റാഷ് ബിഹാരി ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റാഷ് ബിഹാരി ബോസ്
മെയ് 25, 1886–ജനുവരി 21 1945

റാഷ് ബിഹാരി ബോസ്
ജനന സ്ഥലം: സുബല്‍ദഹ ഗ്രാമം, ബര്‍ധ്വാന്‍ ജില്ല., പശ്ചിമ ബംഗാള്‍, ഇന്ത്യ
മുന്നണി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം
സംഘടന: ജുഗന്തര്‍ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ്, ഇന്ത്യന്‍ നാഷണല്‍ ആര്‍മി

ഇന്ത്യന്‍ സമര സേനാനി (1886 മേയ് 25 – 1945 ജനുവരി 21). ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സംഘാടകനെന്ന നിലയില്‍ പ്രശസ്തനായിരുന്നു. ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും വൈസ്രേയ് ഹാര്‍ഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറില്‍ പങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്നു. (ബോംബ് എറിഞ്ഞത് റാഷ് ബിഹാരി ബോസിന്റെ ശിഷ്യനായ ബസന്ത കുമാര്‍ ബിശ്വാസ് ആയിരുന്നു).

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] ആദ്യകാലങ്ങള്‍

ബംഗാളിലെ ബുര്‍ദ്വാന്‍ ജില്ലയിലെ സുബേല്‍ദ ഗ്രാമത്തിലെ ബിനോദ് ബിഹാരി ബോസിന്റെ പുത്രനായി 1886 മേയ് 25-ന്‌ ജനിച്ചു. അഞ്ചുവയസുള്ളപ്പോള്‍ ചന്ദ്രനഗറിലേക്ക് താമസം മാറി. അമ്മ ചെറുപ്പത്തിലേ മരണമടഞ്ഞു. ചെറുപ്പത്തില്‍ അപ്പൂപ്പനായ കാളിചരണ്‍ ബോസിന്റെ കീഴിലാണ്‌ വിദ്യ അഭ്യസിച്ചത്. പിന്നീട് ചന്ദ്ര‍നഗറിലെ ഡുപ്ലേ കലാലയത്തില്‍ പുനര്‍‌വിദ്യാഭ്യാസം നേടി. [1]


യുവാവായ ബോസ് വിപ്ലവാദര്‍ശങ്ങള്‍ പഠിപ്പിക്കാനായി 15-ആം വയസില്‍ ചാരുചന്ദ്ര റോയ് സ്ഥാപിച്ച 'സുഹൃദ്സമ്മേളനില്‍' അംഗമായി. ഇന്ത്യന്‍ സൈന്യത്തില്‍‍ ചേരാനായി അദ്ദേഹം വീട്ടുകാരറിയാതെ ഒളിച്ചോടിയെങ്കിലും പിന്നീട് കണ്ടെത്തി വീട്ടിലെത്തിക്കപ്പെടുകയായിരുന്നു.

പിന്നീട് അദ്ദേഹം കൊല്‍ക്കത്ത യിലെ 'ഫോര്‍ട്ട് വില്യം' മില്‍ ഗുമസ്തന്‍ ആയി ജോലിയില്‍ പ്രവേശിച്ചു.

[തിരുത്തുക] ആധാരസൂചിക

  1. Rash Behari Bose.

[തിരുത്തുക] കുറിപ്പുകള്‍


     ഇന്ത്യന്‍ ‍സ്വാതന്ത്ര്യസമര നേതാക്കള്‍ ‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ‍ഖാന്‍‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ‍ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - തിലകന്‍ - ഭഗത് സിംഗ് - മംഗള്‍ ‍പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍‍...
ആശയവിനിമയം
ഇതര ഭാഷകളില്‍