ചെറുവത്തൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു പട്ടണമാണ് ചെറുവത്തൂര്‍. കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയായി ആണ് ചെറുവത്തൂര്‍ സ്ഥിതിചെയ്യുന്നത്.
വികസിച്ചുവരുന്ന ഒരു പട്ടണമാണ് ചെറുവത്തൂര്‍. പല ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും ഉള്ള ജനങ്ങള്‍ക്ക് പുറം നാടുമായുള്ള ഏക വാഹന മാര്‍ഗ്ഗം ചെറുവത്തൂര്‍ ബസ്സ്റ്റാന്റ് ആണ്. ഇവിടെ നിന്നും കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും, കയ്യൂര്‍, ചെമ്മിനി, പടന്ന, മാടക്കര തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.
പ്രശസ്ത കവി-പണ്ഠിത കുടുംബമായ കുട്ടമത്ത് കുന്നിയൂര്‍ കുടുംബം ചെറുവത്തൂരാണ്. കുട്ടമത്ത് അംശത്തിലുള്ള കുന്നിയൂര്‍ കുടുംബം മലയാള സാഹിത്യത്തിന് സംഭാവനകള്‍ നല്‍കിയിട്ടുള്ള പല പ്രഗല്‍ഭരെയും സംഭാവന ചെയ്തിട്ടുണ്ട്.
ചെറുവത്തൂരുള്ള ‘വീരമല‘ മലകളില്‍ ഒരു ഡച്ച് കോട്ട നിലനില്‍ക്കുന്നു. ഇത് ഒരു വിനോദ സഞ്ചാര ആകര്‍ഷണമാണ്.
ദേശീയപാത 17 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. മംഗലാപുരം-ചെറുവത്തൂര്‍ പാതയായ ഇത് മംഗലാപുരത്തുനിന്നും തുടങ്ങി ചെറുവത്തൂര്‍ എത്തുന്നതു വരെ തീരദേശത്തുകൂടി ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |