Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
സുഭാഷ് ചന്ദ്ര ബോസ് - വിക്കിപീഡിയ

സുഭാഷ് ചന്ദ്ര ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സുഭാഷ് ചന്ദ്ര ബോസ്
മെയ് 9, 1866–ഫിബ്രവരി 19 1915

അപരനാമം: നേതാജി
ജനനം: ജനുവരി 23, 1897
ജനന സ്ഥലം: കട്ടക്ക്, ഒറീസ്സ, [ബ്രിട്ടീഷ് ഇന്ത്യ]]
മരണം: ആഗസ്ത് 18 1945സംശയാസ്പദം
മരണ സ്ഥലം: തായ്‌വാന്‍സംശയാസ്പദം
മുന്നണി: ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം
സംഘടന: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,ഇന്ത്യ ഫോര്‍‌വേഡ് ബ്ലോക്ക്,ഇന്ത്യന്‍ നാഷണല്‍ ആര്‍മി

സുഭാഷ്‌ചന്ദ്രബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18 1945) ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയില്‍ ‍ നിന്നു പലായനം ചെയ്തു. ഒരു ഒളിച്ചോട്ടമായിരുന്നില്ല അത് ഇന്ത്യയെ സ്വതന്ത്രയാക്കുവാനുള്ള കരുത്തും സൈനികശക്തിയും സഹായവും നേടാനുള്ള യാത്രയായിരുന്നു അത്, ജര്‍മ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

ഒറീസ്സയിലെ കട്ടക്കാണ് സുഭാഷ്‌ചന്ദ്രബോസിന്റെ ജന്മസ്ഥലം. കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. അച്ഛന്‍ ജാനകിനാഥ് ബോസ്, ഒരു പ്രശസ്ത വക്കീലായിരുന്നു.അമ്മ പ്രഭാവതി.

[തിരുത്തുക] ആദ്യകാല പ്രവര്‍ത്തനങ്ങള്‍

ബാല്യം
ബാല്യം

കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1920 - ല്‍ അദ്ദേഹം ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷെ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാ‍ന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പക്ഷെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചു പോകാന്‍ ബോസിനു കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം കല്‍ക്കട്ടയിലേക്ക് പോയി, അവിടെ ചിത്തരഞ്ജന്‍ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. മോട്ടിലാല്‍ നെഹ്രുവിനോടൊപ്പം സ്വരാജ് പാര്‍ട്ടി സ്ഥാപിച്ച ആളാണ് ചിത്തരഞ്ജന്‍ ദാസ്. 1921- ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്കരിക്കാന്‍ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലും ആയി.

1924 ഏപ്രിലില്‍ ‍, പുതിയതായി രൂപീകരിച്ച കല്‍ക്കട്ട കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു, ചിത്തരഞ്ജന്‍ ദാസായിരുന്നു കോര്‍പ്പറേഷന്‍ മേയര്‍ . 3000 രൂപ മാസശമ്പളത്തോടെയായിരുന്നു അദ്ദേഹത്തെ നിയമിച്ചത് പക്ഷെ 1500 രൂപയെ അദ്ദേഹം വാങ്ങിയിരുന്നുള്ളു. ആ വര്‍ഷം തന്നെ ഒക്‌ടോബറില്‍ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബര്‍മ്മയിലേക്ക് നാടുകടത്തി. സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] രണ്ടാം ലോകമഹായുദ്ധം

ബോസ് അനന്തിരവനോടൊപ്പം രക്ഷപെടാനുപയോഗിച്ച കാര്‍
ബോസ് അനന്തിരവനോടൊപ്പം രക്ഷപെടാനുപയോഗിച്ച കാര്‍

രണ്ടാം ലോകമഹായുദ്ധത്തോട് കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയവും , സൈനികവും , നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു, അപ്പോള്‍ അധികൃതര്‍ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷെ ജയിലില്‍ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കല്‍ക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.


1941 ജനുവരി 19 ന് തന്റെ അനന്തിരവനായ ശിശിര്‍ .കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും , സോവിയറ്റ്‌ യൂണിയനും കടന്ന് ജര്‍മ്മനിയിലെത്തി. വേഷം മാറിയാണ് ബോസ് സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീന്‍ എന്ന പേരില്‍ പത്താന്‍ വംശജനായ ഇന്‍ഷുറന്‍സ് ഏജന്റിന്റെ വേഷത്തില്‍ അഫ്‌ഗാനിസ്ഥാനില്‍ എത്തി. അവിടെ നിന്നും കൌണ്ട് ഒര്‍ലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജര്‍മ്മനിയിലും എത്തിച്ചേര്‍ന്നു.

[തിരുത്തുക] ജര്‍മ്മനിയില്‍

നേതാജി സുഭാഷ്‌ചന്ദ്രബോസ്
നേതാജി സുഭാഷ്‌ചന്ദ്രബോസ്

വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തില്‍ ബോസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തികച്ചും സ്വതന്ത്രമായ ഒരു ഓഫീസും അതിനുവേണ്ട എല്ലാ സൌകര്യങ്ങളും ജര്‍മന്‍ സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തിരുന്നു. പ്രചരണവിഭാഗത്തിന്റെ തലവന്‍ ആദം വോണ്‍ ത്രോട്ട് ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പരിജ്ഞാനമുള്ള ആളായിരുന്നു. ത്രോട്ടും അദ്ദേഹത്തിന്റെ പകരക്കാരനായിരുന്ന അലക്സാണ്ടര്‍ വെര്‍ത്തും സുഭാഷ്‌ചന്ദ്രബോസിന്റെ സുഹൃത്തുക്കളായി. ബോസിനു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.യൂറോപ്പിലെ ജര്‍മന്‍ അധിനിവേശരാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയില്‍ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യന്‍ ലീജിയണ്‍ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപീകരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്. ജര്‍മ്മന്‍ വിദേശവകുപ്പില്‍ 1941 ജൂലൈ മാസത്തില്‍ വിപുലമായ സൌകര്യങ്ങളോടെ ‘ പ്രത്യേക ഭാരത വകുപ്പ് ’ (Special Indian Department) രൂപീകരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബര്‍ലിനില്‍ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘ (Free India Centre) അദ്ദേഹം സ്ഥാപിച്ചു. ആത്മാര്‍ഥതയും,ദേശസ്നേഹവും,അര്‍പ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, എ.സി.നമ്പ്യാര്‍‍, എന്‍.ജി.ഗണപതി, അബീദ് ഹസ്സന്, എം.ആര്‍.വ്യാസ്, ഗിരിജാ മുഖര്‍ജി, തുടങ്ങിയവര്‍. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു ജര്‍മ്മനിയില്‍ ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇവയായിരുന്നു,

  1. ആസാദ് ഹിന്ദ് റേഡിയോ വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങള്‍ നടത്തുക
  2. ഇന്ത്യന്‍ രാഷ്ട്രീയം , സംസ്കാരം, കല, തത്ത്വശാസ്ത്രം, സാമ്പത്തികം, തുടങ്ങിയ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ‘ആസാദ് ഹിന്ദ് ദിനപ്പത്രം’ ഇംഗ്ലീഷിലും, മറ്റു യൂറോപ്യന്‍ ഭാഷകളിലും അച്ചടിച്ച് വിതരണം ചെയ്യുക.
  3. ജര്‍മ്മന്‍ അധിനിവേശപ്രദേശങ്ങളിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കുക .
  4. സ്വതന്ത്രഭാരതകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമാക്കുക.
  5. ഇന്ത്യന്‍ ലീജിയണ്‍ എന്ന ഇന്ത്യന്‍ ദേശീയസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക.

സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തില്‍ രൂപീകരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവര്‍ണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബര്‍ലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോര്‍ രചിച്ച ‘ ജനഗണമന.. ’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്.

[തിരുത്തുക] പൂര്‍വ്വേഷ്യയില്‍

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ എന്നു കരുതപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പില്‍ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവര്‍ത്തികളോടും ബോസിന് യോജിക്കാന്‍ സാധിച്ചില്ല, പ്രത്യേകിച്ചും ജൂതന്മാരോടുള്ള സമീപനവും , ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് നേരെയുള്ള നാസികളുടെ ശത്രുതാപരമായ സമീപനവും, പിന്നെ സോവിയറ്റ് യൂണിയനു നേരേയുള്ള നാസി ആക്രമണവും. ഹിറ്റ്‌ലറിന്റെ പ്രവര്‍ത്തികളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഹിറ്റ്‌ലര്‍ക്കും നാസികള്‍ക്കും അത്ര താല്പര്യവുമില്ലായിരുന്നു.

അദ്ദേഹം ജര്‍മ്മനി വിട്ടു പൂര്‍വേഷ്യയിലേക്കു പോകുവാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്, ശാന്തസമുദ്ര മേഖലയിലെ സ്ഥിതിഗതികള്‍ പെട്ടെന്നു മാറി , ജപ്പാന്‍ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേര്‍ന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പ്രവേശിച്ച ജപ്പാന്‍ സേന സിംഗപ്പൂര്‍ ദ്വീപ് നിഷ്പ്രയാസം കീഴടക്കി. അതിനുശേഷം ജപ്പാന്‍ സൈന്യം ബര്‍മ്മയിലേക്കും കടന്നു, 1942 മാര്‍ച്ച് മാസത്തില്‍ ബ്രിട്ടീഷുകാര്‍ റംഗൂണ്‍ വിട്ടൊഴിഞ്ഞു പോയി. പൂര്‍വ്വേഷ്യയില്‍ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാഷ്‌ചന്ദ്രബോസിന്റെ മനസ്സില്‍ തെളിഞ്ഞു. ഇക്കാരണങ്ങളാല്‍ ബോസ് നാസി ജര്‍മ്മനി വിടാന്‍ തീരുമാനിച്ചു. 1943 - ല്‍ അദ്ദേഹം ജര്‍മ്മനി വിട്ടുപോയി, ജപ്പാനിലാണ് ചെന്നെത്തിയത്. യു -180 എന്ന ജര്‍മ്മന്‍ അന്തര്‍വാഹിനിയിലാണ് അദ്ദേഹം പോയത്. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴിയായിരുന്നു യാത്ര. ഇടക്കു വച്ച് ഐ - 29 എന്ന ജാപ്പനീസ് മുങ്ങിക്കപ്പലില്‍ യാത്ര തുടര്‍ന്നു. 1943 മെയ് 6നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ചെറുദ്വീപിലാണ് ബോസ് ചെന്നെത്തിയത്, അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജപ്പാന്‍ സൈന്യത്തിലെ കേണല്‍ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12നു അദ്ദേഹം ടോക്കിയോയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി ജനറല്‍ ടോജോയുമായി ഭാരത-ജപ്പാന്‍ ബന്ധങ്ങളെപ്പറ്റിയും ,നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചര്‍ച്ചചെയ്ത് ഒരു പരസ്പരധാരണയില്‍ എത്തിച്ചേര്‍ന്നു. റാഷ്‌ബിഹാരി ബോസ് , അബീദ് ഹസ്സന്‍, കേണല്‍ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂണ്‍ 23നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.

[തിരുത്തുക] ഇന്ത്യന്‍ നാഷണല്‍ ആര്‍മി (INA)

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാഷ്‌ചന്ദ്രബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യന്‍ നാഷനല്‍ ആര്‍മി(ഐ.എന്‍.എ-INA) രൂപീകരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.

[തിരുത്തുക] ഐ.എന്‍.എയിലെ മലയാളികള്‍

ഐ.എന്‍.എയുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റന്‍ ലക്ഷ്മി, എന്‍. രാഘവന്‍,എ.സി.എന്‍ നമ്പ്യാര്‍, കണ്ണേമ്പിള്ളി കരുണാകരമേനോന്‍, വക്കം അബ്ദുള്‍ഖാദര്‍ തുടങ്ങി കുറെ മലയാളികള്‍. പോരാട്ടത്തിനിടെ യുദ്ധഭൂമിയില്‍ മരിച്ചുവീണവരും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. വക്കം ഖാദര്‍, ടി.പി. കുമാരന്‍ നായര്‍ തുടങ്ങിയവര്‍ തൂക്കിലേറ്റപ്പെട്ടു. മിസ്സിസ് പി.കെ. പൊതുവാള്‍‍, നാരായണി അമ്മാള്‍ തുടങ്ങിയ കേരളീയ വനിതകളും ഐ.എന്‍.ഏയിലുണ്ടായിരുന്നു. ഐ.എന്‍.ഏയുടെ വനിതാവിഭാഗമായിരുന്ന ഝാന്‍സിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. 1943-ല്‍ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.

[തിരുത്തുക] സ്വതന്ത്രഭാരത സര്‍ക്കാര്‍

1943 ഒക്ടോബര്‍ 21-നു രാവിലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ഒരു വിശേഷാല്‍ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളില്‍ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താല്‍ക്കാലിക സ്വതന്ത്രഭാരത സര്‍ക്കാരിന്റെ രൂപീകരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബര്‍ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാന്‍സിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു. അടുത്തദിവസങ്ങളില്‍ സ്വതന്ത്രഭാരത സര്‍ക്കാരിന്റെ മന്ത്രിസഭയോഗങ്ങളില്‍ വച്ച് അമേരിക്കന്‍ ശക്തികള്‍ക്കെതിരെ സ്വതന്ത്രഭാരത സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ കൈവശമായിരുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ദ്വീപസമൂഹങ്ങള്‍ സ്വതന്ത്രഭാരത സര്‍ക്കാരിനു കൈമാറുന്നതാണെന്നും മേലാല്‍ പിടിച്ചെടുക്കുന്ന ഏതു ഭാരതപ്രദേശവും ആസാദ് ഹിന്ദ് സര്‍ക്കാരിന് വിട്ടുകൊടുക്കുന്നതാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ജനറല്‍ ടോജോകൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് പ്രസ്താവിച്ചു. 1943 ഡിസംബര്‍ 29-‍ാ‍‍ം തീയതി ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ദ്വീപസമൂഹങ്ങള്‍ ഏറ്റെടുക്കന്‍ നേതാജി ആന്‍ഡമാനിലെത്തി. ആന്‍ഡമാന്‍ ദ്വീപിന് ‘ഷഹീദ്’ ദ്വീപെന്നും, നിക്കോബാര്‍ ദ്വീപിന് ‘ സ്വരാജ് ’ ദ്വീപെന്നും നേതാജി പുനര്‍നാമകരണം ചെയ്തു. മേജര്‍ ജനറല്‍ ലോകനാഥനെ ഷഹീദ് സ്വരാജ് ദ്വീപസമൂഹത്തിന്റെ ആദ്യത്തെ ഭരണധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ല്‍ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപീകരിക്കപ്പെട്ടു. താല്‍ക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറന്‍സി നോട്ടുകള്‍ അച്ചടിച്ചിറക്കുകയും ചെയ്തു.

[തിരുത്തുക] യുദ്ധം

1944 ജനുവരിയിലാണ് ബര്‍മ്മയില്‍ നിന്നു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചുള്ള ഒരാക്രമണം നടത്താന്‍ ജപ്പാന്‍ തീരുമാനിച്ചത്, സഖ്യകക്ഷികള്‍ ബര്‍മ്മ തിരിച്ചുപിടിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു ഇത്. അരാക്കന്‍ പര്‍വ്വതപ്രദേശത്തുകൂടി കിഴക്കന്‍ ബംഗാളിന്റെ കവാടമായ ചിറ്റഗോംഗിനെ ലക്ഷ്യമാക്കി ഒരു മുന്നേറ്റം നടത്തുക, ബ്രിട്ടീഷുകാര്‍ ചിറ്റഗോംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സാവധാനം ഇംഫാലും കോഹിമയും പിടിച്ചെടുക്കുക, ഇതായിരുന്നു യുദ്ധതന്ത്രം. ഐ.എന്‍.എയിലെ സുഭാഷ് റെജിമെന്റ് ജപ്പാന്‍ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. ഐ.എന്‍.എ - ജപ്പാന്‍ സംയുക്തസേനകള്‍ ചിറ്റഗോംഗ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, അരാക്കന്‍ പ്രദേശത്ത് വച്ച് ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടി. ബ്രിട്ടീഷ് സേനയെ പിന്നോക്കം പായിച്ചു കൊണ്ട് ബഹുദൂരം മുന്നേറുകയും ചെയ്തു.മാര്‍ച്ച് മാസത്തില്‍ ഐ.എന്‍.എ ഘടകങ്ങള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചു. മാര്‍ച്ച് മധ്യത്തോടെ ഐ.എന്‍.എ - ജപ്പാന്‍ സേനകള്‍ ഇംഫാല്‍ ആക്രമണം ആരംഭിച്ചു. ഈ യുദ്ധത്തില്‍ ലഫ്.കേണല്‍ എം.ഇസഡ്.കിയാനിയുടെ നേതൃത്വത്തില്‍ ഐ.എന്‍.എയുടെ ഒന്നാം ഡിവിഷന്‍ ജപ്പാന്‍ സേനയോടൊപ്പം മുന്നേറി. യുദ്ധമേഖലയുടെ വടക്കേയറ്റത്ത്, ഏപ്രില്‍ ആദ്യവാരം ഐ.എന്‍.എ-ജപ്പാന്‍ സംയുക്തസേന കൊഹിമയില്‍ പ്രവേശിച്ചു ഏപ്രില്‍ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു അവര്‍ അപ്പോള്‍. പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഭാഗ്യം ബ്രിട്ടീഷ് സേനയുടെ ഭാഗത്തായിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു ഇതിന്. രൂക്ഷമായ കാലവര്‍ഷം പതിവിനു വിപരീതമായി ഒരു മാസം മുമ്പേ വന്നു. പിന്നെ ആഫ്രിക്കയിലെ യുദ്ധം ബ്രിട്ടന് അനുകൂലമായിത്തീര്‍ന്നതിനാല്‍ അവിടെയുണ്ടായിരുന്ന വിമാനസേനവിഭാഗം ഇന്ത്യയിലേക്ക് തിരിച്ചുവിടപ്പെട്ടു. ഇതിനെ ചെറുക്കാന്‍ ജപ്പാന്‍ വിമാനസേന സമരമേഖലയില്‍ ഇല്ലാതെ പോയി. ശാന്തസമുദ്രത്തിലെ അമേരിക്കന്‍ മുന്നേറ്റം നേരിടാനായി വിമാനങ്ങളെല്ലാം ജപ്പാന്‍ പിന്‍വലിച്ചതായിരുന്നു കാരണം. ഗത്യന്തരമില്ലാതെ പൊതു പിന്മാറ്റത്തിന് ഉത്തരവുണ്ടായി, മനസില്ലാമനസ്സോടെ സേനകള്‍ പിന്മാറ്റം ആരംഭിച്ചു. ജനറല്‍ ടോജോ 1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു. ജനറല്‍ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.ഇതിനിടെ ജപ്പാന്‍ സര്‍ക്കാരില്‍ വീണ്ടും മാറ്റമുണ്ടായി ജനറല്‍ കെയ്‌സോ രാജിവച്ചു, അഡ്‌മിറല്‍ സുസുക്കി പ്രധാനമന്ത്രിയായി. ആ സമയത്ത് ബര്‍മ്മയിലെ സ്ഥിതിഗതികള്‍ ആകെ മാറി, ബര്‍മ്മ വിട്ടൊഴിയാന്‍ ജപ്പാന്‍ സേനകള്‍ക്ക് ഉത്തരവ് കിട്ടി. റംഗൂണ്‍ മേഖലയില്‍ അന്തിമമായ സമരത്തിന് നേതാജി ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്, പക്ഷെ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു, റംഗൂണില്‍ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു. അങ്ങനെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ബര്‍മ്മയില്‍ നിന്നും പിന്മാറി.

[തിരുത്തുക] രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം

1945 മെയ് 7-നു ജര്‍മ്മനി നിരുപാധികം സഖ്യശക്തികള്‍ക്കു കീഴടങ്ങി. ആഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ആഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

[തിരുത്തുക] മരണം

{[അപൂര്‍ണ്ണ വിഭാഗം}}

[തിരുത്തുക] അവലംബം



     ഇന്ത്യന്‍ ‍സ്വാതന്ത്ര്യസമര നേതാക്കള്‍ ‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ‍ഖാന്‍‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ‍ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - തിലകന്‍ - ഭഗത് സിംഗ് - മംഗള്‍ ‍പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍‍...
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com