സിംഗപ്പൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഗപ്പൂര്‍ (സിംഗപ്പൂര്‍ റിപ്പബ്ലിക്), ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവും ആണ്. മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകള്ക്കു വടക്കുമായി മലയന്‍ ഉപദ്വീപിന്റെ തെക്കേമുനമ്പില്‍ സിംഗപ്പൂര്‍ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റര്‍ വടക്കാണ് ഇത്.
പല പുരാതന തുറമുഖങ്ങളുടേയും സാമ്രാജ്യങ്ങളുടേയും ചരിത്രമുള്ള ഇവിടം പത്തൊന്പതാം നൂറ്റണ്ടില്‍ ബ്രീട്ടീഷുകാര്‍ കോളനിയാക്കുന്നസമയം ഒരു മലയന്‍ മുക്കുവഗ്രാമമായിരുന്നു. പിന്നീട് രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനീസ് അധിനിവേശത്തിലായ സിംഗപ്പൂര്‍ യുദ്ധശേഷം നിലവില്‍ വന്ന മലേഷ്യാ രാജ്യത്തോടു ലയിയ്ക്കുകയാണുണ്ടായത്. സ്വന്തമായി വളരെക്കുറച്ചുമാത്രം പകൃതിവിഭവങ്ങള്‍ ഉള്ള സിംഗപ്പൂര്‍, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവല്‍ക്കരണവും തല്‍ശേഷം ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിര്‍മ്മണത്തിനു കാരണമായി.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.