Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
എയ്‌ഡ്‌സ്‌ - വിക്കിപീഡിയ

എയ്‌ഡ്‌സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്വേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷന്‍സി സിന്‍ഡ്രോം (AIDS)
തരം തിരിക്കലും & പുറമെയുള്ള ഉപാധികളും
ചുവന്ന റിബ്ബണ്‍ എയ്ഡ്സ് ബാധിതരോടുള്ള സഹാനുഭാവത്തിന്റെ പ്രതീകമാ‍യി കണക്കാക്കുന്നു.
ICD-10 B24.
ICD-9 042
അസുഖങ്ങളുടെ പട്ടിക 5938
മരുന്നുകള്‍ 000594
ഇ-മരുന്നുകള്‍ emerg/253 


എച്ച്.ഐ.വി. വൈറസ് ബാധിച്ചതിന്റെ ഫലമായി ഒരു മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് അല്ലെങ്കില്‍ സിന്‍ഡ്രോം ആണ് എയ്‌ഡ്‌സ് എന്നു വിളിക്കുന്നത് അക്വേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷന്‍സി സിന്‍ഡ്രോം(Acquired Immune Deficiency Syndrome) എന്നതിന്റെ ചുരുക്കരൂപമാണത്.

എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയില്‍ പെട്ടത് 1981 ല്‍ ആണ്. സ്വവര്‍ഗ്ഗരതിക്കാരായ ഏതാനും അമേരിക്കന്‍‍ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടത്. ആഫ്രിക്കന്‍‍ രാജ്യങ്ങളില്‍ ഇതിനു മുന്‍പുതന്നെ ഈ രോഗം കണ്ടു വന്നിരിന്നു എന്നു പറയപ്പെടുന്നു.


ഉള്ളടക്കം

[തിരുത്തുക] എയ്‌ഡ്‌സ്‌ വൈറസ്

പ്രധാന ലേഖനം: എച്ച്.ഐ.വി.
എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം
എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം

ആര്‍.എന്‍.എ.(R.N.A)വിഭാഗത്തില്‍പ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ല്‍ അമേരിക്കന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ (Dr.Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എല്‍.എ.വി.(L.A.V|Lymphadenopathy associated virus) എച്ച്.ടി.എല്‍.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോള്‍ എച്ച്.ഐ.വി.(HIV-Human Immuno deficiency Virus) എന്നാണ് അന്തര്‍ദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നല്‍കിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 [1] എന്ന വൈറസിനെ “മോണ്ടാഗ്നിയര്‍” (Montagnier‌)1985ല്‍ ഫ്രെഞ്ച് ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്‍ കണ്ടുപിടിക്കുകയുണ്ടായി[2] .

[തിരുത്തുക] വൈറസിന്റെ ഉറവിടം

എച്ച്.ഐ.വി വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സര്‍.ഫ്രെഡ് ബോയിലിയുടെ(Sir.Fred Boyle)അഭിപ്രായത്തില്‍ വൈറസ് പരീക്ഷണശാലയില്‍ ജന്മം പ്രാപിച്ച ഒരു ജാരസന്തതിയാണ് .[3] പരീക്ഷണശാലകളില്‍ നിന്നും രക്ഷപ്പെട്ട കുരങ്ങില്‍ നിന്നും മനുഷ്യരിലേക്കോ മറ്റു മൃഗങളിലേയ്ക്കൊ അവിടെ നിന്ന് മനുഷ്യരിലേയ്ക്കൊ പടര്‍ന്നതാവാം എന്നതാണ് മറ്റൊരു പഠനം. 70-കളില്‍ ഈ രോഗം ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ ഉണ്ടായിരുന്നതായിരുന്നതായി പറയുന്നു.അവിടെ നിന്നും അന്‍ലാന്‍റ്റിക്ക് സമുദ്രം കടന്ന് ഹൈറ്റസിനെ ബാധിച്ച രോഗം അമേരിക്കയിലേക്കും അവിടെ നിന്ന് ലോകം മുഴുവന്‍ പകര്‍ന്നു പിടിച്ചതായി പറയുന്നു.

[തിരുത്തുക] എയ്‌ഡ്‌സ് രോഗം ഉണ്ടാകുന്നതെങ്ങിനെയാണ്?

എയ്ഡ്സ് മൂലമുണ്ടാകുന്ന കാപോസി സാര്‍കോമാ വ്രണം
എയ്ഡ്സ് മൂലമുണ്ടാകുന്ന കാപോസി സാര്‍കോമാ വ്രണം
  • എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയില്‍ പെടുക.
  • രക്തം പുരണ്ട സൂചികള്‍ ശരിയായി ശുചീകരിക്കാതെ ഉപയോഗിക്കുക.
  • വൈറസ് ഉള്ള രക്തം, രക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക
  • വൈറസ് ഉള്ള സ്ത്രീയുടെ രക്തതില്‍ കൂടിയോ, മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്.


എയ്‌ഡ്‌സ് രോഗാണുക്കള്‍ ശരീരത്തിലുള്ള എല്ലാവര്‍ക്കും ആദ്യമേ അല്ലെങ്കില്‍ ഉടനെ രോഗലക്ഷണങ്ങള്‍ തുടങ്ങുന്നില്ല. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതും എന്നാല്‍ രോഗാണു ശരീരത്തില്‍ ഉള്ളതുമായ അവസ്ഥക്ക് രോഗാണുബാധ (H.I.V.Infection) എന്നുപറയുന്നു. 50% രോഗാണു ബാധിതര്‍ 10 വര്‍ഷത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും രോഗിയായിത്തീരുകയും ചെയ്യുന്നു. 60% പേര്‍ 12-13 വര്‍ഷത്തിനുള്ളിലും 90% പേര്‍ 15-20 വര്‍ഷത്തിനുള്ളിലും രോഗികളാകുന്നു. എന്നാല്‍ രോലക്ഷണം ഉള്ളവര്‍ മാത്രമല്ല എയ്‌ഡ്‌സ് രോഗണുബാധിതര്‍ എല്ലാവരും തന്നെ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താന്‍ കഴിവുള്ളവരാണ്.

[തിരുത്തുക] രോഗനിര്‍ണ്ണയം

രോഗനിര്‍ണ്ണയത്തിന്‍ പ്രധാനമായും മൂന്നു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്‌.

  1. രക്തത്തില്‍ വൈറസില്‍ ആന്റിജന്‍ കണ്ടുപിടിക്കുക.
  2. വൈറസിന്റെ എതിരെ ഉല്‍പാദിക്കപ്പെടുന്ന പ്രതിവസ്തുക്കളെ കണ്ടു പിടിക്കുക.
  3. രക്തത്തില്‍ നിന്നും വൈറസിനെ കൃത്രിമമായി വളര്‍ത്തി എടുക്കൂക


[തിരുത്തുക] ആന്റിജന്‍ എങ്ങനെ കണ്ടുപിടിക്കാം

ഡോ. ലൂക്ക്മോണ്‍ടാഗ്നിയര്‍
ഡോ. ലൂക്ക്മോണ്‍ടാഗ്നിയര്‍

രോഗാണു ഉള്ളില്‍ പ്രവേശിച്ച്‌ പ്രതിവസ്തുക്കള്‍ ഉണ്ടാകുന്നതുവരെയുള്ള ഘട്ടത്തില്‍ രോഗനിര്‍ണ്ണയത്തിനുള്ള ഉപാധിയാണ്‍. വൈറസ്സിന്റെ പി24,റിവേഴ്സ്‌ ട്രാന്‍സ്ക്രിപ്റ്റേഴ്സ്‌ ഇവ അണുബാധിതന്റെ രക്തതില്‍ കണ്ടുപിടിക്കുകയാണു ചെയ്യുക.എലിസ പരിശോധനയാണ്‌‍ ഇതിനുപയോഗിക്കൂക.

ചികിത്സാ ഫലം വിലയിരുത്താനും ഈ പരിശോധന ഉപകരിക്കാം

[തിരുത്തുക] ആന്റിബോഡി പരിശോധനകള്‍

രോഗാണു ഉള്ളില്‍ പ്രവേശിച്ചവരില്‍ ആന്റിബോഡിസ്‌ 1-3 മാസത്തിനുള്ളില്‍ ഉല്‍പാദിക്കപ്പെടും. ചിലര്‍ക്ക്‌ ഇതിനു വര്‍ഷങ്ങളൊളം പിടിക്കും.

എലിസ അഥവാ എല്‍സം ഇമ്മ്യൂണോസോര്‍ബറ്റ്‌ അസെ വഴിയാണു ഈപരിശോധന നടത്തുന്നത്‌.രോഗനിര്‍ണ്ണയം സംശയമന്യേ തെളിയിക്കാനുള്ള പരിശോധനയാണ്‍ വെസ്റ്റേണ്‍ ബ്ലോട്ട്‌ HIV വൈറസിലുള്ള വിവിധ തരം ആന്റിജനുകളെ വേര്‍ത്തിരിച്ചെടുത്ത്‌ ഒരു നൈട്രോ സെല്ലുലോസ്‌ പേപ്പറിലേക്ക്‌ പതിപ്പിക്കുന്നു.ഈ പേപ്പറും രോഗിയുടെ രക്ത നീരുമായി പ്രവര്‍ത്തനം നടത്തി,ഏതൊക്കെ ആന്റിജന്‍ എതിരെയുള്ള പ്രതിവസ്തുക്കള്‍ രോഗിയുടെ രക്തത്തില്‍ ഉണ്ടെന്നും കണ്ടുപിടിക്കുന്ന പരിശോധനയാണ്‍ വെസ്റ്റേണ്‍ ബ്ലോട്ട്‌.

[തിരുത്തുക] വൈറസിനെ ഏങ്ങനെ വളര്‍ത്തിയെടുക്കാം

ഈ സമ്പ്രദായം രോഗനിര്‍ണ്ണയത്തിനു സാധാരണയായി ഉപയോഗിക്കാറില്ല.

പൊക്കിള്‍ കൊടിയിലെ രക്തത്തിലുള്ള ലസികാ കോശങ്ങളാണു HIVവൈറസിനെ കൃത്രിമമായി ലബോറട്ടറിയില്‍ വളര്‍ത്തിയെടുക്കുവാന്‍ ഉപയോഗിക്കുന്നത്‌.


[തിരുത്തുക] എയ്‌ഡ്‌സ് പ്രതിരോധനടപടികള്‍

പ്രതിരോധരംഗത്ത് രോഗബാധിതര്‍ക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങള്‍ക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് രോഗികളും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

  1. വിവാഹേതര ലൈംഗികവേഴ്ചയില്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ, വിവാഹേതരബന്ധങ്ങള്‍ ഒഴിവാക്കുകയോ ചെയ്യുക. ഉറകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാന്‍ സാധിക്കും, പക്ഷേ സമ്പൂര്‍ണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
  2. രോഗബാധിതര്‍ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
  3. പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ രക്തം പൊടിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ഈ മുന്‍കരുതല്‍ എടുക്കെണ്ടത്.
  4. എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോള്‍ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവര്‍ക്ക് വേണ്ടത്ര മുന്‍ കരുതല്‍ എടുക്കുവാന്‍ സാധിക്കും.
  5. രോഗിയുടെ രക്തം നിലത്ത് വീഴാന്‍ ഇടയായാല്‍ അവിടം ബ്ലീച്ചിംഗ് പൌഡര്‍ വെള്ളത്തില്‍ കലക്കി (1.10 എന്ന അനുപാതത്തില്‍)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തില്‍ രക്തം പുരണ്ടാല്‍ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂര്‍ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോള്‍ കൈയുറകള്‍ ധരിക്കണം.
  6. എയ്‌ഡ്‌സ് അണുബാധയുള്ള സ്ത്രീ ഗര്‍ഭിണിയാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

[തിരുത്തുക] ലോകരാഷ്ട്രങ്ങളിലെ സ്ഥിതി

ലോകരാഷ്ട്രങ്ങളിലെ സ്ഥിതി
ലോകരാഷ്ട്രങ്ങളിലെ സ്ഥിതി

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 100-110 ലക്ഷം പേര്‍ രോഗാണു ബാധിതരായിട്ടുണ്ട്. ഇതില്‍ ഏകദേശം50 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. രോഗാണു ബാധിതരായ കുട്ടികള്‍ ഏകദേശം 10ലക്ഷമാണ്. 1991 നവംമ്പര്‍ വരെ 418403 എയ്‌ഡ്‌സ് കേസുകള്‍ ലോകാരോഗ്യസംഘടനയ്ക്കു റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.

ഏഷ്യാ ഭൂഖണ്ഡത്തില്‍ മാത്രം 17 ലക്ഷം രോഗാണുബാധിതര്‍ ഉണ്ടെന്നു കണക്കാക്കപ്പെട്ടീരിക്കുന്നു. ഏഷ്യയിലും, ആഫ്രിക്കയിലും രോഗാണുബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. പ്രതിരോധ നടപടികള്‍ സുശക്തമാക്കിയിലെങ്കില്‍ ഇക്കാര്യത്തില്‍ ഏഷ്യ ആഫ്രിക്കയെ കടത്തിവെട്ടീയെന്നുവരാം.ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എറ്റവും കൂടുതല്‍ എയ്‌ഡ്‌സ് രോഗ ബാധിതര്‍.

[തിരുത്തുക] ഇന്ത്യയിലെ സ്ഥിതി

1991 ഡിസംബറിലെ ഐ.സി.എം.ആര്‍. കണക്കനുസരിച്ച് 12,06,055 പേരുടെ രക്ത പരിശോധനയില്‍ 6319 പേര്‍ക്ക് അണുബാധ കണ്ടെത്തി. 1992,ആഗസ്റ്റില്‍ ഇത് 10000 ആയി ഉയര്‍ന്നതായി W.H.O. കണക്കുകള്‍ സൂചിപ്പിക്കുന്നു.

അണുബാധിതരില്‍ 75% ലൈംഗിക മാര്‍ഗ്ഗത്തിലൂടെ രോഗബാധിതരായവരാണ്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആണ് ഏറ്റുവുമധികം എയ്‌ഡ്‌സ് രോഗബാധിതരുള്ളത്. മുംബൈയിലെ ലൈംഗികതൊഴിലാളികളില്‍ 20-30% പേര്‍ക്കും അണുബാധയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

[തിരുത്തുക] കേരളത്തിലെ സ്ഥിതി

1986 ല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടുക്കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം തിരുവനന്തപുരം മെഡിക്കല്‍ ബയോളജി വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചു.1988ല്‍ ആണ് ആദ്യമായി കേരളത്തില്‍ രോഗാണുബാധ കണ്ടെത്തിയത്. കേരളത്തില്‍ രോഗാണുബാധ ഉള്ളവരില്‍ ഭൂരിഭാഗവും ലൈംഗിക വേഴ്ചയിലൂടെ രോഗം ഏറ്റുവാങ്ങിയതാണ്.


[തിരുത്തുക] അവലംബം

  1. HIV 2. ശേഖരിച്ച തീയതി: 2006-10-04.
  2. ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്. ശേഖരിച്ച തീയതി: 2006-10-04.
  3. Illustrated Human Encyclopedia(Malyalam) first Edition 1993 Published by Knowledge Publishers, Thiruvananthapuram.
ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com