മേയ് 4
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 4 വര്‍ഷത്തിലെ 112(അധിവര്‍ഷത്തില്‍ 113)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1493 - ഡിമാര്‍ക്കേഷന്‍ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടര്‍ ആറാമന്‍, അമേരിക്കയെ സ്പെയിനിനും പോര്‍ച്ചുഗലിനുമായി വിഭജിച്ചു.
- 1494 - കൊളംബസ് ജമൈക്കയിലെത്തി.
- 1675 - ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന് രാജാവ്, റോയല്‍ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
- 1799 - നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം - ജനറല്‍ ജോര്‍ജ് ഹാരിസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടു.
- 1904 - പനാമ കനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
- 1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
- 1930 - ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെര്‍വാദാ സെണ്ട്രല് ജയിലിലേക്ക് മാറ്റി.
- 1953 - കിഴവനും കടലും (ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്വേ പുലിസ്റ്റര്‍ അവാര്‍ഡിനര്‍ഹനായി.
- 1979 - മാര്‍ഗരറ്റ് താച്ചര്‍ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1980 - യൂഗോസ്ലാവ്യന്‍ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ മരണമടഞ്ഞു.
- 1994 - ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന് സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേല്‍ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീന് വിമോചനമുന്നണി നേതാവ് യാസര്‍ അരാഫതും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.