • ബാങ്ക്‌ ദേശ സാത്‌കരണ ബില്ല്
  • പ്രീവി പേര്‍സ്‌ ബഹിഷ്കരണ ബില്ല്

[തിരുത്തുക] വിമര്‍ശനങ്ങള്‍

[തിരുത്തുക] അഞ്ചരലക്ഷക്കേസ്

1946 ല്‍ കൊച്ചിയിലെ ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കുന്ന കാലത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചു കയറി. വിലയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇത് കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് പനമ്പിള്ളി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വിലക്ക് നീക്കി. ഇത് വില വീണ്‍റ്റും ഉയരാന്‍ കാരണമാക്കി.

[തിരുത്തുക] അവസാനകാലം

1970 മേയ്‌ 23 അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] സ്മാരകങ്ങള്‍

  • എറണാകുളത്ത് ഒരു ജനനിബിഡമായ ഒരു പ്രദേശത്തിന്‌ പനമ്പിള്ളി നഗര്‍ എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്.
  • ചാലക്കുടിയില്‍ പനമ്പിള്ളി സ്മാരക കലാലയം സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] അവലംബം

  • പനമ്പിള്ളി ഗോവിന്ദമേനോന്‍-ചരിത്രവഴിയിലെ ദീപശിഖ - എന്ന ഗ്രന്ഥം; എല്‍.വി. ഹരികുമാര്‍. സാംസ്കാരിക പ്രസിദ്ധിക്കരണ വകുപ്പ്, കേരള സര്‍ക്കാര്‍ 2004

[തിരുത്തുക] ആധാരസൂചിക

  1. ഹരികുമാര്‍, എല്‍‍.വി. [നവംബര്‍ 2004]. in എന്‍.ബി. വനജ: പനമ്പിള്ളി ഗോവിന്ദമേനോന്‍ -ചരിത്രവഴിയിലെ ദീപശിഖ, കെ. രാമദാസ്, പ്രഥമ പതിപ്പ് (in മലയാളം), തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധിക്കരണ വകുപ്പ്, കേരള സര്‍ക്കാര്‍. ISBN 81-88087-24-6. Retrieved on ജൂലൈ 2007. 
  2. History of Kerala Legislature (english). Public Relations Department, Govt. of Kerala..

[തിരുത്തുക] കുറിപ്പുകള്‍

  •   " സെന്‍റ്. തോമസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സര്‍ പി.രാമനാഥന്‍ പനമ്പിള്ളിയെക്കുറിച്ച്: “മലയാളത്തിലാകട്ടെ, ഇംഗ്ലീഷിലാകട്ടെ, നല്ല പ്രസംഗം കേള്‍ക്കണമെങ്കില്‍ ഗോവിന്ദമേനോനെ വരുത്തണം”
  •   യുക്തി വാദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും എതിരേയുള്ള പോരാട്ടവും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണവും ആയിരുന്നിരിക്കണം എന്നാണ്‌ എല്‍.വി. ഹരികുമാര്‍ കരുതുന്നത്.
  •  ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ കേസുകള്‍ പഠിക്കുന്നതിനും അത് കോടതിയില്‍ ശക്തിയായി വാദിക്കുന്നതിനും എതിര്‍കക്ഷിയുടെ ബലഹീനതകള്‍മനസ്സിലാക്കി വിധി എപ്പോഴും അനുകൂലമാക്കാനും അദ്ദേഹത്തിന്‌ അപാരമായ കഴിവ് ഉണ്ടായിരുന്നു.
  •   പനമ്പിള്ളിയെ കൂടാതെ പി.മാണി, ജി.എസ്. ധാരാസിങ്ങ്, പി.ടി. ജേക്കബ്, എം.ഐ. പോള്‍, സി.എസ്. പണിക്കര്‍, പുഴങ്കര ശങ്കരമേനോന്‍, എം.കെ രാജ, പുതൂര്‍ അച്യുതമേനോന്‍, പി. കുമാരനെഴുത്തച്ഛന്‍, വി.ആര്‍. കൃഷ്ണനെകഴുത്തച്ഛന്‍, എന്നിവരാണ്‌ അന്ന് നിയമസഭയിലേക്ക് ജയിച്ച പ്രജാമണ്ഡലം നേതാക്കള്‍.
  •   ..

  പ്രജാമണ്ഡലത്തിന്‌ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് സ്വാധീനമുള്ളതുകൊണ്ട് മതവിശ്വാസികള്‍ ആ സംഘടനയുമായി അടുക്കരുത് എന്ന് ചിറയത്തിന്റെ പക്ഷക്കാര്‍ പ്രചരണം നടത്തിയതിനു മറുപടിയായി പനമ്പിള്ളി നടത്തിയ പ്രസംഗമാണ്‌ കേസിനാസ്പദം. അത് ഇപ്രകാരമായിരുന്നു. " മതം അപകടത്തിലെന്ന മുദ്രാവാക്യം മുഴക്കി, നിയമസഭയില്‍ കറ്റന്നുകൂടി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപശുക്കളുടെ പിന്നാലെ പായുന്ന പടുകൂറ്റന്മാരെയോ അതോ അച്ചടക്കത്തോടും അനുസരണയോടും കൂടിയ , മൂക്കുകയറും കടിഞ്ഞാണും നിങ്ങളുടെ കൈയ്യിലുള്ള, കാളകളെയാണോ നിങ്ങള്‍ക്കു വേണ്ടത്' - ഇതില്‍ പടുകൂറ്റന്‍ എന്ന പ്രയോഗം നടത്തിയില്ല എന്ന് പനമ്പിള്ളി കോടതി ബോധ്യപ്പെടുത്തുകയുണ്ടായി.

     ഇന്ത്യന്‍ ‍സ്വാതന്ത്ര്യസമര നേതാക്കള്‍ ‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ‍ഖാന്‍‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ‍ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - തിലകന്‍ - ഭഗത് സിംഗ് - മംഗള്‍ ‍പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍‍...
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com