മാര്‍ച്ച് 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 16 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍ 76)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 597 - ബാബിലോണിയര്‍ ജെറുസലേം പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
- 1190 - കുരിശുയുദ്ധക്കാര്‍ യോര്‍ക്കിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ആരംഭിച്ചു.
- 1521 - ഫെര്‍ഡിനാന്‍ഡ് മാഗല്ലന് ഫിലിപ്പൈന്‍സിലെത്തി.
- 1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമന് രാജാവിന് വെടിയേറ്റു. മാര്‍ച്ച് 29-ന് അദ്ദേഹം മരിച്ചു.
- 1818 - കാഞ്ച റായദ യുദ്ധം: ജോസെ ഡി സാന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ചിലിയെ സ്പാനിഷ് പട പരാജയപ്പെടുത്തി.
- 1935 - വെഴ്സായ് ഉടമ്പടി ലംഘിച്ച് ജര്‍മ്മനി ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന് അഡോള്‍ഫ് ഹിറ്റ്ലര്‍ ഉത്തരവിട്ടു.
- 1939 - ബൊഹേമിയ-മൊറേവിയ ജര്‍മ്മന്‍ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലര്‍ പ്രേഗ് കോട്ടയില്‍ നിന്നും പ്രഖ്യാപിച്ചു.
- 1945 - ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ജര്‍മ്മനിയിലെ വര്‍സ്ബര്‍ഗ് നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേര് മരിച്ചു.
- 1963 - അഗങ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ബാലിയില്‍ 11,000 പേര് മരിച്ചു.
- 1976 - യു.കെ. പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ രാജി വച്ചു.
- 2005 - ഇസ്രയേല്‍ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നല്കി.
- 2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി രൂപീകരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.