ഇറാഖ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റിപബ്ലിക്ക്‌ ഓഫ്‌ ഇറാഖ്, (الجمهورية العراقية)
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: അല്ലാഹു അക്ബര്‍
ദേശീയ ഗാനം: മൌന്തിനീ..
തലസ്ഥാനം ബാഗ്ദാദ്
രാഷ്ട്രഭാഷ അറബിക്,കുര്‍ദിഷ്
ഗവണ്‍മന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
പാര്‍ലമെന്‍ററി ജനാധിപത്യം‌
ജലാല താലബാനി
ഇബ്രാഹിം അല്‍ ജാഫിരി
സ്വാതന്ത്ര്യം ഒക്ടോബര്‍ 3, 1932
വിസ്തീര്‍ണ്ണം
 
437,072ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
26,074,906(2005)
153/ച.കി.മീ
നാണയം ഇറാഖി ദിനാര്‍ (IQD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +3
ഇന്റര്‍നെറ്റ്‌ സൂചിക .iq
ടെലിഫോണ്‍ കോഡ്‌ +964
കുര്‍ദുകള്‍ക്ക് വേറെ ദേശീയ ഗാനമാണ്.

മദ്ധ്യപൂര്‍വ്വേഷ്യയിലുള്ള രാജ്യമാണ് ഇറാഖ്. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ്. ലോകത്ത് ഏറ്റവുമധികം ഭൂഗര്‍ഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. വടക്ക് തുര്‍ക്കിയും, കിഴക്ക് ഇറാനും, തെക്ക് കുവൈറ്റും, സൌദി അറേബ്യയും, പടിഞ്ഞാറ് ജോര്‍ദാനും, സിറിയയും ഇറാഖുമായി അതിര്‍ത്തികള്‍ പങ്കിടുന്നു. ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദാണ്, നാണയം ദിനാറും. 4,38,317 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ രാജ്യത്തില്‍ 2,88,07,000 ജനങ്ങള്‍(2005) താമസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] പ്രാചീന ചരിത്രം

ലോകത്തെ ആദ്യത്തെ നാഗരികതയായ സുമേറിയന്‍ നാഗരികത ഉയിര്‍കൊണ്ടത് ഇറാഖിലാണെന്നു കരുതുന്നു. മെസപ്പൊട്ടേമിയ എന്നായിരുന്നുവത്രേ ഈ ഭൂപ്രദേശത്തിന്റെ പ്രാചീന നാമം. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ക്കിടയിലുള്ള പ്രദേശമായിരുന്നു ഇത്. മെസപ്പൊട്ടേമിയ എന്നതിന്റെ അര്‍ത്ഥം തന്നെ ‘നദികള്‍ക്കിടയിലുള്ള ഭൂമി‘ എന്നാണ്. സുമേറിയന്‍ സംസ്കാരത്തിനു പിന്നാലെ ഇവിടെ ബാബിലോണിയന്‍ സംസ്കാരങ്ങള്‍, അസ്സീറിയന്‍ സംസ്കാരങ്ങള്‍ മുതലായവ ഉദിച്ചുവന്നു. പ്രാചീന ലോകാത്ഭുതമായ തൂങ്ങുന്ന പൂന്തോട്ടം ഇവിടെയായിരുന്നു. അറബിക്കഥകള്‍ അധികവും പ്രത്യേകിച്ച് ‘ആയിരത്തൊന്ന് രാവുകള്‍’ ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്.

[തിരുത്തുക] ഇടക്കാലം

ക്രി.പി ആറാം നൂറ്റാണ്ടില്‍ മെസപ്പൊട്ടേമിയന്‍ സംസ്കാരത്തെ പാടെ മായ്ചുകൊണ്ട്. അക്കമേഡിയന്‍ പേഴ്സ്യന്‍ രാജാവായ സൈറസ് ഇവിടം കീഴടക്കി. എന്നാല്‍ അക്കമേഡിയന്‍ അധികാരം അലക്സാണ്ടറുടെ ദ്വിഗ്‌വിജയയാത്രയില്‍ തകര്‍ന്നു. പിന്നീട് രണ്ടുനൂറ്റാണ്ട് പ്രദേശം ഗ്രീക്ക് അധീനതയിലായിരുന്നു. ഇറാനിയന്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ ഗ്രീക്കുകാ‍രുടെ കൈയില്‍ നിന്നും മെസപ്പൊട്ടേമിയ തിരിച്ചുപിടിച്ചു. തുടര്‍ന്ന് വീണ്ടും പേഴ്സ്യന്മാര്‍ ഇറാക്കിനെ കീഴടക്കി. ഏഴാം നൂറ്റാണ്ടുവരെ അവരുടെ കൈകളിലായിരുന്നു.

മധ്യപൂര്‍വ്വേഷ്യന്‍ ഭാഗങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചകൂട്ടത്തില്‍ തന്നെ ഇറാക്കും ചേര്‍ന്നു. ഇസ്ലാമിക പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരുമകന്‍ ഇറാഖിലെ കുഫയില്‍ തലസ്ഥാനം സ്ഥാപിച്ച് ഇവിടം ഭരിച്ചിട്ടുണ്ട്. പിന്നീട്, സിറിയയിലെ ഭരണാധികാരികളായ ഉമൈദ് ഖലീഫമാര്‍ ഡമാസ്കസ് കേന്ദ്രമാക്കി ഇറാഖ് ഭരിച്ചു. അതിനുശേഷം വന്ന അബ്ബാസിദ് ഖലീഫമാര്‍ ബാഗ്ദാദിനെ തലസ്ഥാനമാക്കി മാറ്റി. അഞ്ചുനൂറ്റാണ്ടുകാലം അവരാണ് ഇറാഖ് ഭരിച്ചത്. 1258-ല്‍ മംഗോളിയന്മാര്‍ ഇറാഖിന്റെ ഭരണാധികാരികളായി അവരുടെ കൈയില്‍ നിന്നും തുര്‍ക്കികള്‍ ഇറാഖ് പിടിച്ചെടുക്കുകയും ഭരിക്കുകയുമാണുണ്ടായത്.

[തിരുത്തുക] ആധുനിക കാലം

ആധുനിക ഇറാഖിന്റെ ഭൂപടം
ആധുനിക ഇറാഖിന്റെ ഭൂപടം

ഒന്നാം ലോകമഹായുദ്ധം വരെ ഇറാഖ് തുര്‍ക്കികളുടെ കൈയിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയം മുതല്‍ ബ്രിട്ടനും ഫ്രാന്‍സും സൈക്കിസ്-പൈക്കൊട്ട് ഉടമ്പടിപ്രകാരം സംയുക്തമായി മെസപ്പൊട്ടേമിയയുടെ അധികാരമേറ്റെടുത്തു. യുദ്ധാനന്തരം ബ്രിട്ടനായിരുന്നു ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. ഹാഷിമൈറ്റ് വംശജന്‍ ഫൈസല്‍ രാജാവിനെ ബ്രിട്ടന്‍ തന്നെ അധികാരത്തിലേറ്റി. അന്നാണ് ശരിക്കും ഇറാഖ് എന്ന രാജ്യമുണ്ടാകുന്നത്. പരിമിതമായ സ്വാതന്ത്ര്യമായിരുന്നു അന്ന് ഇറാഖിനുണ്ടായിരുന്നത്. ഫൈസല്‍ രാജാവ് മരിച്ചതോടെ അധികാരപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ട ഇറാഖില്‍ 1941-ല്‍ ബ്രിട്ടന്‍ സ്വന്തം ബലപ്രയോഗത്തിലൂടെ ബാഷിമൈറ്റ് വംശത്തിനെ വീണ്ടും അധികാരത്തിലെത്തിച്ചു. 1958-ല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ കരീം കാസിം നടത്തിയ അട്ടിമറിയിലൂടെയാണ് അവരുടെ ഭരണം നിന്നത്. കേണല്‍ അബ്ദുള്‍ സലാം മറ്റൊരു അട്ടിമറിയിലൂടെ കാസിമിനേയും പുറത്താക്കി. സലാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ പ്രസിഡന്റാകുകയും ഭരിക്കുകയും ചെയ്തു. 1968- അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി വിപ്ലവത്തിലൂടെ അധികാരത്തിലെത്തി. ആ വിപ്ലവത്തിന് അമേരിക്കയുടേയും അവരുടെ ചാരസംഘടനയുടേയും പിന്തുണയുണ്ടായിരുന്നു സെയ്ദ് അഹമ്മദ് ഹസന്‍ അല്‍ബക്കറായിരുന്നു പ്രസിഡന്റ്. 1979-ല്‍ സദ്ദാം ഹുസൈന്‍ പ്രസിഡന്റായി. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനകള്‍ 2003-ല്‍ സദ്ദാമിനെ ബലപ്രയോഗത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും മറ്റൊരു ഇടക്കാല സര്‍ക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു.

[തിരുത്തുക] ബാത് പാര്‍ട്ടി

പ്രധാന ലേഖനം: ബാത് പാര്‍ട്ടി

അറബ് ദേശീയവാദികളുടെ പാര്‍ട്ടിയാണ് ബാത് അറബ് സോഷ്യലിസ്റ്റ് പാര്‍ട്ടി. 1940-ല്‍ രൂപീകൃതമായി. ഇറാഖിന്റെ ആധുനിക ചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പാര്‍ട്ടിയാണ് ബാത് പാര്‍ട്ടി. അറബ് രാഷ്ട്രങ്ങളുടെ ഏകീകരണമാണ് ബാത് പാര്‍ട്ടിയുടെ ലക്ഷ്യം. ദേശീയതയും മാക്സിസവും ഇടകലര്‍ന്നതാണ് പാര്‍ട്ടിയുടെ അടിത്തറ. ഇറാഖിനു പുറമേ സിറിയയിലും ബാത് പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിനു ശേഷം ബാത് പാര്‍ട്ടിയെ നിരോധിച്ചിരുന്നു. സദ്ദാമിനു വധശിക്ഷ വിധിച്ചതിനു ശേഷം നിരോധനത്തിനിളവു വന്നിട്ടുണ്ട്.

[തിരുത്തുക] സദ്ദാം ഹുസൈന്‍

പ്രധാന ലേഖനം: സദ്ദാം ഹുസൈന്‍
സദ്ദാം ഹുസൈന്‍ വിചാരണക്കിടെ
സദ്ദാം ഹുസൈന്‍ വിചാരണക്കിടെ

ആധുനിക ഇറാഖിന്റെ ചരിത്രമെഴുതിയ വ്യക്തിയാണ് സദ്ദാം ഹുസൈന്‍. 1956-ല്‍ ബാത് പാര്‍ട്ടിയില്‍ സദ്ദാം ചേര്‍ന്നു. അക്കാലത്ത് കമ്യൂണിസ്റ്റുകളേയും ഇറാനേയും സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ സദ്ദാം ഹുസൈനു അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. 1959-ല്‍ പ്രധാനമന്ത്രി ജനറല്‍ അബ്ദുല്‍ കാസിമിനെ വധിക്കാന്‍ സി.ഐ.ഐ യുടെ സഹായത്തോടെയുള്ള നീക്കത്തില്‍ സദ്ദാം പങ്കാളിയായിരുന്നു. എന്നാല്‍ അതു പരാജയപ്പെടുകയും സദ്ദാം കെയ്‌റോയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. 1963-ല്‍ കാസിം കൊല്ലപ്പെടുകയും തുടര്‍ന്ന് ക്രമേണ 1979 ജൂലൈ 16-നു സദ്ദാം അധികാരത്തില്‍ എത്തുകയും ചെയ്തു. 1980-ല്‍ ഇറാനുമായി തുടങ്ങിയ യുദ്ധം സദ്ദാമിന്റെ ബുദ്ധിയില്‍ പിറന്ന് അമേരിക്കന്‍ സഹായത്തോടെ നടത്തിയവയാണെന്നു പറയപ്പെടുന്നു. 1990 ആഗസ്റ്റ് 2-നു സദ്ദാം കുവൈത്തിനെ ആക്രമിച്ചതുമുതല്‍ സദ്ദാമും അമേരിക്കയും അകലുകയും സദ്ദാമിന്റെ പതനം ആരംഭിക്കുകയും ചെയ്തു. 2003 മാര്‍ച്ച് 20-നു നടന്ന സഖ്യസേനാധിനിവേശത്തില്‍ സദ്ദാം പരാജയപ്പെടുകയും ഡിസംബര്‍ 14-നു സദ്ദാം അമേരിക്കന്‍ പിടിയിലാവുകയും ചെയ്തു. 2006 നംവംബര്‍ 5-നുണ്ടായ കോടതി വിധിപ്രകാരം സദ്ദാം വധശിക്ഷക്ക് വിധേയനാക്കപ്പെടേണ്ടതുണ്ട്.2006 ഡിസംബര്‍ 30 ന് സദ്ദാമിനെ തൂക്കിലെറ്റി.ബലിപെരുന്നാള്‍ ദിവസം.

[തിരുത്തുക] ആധുനിക ഇറാഖില്‍ നടന്ന യുദ്ധങ്ങള്‍

ആധുനിക ഇറാഖില്‍ മൂന്നു യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. ഇറാന്‍-ഇറാഖ് യുദ്ധം, ഒന്നാം ഗള്‍ഫ് യുദ്ധം(ഗള്‍ഫ് യുദ്ധം), രണ്ടാം ഗള്‍ഫ് യുദ്ധം എന്നിവയാണവ. ആദ്യരണ്ടെണ്ണങ്ങള്‍ സദ്ദാമിന്റെ ബുദ്ധിയില്‍ ഉദിച്ചവയായിരുന്നു. രണ്ടാം ഗള്‍ഫ് യുദ്ധം സദ്ദാമിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ നേതൃത്തത്തില്‍ നടന്നതും.

[തിരുത്തുക] ഇറാന്‍-ഇറാഖ് യുദ്ധം
പ്രധാന ലേഖനം: ഇറാന്‍-ഇറാഖ് യുദ്ധം

നേരത്തേ ഉടമ്പടി പ്രകാരം ഇറാനു നല്‍കിയ ഭൂപ്രദേശങ്ങള്‍ തിരികെ ആവശ്യപ്പെട്ട് സദ്ദാം 1980 സെപ്റ്റംബര്‍ 2-നു ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ അനുരണനങ്ങള്‍ ഷിയാമുസ്ലീങ്ങള്‍ ഏറെയുള്ള ഇറാഖിലേക്ക് പടരാതിരിക്കാനുള്ള തന്ത്രമായും യുദ്ധത്തെ സൈദ്ധാന്തികര്‍ വ്യാഖ്യാനിച്ചു അങ്ങിനെ നോക്കിയാല്‍ യുദ്ധം ഒരു വിജയമായിരുന്നു. യുദ്ധവേളയില്‍ അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ സദ്ദാമിനു ലഭിച്ചുപോന്നു. ഇറാനിലെ ചാരപ്രവര്‍ത്തന കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അമേരിക്കയായിരുന്നു. എട്ടുവര്‍ഷം നീണ്ട യുദ്ധം 1988 ആഗസ്റ്റ് 20-നു യുദ്ധം അവസാനിച്ചു. 1990-ല്‍ സദ്ദാം ഇറാന്റെ ഉപാധികള്‍ അംഗീകരിക്കുകയും ചെയ്തു.ഇറാക്കിന്റെ തകര്‍ചച്ക്ക് വഴിയോരുക്കിയത് ഈ യുദ്ധ്മാനു

[തിരുത്തുക] ഒന്നാം ഗള്‍ഫ് യുദ്ധം
പ്രധാന ലേഖനം: ഒന്നാം ഗള്‍ഫ് യുദ്ധം

1990 ആഗസ്റ്റ് 2-നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കുകയും തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തില്‍ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്. ഇറാന്‍-ഇറാഖ് യുദ്ധവേളയില്‍ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകള്‍ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്. ലക്ഷ്യം കുവൈത്തിന്റെ സമ്പത്തായിരുന്നു എന്നു കണക്കാക്കുന്നു. കുവൈത്തില്‍ നിന്ന് പിന്മാറാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടെങ്കിലും ഇറാഖ് തയ്യാറായില്ല. തുടര്‍ന്ന് 1991 ജനുവരിയില്‍ ബഹുരാഷ്ട്രസേന ഇറാഖിനെ ആക്രമിക്കുകയും ഫെബ്രുവരിയില്‍ ഇറാഖ് കുവൈത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. അമേരിക്കയും ഇറാഖും തമ്മില്‍ അകലാന്‍ കാരണമായ യുദ്ധമായിരുന്നു ഇത്.

[തിരുത്തുക] രണ്ടാം ഗള്‍ഫ് യുദ്ധം
പ്രധാന ലേഖനം: രണ്ടാം ഗള്‍ഫ് യുദ്ധം

ഇറാഖിന്റെ കൈയില്‍ സമൂല നാശകാരികളായ ആയുധങ്ങള്‍ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കന്‍ വാദത്തിലാണ് രണ്ടാം ഗള്‍ഫ് യുദ്ധത്തിന്റെ ബീജം. 2003 മാര്‍ച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മെയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ കാരണമെന്ന് ഒരു വാദവുമുണ്ട്.

[തിരുത്തുക] ഭൂമിശാസ്ത്രം

437,072 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഇറാഖ് വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ 58 -‌ാം സ്ഥാനത്താണ്. ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളും ‌മരുഭൂമിയാണ്. യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ രണ്ട് പ്രധാന നദികള്‍ ഇറാഖിനുണ്ട്. രാജ്യത്തിന്റെ വടക്കന്‍ ഭാഗം മിക്കവാറും മലകളാണ് . പേര്‍ഷ്യന്‍ ഉള്‍ക്കടലുമായി വളരെ ചെറിയൊരു തീരപ്രദേശവും ഇറാഖിനുണ്ട്.

ഭരണ സൌകര്യത്തിനായി ഇറാഖിനെ പതിനെട്ട് പ്രവിശ്യകളാക്കി തിരിച്ചിട്ടുണ്ട്.

  1. ബാഗ്ദാദ്
  2. സലാ അ ദിന്‍
  3. ദിയല
  4. വാസിറ്റ്
  5. മെയ്സാന്‍
  6. ബസ്ര
  7. ധ്ഖര്‍
  8. മുത്തന്ന
  9. ക്വാദിസിയ
  1. ബാബീല്‍
  2. കര്‍ബല
  3. നജാഫ്
  4. അല്‍ അന്‍ബര്‍
  5. നിനവ
  6. ദാഹൂക്
  7. അര്‍ബില്‍
  8. കിര്‍കുക്ക്
  9. അസുലൈമാനിയ
ഇറാഖിലെ പ്രവിശ്യകള്

[തിരുത്തുക] ജനതകള്‍

എഴുപത്തി അഞ്ചുമുതല്‍ എണ്‍പതു വരെ ശതമാനം ജനങ്ങള്‍ അറബികളാണ്, പതിനഞ്ചുമുതല്‍ ഇരുപത് ശതമാനം വരെ കുര്‍ദ്ദുകളാണ്‍. അസ്സീറിയര്‍, തുര്‍ക്കികള്‍ എന്നിവരുടെ എണ്ണവും കുറവല്ല. പേര്‍ഷ്യക്കാരും അര്‍മേനിയരും കുറഞ്ഞ അളവില്‍ കാണാം. പ്രാകൃത അറബികളും ഇവിടെ ഉണ്ട്.

ആകെ ജനസംഖ്യയില്‍ 97% മുസ്ലീങ്ങളാണ്. അവരില്‍ അറുപതുശതമാനത്തിലേറെ ഷിയാക്കള്‍ ആണ്. സുന്നികള്‍ നാല്പതു ശതമാനത്തോളം വരും.

അറബിയും കുര്‍ദ്ദിഷുമാണ് ഔദ്യോഗിക ഭാഷകള്‍. അസീരിയന്‍, തുര്‍ക്കിഭാഷകള്‍ ചിലയിടങ്ങളില്‍ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു.

[തിരുത്തുക] ഇന്നത്തെ അവസ്ഥ

1990-ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതുമുതല്‍ അമേരിക്കയും ഇറാഖും രണ്ടുതട്ടിലായതുമുതല്‍ ഇറാഖിന്റെ ശനിദശ ആരംഭിച്ചു. പിന്നീട് പതിനഞ്ചു വര്‍ഷം നീണ്ട ഉപരോധം ഈ രാജ്യം നേരിടേണ്ടി വന്നു. ഉപരോധം മൂലം പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കാനും ഇറാഖിനു കഴിഞ്ഞിരുന്നില്ല. ഇത് രാജ്യത്തെ ക്ഷാമത്തിലേക്കു നയിച്ചു. അവശ്യമരുന്നുകളുടെ അഭാവം മൂലം പത്തുലക്ഷം കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. മൂന്നു ദശകത്തിനുള്ളില്‍ മൂന്നു യുദ്ധങ്ങള്‍ നേരിടേണ്ടി വന്ന ജനതയാണ് ഇവിടെയുള്ളത്. ഇന്ന് ഇറാഖ് ഭരിക്കുന്നത് ജനാധിപത്യത്തിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ്. ഇത് അമേരിക്കന്‍ പാവസര്‍ക്കാറാണെന്ന് പറയപ്പെടുന്നു. അധിനിവേശസഖ്യസേനകളുടെ കനത്ത സൈനിക സാന്നിദ്ധ്യം ഇന്നീ പ്രദേശത്തു നിലനില്‍ക്കുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്

  1. https://www.cia.gov/cia//publications/factbook/geos/iz.html
  2. http://www.arab.net/iraq/