ഏപ്രില്‍ 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 7 വര്‍ഷത്തിലെ 97(അധിവര്‍ഷത്തില്‍ 98)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1795 - മീറ്റര്‍, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാന്‍സ് അംഗീകരിച്ചു.
- 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അല്‍ബേനിയയില്‍ അധിനിവേശം നടത്തി.
- 1940 - ബുക്കര്‍ ടി. വാഷിങ്ടണ്‍, അമേരിക്കയില്‍ തപാല്‍ സ്റ്റാമ്പില്‍ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി.
- 1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി.
- 1946 - സിറിയ, ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോകാരോഗ്യസംഘടന നിലവില്‍ വന്നു.
- 1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മര്‍സ്കോള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു.
- 1955 - കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അന്തോണി ഈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
- 1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിന് പിന്‍വലിച്ഛു.
- 1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
- 1969 - ഇന്റര്‍നെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആര്.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
- 1978 - ന്യൂട്രോണ്‍ ബോംബിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ തടഞ്ഞു.
- 1989 - സോവിയറ്റ് അന്തര്‍വാഹിനി കോംസോമോലെറ്റ്സ്, നാല്‍പ്പത്തിരണ്ട് നാവികരുമായി നോര്‍വേ തീരത്ത് മുങ്ങി.
- 2003 - അമേരിക്കന്‍ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
- ലോകാരോഗ്യദിനം