വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 5 വര്‍ഷത്തിലെ 95(അധിവര്‍ഷത്തില്‍ 96)-ാം ദിനമാണ്. {{}}
ചരിത്രസംഭവങ്ങള്‍
- 1804 - സ്കോട്ട്ലന്റിലെ പോസിലില്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉല്‍ക്കാപതനം. (ഹൈ പോസില്‍ ഉല്‍ക്ക എന്നാണ് ഇത് അറിയപ്പെടുന്നത്).
- 1897 - ഗ്രീസും തുര്‍ക്കിയും തമ്മില്‍ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന് നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പല്‍പ്പടയുടെ, എച്ച്.എം.എസ്. കോണ്‍വാള്‍, എച്ച്.എം.എസ്. ഡോര്‍സെറ്റ്ഷെയര്‍ എന്നീ കപ്പലുകള്‍ മുക്കി.
- 1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജര്മനിക്കാര് കൊന്നൊടുക്കി.
- 1955 - അനാരോഗ്യം നിമിത്തം, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
- 1956 - ഫിഡല്‍ കാസ്ട്രോ, ക്യൂബന്‍ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
- 1957 - കേരളത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍