അഫ്ഗാനിസ്ഥാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||
![]() |
|||||
ഔദ്യോഗിക ഭാഷകള്‍ | പേര്‍ഷ്യന്‍, പഷ്‌തു |
||||
തലസ്ഥാനം - ജനസംഖ്യ: |
കാബൂള്‍ 1,424,400 (1988) |
||||
ഗവണ്‍മെന്റ് | ഇസ്ലാമിക് റിപബ്ലിക്ക് | ||||
പ്രസിഡന്റ് | ഹമീദ് കര്‍സായി | ||||
വിസ്തീര്‍ണ്ണം |
647,500 കി.മീ.² |
||||
അതിര്‍ത്തി ദൈര്‍ഘ്യം |
5,529 കി.മീ. |
||||
ജനസംഖ്യ ജനസാന്ദ്രത: |
29,928,987 (2005) 43/കി.മീ.² |
||||
സ്വാതന്ത്ര്യ വര്‍ഷം | 1919 |
||||
ദേശീയ ദിനം | ഓഗസ്റ്റ് 19 | ||||
മതങ്ങള്‍ | സുന്നി ഇസ്ലാം 84% ഷാ ഇസ്ലാം 15% |
||||
നാണയം | അഫ്ഗാനി(Af) = 100 puls | ||||
സമയ മേഖല | UTC+4:30 | ||||
ഇന്റര്‍നെറ്റ് സൂചിക | .af | ||||
ടെലിഫോണ്‍ കോഡ് | 93 |
അഫ്ഗാനിസ്ഥാന്‍ ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ് . ഔദ്യോഗിക നാമം ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഇറാന്‍, കിഴക്കും തെക്കും പാക്കിസ്ഥാന്‍, വടക്ക് തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിഴക്കേ അറ്റത്ത് ചൈന എന്നിവയാണ് അഫ്ഗാനിസ്ഥന്റെ അയല്‍ രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്ന്.
[തിരുത്തുക] ചരിത്രം
മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്‌ഗാനിസ്ഥാന്‍ അധിനിവേശങ്ങളുടെ നാടാണ്. പേര്‍ഷ്യന്‍ സാമ്രാജ്യം, ജെങ്ഘിസ് ഖാന്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇന്നത്തെ രൂപത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ നിലവില്‍ വന്നത് 1746-ലാണ്. ദുരാനി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇത്. എന്നാല്‍ അധികം താമസിയാതെ ബ്രിട്ടീഷുകാര്‍ ഇവിടെ ആധിപത്യമുറപ്പിച്ചു. 1919-ല്‍ അമാനുള്ള രാജാവിന്റെ കാലത്താണ് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചത്.
1900 മുതലിങ്ങോട്ട് അഫ്‌ഗനിസ്ഥാനിലെ ഭരണാധികാരികളെല്ലാം അസ്വഭാവികമായി പുറത്താവുകയായിരുന്നു. ആര്‍ക്കുംതന്നെ സ്ഥിരമായി ഭരണ നിയന്ത്രണം ലഭിച്ചിരുന്നില്ല. 1933 മുതല്‍ 1973 വരെ സഹീര്‍ ഷാ രാജാവിന്റെ കാലത്താണ് ഇവിടെ സ്ഥായിയായ ഭരണകൂടമുണ്ടായിരുന്നത്. എന്നാല്‍ 1973-ല്‍ സഹീര്‍ ഷായുടെ ഭാര്യാ സഹോദരന്‍ മുഹമ്മദ് ദൌദ് അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കി. പിന്നീടിങ്ങോട്ട് അഫ്ഗാനിസ്ഥാനില്‍ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു. ദൌദിനെയും കുടുംബത്തെയും വധിച്ച് കമ്മ്യൂണിസ്റ്റുകള്‍ 1978-ല്‍ അധികാരം പിടിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീന്‍ സേനയുടെ നീക്കങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ല്‍ അന്നത്തെ സോവ്യറ്റ് യൂണിയന്‍ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകള്‍ നടത്തിയ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് 1989-ല്‍ സോവ്യറ്റ് സൈന്യം പിന്‍വാങ്ങി.
മുജാഹിദീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കാണ് പിന്നീട് അഫ്‌ഗാനിസ്ഥാനില്‍ കളമൊരുങ്ങിയത്. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കടുത്ത യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാന്‍ സേന അഫ്‌ഗാനിസ്ഥാനില്‍ ആധിപത്യമുറപ്പിച്ചു. എന്നാല്‍ ഒസാമ ബിന്‍ ലാദനെപ്പോലുള്ള ഇസ്ലാമിക ഭീകരര്‍ക്ക് അഭയം നല്‍കിത്തുടങ്ങിയതോടെ തങ്ങള്‍തന്നെ പാലൂട്ടി വളര്‍ത്തിയ താലിബാന്‍ അമേരിക്കയ്ക്കു തലവേദനയായി. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് അൽഖയ്ദ ഭീകരര്‍ക്ക് സംരക്ഷണം നല്‍കിയെന്ന പേരില്‍ അമേരിക്കയും സഖ്യസേനയും താലിബാന്‍ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള ഭരണകൂടമാണ് ഇപ്പോള്‍ നിലവിലുള്ളത്. അമേരിക്കന്‍ സേനയുടെ സാന്നിധ്യം ഇപ്പോഴും തുടരുന്നു.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.