നവംബര്‍ 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 28 വര്‍ഷത്തിലെ 332 (അധിവര്‍ഷത്തില്‍ 333)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1520 - പോര്‍ച്ചുഗീസ് സഞ്ചാരിയായിരുന്ന ഫെര്‍ഡിനാന്‍ഡ് മഗല്ലന്റെ നേതൃത്വത്തില്‍ മൂന്നു കപ്പലുകള്‍ അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ നിന്നും പസഫിക് സമുദ്രത്തിലേക്ക് തെക്കേ അമേരിക്കന്‍ കടലിടുക്ക് വഴി എത്തിച്ചേര്‍ന്നു.
- 1821 - പനാമയില്‍ സ്വാതന്ത്ര്യദിനം. പനാമ സ്പെയിനില്‍ നിന്നും വിട്ട് ഗ്രേറ്റ് കൊളംബിയയി ചേര്‍ന്നു.
- 1843 - ഹവായിയുടെ സ്വാതന്ത്ര്യ ദിനം. ഫ്രാന്‍സും യുണൈറ്റഡ് കിങ്ഡവും ഹവായ് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.
- 1893 - ന്യൂസിലാന്റില്‍ വനിതകള്‍ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തു.
- 1962 - കേരള ലളിത കലാ അക്കാഡമി രൂപവല്കരിച്ചു
- 1998 - അല്‍ബേനിയന്‍ ജനത പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു
[തിരുത്തുക] ജനനം
- 1792 - ഫ്രഞ്ച് തത്വ ചിന്തകന്‍ വിക്ടര്‍ കസിന്റെ ജന്മദിനം
[തിരുത്തുക] മരണം
- 1954 - എന്റിക്കോ ഫെര്‍മിയുടെ ചരമദിനം