വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1 വര്‍ഷത്തിലെ 91(അധിവര്‍ഷത്തില്‍ 92)-ാം ദിനമാണ്. {{}}
ചരിത്രസംഭവങ്ങള്‍
- 1826 - സാമുവല്‍ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി.
- 1867 - സിംഗപ്പൂര്‍ ബ്രിട്ടീഷ് കോളനിയായി.
- 1924 - ബിയര്‍ ഹാള്‍ അട്ടിമറിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഹിറ്റ്ലറെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന് ഒന്‍പതു മാസം മാത്രമേ ജയിലില്‍ ചെലവഴിക്കേണ്ടി വന്നുള്ളൂ.
- 1946 - മലേഷ്യയുടെ മുന്‍രൂപമായ മലയന്‍ യൂണിയന് രൂപീകരിക്കപ്പെട്ടു.
- 1948 - ഫറവോ ദ്വീപുകള്‍ ഡെന്മാര്ക്കില് നിന്നും സ്വതന്ത്രമായി.
- 1949 - അയര്‍ലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികള്‍ ചേര്‍ന്ന് അയര്‍ലന്റ് റിപ്പബ്ലിക്ക് രൂപം കൊണ്ടു.
- 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു.
- 1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനി സ്ഥാപിച്ചു.
- 1979 - ഇറാന് ഇസ്ലാമിക റിപ്പബ്ലിക്കായി.
- 2001 - യൂഗോസ്ലാവ്യയുടെ മുന്‍ പ്രസിഡണ്ട് സ്ലോബെദാന്‍ മിലോസെവിച്ച് യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുന്‍പാകെ കീഴടങ്ങി.
- 2004 - ഗൂഗിളിന്റെ ഇ-മെയില്‍ സംവിധാനമായ ജിമെയില്‍ പുറത്തിറക്കി.
ജന്മദിനങ്ങള്
- 1929 - മിലന് കുന്ദേര, ചെക് എഴുത്തുകാരന് .
ചരമവാര്‍ഷികങ്ങള്‍
- 2007 കേരളത്തിലെ പ്രശസ്തനായ വാസ്തു ശില്പ വിദഗ്ദ്ധന് ലാറി ബേക്കര്‍ തിരുവനന്തപുരത്ത് അന്തരിച്ചു.
മറ്റു പ്രത്യേകതകള്‍
- വിഡ്ഢി ദിനം
- ലോക പക്ഷിദിനം.
- ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷാരംഭം.