വീരമല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകള്‍ സ്ഥിതിചെയ്യുന്നത്. മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് കരിയങ്കോട് നദിയുടെയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങള്‍ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂര്‍-കരിയങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി 'മായിക്ക'യിലൂടെ പോകുന്നു.