നവംബര്‍ 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 11 വര്‍ഷത്തിലെ 315-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 316). വര്‍ഷത്തില്‍ 50 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1865 - സിഞ്ചുല ഉടമ്പടി പ്രകാരം ഭൂട്ടാന് ടീസ്റ്റ നദിക്കപ്പുറമുള്ള പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അടിയറവെച്ചു.
- 1930 - ആല്‍ബര്‍ട്ട് ഐന്സ്റ്റൈന്, ലിയോ സിലാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഐന്സ്റ്റൈന്'സ് റഫ്രിജറേറ്ററിന് പേറ്റന്റ് ലഭിച്ചു.
- 1965 - റൊഡേഷ്യയില്‍ ഇയാന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരുടെ ന്യൂനപക്ഷ ഗവണ്മെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
[തിരുത്തുക] ജന്മദിനങ്ങള്
- 1821 - റഷ്യന്‍ നോവലിസ്റ്റ് ഫ്യോഡോര്‍ ദസ്തേവ്സ്കിയുടെ ജന്മദിനം
- 1962 - പ്രശസ്ത നടി ഡെമി മൂറിന്റെ ജന്മദിനം
- 1974 - പ്രശസ്ത നടന് ലിയൊണാര്‍ഡൊ ഡി കാപ്രിയോയുടെ ജന്മദിനം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 2004 - സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും, പാലസ്തീന് നേതാവുമായ യാസിര്‍ അരാഫത്തിന്റെ ചരമദിനം