ലെനിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്ലാഡിമിര്‍ ലെനിന്‍ | |
---|---|
1870 ഏപ്രില്‍ 10– 1924 ജനുവരി 21 | |
ഓക്ടോബര്‍ വിപ്ലവ നായകന്‍ |
|
അപരനാമം: | വ്ലാഡിമിര്‍ ഇല്ലിച്ച് ഉല്യാനോവ് |
ജനനം: | 1870 ഏപ്രില്‍ 10 |
ജനന സ്ഥലം: | ഉല്യനോവ്‌സ്ക്, റഷ്യ |
മരണം: | 1924 ജനുവരി 21 |
മരണ സ്ഥലം: | റഷ്യ |
മുന്നണി: | സോവിയറ്റ് യൂണിയന്‍ |
സംഘടന: | റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി |
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വ്ലാഡിമിര്‍ ഇലിച്ച് ലെനിന്‍ (ഉല്യാനോവ്). ആംഗലേയത്തില്‍ Vladimir Ilych Lenin (Ulyanov) , റഷ്യനില്‍ Владимир Ильич Ленин (Ульянов)എന്നാണ്. യഥാര്‍ത്ഥ പേര്‍ വ്ലാഡിമിര്‍ ഇല്ലിച്ച് ഉല്യാനോവ്.[1]ലെനിന്‍ എന്ന പേര് പിന്നീട് സ്വീകരിച്ച തൂലികാ നാമമാണ്. റഷ്യന്‍ വിപ്ലവകാരി, ഒക്ടോബര്‍ വിപ്ലവത്തിന്റെ നായകന്‍, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്, റഷ്യന്‍ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്. നൂറ്റാണ്ടുകള്‍ നീണ്ട സാര്‍ ചക്രവര്‍ത്തി ഭരണം അവസാനിപ്പിച്ച് ലെനിന്‍ സോവിയറ്റ് യൂണിയന്‍ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നല്‍കി. കാറല്‍ മാര്‍ക്സ്, ഫ്രെഡറിക് ഏംഗല്‍സ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് 1917-ലെ റഷ്യന്‍ വിപ്ലവത്തിലൂടെ മൂര്‍ത്തരൂപം നല്‍കുകയായിരുന്നു ലെനിന്‍.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
റഷ്യയിലെ സിംബിര്‍സ്കില്‍ (ഇന്ന് ഉല്യനോവ്‌സ്ക് Ulyanovsk) 1870 ഏപ്രില്‍ 10-ന് ലെനിന്‍ ജനിച്ചു. പിതാവ് ഇല്യ നിക്കോളാവിച്ച് ഉല്യനോവ് ഒരു സ്കൂള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു. മാതാവ് മരിയ അലെക്സാണ്ഡ്രോനോവ ഉല്യനോവ ഒരു വീട്ടമ്മയായിരുന്നു. പിതാവ് റഷ്യന്‍ പ്രോഗ്രസ്സീവ് ഡെമോക്രസിക്കായും സൗജന്യ കലാലയ വിദ്യാഭ്യാസത്തിനായും പരിശ്രമിച്ചിരുന്നയാളായിരുന്നു. ചെറുപ്പത്തിലേ ലെനിനെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയാക്കി ജ്ഞാനസ്നാനം ചെയ്യിക്കപ്പെട്ടു.
1886-ല് ലെനിന്റെ പിതാവ് മസ്തിഷ്കസ്രാവം മൂലം മരണമടഞ്ഞു. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠന്‍ അലക്സാണ്ഡര്‍ ഉല്യനോവ്, സാര്‍ ചക്രവര്‍ത്തി അലക്സാണ്ഡര്‍ മൂന്നാമനെതിരായി തീവ്രവാദി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടു. കാറല്‍ മാര്‍ക്സിന്റെ കൃതികളോട് ലെനിനെ അടുപ്പിച്ചത് ജ്യേഷ്ഠനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയെ അന്ന് നാടുകടത്തുകയുമുണ്ടായി. ഈ സംഭവങ്ങള്‍ ആണ് യുവാവായ ലെനിന്റെ മനസ്സില്‍ വ്യത്യസ്ത ചിന്താഗതി ഉടലെടുക്കാന്‍ കാരണം എന്ന് റഷ്യന്‍ ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അതേ വര്‍ഷം അദ്ദേഹം കസാന്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്കു. വ്യത്യസ്തമായ പാതയിലൂടെ പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ലെനിന്‍ തിരഞ്ഞെടുത്ത പാത മാര്‍ക്സിസം അയിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. താമസിയാതെ സര്‍വ്വകലാശാലയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി.
അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്തി സ്വകാര്യമായി നിയമ പഠനം ആരംഭിക്കുകയും 1891-ല്‍ ബിരുദം നേടി അഭിഭാഷകവൃത്തിക്കുള്ള ലൈസന്‍സ് കര്‍സ്ഥമാക്കുകയും ചെയ്തു. ഇതേ സമയംതന്നെ അദ്ദേഹം ജെര്‍മന്‍, ഗ്രീക്ക്, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. അദ്ദേഹം ഇതിന് ശേഷം അദ്ദേഹം സമാറയില്‍ രണ്ടു വര്‍ഷം അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. അധികം താമസിയാതെ അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരിച്ചെത്തി.
[തിരുത്തുക] വിപ്ലവ പ്രസ്ഥാനത്തില്‍
സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി |
പാര്‍ട്ടിയുടെ ചരിത്രം |
Party Organization |
നേതാക്കള്‍ |
Pravda |
കമ്യൂണിസം കവാടം
|
നൂറ്റാണ്ടുകളായി സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിനുകീഴിലായിരുന്നു റഷ്യന്‍ സാമ്രാജ്യം. വന്‍കിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു. അതനുസരിച്ച് കര്‍ഷകത്തൊഴിലാളികളുടേയും കര്‍ഷകരുടേയും കഷ്ടപ്പാടുകള്‍ വര്‍ദ്ധിച്ചുവന്നു. ദാരിദ്ര്യവും പട്ടിണിയും നടമാടി. യുവജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിച്ചു വന്നു. നിരവധി വിപ്ലവ പ്രസ്ഥാനങ്ങള്‍ നാടിന്റെ നാനാഭാഗത്തും പൊട്ടിമുളച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ ഉണ്ടായ രാഷ്ട്രീയകലാപങ്ങള്‍ രഷ്യയേയും ബാധിച്ചുതുടങ്ങിയിരുന്നു.
1893-ല്‍ ലെനിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ എത്തിയശേഷം വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി. മാര്‍ക്സിസം പഠിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. എന്നാല്‍ 1893 ഡിസംബര്‍ ഏഴിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അധികാരികള്‍ അദ്ദേഹത്തെ 14 മാസം തടവില്‍ പാര്‍പ്പിച്ചു അതിനുശേഷം സൈബീരിയയിലെ സുഷെങ്കോയെ എന്ന സ്ഥലത്തേയ്ക്ക് നാടുകടത്തി. അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റിലെത്തി പ്ലെഖനോഫ് ഉള്‍പ്പടെയുള്ള വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. തിരിച്ച് റഷ്യയിലെത്തിയ ലെനിന്‍ ജൂള്‍സ് മാര്‍ട്ടോഫ്, നതാഷ്ദ ക്രൂപ്‌സ്കായ എന്നീ യുവസുഹൃത്തുക്കള്‍ക്കൊപ്പം ഒരു തൊഴിലാളി സമര സംഘടന രൂപീകരിച്ചു. ഈ കാലമെല്ലാം അദ്ദേഹം ഒളിവിലായിരുന്നു. അധികാരികള്‍ക്ക് പിടികൊടുക്കാതെ നടക്കുകയായിരുന്നു അദ്ദേഹം. ഈ ശിക്ഷാകാലയളവിലാണ് ലെനിന്‍റെ ജീവിതത്തിലെ സുപ്രധാനമായ രണ്ട് സംഭവങ്ങള്‍ നടന്നത്. 1898 മാര്‍ച്ചില്‍ മിന്‍സ്ക് നഗരത്തില്‍ നടന്ന മുന്‍ പറഞ്ഞ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി രൂപവത്കരണവും വിവാഹവും. 1898 ജൂലൈയില്‍ അദ്ദേഹം നതാഷ്ദ ക്രുപ്‌സ്കായയെ വിവാഹം കഴിച്ചു. 1989-ല്‍ അദ്ദേഹം മുതലാളിത്തത്തിന്റെ വികാസം റഷ്യയില്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസാധനം ചെയ്തു.[2] ഈ അവസരത്തിലാണ് അദ്ദേഹം ലെനിന്‍ എന്ന തൂലികാ നാമം സ്വീകരിച്ചത്. 1900-മാണ്ടില്‍ അദ്ദേഹത്തിന്റെ പ്രവാസജീവിതം അവസാനിച്ചു. ഇതിനു ശേഷം അദ്ദേഹം യൂറോപ്പിലും മറ്റുമായി നിരവധി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചു, പലയിടങ്ങളിലും പഠനക്ലാസ്സുകള്‍ നടത്തി.എന്നാല്‍ റഷ്യന്‍ വിപ്ലവം നടക്കുന്നതുവരേയുള്ള ലെനിന്‍റെ ജീവിതം അത്ര സുഖകരമല്ലായിരുന്നു. അദ്ദേഹം മോചനം കിട്ടിയയുടന്‍ ഭാര്യയും മാര്‍ട്ടോഫുമൊത്ത് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലേയ്ക്ക് പോവുകയും അവിടെ കുറേ കാലം അധ്യപനം നടത്തിയശേഷം ജര്‍മ്മനി യിലെ മ്യൂണിക്ക് നഗരത്തില്‍ സ്ഥിരതാമസം ഉറപ്പിച്ചു. ഈ യാത്രകള്‍ക്കിടയില്‍ അദ്ദേഹം ജൂള്‍സ് മാര്‍ട്ടോഫുമായിച്ചേര്‍ന്ന് ഇസ്ക്രാ (തീപ്പൊരി) എന്ന ദിനപ്പത്രം ആരംഭിച്ചു.
1901 ഡിസംബറിലാണ് ലെനിന്‍ ആ പേര് ഉപയോഗിക്കാന്‍ തുടങ്ങിയത് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അടുത്ത വര്‍ഷം ചെയ്യേണ്ടതെന്താണ് എന്ന പേരില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യങ്ങളെപ്പറ്റി ലെനിന്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇതില്‍ ഡെമോക്രാറ്റുകളുടെ പല നയങ്ങള്‍ക്കുമെതിരെ ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. മാര്‍ട്ടോഫുമായി അഭിപ്രായവ്യത്യാസം ഉണ്ടാവാന്‍ ഇക്കാലത്ത് കാരണമായി. മാര്‍ട്ടോഫ് വലിയ ഒരു പാര്‍ട്ടികെട്ടിപ്പടുക്കാന്‍ ആശിച്ചപ്പോള്‍ ലെനിന്‍ ചെറിയ പാര്‍ട്ടിയും എന്നാല്‍ വലിയ അനുഭാവി വൃന്ദം എന്നതായിരുന്നു വിഭാവനം ചെയ്തത്. ഈ വിരുദ്ധനയങ്ങള്‍ 1903 ജൂലൈയില്‍ ലണ്ടനില്‍ നടന്ന സൊഴ്യല്‍ ഡെമോക്രാറ്റിക് പാറ്ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു വന്നു. മാര്‍ട്ടോഫിനായിരുന്നു ജയം എങ്കിലും ലെനിന്‍ ഇത് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ പാര്‍ട്ടി വിഘടിച്ചു. മെന്‍ഷെവിക്(റഷ്യന്‍ ഭാഷയില്‍ ന്യൂനപക്ഷം)[3] (മിതവാദികള്‍) ബോള്‍ഷെവിക്]](റഷ്യന്‍ ഭാഷയില്‍ ഭൂരിപക്ഷം)(തീവ്രവാദികള്‍) എന്നീ വിഭാഗാങ്ങള്‍ ഉടലെടുത്തു. [4] ഗ്രിഗറി സീനോവീവ്, ജോസഫ് സ്റ്റാലിന്‍, നതാഷ്ദ കുപ്രസ്കായ, ലെവ് കാമനോവ് എന്നിവര്‍ ബോള്‍ഷെവിക്കുകളായിരുന്നു. എന്നാല്‍ പ്ലാഖനോഫ്, ലിയോണ്‍ ട്രോട്സ്കി എന്നിവര്‍ മാര്‍ട്ടോഫിനോടൊപ്പം മിതവാദികളായി നിലകൊണ്ടു. എന്നാല്‍ പിന്നീട് ലിയോണ്‍ ട്രോട്സ്കി മെന്‍ഷെവിക്കുകളുടെ കൂട്ടത്തില്‍ നിന്ന് ലെനിനൊപ്പം ചേര്‍ന്നു. അദ്ദേഹം പിന്നീട് വിപ്ലവത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചു.[5]
[തിരുത്തുക] വിപ്ലവത്തിനു മുന്ന്
സായുധ വിപ്ലവത്തിലൂടെ അധികാരം കവര്‍ന്നെടുക്കുകയായിരുന്നു ബോള്‍ഷെവിക്കുകളുടെ ലക്ഷ്യം. എന്നാല്‍ സാമ്പത്തികമായി ശക്തിയല്ലാത്ത ബോള്‍ഷെവിക്കുകള്‍ക്ക് അത് എളുപ്പമായിരുന്നില്ല. എഴുത്തുകാരനായ മാക്സിം ഗോര്‍ക്കി, മോസ്കോയിലെ കോടീശ്വരനായ സാവ മോറോസോഫ് എന്നിവരിലൂടെ അവര്‍ പ്രവര്‍ത്തന ഫണ്ട് സ്വരൂപിച്ചു. ചില ബോള്‍ഷെവിക് സംഘങ്ങള്‍ പോസ്റ്റ് ഓഫീസ് കൊള്ളയടിച്ച് അവിടത്തെ നിക്ഷേപങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഈ പണമെല്ലാം വിപ്ലവ സാഹിത്യ പ്രചാരണത്തിനും പത്രപ്രസാധനത്തിനുമാണ് അവര്‍ ഉപയോഗിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും വിപ്ലവം നടക്കുകയില്ല എന്നു മനസ്സിലാക്കിയ ബോള്‍ഷെവിക്കുകള്‍ റഷ്യയുടെ പാര്‍ലമെന്‍റായ ഡൂമയിലേക്ക് മത്സരിച്ചു. ആറു പേര്‍ വിജയിക്കുകയും ചെയ്തു. ലെനിന്‍ ഈ കാലത്തെല്ലാം യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ച് വിപ്ലവപ്രസ്ഥാനത്തിന് അടിത്തറ പാകാന്‍ ശ്രമിക്കുകയായിരുന്നു. 1912-ല് ചെക്കോസ്ലാവാക്യയിലെ പ്രാഗ് എന്ന സ്ഥലത്തു വച്ചു നടന്ന കോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇതിനകം ബോള്‍ഷെവിക്കുകള്‍ കയ്യടക്കിക്കഴിഞ്ഞിരുന്നു.
[തിരുത്തുക] ഒന്നാം ലോക മഹായുദ്ധം
1914-ല്‍ ഒന്നാം ലോകമഹായുദ്ധം തുടങ്ങി. റഷ്യയ്ക്കെതിരെ ജര്‍മ്മനി യുദ്ധം പ്രഖ്യാപിച്ചു. ദരിദ്രമായിക്കൊണ്ടിരുന്ന റഷ്യക്ക് ഇത് താങ്ങാവുന്നതിലേറെയായിരുന്നു. ലെനിന്‍ ഈ സമയത്ത് ഓസ്ട്രിയയിലെ ഗലീസിയയില്‍ ആയിരുന്നു. റഷ്യന്‍ ചാരന്‍ എന്ന പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വെറുതെ വിട്ടു. യുദ്ധത്തെ മികച്ച ഒരു അവസരമായി ലെനിന്‍ കണ്ടു. അദ്ദേഹം ഉടനെ സ്വിറ്റ്സര്‍ലന്‍ഡ് ലക്ഷ്യമാക്കി തിരിച്ചു. യുദ്ധം ഒരു സാമ്രാജ്യത്വത്തിന്‍റെ പരിണതഫലമാണെന്ന് വരുത്തിത്തീര്‍ക്കാനായി ലെനിന്‍റെ പരിശ്രമം. ഇത് ഒരു അഭ്യന്തരയുദ്ധമാക്കി മാറ്റാന്‍ ബോള്‍ഷെവിക്കുകള്‍ കിണഞ്ഞു പരിശ്രമിച്ചു. സാര്‍ ഭരണം മറിച്ചിടാനും ആയുധങ്ങള്‍ സ്വന്തം ഓഫിസര്‍മാര്‍ക്കു നേരേ തിരിക്കാനും പട്ടാളക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനായി നിരവധി ലഘുലേഖകള്‍ അച്ചടിച്ച് വിതരണം നടത്തി.
യുദ്ധത്തില്‍ റഷ്യക്ക് കനത്ത പരാജയമായിരുന്നു. സാര്‍ നിക്കോളാസ് രണ്ടാമന്‍ തന്നെ നേരിട്ട് സൈന്യാധിപത്യം ഏറ്റെടുത്തിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല. റഷ്യന്‍ സേനക്ക് വേണ്ടത്ര വെടിക്കോപ്പുകളോ മഞ്ഞിനെ നേരിടാനുള്ള സന്നാഹങ്ങളോ ഉണ്ടായിരുന്നില്ല. അവിടേയും ദാരിദ്ര്യം ഉണ്ടായിരുന്നു. ആഹാരത്തിനു വരെ അവര്‍ ബുദ്ധിമുട്ടി. 1917-ല്‍ മാത്രം പത്തുലക്ഷത്തിലേറേ റഷ്യക്കാര്‍ മരിച്ചു.[6] റഷ്യ സാമ്പത്തികമായി തളര്‍ന്നു. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. തൊഴിലാളികള്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരവും തുടങ്ങി. 1917 ഫെബ്രുവരി 11 ന് പെട്രോഗ്രാഡ് വന്‍ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയില്‍ പരിവര്‍ത്തനത്തിന്‍റെ കാറ്റു വീശുകയായിരുന്നു. സാര്‍ ചക്രവര്‍ത്തി ഫെബ്രുവരി 26-ന് പാര്‍ലമെന്‍റ് അടച്ചിടാന്‍ ഉത്തരവിറക്കി, പക്ഷേ ജനപ്രതിനിധികള്‍ ചെവിക്കൊണ്ടില്ല. പകരം ഗ്രിഗറി ല്വൊവ് രാജകുമാരനെ ഭരണാധികാരിയായി പ്രഖ്യാപ്പിച്ചു, ഒരു താല്‍കാലിക സര്‍ക്കാറിന് രൂപം കൊടുത്തു. മാര്‍ച്ച് 1-ന് സാര്‍ നിക്കോളാസ് സ്ഥാനം ഒഴിഞ്ഞു.
[തിരുത്തുക] വിപ്ലവം
Part of a series on മാര്‍ക്സിസം |
സാമൂഹിക-മാനവ ശാസ്ത്രങ്ങള്‍ |
Alienation |
ബൂര്‍ഷ്വാസി |
സ്ഥാന അവബോധം |
Commodity fetishism |
കമ്യൂണിസം |
Cultural hegemony |
ചൂഷണം |
Human nature |
Ideology |
Proletariat |
Reification |
ഉദ്പാദനത്തിന്‍റെ ബന്ധങ്ങള്‍ |
സോഷ്യലിസം |
യുവാവായ മാര്‍ക്സ് |
ധനതത്വശാസ്ത്രം |
മാര്‍ക്സിയന്‍ ധനതത്വശാസ്ത്രം |
വിഭവങ്ങള്‍ |
അദ്ധ്വാനം |
മൂല്യ നിയമം |
ഉദ്പാദനത്തിനുള്ള വഴികള്‍ |
ഉദ്പാദനത്തിനുള്ള രീതികള്‍ |
ഉദ്പാദന ശക്തി |
Surplus labour |
അധിക മൂല്യം |
Transformation problem |
വേതന ജോലി |
History |
Capitalist mode of production |
വര്‍ഗ്ഗ പ്രയത്നം |
Dictatorship of the proletariat |
Primitive accumulation of capital |
Proletarian revolution |
Proletarian internationalism |
ലോക വിപ്ലവം |
Philosophy |
മാര്‍ക്സിയന്‍ തത്വശാസ്ത്രംy |
Historical materialism |
വൈരുദ്ധ്യാത്മിക ഭൌതികവാദം |
Analytical Marxism |
Anarchism and Marxism |
Marxist autonomism |
Marxist feminism |
Marxist humanism |
Structural Marxism |
Western Marxism |
Important Marxists |
കാറല്‍ മാര്‍ക്സ് |
ഫ്രെഡറിക് ഏംഗത്സ് |
കാള്‍ കോട്സ്കി |
ജോര്‍ജി പ്ലെഖാനോവ് |
ലെനിന്‍ |
ലിയോണ്‍ ട്രോട്സ്കി |
റോസ ലക്സംബര്‍ഗ് |
മാവോ സെ-തൂങ് |
ജോര്‍ജ് ലൂക്കാക്സ് |
ആന്റോണിയോ ഗ്രാംസ്കി |
Karl Korsch |
ഇ.എം.എസ്. നമ്പൂതിരിപ്പാട് |
Frankfurt School |
Louis Althusser |
Criticisms |
Criticisms of Marxism |
Full list |
Portal:കമ്മ്യൂണിസം കവാടം |
എന്നാല്‍ ലെനിന്‍ പ്രതീക്ഷിച്ച മാതിരിയായിരുന്നില്ല ഇത്തരം സംഭവങ്ങള്‍. അദ്ദേഹം ജര്‍മ്മനിയുടെ സഹായം തേടാന്‍ ശ്രമിച്ചു, അതില്‍ വിജയിക്കുകയും ചെയ്തു. ലെനിന്‍ അധികാരം നേടിയാല്‍ യുദ്ധം അവസാനിപ്പിക്കാം എന്നായിരുന്നു നിബന്ധന. 1917 ഏപ്രില്‍ 3ന് ജര്‍മ്മന്‍ സര്‍ക്കാര്‍ ഒരു തീവണ്ടിയില്‍ മുദ്രവയ്ച്ച് അതില്‍ ലെനിനേയും മറ്റു 27 ബോള്‍ഷെവിക്ക് പ്രവര്‍ത്തകരേയും റഷ്യയില്‍ എത്തിച്ചു. താല്‍ക്കാലിക സര്‍ക്കാറിനെ അട്ടിമറിച്ച് വിപ്ലവം നടത്താന്‍ ലെനിനും പാര്‍ട്ടിക്കാരും ജനങ്ങളോട് ആഹ്വാനം നടത്തി. ധനികരുടെ കൃഷി ഭൂമി ഏറ്റെടുക്കാനിം തൊഴിലാളികള്‍ ഫാക്ടറികളുടെ നിയന്ത്രണമേല്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 8 ന് അലക്സാണ്ഡര്‍ കെറന്‍സ്കി താത്കാലിക സര്‍ക്കറിന്‍റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. ബോള്‍ഷെവിക്ക് പാര്‍ട്ടിയാവട്ടെ ജനകീയ സര്‍ക്കാറില്‍ കുറഞ്ഞ മറ്റൊന്നിനും തയ്യാറായില്ല. അവര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. ജൂലൈ 19 ന് ലെനിന്‍, കാമനേവ്, തുടങ്ങിയവെരെ അറസ്റ്റ് ചെയ്യാന്‍ കെറന്‍സ്കി ഉത്ത്രവിട്ടു. പക്ഷേ ലെനിന്‍ അതി സമര്‍ത്ഥമായി രക്ഷപ്പെട്ടു. ഫിന്‍ലന്‍ഡിലേക്കാണ് അദ്ദേഹം പോയത്.
റഷ്യയിലെ സോവിയറ്റ് എന്ന പ്രാദേശിക സ്വയം ഭരണ പ്രദേശങ്ങളില്‍ നിയന്ത്രണം ബോള്‍ഷെവിക്കുകള്‍ കരസ്ഥമാക്കി. പാര്‍ട്ടിക്കായി ചെമ്പട എന്ന(Red guards) അര്‍ദ്ധ സനിക വിഭാഗവും അവര്‍ ശക്തിപ്പെടുത്തി. റഷ്യന്‍ സേനയുമായി എപ്പോള്‍ വേണമെങ്കിലും ഉരസല്‍ നടക്കാമെന്ന സ്ഥിതി സംജാതമായി. ഇതിനിടയ്ക്ക് ലെനിന്‍ രഹസ്യമായി പെട്രോഗ്രാഡിലെത്തി. അവിടെയുള്ള സ്മോള്‍നി എന്ന പെണ്‍ കുട്ടികളുടെ മഠം ആസ്ഥാനമാക്കി പ്രക്ഷോഭം നടത്താനായി പദ്ധതി ഒരുക്കി. എന്നാല്‍ ഒക്ടോബര്‍ 22 ന് ഈ വിവരം മണത്തറിഞ്ഞ കെറന്‍സ്കി ബോള്‍ഷെവിക്കുകളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അവരുടെ പത്രം പ്രസിദ്ധീകരിക്കുന്നത് തടയുകയും സ്മോള്‍നിയിലേയ്ക്കുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. എന്നാല്‍ ലെനിന്‍റെ ആഹാനമനുസരിച്ച് ഒക്ടോബര്‍ 24 ന് ട്രോട്സ്കിയുടെ നേതൃത്വത്തില്‍ ചെമ്പട പോസ്റ്റ് ഓഫിസുകള്‍, റെയിവേസ്റ്റേഷനുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ബാങ്കുകള്‍ മുതലായവ പിടിച്ചെടുത്തു. അതോടെ വിപ്ലവം അതിന്‍റെ ശരിയായ രൂപത്തില്‍ ആരംഭിച്ചു. [7]‘എല്ലാ അധികാരങ്ങളും സോവിയറ്റുകള്‍ക്ക്’ എന്നായിരുന്നു മുദ്രാവാക്യം അടുത്ത ദിവസം സര്‍ക്കാരിന്‍റെ ആസ്ഥാനമായ വിന്‍റര്‍ പാലസ് ബോള്‍ഷെവിക്കുകള്‍ ഉപരോധിച്ചു. ചെമ്പടയും ജനങ്ങളും ഇതിനകം വിഘടിച്ചു തുടങ്ങിയ പട്ടാളക്കാരും അവരെ പിന്‍തുണച്ചു. കെറന്‍സ്കി എങ്ങനേയോ രക്ഷപ്പെട്ടു. ഒക്ടോബര്‍ 26-ന് റഷ്യയിലെ പ്രാദേശികഭരണകൂടങ്ങളായ സോവിയറ്റുകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് സോവിയറ്റ് കൌണ്‍സില്‍ ഒഫ് പീപ്പിള്‍സ് കമ്മീസാര്‍സിന് അധികാരം കൈമാറി. നവംബര്‍8 ന് ചേര്‍ന്ന യോഗത്തില്‍ ലെനിനെ ആ കൌണ്‍സിലിന്‍റെ ചെയര്‍മാനായി എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തു. ട്രോട്സ്കി, ജോസഫ് സ്റ്റാലിന്‍, തുടങ്ങിയ മറ്റു നേതാക്കളെ മറ്റു ചുമതലകള്‍ ഏല്‍പിച്ചു. അങ്ങനെ റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം അവസാനിച്ചു.
[തിരുത്തുക] സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍
ലെനിനു മുന്നില്‍ കടുത്ത പ്രതിസന്ധികളാണ് ഉണ്ടായിരുന്നത്. സാമ്പത്തികമായിരുന്നു ഏറ്റവും പിന്നോക്കം. അദ്ദേഹം റഷ്യയുടെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിക്കുവാന്‍ ശ്രമിച്ചു. ജനങ്ങള്‍ക്കിടയിലെ സാക്ഷരത വളരേണ്ടതിന്‍റെ ആവശ്യം അദ്ദേഹത്തീന്‍റെ പ്രസംഗങ്ങള്‍ വെളിവാക്കുന്നു. ↑ സ്ത്രീകളുടെ സമത്വത്തിനായി അദ്ദേഹം വാദിച്ചു. [8] എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കാനായി സൌജന്യ ആരോഗ്യ പരിരക്ഷാ രീതി അദ്ദേഹം വിഭാവനം ചെയ്തു.
1918 മാര്‍ച്ച് 3 ന് ജര്‍മ്മനിയുമായി സന്ധി ചെയ്ത് അദ്ദേഹം യുദ്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ റഷ്യയുടെ ഭാഗമായിരുന്ന യുക്രെയിന്‍, ഫിന്‍ലാന്‍ഡ്, ബാള്‍ട്ടിക്ക്, പോളണ്ട് എന്നിവ റഷ്യക്ക് നഷ്ടമായി, ഇത് ലെനിന്‍ ഭരണകൂടത്തിനെതിരെ അസംതൃപ്തിക്ക് കാരണമായി. മറ്റൊരു പ്രശ്നം കമ്മ്യൂണിസ്റ്റുകളുടെ മത വിശ്വാസമില്ലായ്മയായിരുന്നു. ഇതിനെതിരായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ശക്തമായി രംഗത്തു വന്നു. ധനികരും ഭൂവുടമകളും പട്ടളക്കാരെ സംഘടിപ്പിച്ച സര്‍ക്കാരിനെതിരെ തിരിഞ്ഞു. ‘വെളുത്തവര്‍‘ എന്നാണ് അവരെ വിളിച്ചിരുന്നത്. ലെനിന്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണം അതായിരുന്നു. എന്നാല്‍ ട്രോട്സ്കിയുടെ നേതൃത്വത്തില്‍ റഷ്യന്‍ ചെമ്പട നീണ്ട പോരാട്ടത്തിലൂടെ ഇത്തരം ശക്തികളെ ഒതുക്കി. 1918 തുടങ്ങിയ അഭ്യന്തര യുദ്ധം 1920 അവസാനത്തോടെ അവസാനിച്ചു. ചെമ്പട അത്യന്തികമായി വിജയം വരിച്ചു. ഇതിനിടെ അവസാനത്തെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമനേയും കുടുംബത്തേയും ബോള്‍ഷെവിക്കുകള്‍ വധിച്ചു. [9]
അദ്ദേഹം സ്വകാര്യ സ്വത്തവകാശം റദ്ദാക്കി, കൃഷിഭൂമി കര്‍ഷകര്‍ക്ക് വിട്ടു കൊടുത്തു. ഫാക്ടറികളില്‍ തൊഴിലാളികള്‍ക്കു നിയന്ത്രണം നല്‍കി. പുതിയ പാര്‍ട്ടികള്‍ നിരോധിച്ചു. പുതിയ ഒരു നിയമ വ്യവസ്ഥ കെട്ടിപ്പടുത്തു.
[തിരുത്തുക] രഹസ്യപ്പോലീസിന്‍റെ വികസനം
പുതുതായി നിര്‍മ്മിക്കപ്പെട്ട ബോള്‍ഷെവിക് ഭരണകൂടത്തെ മറ്റു വിപ്ലവപ്രസ്ഥാനത്തില്‍ നിന്നും മറ്റും രക്ഷിക്കാനായി ബോള്‍ഷെവിക്കുകള്‍ ചേകഎന്ന പേരില്‍ ഒരു രഹസ്യാന്വേഷണ വിഭാഗം പോലിസിനുള്ളില്‍ ഉണ്ടാക്കി. ലെനിനാണ് അത് തുടങ്ങാനുള്ള നിയമം 1917 ഡിസംബര്‍ 20 ന് പുറത്തിറക്കിയത്. ഈ രഹസ്യ സേനയാണ് പിന്നീട് കെ.ജി.ബി. ആയി പരിണമിച്ചത്.
[തിരുത്തുക] വധശ്രമം
ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. 1918 ജനുവരി 14 ന് പെട്രോഗ്രാഡില്‍ വച്ച് അദ്ദേഹത്തിന്‍റെ കാറിനു നേരേ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ത്തു. ഫ്രിറ്റ്സ് പ്ലാറ്റെന്‍ എന്ന സുഹൃത്ത് സംരക്ഷിച്ചതിനാല്‍ അപകടമേല്‍ക്കാതെ രക്ഷപ്പെട്ടു. സാര്‍ ചക്രവര്‍ത്തി വധിക്കപ്പെട്ട ശേഷം ഓഗസ്റ്റ് 30 ന് ഫാന്യ കാപ്ലാന്‍ എന്ന വിപ്ലവകാരിയായ യുവതി അദ്ദേഹത്തെ വെടിവച്ചു കൊല്ലാന്‍ ശ്രമം നടത്തി. രണ്ടു വെടിയുണ്ടകള്‍ ഏറ്റിട്ടും ലെനിന്‍ രക്ഷപ്പെട്ടു. മൂന്നാമത്തെ വെടിയേറ്റത് ലെനിനോടൊപ്പം നിന്നിരുന്ന സ്തീക്കായിരുന്നു. പക്ഷേ ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന് പഴയ ആരോഗ്യ നിലയില്‍ തുടരാനായിരുന്നില്ല.
[തിരുത്തുക] അവസാനകാലം
വെടികൊണ്ട ലെനിന്‍ ആശുപത്രിയിലേയ്ക്ക് പൊവാന്‍ വിസമ്മതിച്ചു. മറ്റു കൊലയാളികള്‍ അവിടെ കാത്തിരിപ്പുണ്ടാവുമെന്ന ഭയന്നായിരുന്നു അത്. അദ്ദേഹം ചികിത്സയൊന്നുമില്ലാതെ കഴിച്ചുകൂട്ടി. ഈ സമയത്ത് ബോള്‍ഷെവിക്ക് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയിരുന്നു. ജനറല്‍ സെക്രട്ടറി എന്ന് സുപ്രധാന തസ്തികയിലേക്ക്ക് സ്റ്റാലിനെ നിയമിച്ചു. ഇതിനുശേഷമാണ് ലെനിനെ വെടിയുണ്ട നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വെടിയുണ്ട നീക്കം ചെയ്ത ശസ്ത്രക്രിയ വളരെ മാരകമായിരുന്നു. പക്ഷാഘാതമുണ്ടടവുകയും അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു, വലതു വശം തളരുകയും ചെയ്തു. എന്നാല്‍ സംസാരശേഷി കുറച്ചു നാള്‍ക്കു ശേഷം തിരികെ കിട്ടി. എന്നാല്‍ സ്റ്റാലിനെ പ്രാധാന്യം വര്‍ദ്ധിച്ചു. ലെനിന് പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടമായി. 1922- ല് സ്റ്റാലിനും ലെനിനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്ത സംഭവവികാസങ്ങള്‍ അരങ്ങേറി. സ്റ്റാലിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചെടുക്കുകയാണ് എന്ന് മനസ്സിലാക്കിയ ലെനിന്‍ ട്രോട്സ്കിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ സ്റ്റാലിന്‍ രണ്ടു പേര്‍ക്കുമെതിരെ തിരിഞ്ഞു. ഡിസംബര്‍ 15 ന് അദ്ദേഹത്തിന് രണ്ടാമതും പക്ഷാഘാതമുണ്ടായി. ഡിസംബര്‍ 30 ന് യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (യു.എസ്.എസ്.ആര്‍) എന്ന പേരുല്‍ പുതിയ രാജ്യം നിലവില്‍ വന്നു.സ്റ്റാലിന്‍ പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്നിരുന്നു. 1923 മാര്‍ച്ച് മൂന്നിന് അദ്ദേഹം ‘അവസാനത്തെ പരീക്ഷണം ‘ എന്ന പേരില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തുകള്‍ അയച്ചു. മാര്‍ച്ച് 9 ന് മൂന്നാമത്തെ പക്ഷാഘാതം ഉണ്ടാവുകയും സംസാരശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ലെനിന്‍ പൂര്‍ണ്ണമായും രോഗ ഗ്രസ്ഥനായിക്കഴിഞ്ഞിരുന്നു. 1924 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു
[തിരുത്തുക] ലെനിനു ശേഷം
[തിരുത്തുക] മറ്റു വിവരങ്ങള്‍
- ഒക്ടോബര്‍ വിപ്ലവത്തെക്കുറിച്ചുള്ള വാര്‍ത്താചിത്രം യൂ-ട്യൂബില്‍
- ലെനിനും പ്ലാഖനോഫും യൂ-ട്യൂബിലെ ദൃശ്യം
- ലെനിന്റെ പ്രസംഗം സോഷ്യലിസ്റ്റ് ഫോറം പോസ്റ്റ് ചെയ്തത്
- ലെനിന്റെ ദാരുണമായ അവസാന കാലം വാര്‍ത്താ ദൃശ്യം
[തിരുത്തുക] വിമര്‍ശനങ്ങള്‍
ലെനിന്‍ ഒരു ഭീകരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു എന്നും സാര്‍ ചക്രവര്‍ത്തിയടക്കം നിരവധി പേരെ സ്വന്തം കാര്യം സാധിക്കുന്നതിനായി കൂട്ടക്കൊല ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. അതിന്‍റെ ഫലമായാണ് അദ്ദേഹത്തിന്‍റെ മേല്‍ ഉണ്ടായ വധ ശ്രമങ്ങള്‍.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ മൌസോളിയത്തെപ്പറ്റി റഷ്യനില്‍
- ↑ മുതലാളിത്തത്തിന്റെ വികാസം റഷ്യയില്‍ എന്ന പുസ്തകം
- ↑ [ http://www.marxists.org/glossary/orgs/m/e.htm#mensheviki മെന്‍ഷെവിക്കുകളെ പറ്റി മാര്‍ക്സിസ്റ്റ് ഓര്‍ഗനൈസേഷന്‍റെ വെബ് സൈറ്റില്‍]
- ↑ [http://www.marxists.org/glossary/orgs/b/o.htm#bolsheviks ബോള്‍ഷെവിക്കുകളെ പറ്റി മാര്‍ക്സിസ്റ്റ് ഓര്‍ഗനൈസേഷന്‍റെ വെബ് സൈറ്റില്‍
- ↑ സോവെട്സ്കി-സോയൂസ് എന്ന സൈറ്റില്‍ ലെനിനെ പറ്റി
- ↑ രാധികാ സി. നായര്‍. ലോകനേതാക്കള്‍, ഡി.സി. റെഫെറന്‍സ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
- ↑ ഒക്ടോബര്‍ വിപ്ലവം
- ↑ സ്ത്രീകളും മാര്‍ക്സിസവും എന്ന വിഷയത്തില്‍ ലെനിന്‍ എഴുതിയ ലേഖനങ്ങള്‍
- ↑ ഗ്രെഗ് കിങ്ങ് & പെന്നി വിത്സണ്‍ (2003). The Fate of the Romanovs. പ്രസാധകര്‍: വിലീ. ISBN 0-471-20768-3.
[തിരുത്തുക] കുറിപ്പുകള്‍
- ↑ Communism is Soviet power plus the electrification of the entire country," Lenin said, emphasizing the importance of bringing electricity to all corners of Russia and modernizing industry and agriculture. "We must show the peasants that the organization of industry on the basis of modern, advanced technology, on electrification which will provide a link between town and country, will put an end to the division between town and country, will make it possible to raise the level of culture in the countryside and to overcome, even in the most remote corners of land, backwardness, ignorance, poverty, disease, and barbarism."
- ↑ Lenin, shot through twice, with pierced lungs, spilling blood, refuses help and goes on his own. The next morning, still threatened with death, he reads papers, listens, learns, observes to see that the engine of the locomotive that carries us towards global revolution has not stopped working.. from Pipes, Richard, The Russian Revolution,(Vintage Books, 1990)p.807
ലോക നേതാക്കള്‍ | |
---|---|
ജോന്‍ ഓഫ് ആര്‍ക്ക്• ഒലിവര്‍ ക്രോമ്വെല്‍• ജോര്‍ജ് വാഷിംഗ്ടണ്‍ • തോമസ് ജെഫേഴ്സണ്‍ • നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്• റോബര്‍ട്ട് ഓവെന്‍• ജ്യൂസെപ്പെ ഗാരിബാള്‍ഡി• എബ്രഹാം ലിങ്കണ്‍• ബുക്കര്‍ ടി. വാഷിംഗ്ടണ്‍• സണ്‍ യാത് സെന്‍• മഹാത്മാഗാന്ധി• ലെനിന്‍ • വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍• ലിയോണ്‍ ട്രോട്സ്കി• എമിലിയാനോ സപാത്ത• ജോസഫ് സ്റ്റാലിന്‍• മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്• ബെനിറ്റോ മുസ്സോളിനി• ഡേവിഡ് ബെന്‍ ഗൂറിയന്‍• ജോമോ കെനിയാറ്റാ• അഡോള്‍ഫ് ഹിറ്റ്ലര്‍• ഹോ ചി മിന്‍• ചാള്‍സ് ഡി ഗോള്‍• മാര്‍ഷല്‍ ടിറ്റോ• മവോ സേ തൂങ്• അഹമ്മദ് സുകര്‍ണ്ണോ• അയത്തൊള്ള ഖൊമൈനി• ക്വാമെ എങ്ക്രൂമെ• ജോണ്‍ എഫ്. കെന്നഡി• ഗമാല്‍ അബ്ദുള്‍ നാസര്‍• മുജീബുര്‍ റഹ്‍മാന്‍• പാട്രീസ് ലുമുംബെ• ചെ ഗുവെര• യാസര്‍ അറഫാത്ത്• മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് • മിഖായേല്‍ ഗോര്‍ബച്ചേവ്• ഫിഡെല്‍ കാസ്ട്രോ |
|
തിരുത്തുക |