ആഫ്രിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഫ്രിക്ക ഭൂലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഖണ്ഡമാണ്. ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണീ വന്‍കര. രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട് ഇവിടെ. ഭൌമ ജനസംഖ്യയിലെ ഇരുപതു ശതമാനത്തോളം വിസ്തൃതമായ ഈ ഭൂഖണ്ഡത്തില്‍ വസിക്കുന്നു.
[തിരുത്തുക] പേരിനു പിന്നില്‍
റോമാക്കാരില്‍ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നര്‍ത്ഥംവരുന്ന Africa terra എന്ന ലത്തീന്‍ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാര്‍ത്തെജ് ഉള്‍പ്പടെയുള്ള പ്രദേശത്തെ) ആണ് റോമക്കാര്‍ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാല്‍ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാല്‍ എന്തുകൊണ്ട് ഈ പ്രദേശങ്ങള്‍ അഫ്രിക്ക ടെറാ എന്നുവിളിക്കപ്പെട്ടു എന്നതില്‍ വ്യക്തതയില്ല.
ഏതായാലും പേരിന്റെ ഉല്‍ഭവത്തിനു ഉപോല്‍ബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യന്, സൂര്യപ്രകാശം എന്നൊക്കെ അര്‍ത്ഥമുള്ള aprica എന്ന ലത്തീന്‍ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടര് വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശീതവിമുക്തമായ എന്നര്‍ത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ആഫ്രിക്കയുണ്ടായത്.
[തിരുത്തുക] രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും
രാജ്യം/സ്വയംഭരണ പ്രദേശം |
വിസ്തീര്‍ണ്ണം (ച.കി.മീ) |
ജനസംഖ്യ |
ജനസാന്ദ്രത ച.കീ.മീറ്ററില്‍) |
തലസ്ഥാനം |
---|---|---|---|---|
കിഴക്കന്‍ ആഫ്രിക്ക: | ||||
ബറുണ്ടി | 27,830 | 6,373,002 | 229.0 | ബുജുംബരാ |
കൊമോറസ് | 2,170 | 614,382 | 283.1 | മൊറോണി |
ജിബൂട്ടി | 23,000 | 472,810 | 20.6 | ജിബൂട്ടി സിറ്റി |
എരിട്രിയ | 121,320 | 4,465,651 | 36.8 | അസ്മാര |
എത്യോപ്യ | 1,127,127 | 67,673,031 | 60.0 | ആഡിസ് അബാഗ |
കെനിയ | 582,650 | 31,138,735 | 53.4 | നെയ്റോബി |
മഡഗാസ്കര്‍ | 587,040 | 16,473,477 | 28.1 | ആന്റനാറിവോ |
മലാവി | 118,480 | 10,701,824 | 90.3 | ലിലൊംഗ്വേ |
മൌറീഷ്യസ് | 2,040 | 1,200,206 | 588.3 | പോര്‍ട്ട് ലൂയിസ് |
മയോട്ടി (ഫ്രാന്‍സ്) | 374 | 170,879 | 456.9 | മാമൌഡ്സു |
മൊസാംബിക് | 801,590 | 19,607,519 | 24.5 | മപൂട്ടോ |
റീയൂണിയന് (ഫ്രാന്‍സ്) | 2,512 | 743,981 | 296.2 | സെന്റ് ഡെനിസ് |
റുവാണ്ട | 26,338 | 7,398,074 | 280.9 | കിഗലി |
സീഷെല്‍സ് | 455 | 80,098 | 176.0 | വിക്ടോറിയ |
സൊമാലിയ | 637,657 | 7,753,310 | 12.2 | മോഗഡിഷു |
ടാന്‍സാനിയ | 945,087 | 37,187,939 | 39.3 | ഡൊഡോമ |
ഉഗാണ്ട | 236,040 | 24,699,073 | 104.6 | കമ്പാല |
സാംബിയ | 752,614 | 9,959,037 | 13.2 | ലുസാക്ക |
സിംബാബ്വേ | 390,580 | 11,376,676 | 29.1 | ഹരാരേ |
മധ്യ ആഫ്രിക്ക: | ||||
അംഗോള | 1,246,700 | 10,593,171 | 8.5 | ലുവാന്‍ഡ |
കാമറൂണ്‍ | 475,440 | 16,184,748 | 34.0 | യാവുന്‍ഡേ |
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് | 622,984 | 3,642,739 | 5.8 | ബാന്‍ഗുയി |
ചാഡ് | 1,284,000 | 8,997,237 | 7.0 | ജമേന |
റിപബ്ലിക് ഓഫ് കോംഗോ | 342,000 | 2,958,448 | 8.7 | ബ്രസാവില്‍ |
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ | 2,345,410 | 55,225,478 | 23.5 | കിന്‍ഷാസ |
ഇക്വറ്റോറിയല്‍ ഗ്വിനിയ | 28,051 | 498,144 | 17.8 | മലാബോ |
ഗബോണ്‍ | 267,667 | 1,233,353 | 4.6 | ലൈബ്രെവില്‍ |
സാവോ ടോമേ | 1,001 | 170,372 | 170.2 | സാവോ ടോമേ |
ഉത്തരാഫ്രിക്ക: | ||||
അല്‍ജീരിയ | 2,381,740 | 32,277,942 | 13.6 | അല്‍ജിയേഴ്സ് |
ഈജിപ്റ്റ്[1] | 1,001,450 | 70,712,345 | 70.6 | കെയ്റോ |
ലിബിയ | 1,759,540 | 5,368,585 | 3.1 | ട്രിപ്പോളി |
മൊറോക്കോ | 446,550 | 31,167,783 | 69.8 | റാബത് |
സുഡാന് | 2,505,810 | 37,090,298 | 14.8 | ഖര്‍ത്തോം |
ടുണീഷ്യ | 163,610 | 9,815,644 | 60.0 | ടുണിസ് |
വെസ്റ്റേണ്‍ സഹാറ (മൊറോക്കോ)[2] | 266,000 | 256,177 | 1.0 | ഏല് അയൂന്‍ |
യൂറോപ്യന്‍ ഭരണപ്രദേശങ്ങള്‍: | ||||
കാനറി ദ്വീപുകള്‍ (സ്പെയിന്) | 7,492 | 1,694,477 | 226.2 | കനാറിയ, ടെനെറിഫ് |
ക്യൂട്ട (സ്പെയിന്) | 20 | 71,505 | 3,575.2 | — |
മഡൈറ ദ്വീപുകള്‍ (പോര്‍ച്ചുഗല്‍) | 797 | 245,000 | 307.4 | ഫുന്‍ചല്‍ |
മെലില (സ്പെയിന്) | 12 | 66,411 | 5,534.2 | — |
ദക്ഷിണ ആഫ്രിക്ക: | ||||
ബോട്സ്വാന | 600,370 | 1,591,232 | 2.7 | ഗബൊറോണ്‍ |
ലെസോത്തോ | 30,355 | 2,207,954 | 72.7 | മസേരു |
നമീബിയ | 825,418 | 1,820,916 | 2.2 | വിന്‍ഡ്വെക്ക് |
ദക്ഷിണാഫ്രിക്ക | 1,219,912 | 43,647,658 | 35.8 | കേപ്ടൌണ്[3] |
സ്വാസിലാന്‍ഡ് | 17,363 | 1,123,605 | 64.7 | ബബേന്‍ |
പശ്ചിമാഫ്രിക്ക: | ||||
ബെനിന്‍ | 112,620 | 6,787,625 | 60.3 | പോര്‍ട്ടോ-നോവോ |
ബുര്‍ക്കിനോ ഫാസ | 274,200 | 12,603,185 | 46.0 | ഔഗാദൌഗു |
കേപ് വെര്‍ദേ | 4,033 | 408,760 | 101.4 | പ്രായിയ |
ഐവറികോസ്റ്റ് | 322,460 | 16,804,784 | 52.1 | അബിജാന്‍ |
ഗാംബിയ | 11,300 | 1,455,842 | 128.8 | ബന്‍ജൂല്‍ |
ഘാന | 239,460 | 20,244,154 | 84.5 | അക്രാ |
ഗ്വിനിയ | 245,857 | 7,775,065 | 31.6 | കൊണാക്രി |
ഗ്വിനിയ-ബിസാവു | 36,120 | 1,345,479 | 37.3 | ബിസാവു |
ലൈബീരിയ | 111,370 | 3,288,198 | 29.5 | മൊണ്‍റോവിയ |
മാലി | 1,240,000 | 11,340,480 | 9.1 | ബമാക്കോ |
മൌരിട്ടാന | 1,030,700 | 2,828,858 | 2.7 | നുവാക്ച്ചോട്ട് |
നൈജര്‍ | 1,267,000 | 10,639,744 | 8.4 | നിയാമേ |
നൈജീരിയ | 923,768 | 129,934,911 | 140.7 | അബൂജ |
സെന്റ് ഹെലെന് (ബ്രിട്ടണ്) | 410 | 7,317 | 17.8 | ജെയിംസ്ടൌണ്‍ |
സെനഗല്‍ | 196,190 | 10,589,571 | 54.0 | ദക്കാര്‍ |
സൈറാ ലിയോണ്‍ | 71,740 | 5,614,743 | 78.3 | ഫ്രീടൌണ്‍ |
ടോഗോ | 56,785 | 5,285,501 | 93.1 | ലോമേ |
ആകെ | 30,305,053 | 842,326,984 | 27.8 |
കുറിപ്പുകള്‍:
- ↑ ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കന്‍ പ്രദേശങ്ങളിലെ കണക്കുകള്‍ മാത്രമേ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.
- ↑ വെസ്റ്റേണ്‍ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
- ↑ ബ്ലൂംഫൌണ്ടെയിന്‍, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങള്‍ക്കൂടിയുണ്ട്
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |