സെപ്റ്റംബര്‍ 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 15 വര്‍ഷത്തിലെ 258(അധിവര്‍ഷത്തില്‍ 259)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1656 - ഇംഗ്ലണ്ടും ഫ്രാന്‍സും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചു.
- 1812 - നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്കോയിലെ ക്രെംലിനിലെത്തി.
- 1821 - കോസ്റ്റാറിക്ക, എല്‍ സാല്‍വഡോര്‍, ഗ്വോട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1835 - ചാള്‍സ് ഡാര്വിന് സഞ്ചരിച്ചിരുന്ന എച്ച്.എം.എസ്. ബീഗിള്‍ എന്ന കപ്പല്‍ ഗലാപഗോസ് ദ്വീപിലെത്തി.
- 1894 - ഒന്നാം സൈനോ ജപ്പാനീസ് യുദ്ധം: പ്യോങ് യാങ് യുദ്ധത്തില്‍ ജപ്പാന് ചൈനയെ പരാജയപ്പെടുത്തി.
- 1935 - നാസി ജര്‍മ്മനി സ്വസ്തിക മുദ്രണം ചെയ്തിട്ടുള്ള പുതിയ പതാക സ്വീകരിച്ചു.
- 1952 - ഐക്യരാഷ്ട്രസഭ, എറിട്രിയ എത്യോപ്യക്കു നല്കി.
- 1959 - നികിത ക്രുഷ്ചേവ് അമേരിക്ക സന്ദര്‍ശിക്കുന്ന ആദ്യ സോവിയറ്റ് നേതാവായി.