ഇരുമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||
പൊതു വിവരങ്ങള്‍ | ||||||
---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ഇരുമ്പ്, Fe, 26 | |||||
അണുഭാരം | 55.845 ഗ്രാം/മോള്‍ |
മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ്. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള പത്താമത്തെ മൂലകവുമാണിത്. നക്ഷത്രങ്ങളിലെ സ്വാഭാവിക അണുസംയോജനം മൂലമുണ്ടാകുന്ന ഏറ്റവും ഭാരമേറിയ മൂലകങ്ങളാണ് ഇരുമ്പും നിക്കലും. സൂപ്പര്‍നോവ വിസ്ഫോടനം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമാണ്, ഇവയേക്കാള്‍ ഭാരമുള്ള മൂലകങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഇരുമ്പും നിക്കലും ഭൂമി പോലുള്ള ഗ്രഹങ്ങളുടെ ഉള്‍ക്കാമ്പിലും ചില ഉല്‍ക്കകളിലും ക്ഷുദ്രഗ്രഹങ്ങളിലും ഏറ്റവും അധികമുള്ള ഘടകങ്ങളാണ്.
ഉള്ളടക്കം |
[തിരുത്തുക] ഗുണങ്ങള്‍
ഇതിന്റെ പ്രതീകം Fe എന്നും, അണുസംഖ്യ 26-ഉം ആണ്. ആവര്‍ത്തനപ്പട്ടികയിലെ എട്ടാം ഗ്രൂപ്പില്‍ നാലാമത്തെ വരിയിലാണ് ഇരുമ്പിന്റെ സ്ഥാനം. ഇരുമ്പ് സ്വതന്ത്രമായി പ്രകൃതിയില്‍ കാണപ്പെടുന്നില്ല. അതിന്റെ അയിരില്‍ നിന്ന് നിരോക്സീകരണം വഴി വേര്‍തിരിച്ചെടുക്കണം. ഇരുമ്പ്, ഫെറസ് അയോണിന്റെ(Fe2+) രൂപത്തില്‍ എല്ലാ ജീവികളിലും കാണപ്പെടുന്നു.
[തിരുത്തുക] ചരിത്രം
ഇതിന്റെ ലാറ്റിന്‍ പേരായ ഫെറം(Ferrum) എന്ന പദത്തില്‍ നിന്നാണ് Fe എന്ന പ്രതീകം ഉണ്ടായത്. ഉല്‍ക്കകളില്‍ നിന്നുമാണ് മനുഷ്യന്‍ ആദ്യമായി ഇരുമ്പ് കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തില്‍ അനറ്റോളിയയിലോ കോക്കസസ്സിലോ ആണ് ബ്ലൂമറി പോലെയുള്ള ഫര്‍ണസുകളില്‍ ഇരുമ്പിനെ വേര്‍തിരിക്കല്‍ ആരംഭിച്ചത്. ബി.സി.ഇ. 550-ല്‍ ചൈനയിലാണ് കാസ്റ്റ് അയേണ്‍ ആദ്യമായി ഉണ്ടാക്കിയത്. മധ്യകാല യുറോപ്പില്‍ കാസ്റ്റ് അയേണില്‍ നിന്ന് പച്ചിരുമ്പ് നിര്‍മ്മിച്ചതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ചാര്‍ക്കോള്‍ ആണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇന്ദനമായി ഉപയോഗിച്ചിരുന്നത്.
[തിരുത്തുക] ലഭ്യത
ഭൂമിയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ് ഇരുമ്പ്. ഭൂവല്‍ക്കത്തിന്റെ 5% ഭാഗം ഇരുമ്പാണ്. ഭൂവല്‍ക്കത്തിലെ ലോഹങ്ങളില്‍ അലൂമിനിയം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായുള്ള നാലാമത്തെ മൂലകവുമാണിത്. എങ്കിലും ഭൂമിയുടെ ആകെ ഭാരത്തില്‍ ഒന്നാം സ്ഥാനത്താണ് ഇരുമ്പ്. ഭൂമിയുടെ ആകെ ഭാരത്തിന്റെ 35% ഇരുമ്പാണ്. ഇരുമ്പിന്റെ അളവ് ഭൂമിയുടെ പുറം പാളികളില്‍ താരതമ്യേന കുറവാണെങ്കിലും ഉള്ളിലേക്ക് ചെല്ലുന്തോറും കൂടിക്കൂടിവരുന്നു. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ ഇതിന്റെ അനുപാതം ഏറ്റവുമധികമാണ്. ഭൂമിയിലെ ഇരുമ്പ് കൂടുതലായും പലതരം ഓക്സൈഡുകളുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്, ടാകൊനൈറ്റ് എന്നിവ അത്തരത്തിലുള്ള ഓക്സൈഡ് ധാതുക്കളാണ്. ഭൂമിയുടെ ഉള്‍ക്കാമ്പ് ഇരുമ്പും നിക്കലും ചേര്‍ന്ന സങ്കരമാണെന്നു കരുതുന്നു. ഉപരിതലത്തിലെ മണ്ണിലെ ഇരുമ്പിന്റെ സാന്നിധ്യമാണ് ചൊവ്വയുടെ ചുവപ്പു നിറത്തിനു കാരണമെന്നു കരുതപ്പെടുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ്. ലോകത്താകമാനം ഉല്‍പ്പാദിപ്പിക്കുന്ന ലോഹങ്ങളില്‍ 95% ഇരുമ്പാണ്. ഇതിന്റെ വിലക്കുറവ്, കരുത്ത് എന്നീ ഗുണങ്ങള്‍ മൂലം വാഹനങ്ങള്‍, കപ്പലുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇതിനെ മാറ്റുന്നു. ഉരുക്ക് നിര്‍മാണത്തിനാണ് ഇരുമ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇരുമ്പില്‍ മറ്റു ചില ലോഹങ്ങളും, കാര്‍ബണ്‍ പോലുള്ള അലോഹങ്ങളും ചേര്‍ത്ത സങ്കരം അഥവാ ഖരലായനിയാണ് ഉരുക്ക്. ഈ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പലതരത്തിലുള്ള ഉരുക്ക് ലഭ്യമാണ്.
നല്ല രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍, ഇരുമ്പും അതിന്റെ പല സങ്കരങ്ങളും തുരുമ്പെടുക്കലിന് വിധേയമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ കുറവ്. ചായം പൂശിയോ, മറ്റു ലോഹങ്ങളായ നാകം, വെളുത്തീയം മുതലായവ പൂശിയാണ് ഇരുമ്പിനെ ഇതില്‍ നിന്നും സംരക്ഷിക്കുന്നത്.
[തിരുത്തുക] നിര്‍മ്മാണം
ഹേമറ്റൈറ്റ്(Fe2O3), മാഗ്നറ്റൈറ്റ്(Fe3O4) എന്നീ അയിരുകളില്‍ നിന്നാണ് ഇരുമ്പ് വ്യാവസായികമായി നിര്‍മ്മിക്കുന്നത്. കാര്‍ബണ്‍ ഉപയോഗിച്ചുള്ള നിരോക്സീകരണം (carbothermic reaction)മുഖേനെ, ബ്ലാസ്റ്റ് ഫര്‍ണസ് എന്ന ചൂളയില്‍ ഏകദേശം 2000° സെ. താപനിലയിലാണ് ഇത് ചെയ്യുന്നത്. ഫര്‍ണസിന്റെ അടിയില്‍ നിന്നും ശക്തിയായി വായു പ്രവഹിപ്പിക്കുന്നതിനാലാണ് ഈ ചൂളക്ക് പ്രസ്തുത പേര് വന്നത്. ഇരുമ്പിന്റെ അയിര്, കാര്‍ബണ്‍ എന്നിവ കൂടാതെ ചുണ്ണാമ്പുകല്ലും ഇതിനായി ഉപയോഗിക്കുന്നു.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |