മാര്‍ക്സിസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Part of a series on മാര്‍ക്സിസം |
സാമൂഹിക-മാനവ ശാസ്ത്രങ്ങള്‍ |
Alienation |
ബൂര്‍ഷ്വാസി |
സ്ഥാന അവബോധം |
Commodity fetishism |
കമ്യൂണിസം |
Cultural hegemony |
ചൂഷണം |
Human nature |
Ideology |
Proletariat |
Reification |
ഉദ്പാദനത്തിന്‍റെ ബന്ധങ്ങള്‍ |
സോഷ്യലിസം |
യുവാവായ മാര്‍ക്സ് |
ധനതത്വശാസ്ത്രം |
മാര്‍ക്സിയന്‍ ധനതത്വശാസ്ത്രം |
വിഭവങ്ങള്‍ |
അദ്ധ്വാനം |
മൂല്യ നിയമം |
ഉദ്പാദനത്തിനുള്ള വഴികള്‍ |
ഉദ്പാദനത്തിനുള്ള രീതികള്‍ |
ഉദ്പാദന ശക്തി |
Surplus labour |
അധിക മൂല്യം |
Transformation problem |
വേതന ജോലി |
History |
Capitalist mode of production |
വര്‍ഗ്ഗ പ്രയത്നം |
Dictatorship of the proletariat |
Primitive accumulation of capital |
Proletarian revolution |
Proletarian internationalism |
ലോക വിപ്ലവം |
Philosophy |
മാര്‍ക്സിയന്‍ തത്വശാസ്ത്രംy |
Historical materialism |
വൈരുദ്ധ്യാത്മിക ഭൌതികവാദം |
Analytical Marxism |
Anarchism and Marxism |
Marxist autonomism |
Marxist feminism |
Marxist humanism |
Structural Marxism |
Western Marxism |
Important Marxists |
കാറല്‍ മാര്‍ക്സ് |
ഫ്രെഡറിക് ഏംഗത്സ് |
കാള്‍ കോട്സ്കി |
ജോര്‍ജി പ്ലെഖാനോവ് |
ലെനിന്‍ |
ലിയോണ്‍ ട്രോട്സ്കി |
റോസ ലക്സംബര്‍ഗ് |
മാവോ സെ-തൂങ് |
ജോര്‍ജ് ലൂക്കാക്സ് |
ആന്റോണിയോ ഗ്രാംസ്കി |
Karl Korsch |
ഇ.എം.എസ്. നമ്പൂതിരിപ്പാട് |
Frankfurt School |
Louis Althusser |
Criticisms |
Criticisms of Marxism |
Full list |
Portal:കമ്മ്യൂണിസം കവാടം |
കാറല്‍ മാര്‍ക്സും ഏംഗല്‍സും ചേര്‍ന്നു വികസിപ്പിച്ചെടുത്ത തത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ സിദ്ധാന്തങ്ങളുമാണ് മാര്‍ക്സിസം എന്നറിയപ്പെടുന്നത്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും സംഭാവനകള്‍ക്കുപുറമേ, ഒന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍, വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, മറ്റ് മാര്‍ക്സിയന്‍ ചിന്തകന്‍മാര്‍ ഒക്കെ ഈ ചിന്താശാഖയെ വികസിപ്പിച്ചിട്ടുണ്ട്. സോഷ്യലിസം എന്ന സാമൂഹ്യാവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തന പദ്ധതിയാണിത്. മുതലാളിത്ത വ്യവസ്ഥയില്‍ പീഡനങ്ങളനുഭവിക്കുന്നത് തൊഴിലാളി വര്‍ഗ്ഗമാണെന്നതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അവരാണ്. ഈ കാഴ്ചപ്പാടിലാണ് മാര്‍ക്സിസം നിര്‍വ്വചിക്കപ്പെട്ടതും.
മൂന്ന് ഘടകങ്ങളാണ് മാക്സിസത്തെ നിര്‍വ്വചിക്കുന്നത് എന്ന് പറയാം
- വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന മാക്സിയന്‍ തത്വശാസ്ത്രം
- മാക്സിയന്‍ ചരിത്രവീക്ഷണം
- മാക്സിയന്‍ സാമ്പത്തിയ വീക്ഷണം
വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന സിദ്ധാന്തമാണ് മാക്സിയന്‍ കാഴ്ചപ്പാടിന്റെ അടിത്തറ. ഈ കാഴ്ചപ്പാടിനനുസരിച്ച് ചരിത്രത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാക്സിയന്‍ ചരിത്ര വീക്ഷണം. ഇതുപോലെ സാമ്പത്തിക രംഗത്തെ ഈ കാഴ്ചപ്പാടിനനുസരിച്ച് അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാക്സിയന്‍ സാമ്പത്തിക വീക്ഷണം. സാമ്പത്തികവും ചരിത്രവുമായ വീക്ഷണങ്ങളാണ് ഒരു സമൂഹത്തില്‍ ഏറ്റവും പ്രധാനം എന്നതിനാലാണ് ഈ രണ്ട് വീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. മറ്റുമേഘലകളിലേക്കും ഈ അപഗ്രഥനം വ്യാപിക്കാവുന്നതാണ്. ഉദാഹരണമായി, സാഹിത്യമേഘലയെ മാക്സിയന്‍ കാഴ്ചപ്പാടിനനുസരിച്ച് അപഗ്രഥിച്ചത് ഇഎംഎസ്സ് ആണ്.
[തിരുത്തുക] മാക്സിയന്‍ തത്വശാസ്ത്രം
വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന സിദ്ധാന്തമാണ് മാക്സിയന്‍ കാഴ്ചപ്പാടിന്റെ അടിത്തറ. വൈരുദ്ധ്യാത്മക ഭൌതികവാദം എന്നത് തന്നെ രണ്ട് സിദ്ധാന്തങ്ങളുടെ സങ്കലനമാണ്, വൈരുദ്ധ്യാത്മക വാദമെന്ന ലോജിക്കല്‍ ചിന്തയുടെയും ഭൌതികവാദമെന്ന തത്വചിന്തയുടേയും.
[തിരുത്തുക] മാര്‍ക്സിയന്‍ ചരിത്ര വീക്ഷണം
മാക്സിയന്‍ കാഴ്ചപ്പാടനുസരിച്ച് മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട കാലഘട്ടവും ഇനി പിന്നിടാനുള്ള കാലഘട്ടവും ചേര്‍ത്ത് അഞ്ചു ഘട്ടങ്ങളായി കണക്കാക്കാം.
- പ്രാകൃത കമ്യൂണിസം
- അടിമത്തം
- നാടുവാഴിത്തം (ഫ്യൂഡലിസം)
- മുതലാളിത്തം (സ്വതന്ത്ര മാര്‍ക്കറ്റ് വ്യവസ്ഥ)
- കമ്യൂണിസം
പ്രാകൃത കമ്യൂണിസം എന്നത് മനുഷ്യ സമൂഹത്തിന്റെ ആരംഭഘട്ടമാണ്. കാട്ടില്‍ കഴിഞ്ഞിരുന്ന, അന്നന്നത്തെ ഭക്ഷണം അന്നന്ന് കണ്ടെത്തിയിരുന്ന, മനുഷ്യര്‍ക്കിടയില്‍ ഒരുതരം സമത്വം നിലനിന്നിരുന്നു. പലപ്പോഴും കേരളത്തിലെ മാവേലീ സങ്കല്പത്തെ പ്രാകൃതകമ്യൂണിസമായി ചിത്രീകരിക്കാറുണ്ട്.
കൃഷിയുടെയും കൂട്ടായ വാസത്തിന്റെയും ആരംഭത്തോടെ മനുഷ്യലില്‍ അസമത്വം വളരാന്‍ തുടങ്ങി. ഇതിന്റെ പാരതമ്യത്തില്‍ കൃഷിയോഗ്യമായ മുഴുവന്‍ ഭൂമിയും ചിലരുടെമാത്രം ഉടമസ്ഥതയില്‍ ആവുകയും, മറ്റുള്ളവര്‍ അവരുടെ അടിമകളായിത്തീരുകയും ചെയ്തു. ഈ കാലഘട്ടത്തെയാണ് അടിമത്തം എന്ന് വിളിക്കുന്നത്.
അടിമത്തത്തിന്റെ പാരതമ്യത്തില്‍ ഇതിനോടുള്ള എതിര്‍പ്പുകൂടുകയും അത് അടിമത്ത വ്യവസ്ഥിതിയുടെ തന്നെ അവസാനത്തിന് കാരണമാവുകയും ചെയ്തു. അടിമത്തം എന്ന നില അവസാനിക്കുകയും പകരം ഭൂവുടമ-അടിയാന്‍ ബന്ധം നിലവില്‍ വരികയും ചെയ്തു. ഇവിടെ തൊഴിലാളി പൂര്‍ണ്ണമായും അടിമയല്ല, മറിച്ച് ചെറിയ അളവില്‍ സ്വതന്ത്രമാണ്. എങ്കിലും സാമ്പത്തികമായും സാമൂഹ്യമായും അവന്‍ പൂര്‍ണ്ണമായും ഉടമയുടെ ആശ്രിതനാണ്. ഈ വ്യവസ്ഥിതിയാണ് നാടുവാഴിത്തം അഥവാ ഫ്യൂഡലിസം.
നാടുവാഴിത്തത്തിനെതിരായുള്ള എതിര്‍പ്പ് മുതലാളിത്തത്തിന്റെ ആരംഭം കുറിക്കുന്നു. സര്‍വ്വസ്വതന്ത്രമായ വിപണിയാണ് പൂര്‍ണ്ണമുതലാളിത്ത ലോകത്തിന്റെ പ്രത്യേകത. ഭരണകൂടങ്ങള്‍പോലും വിപണിയെ നിയന്ത്രിക്കുന്നതില്‍ നിന്നും മാറുകയും വിപണിയുടെ നിയന്ത്രണക്കാര്‍ സര്‍വ്വശക്തരാവുകയും ചെയ്യും. ഇത് കുത്തകവത്കരണത്തിലും, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാുവുന്നതുലും ആണ് എത്തുക. ഇതിനോടുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പ് ഇതിനെ തകര്‍ക്കുമെന്ന് മാര്‍ക്സിയന്‍ കാഴ്ചപ്പാടുകാര്‍ കരുതുന്നു.
ഈ ഘട്ടത്തില്‍ ഉല്പാദനോപകരണങ്ങളഉടെ ഉടമസ്ഥത മുഖ്യവിഷയമാവുന്നു. ഉല്പാദനോപകരണങ്ങള്‍ പൂര്‍ണ്ണമായും പൊതു ഉടമസ്ഥതയിലാവുന്നു. അതായത്, ഒരു പരിധി വരെ സ്വകാര്യ സ്വത്ത് എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാവുന്നു. രാജ്യമന്ന സങ്കല്പം തന്നെ ഇല്ലാതാവുമെന്നതാണ് ഈ ഘട്ടത്തിന്റെ പ്രതാന പ്രത്യേകത.