മാര്‍ച്ച് 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 23 വര്‍ഷത്തിലെ 82 (അധിവര്‍ഷത്തില്‍ 83)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചു.
- 1931 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന് സൈന്യം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആന്‍ഡമാന്‍ ദ്വീപുകള്‍ പിടിച്ചടക്കി.
- 1956 - പാക്കിസ്ഥാന് ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
- 2001 - റഷ്യന്‍ ശൂന്യാകാശകേന്ദ്രമായിരുന്ന മിര്‍ നശിപ്പിച്ചു.