മാലിക് ദിനാര്‍ മോസ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചരിത്രപ്രധാനമായ മോസ്ക് ആണ് മാലിക് ദിനാര്‍ മോസ്ക്. നൂറ്റാണ്ടുകളിലൂടെ കാസര്‍ഗോഡ് പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന മുസ്ലീം മത കേന്ദ്രം എന്ന ഖ്യാതി നേടിയെടുത്തു. ഇപ്പോഴത്തെ മോസ്ക് നില്ക്കുന്ന സ്ഥലത്ത് മാലിക് ഇബ്ന് ദിനാര്‍ ഒരു മോസ്ക് സ്ഥാപിച്ചു എന്നാണ് വിശ്വാസം. ജുമാ മസ്ജിദ് എന്ന് അറിയപ്പെടുന്ന ഈ മോസ്ക് ജില്ലയിലെ മോസ്കുകളില്‍ വെച്ച് ഏറ്റവും ആകര്‍ഷകവും ഏറ്റവും നന്നായി പരിപാലിച്ചിട്ടുള്ളതുമായ ഒരു ആരാധനാലയമാണ്. തലങ്കരയിലാണ് ഈ മോസ്ക് സ്ഥിതിചെയ്യുന്നത്. മാലിക് ഇബ്ന് ദിനാറിന്റെ തായ്വഴിയിലുള്ള മാലിക് ഇബ്ന് മുഹമ്മദിന്റെ ഖബറിടം ഇവിടെയാണ്. മുസ്ലീം മതവിശ്വാസികള്‍ ഈ മോസ്ക് പാവനമായി കരുതുന്നു. കാസര്‍ഗോഡുള്ള മറ്റൊരു പ്രധാന മോസ്ക് കാസര്‍ഗോഡ് പട്ടണത്തിന്റെ മദ്ധ്യത്തിലുള്ള പന്ത്രണ്ടാം മോസ്ക് ആണ്. എല്ലാ വര്‍ഷവും മാലിക് ഇബ്ന് ദിനാറിന്റെ വരവിന്റെ ഓര്‍മ്മയ്ക്കായി ഉറൂസ് എന്ന ഒരു ഉത്സവം നടക്കുന്നു. ഉറൂസ് കാണാന്‍ ഇന്ത്യയില്‍ എല്ലായിടത്തുനിന്നും ഇവിടേയ്ക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ മന:ശാന്തിക്കുവേണ്ടി ഇവിടെ എത്തുന്നു.
[തിരുത്തുക] ഇതും കാണുക
- മാലിക് ഇബ്ന് ദിനാര്‍
- കാസര്‍ഗോഡ്
- കൊടുങ്ങല്ലൂര്‍
- കേരളം
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |