മഞ്ചേശ്വരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം ഇവിടെയാണ്. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്.
കുംബ്ലയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയായി കുംബ്ല-ബട്യാട്ക റോഡിലായി ഉള്ള മദര്‍ ഡൊളോറസ് പള്ളി പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ പള്ളിക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്. 1890-ല്‍ നിര്‍മ്മിച്ച അമലോല്‍ഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.
കന്നഡ സാഹിത്യത്തിലെ തലമുതിര്‍ന്ന സാഹിത്യകാരനായ യശ:ശരീരനായ ഗോവിന്ദ പൈയുടെ സ്മാരകം ഇവിടെയാണ്.