ബ്രസീല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ് ബ്രസീല്‍. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീല്‍). ജനസംഖ്യയുടേയും വലിപ്പത്തിന്റേയും കാര്യത്തില്‍ ലോകത്തില്‍ അഞ്ചാം സ്ഥാനമാണ് ബ്രസീലിനുള്ളത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായി ബ്രസീല്‍ അതിര്‍ത്തി പങ്കിടുന്നു. (ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന)
ബ്രസീല്‍ ഒരു പോര്‍ച്ചുഗല്‍ കോളനിയായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യന്‍, അമേരിക്കന്‍-ഇന്ത്യക്കാര്‍, ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങള്‍ ഇടകലര്‍ന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീല്‍. ലോകത്തിലെ ഏറ്റവുമധികം റോമന്‍ കത്തോലിക്കന്‍ മതവിഭാഗക്കാര്‍ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.
തെക്കേ അമേരിക്ക |
---|
അര്‍ജന്റീന • ബൊളീവിയ • ബ്രസീല്‍ • ചിലി • കൊളംബിയ • ഇക്വഡോര്‍ • ഫോക്ക്‍ലാന്റ് ദ്വീപുകള്‍ (ബ്രിട്ടന്റെ അധീശത്വത്തില്‍) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |